മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം


 പോരാട്ട കഥകള്‍,.,,. ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ച് തന്നിട്ടുണ്ട്. അതില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം, സ്വത്തിലുള്ള അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമ (മുസ്‌ലിം പേഴ്‌സണല്‍ ലോ) ത്തിനനുസൃതമായി പ്രവര്‍ത്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശം. ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തിലോ ഇസ്‌ലാമിക ശരീഅത്തിലോ 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിലോ' മുസ്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ വിവാഹപ്രായം നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 2006ലെ 'ശിശു വിവാഹ നിരോധ നിയമ'ത്തില്‍ അത് യഥാക്രമം 21ഉം 18ഉം ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ വൈരുധ്യം ഇല്ലാതാക്കിയിട്ടില്ലെങ്കില്‍, അനിവാര്യമായ ചില സാഹചര്യങ്ങളില്‍ വിവാഹിതരാകേണ്ടിവരുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രയാസം നേരിടേണ്ടിവരുമെന്ന് മാത്രമല്ല അത് ഭരണ ഘടനാദത്തമായ മുസ്‌ലിംകളുടെ മൗലികാവകാശങ്ങളുടെ ലംഘനമായിത്തീരുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വേണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്നതും അതിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കാനാലോചിക്കുന്നതും വലിയൊരു തെറ്റായി ചിത്രീകരിച്ച് ചില കക്ഷികള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലൊ. ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നത് ഒരു പുതിയ കാര്യമല്ല. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മാത്രമല്ല, മറ്റ് പല വിഷയങ്ങളിലും 'മുസ്‌ലിം വ്യക്തി നിയമത്തിന്റെ' പരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി അതിനെതിരായി വരാനിടയുള്ള നിയമ നിര്‍മ്മാണങ്ങള്‍ തടയാനോ പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെടാനോ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കിട്ടാനോ പാര്‍ലമെന്റിലൂടെയും കോടതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിംകള്‍ മുമ്പും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയിലും വിജയിച്ചിട്ടുമുണ്ട്. നൂറ്റാണ്ടുകളോളം മുസ്‌ലിംകളുടെ ഭരണത്തിലായിരുന്നുവല്ലോ ഈ രാജ്യം. ആ ഭരണകര്‍ത്താക്കളില്‍ പലരും ശരിയായ മതനിഷ്ഠയുള്ളവരായിരുന്നു എന്ന് പറയാനാവുകയില്ലെങ്കിലും മുസ്‌ലിംകളുടെ ജീവിത മണ്ഡലങ്ങളില്‍ പലതിലും അവര്‍ ഇസ്‌ലാമിക ശരീഅത്തായിരുന്നു നടപ്പാക്കിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭരണം കയ്യടക്കിയപ്പോള്‍ അവര്‍ പടിപടിയായി ശരീഅത്ത് നിയമങ്ങള്‍ നിഷ്‌കാസനം ചെയ്യാനും തല്‍സ്ഥാനത്ത് അവരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യമായി അവര്‍ 1886ല്‍ 'ഫൗജ്ദാരീ' അഥവാ ക്രിമിനല്‍ നിയമ വ്യവസ്ഥയും അതിനുശേഷം 'ശഹാദാത്ത്' (തെളിവ്) നിയമവും മുആഹദ: (കരാര്‍) നിയമവും റദ്ദാക്കി. അവസാനം ബ്രിട്ടീഷ് സര്‍ക്കാര്‍ നിക്കാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ 'മുസ്‌ലിം വ്യക്തി നിയമങ്ങളി'ലേക്ക് തിരിയുകയും അവ റദ്ദാക്കാന്‍ ആലോചിക്കുകയും ചെയ്തു. അതിനുവേണ്ടി അവര്‍ ഒരു 'റോയല്‍ കമ്മീഷനെ' നിയമിച്ചു. കമ്മീഷന്‍ അംഗങ്ങള്‍ നാലുതവണ യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്‌തെങ്കിലും വ്യക്തി നിയമങ്ങള്‍ മാറ്റിയാല്‍ അത് മുസ്‌ലിംകളുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും അവരുടെ മത സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്ന നിഗമനത്തിലെത്തുകയാണ് ചെയ്തത്. അങ്ങനെ ബ്രിട്ടീഷ് ഭരണകൂടം പ്രസ്തുത ശ്രമത്തില്‍നിന്ന് പിന്‍വാങ്ങുകയും മുസ്‌ലിംകള്‍ ശരീഅത്ത് നിയമങ്ങളും ഹിന്ദുക്കള്‍ 'ധര്‍മ്മശാസ്ത്ര'വും പിന്തുടരേണ്ടതാണെന്ന് തീരുമാനിക്കുകയുമുണ്ടായി. ഈ വിജയം സാധ്യമായത് അക്കാലത്തെ മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും ശക്തമായ എതിര്‍പ്പും അവസരോചിതമായ ഇടപെടലുകളും കൊണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായുണ്ടായ നിര്‍ണ്ണായക വിജയമായിരുന്നു, 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട്'. ആ നിയമ നിര്‍മ്മാണത്തിനു നിമിത്തമായത് ഒരു മുസ്‌ലിം വനിത തന്റെ സഹോദരനെതിരായി കോടതിയില്‍ കൊടുത്ത അസാധാരണമായ ഒരു കേസായിരുന്നു. തനിക്ക്, മരിച്ചുപോയ പിതാവിന്റെ സ്വത്തില്‍നിന്ന് ശരീഅത്ത് അനുസരിച്ച് അവകാശപ്പെട്ട ഓഹരി ലഭിക്കണമെന്നായിരുന്നു അവളുടെ വാദം. എന്നാല്‍ പ്രതിയായ സഹോദരന്‍ തങ്ങള്‍ ജാതി കൊണ്ട് ഹിന്ദു സമുദായവുമായി ബന്ധപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണെന്നും ഹിന്ദുക്കള്‍ക്കിടയില്‍ പെണ്‍മക്കള്‍ക്ക് പിതാവ