ഇസ്‌ലാം

ബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്... "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ....ഇത് പ്രസ്തുതപരിപാടിയുടെസംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയയും ഉപയോഗിച്ച് വിമര്‍ശിക്കുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഏതാണ് രണ്ട് വര്‍ഷം മുമ്പ് നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ വീട്ടില്‍ കൂടി എന്നതും നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു കാര്യമല്ല എന്നാണ്.

ഇസ്ലാം വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്. നമ്മുടെ നാട്ടില്‍ വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദംമുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്. സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല.ചരിത്രപരമായ ഒരു കാര്യം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതനുസരിച്ച് ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി. 

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് നുബുവത്തിന്റ സന്ദര്‍ഭത്തില്‍ ആയിശ(റ) വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്  : അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി. 

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ് : ത്വബ്റിയുടെ ചരിത്രം അനുസരിച്ച് 

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. ഉടനെ തന്നെ ഇത് ഒരു ക്ഷമാപണ മനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയുമാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു." 

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം പ്ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും എന്ന് നമുക്ക് ഇന്നും പരിശോധിച്ചു നോക്കാവുന്നതണല്ലോ..

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യതയെ കുറേകൂടി ഉറപ്പായ ഒരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാം പരിഗണിക്കേണ്ടതില്ല. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്.

1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്. എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും . ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ച കാര്യം ആണ് ഇബ്‌നു ഹിഷാം പറഞ്ഞത് എന്ന് പറയേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്മഇന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 11 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാകന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍ . മാത്രമല്ലമനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നുമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

ബലികൊടുക്കാൻ നിര്ധേഷിപ്പിക്കപ്പെട്ടത് ആരെ..? ഈസ്‌ഹാഖ് പ്രവജകനെയോ..? ഇസ്മായീൽ പ്രവാജകനെയോ...? ഒരു ക്രൈസ്തവ ജൂത മുസ്ലിം താരതമ്യ പഠനം Doney Mathew എഴുതുന്നു

പരീക്ഷണങ്ങള്‍ നേരിട്ട പ്രവാചകനാണ് എബ്രഹാം/ഇബ്രാഹിം(അ). പ്രായമായിട്ടും സന്താനങ്ങളില്ലാതെ വന്നപ്പോള്‍ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഭലമായി ദൈവം അദ്ദേഹത്തിന് രണ്ടാം ഭാര്യയായ ഹാജറയില്‍ നല്‍കിയ സന്തതി ആണ് 'ഇസ്മാഈല്‍'. അതിനു ശേഷം ആദ്യ ഭാര്യയായ സാറായില്‍ ഉണ്ടായ മകന്‍ ആണ് 'ഇസഹാക്ക്'.

ഇവരുടെ ജീവിതത്തിലെ ഒരു പ്രധാന പരീക്ഷണം ആയിരുന്നു ബലി.ജൂത./ക്രൈസ്തവ വീക്ഷണ പ്രകാരം എബ്രഹാം/ഇബ്രാഹിം ബലി നല്‍കിയത് ഇസഹാക്കിനെയാണ്.ഇസ്ലാമിന്റെ വീക്ഷണം ഇസ്മാഈല്‍നെയാണ് . ഇനി ബൈബിളിന്റെ അടിസ്ഥാനത്തില്‍ നോക്കാം.

1.ഹാജറ/ഹാഗാര്‍ അബ്രഹാമിന്റെ ഭാര്യ.
------------------------------------------------
"അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ "ഹാഗാറിനെ" തന്‍റെ ഭര്‍ത്താവായ അബ്രാമിനു "ഭാര്യയായി" കൊടുത്തു."(ഉല്പത്തി 16:3)
2.യിസ്മായേല്‍ ആദ്യ ജാതന്‍ .
------------------------------------
"ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു;ഹാഗാര്‍ പ്രസവിച്ച തന്‍റെ മകന് "യിസ്മായേല്‍" എന്ന് പേരിട്ടു"(ഉല്പത്തി 16:15)
ഇതിനു മുന്പ് അബ്രാമിന് ഒരു മകനുമുണ്ടായതായി പറയുന്നില്ല.
3.ബലി നല്കാന്‍ കൊണ്ട് പോയത് ആരെ?
---------------------------------------------------
"നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ "യിസഹാക്കിനെ" ,കൂട്ടികൊണ്ടു മോറിയാദേശത്ത് ചെന്ന്‍,അവിടെ ഞാന്‍ നിന്നോട് കല്‍പ്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു"(ഉല്പത്തി 22:2)
ഇവിടെ ആണ് കുഴപ്പം. ബലി നല്കാന്‍ അബ്രഹാമിന്റെ ഏകജാതനെയാണ് ദൈവം ആവശ്യപെട്ടത്‌. എന്നാല്‍ ബൈബിളില്‍ ഈ ഭാഗത്ത്‌ പറയുന്നത് ഏകജാതന്‍ "ഇസഹാക്ക്' എന്നാണ്! അതെങ്ങനെ ശെരിയാകും ? ഇസ്മായേല്‍ ജനിക്കുന്നത് അബ്രഹാമിന് 86-വയസ്സുള്ളപ്പോള്‍ ആണ്. ഇസഹാക്ക് ജനിക്കുന്നത് അബ്രഹാമിന് 100-വയസ്സുള്ളപ്പോഴും. പിന്നെ എങ്ങനെ ഇസഹാക്ക് ഏകജാതന്‍ ആയി? ഇവിടെയാണ് ജൂതവേദ ശാസ്ത്രിമാരുടെ തിരിമറി നടന്നത്. ബൈബിള്‍ തന്നെ പറയുന്നത് നോക്കുക ;
"യെഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ട് എന്ന് നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കി തീര്‍ത്തിരിക്കുന്നു"(യിരെമ്യാവ് 8:8)
ഇതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് ഏകജാതനായ ആദ്യജാതനായ ഇസ്മായേലിനെയാണ് എബ്രഹാം ബലി കഴിക്കാന്‍ കൊണ്ടുപോയതെന്ന്.
********************Doney Mathew***********************



ഹൈന്ദവ വേദ ഗ്രന്ഥങ്ങള്‍ മുഹമ്മദ്‌ 

നബിയുടെ 

ആഗമനത്തെ കുറിച്ച് പറയുന്നു ... 



ഭവിഷ്യ പുരാണം ..3 ആം ഗണ്ഡം അധ്യായം -3 

ശ്ലോകം -10 -27 :- അറേബ്യന്‍ പ്രദേശം 

ദുഷിക്കുമ്പോള്‍ 

ആര്യ ധര്‍മം അവിടെ കാണാന്‍ കഴിയില്ല ..മുമ്പ് ശത്രുക്കള്‍ അവിടെ 

പരാജയപെട്ടിരുന്നു..പക്ഷെ 

കൂടുതല്‍ ശത്രുക്കള്‍ അവിടേക് അയക്കപ്പെടും ..അപ്പോള്‍ മുഹമ്മദ്‌ എന്ന്പെരുള്ള ഋഷിയെ 

അയക്കും..ശത്രുക്കളെ നശിപ്പിക്കും..നേര്‍ മാര്‍ഗം കാണിക്കും.. അദ്ധേഹത്തിന്റെ 

അനുയായികള്‍ 

പരിചെദനം ( സുന്നത് കര്‍മ്മം ) നടത്തുന്നവരയിരിക്കും ..അവര്‍ക്ക് കുടുമ കാണില്ല..അവര്‍ 

താടി 

വളര്‍ത്തും ..അവര്‍ പ്രാര്‍ത്ഥനക് വിളിക്കും (ബാങ്ക്) ..പന്നി മാംസം ഒഴികെ 

അനുവദനീയമായത് 


ഭക്ഷിക്കും...
അഥര്‍വ്വ വേദം ..book no 20 hymn -127 ശ്ലോകം -1 -14 (ഇവ കുന്തപസൂക്തങ്ങള്‍ 

ന്നറിയപ്പെടുന്നു..അതായത് ഭാവിയില്‍ വരാനുള്ളത് എന്ന് ..) :- അദ്ദേഹം 

നരശംസയാണ് ..( 

നരശംസയുടെ പരിഭാഷ സ്തുത്യര്‍ഹന്‍ എന്നാണു..മുഹമ്മദിന്റെ പരിഭാഷയും 

സ്തുത്യര്‍ഹന്‍ 

എന്നാണു ...) കൂടാതെ അയാള്‍ കൌരമ ആയിരിക്കും ( അതായത് കുടിയേറ്റക്കാരന്‍ 

..മുഹമ്മദ്‌ 

കുടിയെറ്റക്കാരനുമാണ്..) അദ്ദേഹം അറുപതിനായിരത്തോളം ശത്രുക്കളെ 

പരാജയപ്പെടുത്തും .. 

(മക്കയില്‍ നബിയുടെ ശത്രുക്കളുടെ എണ്ണം അറുപതിനായിരത്തോളം ആയിരുന്നു... ) 

അദ്ദേഹം 

ഒട്ടക പുറത്ത് സവാരി ചെയ്യുന്ന ഋഷി ആയിരിക്കും...(ഒരു ഇന്ത്യന്‍ ഋഷിയും ബ്രാഹ്മണനും 

ഒട്ടകപുരത്ത് സവാരി ചെയ്യില്ല .കാരണം മനുസ്മ്രിതി അനുസരിച് ഒട്ടകപുറത്തും 

കഴുതപുരത്തും 

സവാരി ചെയ്യുന്നത് ബ്രാഹ്മണന് നിഷിദ്ധമാണ് .. മുഹമ്മദ്‌ ഒട്ടകപുറത്തും കുതിരപുറത്തും 

ആണ് 

സവാരി ചെയ്തിരുന്നത് ..) 

ഭഗവത് പുരാണ ..ഘണ്ഡം -12 : 2 shlokam 18 -20 :- കല്‍ക്കി അവതാരം . കല്‍ക്കിയുടെ 

പിതാവിന്റെ നാമം വിഷ്ണുയാഷ് എന്നായിരിക്കും ( പരിഭാഷ ദൈവത്തിന്റെ അടിമ 

,ദൈവത്തെ 

ആരാധിക്കുന്നവന്‍ എന്ന് ..മുഹമ്മദിന്റെ പിതാവിന്റെ നാമം അബ്ദുള്ള പരിഭാഷ 

ദൈവത്തെ 

ആരാദിക്കുന്നവന്‍, ദൈവത്തിന്റെ അടിമ..) കല്‍ക്കിയുടെ മാതാവ് സുമതി (ശാന്തി ) 

മുഹമ്മദിന്റെ 

മാതാവ് ആമിന(ശാന്തി) ..കല്‍ക്കി അനാധനായിരിക്കും (മുഹമ്മദ്‌ അനാദനായിരുന്നു..) 

ല്‍ക്കിയുടെ ജനന സ്ഥലം സംബാല (സമാധാനത്തിന്റെ സ്ഥലം ) മക്ക അഥവാ ദാറുല്‍ 

അമാന്‍ 

(സമാധാനത്തിന്റെ സ്ഥലം )... കല്‍ക്കിയുടെ ജനനം ഒരു മുഖ്യന്റെ വീട്ടിലായിരിക്കും ...

(മുഹമ്മദ്‌ 

ജനിച്ചത് ഖുറൈഷി മുഖ്യന്റെ വീട്ടിലായിരുന്നു .) ചന്ദ്ര മാസം ആദ്യ പകുതിയില്‍ ആയിരിക്കും 

കല്‍ക്കിയുടെ ജനനം...( ചന്ദ്ര മാസം ര.അവ്വല്‍ 12 നു ആണ് നബി ജനിച്ചത് ) കല്‍ക്കിക്ക് 

ഒരു 

പര്‍വതത്തില്‍ വെച്ച ദൈവക്ഞ്ഞാനം ലഭിക്കും ..( നബിക്ക് പറവതത്തിലെ ഒരു ഗുഹയില്‍ 

വെച്ചാണ് ആദ്യമായി ദൈവക്ഞ്ഞാനം ലഭിച്ചത് ..)കല്‍ക്കി വടക്ക് ഭാഗത്തേക്ക് 

പാലായനം 

ചെയ്യും .(നബി വടക്ക് ഭാഗത്തേക്കുള്ള മദീനയിലേക്ക് പാലായനം ചെയ്തിട്ടുണ്ട് ) 

കല്‍ക്കിക്ക് 

ദൈവത്തില്‍ നിന്ന ഒരു കുതിരയെ നല്‍കപ്പെടും .(നബിക്ക് "ബുരാക്" ലഭിച്ചത് ദൈവ 

പക്കല്‍ 

നിന്നാണ് ) കല്‍ക്കിയുടെ മത പ്രചാരണത്തിന് 4 അനുചരമാരാല്‍ സഹായിക്കപ്പെടും ( 

നബി 

അനുചരന്മാരാല്‍ സഹായിക്കപ്പെട്ടിട്ടുണ്ട് ....അവരാണ് പിന്നീട് ഖലീഫമാര്‍ ആയത് ...)





               The Holy Qur'an
                  MP3                                                                   
                                           Khalifa Umar (R)  
                                       Prophet Muhammad (S)

Khalifa Umar (R)              Download Athan (Azan) Software for your Computer             Download Mobile Athan (Azan) Software for your Cell Phone     The Holy Qur'an     Hadith      MP3      Prophet Muhammad (S)    Sathya vishwasikal bhagyavanmar    Khalifa Umar (R)



Have you heard the news

 ... Publish it to see others found a copy of the "Gospel", "Issa" contains the prophecy of the Prophet Mohammed connect and blessings found in Turkey on a rare Bible written in Aramaic and prior to 1,500 years, indicating that Jesus peace be upon him predicted the emergence of Prophet Mohammed PBUH after him.

This event is running the Vatican, Pope Benedict XVI preview book which remained in hiding for more than 12 years, according to the British "daily mail".

He said the Turkish culture and Tourism Minister artaghol gunay: "book value estimated at $ 22 million, where Christ emergence contains prophecy of the Prophet Mohammed, but baptized Christian Church to hide past years strong affinity with the Quran on that.

And consistent content of this edition of the Bible with the Islamic faith, which describes Christ as preached and worshipped God, Islam rejects Trinity and the crucifixion, Jesus predicted the emergence of Prophet Muhammad after him, according to a copy of the Gospel that Jesus told a priest asked him who his successor, said: "Muhammad is his name."

Gunay stated that the Vatican has formally requested the book preview is held by the Turkish authorities, after his disappearance in 2000 to the Mediterranean in Turkey, and then accused the band of smugglers of Antiquities stolen during illegal excavations and are currently on trial.


ജീവ-സ്പന്ദനം തേടുന്നത് ......



നാം ഭൂമിയില്‍ പിറവിയെടുക്കുമ്പോള്‍

നമ്മുടെ ആയുസ്സിന്‍റെ നിമിഷസൂചികള്‍

താഴോട്ട്തിരിയാന്‍ തുടങ്ങുന്നു. ദുര്‍ബലരായ

നമ്മുടെ ഓരോ നിമിഷങ്ങളും

അല്ലാഹുവിന്‍റെപരിപൂര്‍ണ

നിയന്ത്രണത്തിലാണ്.

ജീവനാഡിയാല്‍ ബന്ധിക്കപ്പെട്ട ഈ

കാണാചെരടിന്‍റെ മേലെ നിന്ന് തെറ്റുകള്‍

ചെയ്തു കൂട്ടുമ്പോള്‍ വിധിയില്‍ പൊതിഞ്ഞ

പരമ നഷ്ടത്തിന്‍റെ നൂലാമാലകള്‍ നമ്മെ

പതുക്കെ വരിഞ്ഞു മുറുക്കുന്നുണ്ടാകും.

പൈശാചിക ചിന്തകള്‍ തിങ്ങിനിറഞ്ഞ

ആനന്ദ വേളകളിലും ജീവിതത്തിന്‍റെ

കെട്ടുപാടുകള്‍ കൂട്ടി തൊട്ട് തീ പാറുന്ന

സങ്കീര്‍ണ രംഗങ്ങളും നേരിടേണ്ടി

വരുമ്പോള്‍ നാം അല്ലാഹുവിന്‍റെ

ഇഷ്ടങ്ങള്‍ക്കൊപ്പം

(മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം)

നിലകൊള്ളണമെന്നാണ്തേട്ടം.എന്തൊക്കെ

ചെയ്തു കൂട്ടുമെന്നു നമ്മെക്കാള്‍ മുന്‍പേ

അറിയുന്ന ഉടയോന്‍ ,നന്മയും തിന്മയും

വേര്‍തിരിക്കേണ്ട ജീവിത നിമിഷങ്ങള്‍ നല്‍കി

എന്നിട്ട് നാംഏതൊന്നിലാണ് നിലകൊണ്ടതെന്നു

ഇവിടെയും മരണാനാന്തര ജീവിതത്തിലും

നമ്മെ ബോധ്യപ്പെടുത്തുകയാണ് ഈ

തല്കാല ദുനിയാവിലൂടെ.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം ആത്മാവിനെ ആരാണ് പരിശുദ്ധ മാക്കുന്നത്, ആരാണ് അതിനെ കളങ്ക പ്പെടുത്തുന്നതെന്നു പരീക്ഷിച്ചറിയാനുള്ള

താല്‍ക്കാലിക ജിവിത വേളയാണ് ഈ പദാര്‍ത്ഥ ലോകം .

പിന്നെ മരണവും

മരണാനാന്തര ജീവിതത്തില്‍ വിചാരണയും

രക്ഷയും ശിക്ഷയുമാണ് .. നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗവും തിന്മ ചെയ്തവര്‍ക്ക് നരകവുമാണ് പ്രതിഫലം .സ്രഷ്ടാവായ അല്ലാഹുവില്‍ വി ശ്വസിച്ചവരുടെ നന്മയെ മരണാനന്തര ജീവിതത്തില്‍

പ്രസക്തിയുള്ളൂ താനും .


... ഏകദൈവവിശ്വാസം

അവഗണിച്ചവരും പ്രവാചകന്‍റെ ചര്യയെ

അറിയാന്‍ ശ്രമിക്കാത്തവരും അന്ത്യദിനത്തെ

നിഷേധിച്ച് തള്ളിയവരും അല്ലാത്തവരുമായ

മനുഷ്യസമൂഹം വിചാരണനാളില്‍

ലോകരക്ഷിതാവിന്‍റെ മുന്നിലേക്ക്‌ വരാന്‍

വിധിക്കപ്പെട്ടവരാണ്.

ദ്രവ്യ പ്രപഞ്ചത്തിന്റെ കണിശമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് എത്തിനോക്കുവാനോ പറയുവാനോ മനുഷ്യന്റെ കയ്യിലുള്ള ശാസ്ത്രസാങ്കേതിക കോപ്പുകള്‍ക്ക് കെല്‍പ്പില്ല. സ്ഥല കാല നൈര്യന്ത്യരത്തിനും

പരമാണുവിന്റെ ഇട്ടാവട്ടത്തിനു മേലും തളക്കപ്പെട്ട മനുഷ്യ സ്വാതന്ത്രത്തില്‍ നിന്നുകൊണ്ട്, എന്താണ് പദാര്‍ത്ഥതീത ലോകം? ഈ ലോകങ്ങളുടെ സ്രാഷ്ടാവ്‌ ആരാണ്? എന്താണ് ഈ ദുനിയാവിലെ ജീവിത ലക്‌ഷ്യം?, ജീവന്‍,

മരണം, മരണാനാന്തരജീവിതം എന്നതിനെ കുറിച്ചൊന്നും പറയാന്‍ ലോകാവസാനം വരെ മനുഷ്യനാവില്ല. അത് പടച്ചവന്‍ മനുഷ്യന് അറിയിച്ചു തന്നത് പ്രവാചകനിലൂടെയും വേദഗ്രന്ഥത്തിലൂടെയുമാണ്.


ആരാണ് തന്നെ പടച്ച

തെന്നും മരണാനാന്തരം എന്താണ് മനുഷ്യന്‍റെ

അവസ്ഥയെന്നും മനുഷ്യന് പറഞ്ഞു തരുന്ന

ഇന്ന് ലോകത്ത്‌ ലഭ്യമായ കിടയറ്റ

മാര്‍ഗരേഖകള്‍വിശുദ്ധഖുര്‍ആനും

നബിചര്യയുമാണ്‌ .ഈ തല്കാലദുനി

യാവി ന്‍റെ വര്‍ണപകിട്ടില്‍ കടിച്ച് തൂങ്ങി

തൃപ്തിപെടാന്‍ കൂട്ടാകാത്ത മനുഷ്യ മനസ്

പടച്ചവന്‍റെ മാര്‍ഗനിര്‍ദേശങ്ങളും അവന്‍

വാഗ്ദാനംചെയ്ത സ്വര്‍ഗവുമാണ് തേടുന്നത്..

അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം .

അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനും

അന്ത്യപ്രവാചകനായ മുഹമ്മദ്‌

നബി(സ)യുടെ ചര്യയും പഠിക്കുക ...

പഠിക്കാന്‍ പ്രേരിപ്പിക്കുക .....





നമ്മൂടെ ശേഷിച്ചജീവിതത്തിന്‍റെ ആദ്യദിവസമാണ് ഇന്ന്.മരണാനാന്തര ജീവിതത്തെ കുറിച്ച് കൂടുതല്‍ പഠിക്കുക....ഖുര്‍ആന്‍ (പരിഭാഷയോടെ) പഠിക്കുക;

മുഹമ്മദ്‌ നബി(സ)യുടെ ചര്യയും.



വിവാഹo







മഹര്‍, വധു, വരന്‍, വലിയ്യ്, സാക്ഷികള്‍ എന്നിവയാണ് ഇസ്ലാമില്‍ വിവാഹത്തിന് നിബന്ധനയായിട്ടുള്ളത്. വധുവിന്റെ പിതാവും വരനും തമ്മിലുള്ള ശക്തമായ കരാറാണ് വിവാഹം. വളരെ ലളിതമായ ഈ ചടങ്ങില്‍ മഹറായി ധനം തന്നെ വേണമെന്നില്ല, ഭക്ഷണ സല്കാരം നിര്‍ബന്ധിക്കുന്നുമില്ല..
അല്ലാഹു പരിശുദ്ധമാക്കിയ വിവാഹ കര്‍മ്മം
ആര്‍മാദിച്ചു ആഭാസമാക്കുമ്പോള്‍ ഭൂമി പോലും ഈചപ്പുചവറുകളെ പുറന്തള്ളാന്‍ തിടുക്കംകൂട്ടുന്നുണ്ടാകും..
ആയുസിന്റെ നിമിഷസൂചികള്‍ താഴോട്ടു തിരിയുമ്പോഴും മടുത്ത മനസുമായി മണലാരിണ്യത്തിന്റെ കനല്‍ പെയ്യുന്ന ചൂടിലും പൊടിയുന്ന വിയര്‍പ്പിലുംകാത്തു വെച്ച പണം ആര്‍ഭാടവിവാഹാഘോഷത്തിനും വമ്പന്‍ വീട്നിര്‍മാണത്തിനുമായി ചിലവഴിക്കുമ്പോള്‍ താനും സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നവരുടെ കൂട്ടത്തില്‍ ഇടം നേടിയെന്ന അല്ലെങ്കില്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലായിയെന്നഭാവത്തിലാണ് ഒട്ടുമിക്കവരുടെയും മനസ്സ് .ശൈത്താന്റെ വരുതിയില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിച്ച്പണക്കൊഴുപ്പ് കാണിക്കുമ്പോള്‍ അല്ലാഹുവിന്റെകടുത്ത വിചാരണക്ക് വിധിക്കപ്പെടും എന്നാ ബോധം പാടെ വിസ്മരിക്കപ്പെടുകയാണ് .










മുഹമ്മദ്‌ നബി(സ)യുടെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നത് ഹിജ്‌റ പത്താമത്തെ വർ‌‍ഷം അറഫയിൽ


ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണമാണ് . ഇതിനു വിടവാങ്ങല്‍ പ്രസംഗമെന്നും,ഹജ്ജത്തുല്‍ വിദായിലെ പ്രസംഗമെന്നും പറയാറുണ്ട്..ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായും ഈ പ്രഭാഷണത്തെ കണക്കാക്കുന്നു.
അവസാന പ്രസംഗത്തിൽ നിന്ന്...
“ 'മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്...തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.

ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്...ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവ നാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു... മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ് ... നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ... നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു... ആദം മണ്ണിൽനിന്നും... നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ... അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങൾ ഖുർആൻ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്.

ജനങ്ങളെ! സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാൻ ഒരാൾക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. ആ പലിശകളില്‍ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്.

മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേൽപ്പിച്ച ആസ്തിയാണ്‌ (അമാനത്ത്) നിങ്ങളുടെ പത്നിമാർ. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക.

മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരിശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.

' പ്രസംഗത്തിന്റെ അവസാനത്തിൽ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ എന്നെക്കുറിച്ചു പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷിയാണ്! അല്ലാഹുവേ നീ സാക്ഷിയാണ്! അല്ലാഹുവേ നീ സാക്ഷിയാണ്!' ”

ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

~áV¦X ®KÞW 'ÕÞÏßAæMç¿IÄí "

çÜÞµJí ¦ùßæÜÞKá ÕøáK §ØíÜÞ¢ ÎÄÕßÖbÞ ØßµZAí, ²çø ²øá çÕÆ d·s¢ ÕßÖái ~áV¦X. 'ÕÞÏßAæMç¿IÄí ®Ká ÄæKÏÞÃá ~áV¦X ®K ¥ùÌí ÉÆJßæa ¥VÅ¢. ØìÆß ¥çùÌc ÏßW ÎAÏíAøßæµ ÙßùÞ·áÙÏßW ÇcÞÈ ÈßÎoÈÞÏßøáK ÎáÙNÆí ®K ÎÈá×cÈßçÜAí §ùBß ÕK èÆÕÕºÈ B{ÞÃá ÕßÖái ~áV ¦X; 1400 ÕV×BZAá ÎáXÉí ²øá ùÎØÞX ÎÞØAÞÜJí. 30 ¼âØáµ{ßÜÞÏß 114 ¥ÇcÞÏBZ, 6236 ØâµíÄBZ, 74473 ÉÆBZ, 3,23,071 ¥føBZ, çÜÞµJí ¯xÕáÎÇßµ¢ ÕÞÏßA æM¿áK d·sB{ßW ²KÞÏ ~áV¦X, ²øá ÎÄÕßÍÞ·æJ ÎÞdÄ¢ ¥çÈb×ß‚í §ùBßÏĈ. ÎÈá×cøÞÖßæÏ ¥MÞç¿ÏÞÃí ¥Äí ¥ÍßØ¢çÌÞÇÈ æº‡áKÄí.

®HßAÃAÞAßÏÞW ¦Ïßø¢ ÕÞ·íÆÞÈBZ §ÄßÜáIí; ¥dÄÄæK ÄÞAàÄáµ{á¢. '~áV¦X ®K ÕÞAí ¯Ýá ØíÅÜB{ßW ÎÞdÄ¢ ©ÉçÏÞ·ß‚ ¨ çÕÆd·sJßW §ÙçÜÞµæJMxß (ÆáXÏÞÕí) 115 ÄÕà ÉøÞÎVÖßAáçOÞZ ÉøçÜÞµæJMxßÏᢠ(¦~ßù¢) ¥dÄÄæK ÄÕà ÉùÏáKá.Îøâ, ÈÞÖ¢ ®KßÕæÏAáùß‚á ÉùÏáKÄá 145 ÄÕÃ, ¼àÕßÄæJÏᢠ¥ÈáÌtBæ{ÏᢠÉxß ÉùÏáKÄᢠ¥dÄ ÄÕÃÄæK. èÆÕÆâÄzÞøÞÏ ÎÜAáµæ{ µáùß‚í ®KçÉÞæÜ ÉßÖÞºáAæ{MxßÏᢠÉùÏáKÄá µãÄcÎÞÏᢠ88 ÄÕà ÕàÄ¢. ØbÞÜßÙÞJí ®K ØÆídÉÕVJÈBæ{Mxß ÉùÏáKÄá 167 ÄÕÃ. ¥dÄ ®H¢ ÄæK, Æá×ídÉÕVJÈBæ{ ÉøÞÎVÖßAáK '؇ߦJᢠ~áV¦ÈßÜáIí.


 

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് 'സമയമില്ല' എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച് വയസ്സന്മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ് അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന് നമുക്കൊന്നു പരിശോധിക്കാം. വാസ്തവത്തില്‍, നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന് എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്. കൂടിയാല്‍, 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത് അവന് നിര്‍ബന്ധമായും ഉറങ്ങേണ്ടത് ആറു മണിക്കൂറാണ്. ഇത്രയും സമയം മാറ്റിവെച്ചാല്‍, എത്ര മണിക്കൂറാണ് അവന്‍ വെറുതെ സമയം കളയുന്നത്! പലരുമായും സംസാരിക്കാനും, ടെലിവിഷന്‍ പരിപാടികള്‍ കാണാനും മറ്റും നീക്കിവെയ്ക്കുകയാണ് ഈ സമയം മുഴുവനും.

ഒരു നേരത്തെ നമസ്കാരത്തിന് നമുക്ക് വേണ്ടത് വെറും പത്തു മിനിറ്റാണ്. തിരക്കുണ്ടെങ്കില്‍, വെറും മൂന്നോ നാലോ മിനിറ്റുകൊണ്ട് നമുക്ക് നമസ്കരിക്കാം. ഒരു ദിവസം, അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരത്തിന് നമുക്ക് മൊത്തം മുക്കാല്‍ മണിക്കൂര്‍  പോലും വേണ്ട. ഉറക്കത്തില്‍ നിന്നെണീറ്റ് അതേ നിമിഷത്തില്‍ത്തന്നെ ജോലിയ്ക്കു പോകുന്നവരാരുമില്ല. ആയതുകൊണ്ട്, അവന് അഞ്ചു മിനിറ്റെടുത്ത് 'സുബ്ഹ്' നമസ്കരിക്കാം. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ സമയമില്ലാതെ, തുടര്‍ച്ചയായി ജോലിയുള്ള ആരെങ്കിലുമുണ്ടോ? അതുകൊണ്ട്, അവന് 'ളുഹര്‍' നമസ്കരിക്കാം. കൂടാതെ, മിക്കവാറും പേരുടെ ജോലി സമയം 5 മണിക്ക് അവസാനിക്കും. ജോലി കഴിഞ്ഞതിനുശേഷം 6 മണിയ്ക്കുള്ളില്‍ അവന് അസര്‍ നമസ്കരിക്കാം. ശേഷിച്ച രണ്ട് നമസ്കാരങ്ങളും 6 മണിയ്ക്കു ശേഷമാണ്. അതിന് തീര്‍ച്ചയായും അവന് സമയം കണ്ടെത്താം. ളുഹര്‍ നമസ്കാരത്തിന്റെ സമയം ഏതാണ്ട് ഉച്ചയ്ക്ക് പന്ത്രണ്ടര മണി മുതല്‍മൂന്നര മണി വരെയാണ്. ഈ മൂന്നു മണിക്കൂറിനുള്ളില്‍ ഒരഞ്ചുമിനിറ്റ് സമയം നമുക്ക് കണ്ടെത്താനാവില്ലേ? ഇതുപോലെ തന്നെ ഇശാ നമസ്കാരത്തിന്റെ സമയം മറ്റ് നമസ്കാരസമയങ്ങളെക്കാള്‍ ദീര്‍ഘമാണ്. ഈ ദീര്‍ഘമായ ഒമ്പതു മണിക്കൂറിനുള്ളില്‍ ഒരു അഞ്ചുമിനിറ്റ് ഇശാ നമസ്കരിക്കാന്‍ മാറ്റി വെയ്ക്കാന്‍ പറ്റാത്തവരുണ്ടോ? വേണ്ടത്ര സാഹചര്യങ്ങളില്ലെങ്കില്‍ നമസ്കരിക്കാന്‍ പള്ളിയില്‍ത്തന്നെ പോകണമെന്നില്ല. എത്ര തിരക്കുള്ള അവസ്ഥയായാലും, ജോലിസ്ഥലത്തോ, റൂമിലോ, കടയിലോ എവിടെയായാലും, അഞ്ചുമിനിറ്റ് സമയം കണ്ടെത്തി, ഒരു പേപ്പര്‍ വിരിച്ച് നമസ്കരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇനി അഥവാ ഏതെങ്കിലും കാരണവശാല്‍, നമുക്ക് ഒരു നമസ്കാരത്തിന് സൌകര്യവും സന്ദര്‍ഭവും ഒത്തു കിട്ടിയില്ലെങ്കില്‍ത്തന്നെ, സമയം കിട്ടിയാലുടന്‍ അത് നമസ്കരിക്കാം.

ഇസ്ലാമിന്റെ നിലനില്‍പ്പിനായി നടന്ന, ദിവസങ്ങള്‍ നീണ്ട ഘോരയുദ്ധങ്ങളില്‍ പോലും, നബി(സ) യും സഹാബാക്കളും ഒരു നേരത്തെ നമസ്കാരം പോലും ഖളാഅ് ആക്കിയിട്ടില്ല. യുദ്ധങ്ങള്‍ നടക്കുമ്പോള്‍, കുറച്ച് പേര്‍ പിന്നിലേയ്ക്ക് മാറി നമസ്കരിക്കുമ്പോള്‍, മറ്റുള്ളവര്‍  യുദ്ധം ചെയ്യുകയായിരുന്നു. ഇവര്‍ നമസ്കരിച്ചതിനുശേഷം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, വേറെ കുറച്ചുപേര്‍ നമസ്കരിക്കാന്‍ ഓടുകയായിരുന്നു. ഇവരുടെ അനുയായികളായ നമുക്ക് സമയമില്ല പോലും. തിരക്കുള്ള ഒരുവന്റെ നമസ്കാരമാണ് അല്ലാഹുവിനേറ്റവുമിഷ്ടം. ഇത്ര തിരക്കനിടയിലും തന്നെ ഓര്‍ക്കാന്‍ ശ്രമിച്ച, ആ ദാസനെ അല്ലാഹു അനുഗ്രഹിക്കാതിരിക്കുമോ? മാത്രമല്ല, തിരക്കുള്ള സമയങ്ങളില്‍, തിരക്ക് അല്പമൊന്നൊഴിയുമ്പോള്‍, അഞ്ചുമിനിറ്റ് കണ്ടെത്തി നമസ്കരിച്ചാല്‍, ഒരു ഊര്‍ജ്ജപ്രവാഹം കൊണ്ട് ഉന്മേഷവും ഉല്‍സാഹവും വര്‍ദ്ധിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.
സ്ത്രീകളുടെ കാര്യം നോക്കൂ. മിക്സി, സ്റൌ തുടങ്ങിയ ധാരാളം ഉപകരണങ്ങളുടെ വരവോടുകൂടി, സ്ത്രീകള്‍ക്ക് അടുക്കളയില്‍ ധാരാളം അധ്വാനവും സമയവും ലാഭിക്കാനായിരിക്കുന്നു. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന ടെലിവിഷന്‍ സീരിയലുകള്‍ കാണലാണ് ഇപ്പോഴവരുടെ പ്രധാന പണി. ഇതുമൂലം അവര്‍ക്കും സമയമില്ല എന്ന കാരണം പറയാം. 24 മണിക്കൂറും ടെലിവിഷനില്‍ പരിപാടികളുണ്ടല്ലോ! ദിവസവും മൂന്നോ നാലോ നേരം നമ്മള്‍ ഭക്ഷണം മുടക്കുന്നുണ്ടോ? തിരക്കുമൂലം കുറച്ച് വൈകും എന്നല്ലാതെ ആരെങ്കിലും ഭക്ഷണം ഒഴിവാക്കാറുണ്ടോ? അതുപോലെ തന്നെയാണ്, ഒരു മുസ്ലിമിന് അഞ്ചുനേരത്തെ നമസ്കാരം. നമുക്ക് ഭക്ഷണംകിട്ടാനും അത് കഴിക്കാനും അനുഗ്രഹിച്ച നാഥനെ ഒന്നു സ്തുതിക്കാനും ഒരു സമയംകണ്ടെത്തണം. ഭക്ഷണം പോലെത്തന്നെ, നമസ്കാരവും ഒഴിവാക്കാനാകാത്ത ഒരുചര്യയായി, ജീവിതത്തിന്റെ ഭാഗമായി മാറ്റണം.

നമസ്കാരം നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു അനുഷ്ഠാനമാണ്. ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയായ ഒരുവന് അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാണ്. അല്ലെങ്കില്‍, അവനെ ഒരു മുസ്ലിമായി അല്ലാഹു കണക്കിലെടുക്കില്ല. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്ന് നമസ്കരിക്കുക. അതിന് കഴിയാത്തവര്‍ കിടന്ന് നമസ്കരിക്കുക. ഇനി തീരെ തളര്‍ന്ന് കിടപ്പിലായ, അല്‍പ്പം മാത്രം ഓര്‍മ്മയുള്ള ഒരുവ്യക്തി, കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ടായാലും നമസ്കരിക്കണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു. നമസ്കാരം ഒരിക്കലും മുടക്കാന്‍ കഴിയാത്ത ഒരു അനുഷ്ഠാനമാണെന്നറിയാന്‍ ഇതില്‍ കൂടുതലെന്തുവേണം? എന്നിട്ടും, നമ്മള്‍ തിരക്കാണെന്ന് അവകാശപ്പെടുന്നു. സമയമില്ലെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുന്നു. ഈ തിരക്കുള്ള ആള്‍ക്കാര്‍, ഒരു ദിവസം ലീവ് കിട്ടി ഒരുപണിയുമില്ലാതെ വെറുതെ വീട്ടില്‍ ഇരുന്നാല്‍ പോലും ഒരു നേരം നമസ്കരിക്കുകയില്ല. ഈ സമയമില്ലാത്ത ആള്‍ക്കാരും മരിക്കും. നാളെ പരലോകത്ത് വിചാരണ നടക്കുമ്പോള്‍ ആദ്യമായി ചോദിക്കപ്പെടുക നമസ്കാരത്തെക്കുറിച്ചാണ്. അപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്ക് ഭൂമിയില്‍ വളരെ തിരക്കായിരുന്നു പടച്ചവനേ, നിനക്കുവേണ്ടി നമസ്കരിച്ചിരുന്നവരെല്ലാം ഒരു പണിയുമില്ലാത്തവരായിരുന്നല്ലോ! എന്നാണോ പറയാന്‍പോകുന്നത്? സമയമില്ലായ്മയല്ല യഥാര്‍ത്ഥ പ്രശ്നം. നമ്മുടെ മടിയാണ് യഥാര്‍ത്ഥ കാരണം. ഈ മടി മൂലമുള്ള സമയമില്ലായ്മ  നമ്മള്‍ ഇന്നു തന്നെ മാറ്റണം. കാരണം, ഇത് നമ്മളെക്കൊണ്െടത്തിക്കുന്നത് കത്തിയാളുന്ന നരകത്തിലായിരിക്കും. അവിടത്തെ ഒരിക്കലും അവസാനിക്കാത്ത ശിക്ഷകള്‍ നേരിടുമ്പോള്‍ നമുക്ക് ഒരു തിരക്കും ഉണ്ടാവില്ല.







  • ഉമ്മയോളം വരില്ല മറ്റൊന്നും

അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.'' റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു: ``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട.എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും'' അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌. ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല! ഹസ്സന്‍ പൊന്നാനി