ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്
സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്കേരളത്തിലെ പള്ളിദര്സുകള്ജന്മം നല്കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934
ചോലായില്ഹസൈനാരുടെയും ആലത്തില്ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ ദര്സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്ലിയാരുടെ ദര്സില്ചേര്ന്ന് ഓത്ത് തുടര്ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്സിലാണ്. കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്ലിയാര്‍, കെകെ.അബൂബക്കര്ഹസ്രത്ത്, .കെ.സൈനുദ്ദീന്മുസ്ലിയാര്തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്നേഹമായിരുന്നു. ഇടക്ക് വീട്ടില്പോവുമ്പോള്കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്സ് അവസാനിപ്പിച്ചപ്പോള്
ിഷ
്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് .കെ സൈനുദ്ദീന്മുസ്ലിയാരുടെ ദര്സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്ദര്സു നടത്തി. നിരവധി ശിഷ്യഗണങ്ങള് ദര്സിലിരുന്നു മതത്തിന്റെ മര്മമറിഞ്ഞു. അല്ലാഹുവിന്റെ മാര്ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്സ് രംഗത്ത് ഉറപ്പിച്ചു നിര്ത്തിയത്. അതിനു ശേഷം കാരത്തൂര്ജാമിഅ ബദരിയ്യയില്പ്രിന്സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1988
ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്വഹിക്കുന്നു.
കാവുമ്പുറം കുഞ്ഞു ഹൈദര്മുസ്ലിയാരുടെ മകള്ഫാതിമയാണ് ഭാര്യ. അഞ്ചു ആണ്മക്കളും രണ്ടു പെണ്മക്കളുമുണ്ട്.
സുന്നി യുവജന സംഘം


കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമ്‌സത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തി പകരുന്നതിന്നും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്നും വേണ്ടി രൂപീകരിക്കപ്പെട്ട കീഴ്ഘടകമാണ് സുന്നി യുവജന സംഘം.1954 ഏപ്രില്‍ 25 ന് മര്‍ഹും ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ താനൂരില്‍ ചേര്‍ന്ന സമ്‌സ്തയുടെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്‌സതയുടെ സെക്രട്ടറിയായിരുന്ന മര്‍ഹും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംഘടനയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് രൂപം നല്‍കി. മണ്‍ മറഞ്ഞ നേതാക്കളുടെ അക്ഷീണ യത്‌നത്തിന്റെ ഫലമായി സുന്നത്ത് ജമാഅത്തിന്റെ വീഥിയില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് സുന്നിയുവജന സംഘം അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.

1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. ഈ കാലത്ത് 1961 ല്‍ കാക്കാട് ചേര്‍ന്ന സമ്‌സതയുടെ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകാരം ലഭിച്ചു. സംഘടനയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, മഹല്ല് തല കമ്മിറ്റികള്‍ നിലവില്‍ വന്നതും ഈ അവസരത്തിലായിരുന്നു. ഒന്നാമത്തെ ശാഖ തിരൂര്‍ താലൂക്കിലെ പുതുപറമ്പ് മദ്രസ്സയില്‍ ബഹു. മര്‍ഹും മൗലാന അബദുല്‍ ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചതാണ്. എല്‍. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുട്ടി ഹസന്‍ ഹാജി, വാണിയമ്പലം, അബാദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ , സി. എച്ച്. ഹൈദ്രൂസ് മൂസ്‌ല്യാര്‍ , കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ തിരൂര്‍, വയനാട് മേഖലകളില്‍ പര്യടനം നടത്തുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസ്ഡണ്ടും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. ഈ കമ്മറ്റിയാണ് സംഘടനയ്ക്ക് മുഖ പത്രം വേണമെന്ന് തീരുമാനിച്ചതും 1964 ല്‍ ‘സുന്നി ടൈംസ്’ പ്രസിദ്ധീകരിച്ചതും സംഘടനയുടെ പ്രസിഡണ്ടായിരുന്ന കെ.വി തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട് . 13 വര്‍ഷത്തിന്നു ശേഷം 1977 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നി വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി.ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.
വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി “മുബാറകായ” ആളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം. ഈ കാലത്താണ് സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘടനകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാര്‍ പാലക്കാട് , തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ചീഫ് ഓര്‍ഗനൈസറായി നിയമിക്കപ്പെട്ടത്. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.
1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയായി. പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയില്‍ കയറിപ്പറ്റി പ്രസ്ഥാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ മുന്നോടിയായി നടന്ന ഗൂഢാലോചനയിലാണ് ബാപ്പു മുസ്‌ലിയാരെയും ഉസ്മാന്‍ സാഹിബിനെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത്. ഹസന്‍ മുസ്‌ലിയാര്‍ രോഗശയ്യയിലായി ദീര്‍ഘനാള്‍ കിടപ്പിലാവുക കൂടി ചെയ്തതോടെ ഗൂഢാലോചനക്കാരുടെ പ്രവര്‍ത്തനം സജീവമായി. 1979 ല്‍ സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ സമസ്ത നേതാക്കളുടെ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിച്ചു. “ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രതേക്യം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നിയുവജന സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു” ഇതായിരുന്നു നിവേദനത്തിന്റെ കാതല്‍.
സുന്നി യുവജന സംഘത്തെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് സമസ്തയെ തളര്‍ത്താനുമുളള തല്‍പര കക്ഷികളുടെ ഗൂഢനീക്കം സമസ്തയുടെ നേതാക്കളെ ഞെട്ടിച്ചു. അവര്‍ പ്രമേയത്തെ തളളുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശാസിക്കുകയും ചെയ്തു.
എണ്‍പതുകള്‍ സംഘടനയെ സംബന്ധിച്ചേടത്തോളം പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. സ്വാര്‍ത്ഥമോഹികള്‍ സംഘടനയെ കൈയ്യിലൊതുക്കി, അവരുടെ രാഷ്ട്രീയ മോഹം പൂവണിഞ്ഞില്ലെങ്കിലും അവര്‍ പ്രതീക്ഷ കൈവെടിയാതെ പുതിയ കരുക്കള്‍ നീക്കി. സുന്നിസത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിച്ചു സംഘടനയെയും പ്രസ്ഥാനത്തിന്റെ ജ്വിഹയെയും ഇതിനായി ദുരുപയോഗപ്പെടുത്തി. സമസ്തയുടെ പേരില്‍ പോലും വ്യാജ പ്രസ്ഥാവനകള്‍ ഇറക്കി. സമസ്ത പണ്ഡിതന്മാര്‍ക്കിടയിലെ നേരിയ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും കക്ഷി ചേര്‍ന്ന് സമസ്ത നേതാക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. സുന്നി യുവജന സംഘത്തിന്റെ സ്റ്റേജും പേജും ഇതിനായി ദുരുപയോഗപ്പേടുത്തി, ഇതോടെ ജനങ്ങള്‍ സംഘടനയെ സംശയത്തോടെ വീക്ഷിക്കുകയും സംഘടനയില്‍ നിന്ന് അകലുകയും ചെയ്തു.
എണ്‍പതിന്റെ അവസാനത്തോടെ സംഘടനയില്‍ പിളര്‍പ്പ് പൂര്‍ണ്ണമായി. സംഘടന തീര്‍ത്തും സ്വാര്‍ത്ഥവല്‍ക്കരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് എസ്. വൈ. എസിന്റെ എറണാകുളം സമ്മേളനം നടക്കുന്നത്. സംഘടനയുടെ ഇന്നോളമുളള ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അന്വേഷിച്ചിട്ടേ അതിന്റെ പ്രവര്‍ത്തനം തീരുമാനിക്കാറുളളൂ. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ എസ്.വൈ. എസിന് ഇത് അനിവാര്യമാണ്. എന്നാല്‍ എറണാകുളം സമ്മേളനത്തിലിത് നടന്നില്ലന്ന് മാത്രമല്ല സമ്മേളനത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുകയും പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ പുറത്തുളെളാരു സംഘടനക്കെന്നപോലെ സമ്മേളനവുമായി സഹകരിക്കണമെന്ന് കാണ്ച്ച് സമസ്തക്ക് കത്ത് കൊടുക്കുകയാണ് അന്നത്തെ എസ്.വൈ.എസ്സിന്റെ നേതാക്കള്‍ ചെയ്തത്.
സമ്മേളനം ഒരു പിടി ആളുകളുടെ കരങ്ങളിലായിരുന്നു. എല്ലാ രംഗത്തും അവര്‍ നിറഞ്ഞു നിന്നു. സംഘടനയ്ക്ക് വേണ്ടി ചോര നീരാക്കിയ പല നേതാക്കളും തഴയപ്പെട്ടു. ഉദാഹരണത്തിന് പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായപ്പോഴാണ് സംഘടന ബഹുജന പ്രസ്ഥാനമായത് . എസ്.വൈ.എസ്സിന്റെ നട്ടെല്ലായ മലപ്പുറം ജില്ലയുടെ പ്രഥമ പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സംഘടനയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ബസ്സില്‍ പോലും കയറി തങ്ങള്‍ വരുമായിരുന്നു. 77ല്‍ സംഘടന പുനഃസംഘടിപ്പിക്കുന്നത് വരെ തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട് . 77 നും 80 നുമിടയില്‍ ടി.സി.മുഹമ്മദ് മുസ്‌ലിയാരും മറ്റുചിലരും ജില്ല പ്രസിഡണ്ടുമാരായപ്പോള്‍ സംഘടന നിര്‍ജ്ജീവമാവുകയാണുണ്ടായത്. പിന്നീട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ബന്ധപ്രകാരം ഉമറലി ശിഹാബ് തങ്ങള്‍ ജില്ലയുടെപ്രസിഡണ്ടായതോടെയാണ് സംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചത്. എന്നാല്‍ ഇവരെയൊന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. ഇതുപോലെ സംഘടനയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പലരും ഒഴിവാക്കപ്പെട്ടു.
ബഹുഭൂരിപക്ഷം സുന്നികളിലും ഇത് ദുഃഖവും അമര്‍ഷവുമുളവാക്കി. സ്വാഭാവികമായും അവര്‍ മറ്റൊരു സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തി. സുന്നിപ്രസ്ഥാനത്തില്‍ ഇത് വന്‍ പിളര്‍പ്പിന് വഴി വെക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ നേതാക്കള്‍ ഇരു കൂട്ടരെയും വിളിച്ചു രണ്ടു സമ്മേളനവും നിറുത്തി വെക്കാന്‍ ആവശ്യപ്പെട്ടു. സംയുക്തമായി മറ്റൊരു സമ്മേളനം നടത്താമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തെ “മസ്‌ലഹത്ത്” ചര്‍ച്ച നടക്കുകയും എ.പിയും ഉളളാള്‍ തങ്ങളും പങ്കെടുത്ത ആ യോഗത്തില്‍ വെച്ച് സംയുക്ത സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സമ്മേളനത്തിന് വിപുലമായൊരു സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇരു ഭാഗത്തു നിന്നും പത്തു പേര്‍ വീതം പങ്കെടുത്തുകൊണ്ട് വീണ്ടുമൊരു യോഗം ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഫീസില്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൂടുവാനും തീരുമാനമായി.
എന്നാല്‍ എ.പിയും ഉളളാള്‍ തങ്ങളും രണ്ടാമത്തെ യോഗത്തിന്ന് വരാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ഒരു കൂട്ടം ഗുണ്ടകളെ വിട്ട് മസ്‌ലഹത്ത് ശ്രമം പൊളിക്കുകയും വന്ദ്യരായ പണ്ഡിതമാരെ അപമാനിക്കുകയും ചെയ്തു. സമ്മേളനം നിറുത്തിവെക്കാന്‍ സമസ്ത മുശാവറ എസ്.വൈ.എസി നോട് ആവശ്യപ്പെട്ടു. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ സംഘടന ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ എസ്. വൈ. എസിന്റെ നേതാക്കള്‍ സമസ്തയുടെ നിര്‍ദ്ദേശം അവഗണിച്ച് സമ്മേളനവുമായി മുന്നോട്ടു പോയതിലൂടെ സംഘടനയുടെ ഭരണഘടന ലംഘിച്ചു.
വിഘടിതര്‍ സംഘടനയെ ധിക്കരിച്ച് പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 19-08-89 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സി.എച്ച്. ഹൈദ്രോസ്സ് മുസ്‌ലിയാര്‍ ജന:സെക്രട്ടറിയും വി.മോയിമോന്‍ ഹാജി ട്രഷററുമായി സ്റ്റേറ്റ് സുന്നി യുവജനസംഘം പുനഃസംഘടിപ്പിച്ചു. അമ്പത്തൊന്നംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.
തിരൂര്‍ താലൂക്ക് സുന്നി യുവജന സംഘവും ജംഇയ്യത്തുല്‍ ഉലമായും നേതൃത്വം നല്‍കിയാണ് വളവന്നൂര്‍ ബാഫഖി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. വല്ലപ്പുഴ യതീംഖാനയും ചാവക്കാട് ദാറുറഹ്മ യതീംഖാനയും എസ്.വൈ. എസിന്റെ സംഭാവനയാണ്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടന നേരിട്ട് നടത്തുന്ന സ്ഥാപനമാണ്. 1978ല്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സമ്മേളനം നടന്നപ്പോഴാണ് മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യക്ക് തറക്കല്ലിട്ടത്. എസ്.വൈ.എസിന്റെ സ്ഥാപനമെന്ന നിലയ്ക്ക് വിദേശത്തും സ്വദേശത്തുമുളള സുന്നികളുടെ വിയര്‍പ്പുകണങ്ങള്‍ കൊണ്ടാണ് മര്‍ക്കസ് വളര്‍ന്നത്. (എന്നാലിന്നത് സംഘടനയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കിയിരിക്കുകയാണ്.)
ജനങ്ങളില്‍ മത ബോധമുണ്ടാക്കുന്നതിനാണ് സംഘടന രൂപീകുരിക്കപ്പെട്ടത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി എസ്. വൈ. എസിന്റെ ശാഖകളില്‍ മതപ്രസംഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ലൈബ്രറികളും ഉണ്ട് മഹല്ലുകളിലെ ദീനീരംഗം സമ്പുഷ്ടമാക്കുന്നതില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിക്കുന്നു. സ്റ്റേറ്റ്, ജില്ല, മേഖല പഞ്ചായത്ത് തലങ്ങളില്‍ കേമ്പുകളും സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു കൊണ്ട് സുന്നീരംഗം സജീവമാക്കാനും പ്രവര്‍ത്തകരില്‍ ഈമാനികാവേശം വളര്‍ത്താനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സംഘടനയുടെ മുഖപത്രമാണ് ‘സുന്നി അഫ്കാര്‍’ വാരിക. കാലിക പ്രസക്തിയുളള ലേഖനങ്ങള്‍ക്കു പുറമെ കര്‍മ്മ ശാസ്ത്രം, ഹദീസ്, ചരിത്രം തുടങ്ങി ഒട്ടേറെ വിഷങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളുമായി ആഴ്ചതോറും വായനക്കാരുടെ കരങ്ങളിലെത്തുന്ന അഫ്കാര്‍ സുന്നികളുടെ മനം കുളിര്‍പ്പിക്കുന്നു. സുന്നി ഇതരുടെ ജല്‍പനങ്ങള്‍ക്ക് ചുട്ട മറുപടി നല്കുന്നതിലും പത്രം ശ്രദ്ധിക്കുന്നു. അനുദിനം കോപ്പികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പത്രത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. പ്രസ്ഥാനത്തിന്റെ ശബ്ദം ജനങ്ങളിലെത്തിക്കുന്നതിനുളള ഔദ്യോഗിക മാധ്യമമെന്ന നിലയ്ക്ക് സുന്നി അഫ്കാറിന്റെ വരിക്കാരാവുന്നതിന്നും പ്രചരണത്തിനും എല്ലാ പ്രസ്ഥാനബന്ധുക്കളോടും സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.
തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ 93ല്‍ നടത്തിയ ശാന്തിയാത്ര, 2005 കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗറില്‍ നടന്ന സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനം, 2007 മെയില്‍ നട്ന്ന തീവ്രവാദവിരുദ്ധ സന്ദേശയാത്ര എല്ലാം എസ്.വൈ. എസ്‌ന്റെ ചരിത്രത്തിലെ പൊന്‍തുവലുകളാണ്.
കേരള സ്റ്റേറ്റ് സുന്നി യുവജന സംഘമാണെങ്കിലും ഇന്ത്യയിലും വിദേശത്തും വ്യാപകമായ പ്രചരണ വേരുകളുളള സുന്നി യുവജന സംഘം തികച്ചും അന്താരാഷ്ട്രമാനമുളള ലോകത്തിലെ പ്രബല യുവജന പ്രസ്ഥാനമാണ്.അനൈക്യസംഘം എങ്ങനെ നവോത്ഥാന പട്ടികയില്‍ വരും

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ചേരമാന്‍ പെരുമാളിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മുസ്‌ലിം പള്ളിയുടെ പ്രഥമ ഖാസിയായിരുന്നു മാലിക് ഇബ്‌നു ദീനാര്‍.
എ.ഡി 629ലോ 630ലോ മാടായി പള്ളി നിര്‍മിക്കപ്പെട്ടതായി ചിലര്‍ കരുതുന്നു. ഹിജ്‌റ 5 എന്ന് രേഖപ്പെടുത്തപ്പെട്ട ശില ആ പള്ളിയില്‍ ഇപ്പോഴും ഉണ്ട്.

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ സംഭവങ്ങളെക്കുറിച്ച് വില്യം ലോഗന്‍ പറയുന്നത് ഇങ്ങനെ: ”ഇവിടുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മാലിക്ക് ദീനാര്‍, ദക്ഷിണ കൊല്ലത്തേക്ക് (കൊയിലാണ്ടി) മാലിക്ക് ഇബ്‌നു ഹബീബിനേയും ഭാര്യയേയും അവരുടെ മക്കളില്‍ ചിലരേയും പറഞ്ഞയച്ചു. ഒരു മാപ്പിള രേഖപ്രകാരം മലയാളക്കരയിലെ രണ്ടാമത്തെ മുസ്‌ലിം പള്ളി സ്ഥാപിച്ചത് ദക്ഷിണകൊല്ലത്തല്ല, മറിച്ച് ഉത്തരകൊല്ലമായ പന്തലായിനി-കൊല്ലത്താണ്.

ഇതേ രേഖ വിശ്വസിക്കാമെങ്കില്‍ ഒമ്പതു മുസ്‌ലിം പള്ളികളില്‍ അവസാനത്തേതാണ് ദക്ഷിണകൊല്ലത്ത് സ്ഥാപിക്കപ്പെട്ടത്. ദക്ഷിണകൊല്ലത്തെത്തിയ ഇബ്‌നു ഹബീബിനേയും കുടുംബത്തേയും ദക്ഷിണകോലത്തിരി (തിരുവിതാംകൂര്‍ രാജ) ആദരപൂര്‍വ്വം സ്വീകരിക്കുകയും പള്ളി പണിയാന്‍ സൗകര്യം നല്‍കുകയും ചെയ്തു.

ഇവിടെ സ്ഥാപിതമായ രണ്ടാമത്തെ മുസ്‌ലിം പള്ളിയുടെ ഖാസിയായി ഇബ്‌നു ഹബീബിനാല്‍ അനുഗതരായി വടക്കന്‍ കോലത്തിരിയുടെ (ചിറയ്ക്കല്‍ രാജ) രാജ്യത്തിലേക്കു പോയി.

അവിടെ ‘ബുഹായി മറാവി’ (മാടായി) അഥവാ പഴയങ്ങാടിയില്‍ കോലത്തിരി രാജാക്കന്മാരില്‍ ഒരാളുടെ കൊട്ടാരത്തിന്നു തൊട്ടടുത്തായി മൂന്നാമത്തെ മുസ്‌ലിം പള്ളി പണിതു. പള്ളി നടത്തിപ്പിനുള്ള സ്വത്തുവഹകളും ലഭ്യമാക്കി.

പഴയങ്ങാടി പള്ളിയെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു ഐതിഹ്യം, അറേബ്യയില്‍ നിന്നു വന്ന മതപ്രചാരകസംഘം അവരുടെ കൂടെ മൂന്നു വെളുത്ത മാര്‍ബിള്‍ (വെണ്ണക്കല്ല്) പലകകള്‍ കൊണ്ടുവന്നിരുന്നുവെന്നും അവയിലൊന്ന് ഈ പള്ളിക്കകത്ത് സ്ഥാപിച്ചതിപ്പോഴും കാണാമെന്നുമാണ്.

അവശേഷിച്ച രണ്ടു ഫലകങ്ങള്‍ ഒന്ന് കൊടുങ്ങല്ലൂരും മറ്റൊന്ന് തെക്കന്‍ കൊല്ലത്തുമുള്ള പള്ളികളില്‍ സ്ഥാപിച്ചു. മാടായി (പഴയങ്ങാടി) പള്ളിയിലെ ഖാസിയായി അബ്ദുറഹ്മാന്‍ സ്ഥാനമേറ്റു.

ഇതിനുശേഷം അറേബ്യന്‍ കുടുംബം ബാക്കനൂര്‍(ബര്‍കര്‍)ക്കും മഞ്ചാലൂര്‍ക്കും (മംഗലാപൂരം) വടക്കന്‍ കാഞ്ഞിരോട്ടേക്കും (കാസര്‍കോട്) പോയി. ഈ മൂന്നു സ്ഥലങ്ങളും കര്‍ണാടകത്തിലാണ്. മൂന്നിടത്തും പള്ളികള്‍ സ്ഥാപിക്കുകയും യഥാക്രമം ഇബ്രാഹീം, മൂസ, മുഹമ്മദ് എന്നിവരെ അവയില്‍ ഖാസിമാരായി നിര്‍ത്തുകയും ചെയ്തു.

സംഘത്തില്‍ അവശേഷിച്ചവര്‍ മാടായി (പഴയങ്ങാടി)ക്ക് തിരിച്ചുവരികയും അവിടെ മൂന്നു മാസം താമസിക്കുകയും ചെയ്തു.

അടുത്തായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ സ്ഥാനത്തെപ്പറ്റി തര്‍ക്കമുണ്ട്. ‘ചിരികണ്ടടം’, അഥവാ ‘ചെറുപട്ടണം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിറക്കല്‍ താലൂക്കില്‍പെട്ട ശ്രീകണ്ഠപുരമാണ് ഈ സ്ഥലമെന്ന കാര്യം മാപ്പിളരേഖകള്‍ പൊതുവില്‍ അംഗീകരിച്ചതായി കാണുന്നു.

റോളന്‍ഡ്‌സന്റെ ഗ്രന്ഥത്തില്‍ ‘സറഫട്ടന്‍’ എന്നും തുഹുഫത്ത്-ഉല്‍-മുജാഹിദീനില്‍ ‘ജാര്‍ഫട്ടന്‍’ എന്നും ശ്രീകണ്ഠപുരം വിവരിച്ചു കാണുന്നുണ്ട്.

പൊന്നാനിയിലും കോഴിക്കോട്ടുമുള്ള പുരാതന അറബികുടിയേറ്റ കുടുംബങ്ങള്‍ സൂക്ഷിച്ച രേഖകളില്‍ കാണുന്നതും ‘ജാര്‍ഫട്ടന്‍’ എന്നാണ്. വളപട്ടണം പുഴയുടെ കൈവഴികളിലൊന്നിന്റെ കരയില്‍ (ഇരിക്കൂര്‍പുഴ) സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കുടകും മൈസൂരുമായുള്ള മലബാറിന്റെ വ്യാപാരമാര്‍ഗത്തിന്റെ ഒരു സുപ്രധാന സങ്കേതമായിരുന്നു ഒരുകാലത്ത്.

ശ്രീകണ്ഠപുരത്തെ ഈ പള്ളിയിലെ ആദ്യത്തെ ഖാസി മാലിക്ക് ഇബ്‌നു ഹബീബിന്റെ പത്തുമക്കളില്‍ ഒരാളായിരുന്നു.

ഇതില്‍പ്പിന്നീടാണ് അറബികളുടെ മതപ്രചാരകുടുംബത്തിലെ അവശേഷിച്ചവര്‍ ധര്‍മപട്ടണവും (കോട്ടയം താലൂക്ക്) പന്തലായിനി-കൊല്ലവും (കറുമ്പ്രനാട് താലൂക്ക്) അവസാനമായി ചാലിയവും (ഏറനാട് താലൂക്ക്) സന്ദര്‍ശിച്ചു പള്ളികള്‍ പണിതത്. ഈ മൂന്നിടങ്ങളിലും ഖാസിമാരായി യഥാക്രമം ഹുസൈനും മുഹമ്മദും താകിയുദ്ദീനും സ്ഥാനമേറ്റു.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട ഒമ്പതു പള്ളികളും മാലിക് ഇബ്‌നു ദീനാര്‍ ഊഴമിട്ട് സന്ദര്‍ശിച്ചതായും കൊടുങ്ങല്ലൂര്‍ക്കു മടങ്ങിയെത്തിയശേഷം മാലിക് ഇബ്‌നു ഹബീബുമൊത്തു ദക്ഷിണ കൊല്ലത്തേക്കു പോയതായും അവിടുന്നു അദ്ദേഹം അറേബ്യയിലെ ‘ഖൊറാസാനി’ലേക്കു യാത്ര തിരിച്ച് അവിടെ അന്ത്യനിദ്രകൊണ്ടതായും പറയപ്പെടുന്നു.”

ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോ തൊട്ടടുത്ത കാലത്തോ ഇസ്‌ലാം വിശുദ്ധാത്മാക്കള്‍ മുഖേനെ കേരളത്തിലെത്തിയിരുന്നു എന്ന് രേഖാമൂലം ഓര്‍മപ്പെടുത്താന്‍വേണ്ടിയാണ് വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍’ എന്ന കൃതിയില്‍നിന്ന് ഇത്രയും പകര്‍ത്തേണ്ടിവന്നത്.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തു മുളപ്പിച്ചെടുക്കാന്‍ എല്ലാ അനൈക്യ പ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് പള്ളികളും മഹല്ലുകളുമാണ്. യഥാര്‍ത്ഥത്തില്‍ മുസ്‌ലിം കോളനികളും പള്ളികളും പ്രതിനിധീകരിക്കുന്നത് ഐക്യമാണല്ലോ.

അണിയൊപ്പിച്ച ജമാഅത്ത് നിസ്‌കാരം, ജുമുഅ: എല്ലാം ഐക്യത്തെ പ്രതിഫലിപ്പിക്കുന്നു. പെരുന്നാളുകള്‍ പോലും ഒരുമിച്ച് ആഘോഷിക്കാന്‍ അനുവദിക്കാത്ത സാഹചര്യം ആരാണുണ്ടാക്കിയത്.

ഖാസി, മാസനിര്‍ണയം തുടങ്ങിയവയൊക്കെ കര്‍മശാസ്ത്ര പണ്ഡിതര്‍ ഐക്യവും കൂടി പരിഗണിച്ചാണ് ഏകീകരിച്ചത്. ഖാസിയുടെ അതിര്, തെരഞ്ഞെടുപ്പുരീതികള്‍, നിയമനാധികാരികള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ ഗ്രാഹ്യമാവും.

എന്നാല്‍, ഈ മേഖലകളിലൊക്കെ കലഹങ്ങള്‍ ഉണ്ടാക്കി പലപ്പോഴും ശരീഅത്ത് വിരുദ്ധ രീതികള്‍ പോലും അവലംബിച്ച് ഭിന്നിപ്പിക്കാന്‍ പ്രഥമമായി കേരളത്തില്‍ ധാര്‍ഷ്ട്യം കാണിച്ച പ്രസ്ഥാനമാണ് ഐക്യസംഘം.

കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി 1922ല്‍ എറിയാട്ട് ഒരു സമ്മേളനം നടത്തി ഭിന്നിപ്പ് തീര്‍ക്കാനും ഗോത്രങ്ങള്‍ക്കിടയില്‍ നിഷ്പക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി നിഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു വേദി ഉണ്ടാക്കി.

പതിനൊന്നംഗ സമിതി ആയിരുന്നു അത്. എന്നാല്‍, കൊടുങ്ങല്ലൂരിലെ ഗോത്രകലഹത്തിന് അറുതിവരുത്താന്‍ സംഘത്തിന് കഴിഞ്ഞില്ല. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം (പേ.120). സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യപകമാക്കുന്നതിനായി പേര് കേരള മുസ്‌ലിം ഐക്യ സംഘം എന്നാക്കി പിന്നീട് മാറ്റുകയായിരുന്നു.

”തത്വത്തില്‍ കേരള മുസ്‌ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തില്‍ ഇസ്‌ലാഹി ഉല്‍പതിഷ്ണു ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലില്‍ രൂപീകരിക്കപ്പെട്ട ജംഇയ്യത്തുല്‍ ഉലമാ പൂര്‍ണമായും സലഫി ആശയഗതിക്കാരായിരുന്നു” (ഇസ്‌ലാമിക വിജ്ഞാന കോശം ഐ.പി.എഛ് – വാല്യം 8, പേ.591)

ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷം സമ്മേളനം 1923ല്‍ എറിയാട്ടു നടന്നു. വഹാബി ചിന്തകനായ വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയായിരുന്നു അധ്യക്ഷന്‍. പ്രധാന സംഘാടകരും ഉപദേശകരും കെ.എം.മൗലവിയും എം.സി.സി. സഹോദരങ്ങളുമായിരുന്നു.

പ്രസ്തുത സമ്മേളനത്തില്‍ ഇസ്‌ലാമികാചാരനുഷ്ഠാനങ്ങള്‍ക്കെതിരെ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നു. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്‌ലിം ഐക്യം, അല്‍ഇര്‍ഷാദ് എന്നിവയിലൂടെയും പുത്തന്‍ സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു.

നേരത്തെ തന്നെ വഹാബി ആശയക്കാരനായി മുദ്രകുത്തപ്പെട്ട വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയുടെ സാന്നിധ്യം അക്കാലത്ത് തന്നെ പണ്ഡിതരും ഉമറാക്കളും ചോദ്യം ചെയ്തിരുന്നു.

ആലുവായില്‍ വെച്ച് 1924 മെയ് 10-12 തിയ്യതികളില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പ്രചരിപ്പിക്കുന്ന വാദങ്ങള്‍ക്ക് പണ്ഡിതരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്.

പൊതുയോഗത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു. ഈ സംഘടനയാണിപ്പോഴും കേരളത്തിലെ മുജാഹിദുകളുടെ പണ്ഡിത സംഘടനയായി അറിയപ്പെടുന്നത്.

1925-ല്‍ ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് നടന്നതോടെയാണ് ഐക്യസംഘം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുന്‍കൂട്ടികണ്ട ദീര്‍ഘ ദൃക്കുകളായ ഉലമാക്കള്‍ മൗലാനാ അഹ്മദ് കോയ ശാലിയാത്തിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ പൗരപ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരില്‍കണ്ടു അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കിയിരുന്നു.

കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം മദ്രസ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നതിനാല്‍ സ്‌കൂള്‍ ഭാരവാഹികളെയും കാര്യം തെര്യപ്പെടുത്തിയിരുന്നു. മൗലാനാ ശാലിയാത്തി, മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ഖാദിര്‍ ഫള്ഫരി, അച്ചിപ്ര കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാപണ്ഡിതര്‍ ഈ ഐക്യസംഘത്തിന്നെതിരില്‍ രംഗത്തുണ്ടായിരുന്നു.

ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ ഏകദേശം പതിമൂന്ന് നൂറ്റാണ്ട് കേരള മുസ്‌ലിംകള്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ തിരുത്താന്‍ എന്താണ് കാരണം? മുസ്‌ലിം കോളനികളും അവര്‍ക്കൊരു മതകീയ നേതൃത്വവും ഈ രീതിശാസ്ത്രം എന്തിന് നിരാകരിച്ചു.

മഖ്ദൂമി പണ്ഡിതര്‍, ഖാജാ അംബര്‍, ഖാജാ ഖാസിം, മമ്പുറം തങ്ങള്‍ വരെയുള്ളവര്‍ ജീവിച്ച കാലഘട്ടങ്ങളില്‍ പള്ളികളും അവിടുത്തെ ആചാരങ്ങളും മുസ്‌ലിം നാട്ടുമാമൂലുകളും മുസ്‌ലിം ഐക്യത്തിന്റെ സിംബലുകളായിരുന്നുവല്ലോ.

ഏതെങ്കിലുമൊരു പള്ളിയില്‍ പ്രാദേശിക ഭാഷയിലുള്ള ഖുതുബ, സ്ത്രീ ജുമുഅ ജമാഅത്ത്, തറാഹീവിന്റെ എണ്ണക്കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ മദ്ഹബിലൊന്ന് കര്‍മപരമായും മാത്വുരൂദീ, അശ്അരീ മദ്ഹബിലൊന്ന് വിശ്വാസാചാരപരമായും മുറുകെപിടിച്ചു ലോക മുസ്‌ലിംകള്‍ ഐക്യപ്പെട്ടപോലെ കേരള മുസ്‌ലിംകളും ഐക്യപ്പെട്ടു. അവര്‍ക്ക് ഈ മഹിതമായ പാഠം ഇസ്‌ലാമിന്റെ പൂര്‍വ്വസൂരികളായ ഉലമാഅ് പഠിപ്പിച്ചു കൊടുത്തതുമാണല്ലോ.

ഈ രീതികള്‍ നിലനിന്നിരുന്ന പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ യാതൊരു ഭിന്നിപ്പും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും വെള്ളക്കാരും നടത്തിയ അധിനിവേശത്തെ അഞ്ഞൂറ് വര്‍ഷം നേരിട്ടതും അതിന് മുസ്‌ലിംകളെ പ്രാപ്തമാക്കിയതും ആദര്‍ശ ഐക്യവും മഹത്തായ നേതൃത്വവുമായിരുന്നു. പക്ഷെ ഈ മഹത്തായ അനുഗ്രഹങ്ങളെ തകര്‍ക്കുകയാണ് കൊടുങ്ങല്ലൂരില്‍ രൂപംകൊണ്ട ഐക്യസംഘം ചെയ്തത്.