shamsul ulama
§.æµ. ¥ÌâÌAV ÎáØÜcÞV: ÉmßÄzÞøßæÜ ØâøcX
കേരള മണ്ണിൽ വൈജ്ഞാനിക രംഗത്ത് ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച അഗാധമായ പാണ്ഡിത്യവും സവിശേഷമായ വ്യക്തിത്വവും കൊണ്ട് കേരളത്തിലെ ഇസ്ലാമിക രംഗങ്ങളിൽ ജ്വലിച്ചു നിന്ന മഹദ് താരമായിരുന്നു റഈസുൽ മുഹഖിഖീൻ എന്ന നാമധേയത്തോടുകൂടി അറിയപ്പെട്ട മൗലാനാ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ.ധന്യമായൊരു കുടുംബ മഹിമയുണ്ട് സ്മര്യപുരുഷന്. പ്രവാചക ശിരോമണി മുഹമ്മദ് മുസ്ഥഫ (സ) ചെന്നെത്തുന്ന പണ്ഡിത പരമ്പരയിലെ പ്രധാന കണ്ണിയായി മഹാനവർകളെ കാണാം. ഇസ്ലാമിന്റെ പ്രബോധന പ്രവർത്തനങ്ങളുമായി അറേബ്യയിൽ നിന്നു വന്ന മാലിക്കുബ്‌നു ദീനാറിൽ നിന്നു തുടങ്ങുന്നതാണ് കുടുംബ പരമ്പര.
ലോകം തന്നെ ആദരിച്ച മഹാനായ പണ്ഡിത ശിരോമണി രഹീസുല്‍ മുഹകികീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ അവര്‍കള്‍ , സമസ്തയുടെ നേരെ നിരന്തരം കേസ് കൊടുത്തു കൊണ്ടിരിക്കുന്ന കരന്തുരികളുടെ ദുഷ്ട്ലകില്‍ പൊരുതിമുട്ടിയപ്പോള്‍ ,സമസ്തകെതിരെ കേസ് കൊടുത്തവരെ മുഖം കെടുത്തട്ടെ എന്ന് ദുആ ചെയുകയുണ്ടായി . അപ്പോള്‍ ഇക്കുട്ടര്‍ മഹാന് അത്തുംപിത്തും ആണെന് പ്രജരിപ്പിക്കാന്‍ തുടങ്ങി , മഹാന്അവര്‍കള്‍ കണ്ണൂരില്‍ സമേള്ളനതിന്‍ പോകുന്ന വഴി നന്തി ജുമാ മസ്ജിടിനടുത് എത്തിയപ്പോള്‍ എനികിവിടെ നിസ്കരിക്കണം എന്നവിശ്യപെട്ടു .മഹാന്‍റെ ശിഷ്യനും പണ്ഡിതനുമായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ അവിടെ ഉണ്ടായിരുന്നു. നീ ഇവിടെ നില്‍കണം ഞാന്‍ വുളു എടുക്കുനത് ശ്രദ്ധിച്ചു കാണണം എന്ന് മഹാനാവര്കള്‍ അവിശ്യപെട്ടു .കാലിന്‍റെ വിരലുകള്കിടയിലൂടെ കായ്കള്‍ പായിപിച്ചു സുന്നത്തുകള്‍ വരെ പൂര്ത്തിയകിയ ആ മഹാന് ചോദിച്ചു ,എന്റെ വുളുവില്‍ എന്തെങ്ങിലും പോരായിമ ഉണ്ടായിരുന്നോ ? ! ഇല്ലാലോ - അങ്ങ് പൂര്‍ണമായും സുന്നത്തുകള്‍ പുരതികരിച്ട്ടുണ്ട് .. അപ്പോള്‍ മഹാനവര്കള്‍ മൂന്നു പ്രാവിശ്യം الحمدلله എന്ന് ചൊല്ലി .കാരണം ചോദിച്ച ഇ.കെ ഉസ്താദിനോട് മഹാനവര്കള്‍ പറഞ്ഞു ഈ എന്നെയാണ് ഇക്കുട്ടര്‍ അത്തുംപിത്തും ഉള്ളവന്‍ എന്ന് വിളിക്കുനത് ഇപ്പോള്‍ എനിക്ക് പൂര്‍ണ ബോദ്യമുണ്ട് الحمدلله ....... ആ മഹാന്‍റെ മനസ് വേദനിച്ചതിന്റെ ഒരംശം മതി എല്ലാം ഒന്ന് തെളിഞ്ഞു വരാന്‍...إنشا الله
കെ.ടി. മാനു മുസ്‌ലിയാര്‍..............
സര്‍ഗാത്മകതയിലൂടെ മല ാറിന്റെ മുസ്‌ലിം പാരമ്പര്യം നിലനിര്‍ത്തിയ ബഹുമുഖ പ്രതിഭയായിരുന്നു കെ.ടി. മാനു മുസ്‌ലിയാര്‍. പ്രാസ്ഥാനിക രംഗത്തെ നിറസസാന്നിദ്ധ്യമായിരുന്ന തോടൊപ്പം പ്രവര്‍ത്തനത്തിന്റെയും സര്‍ഗപ്രകാശ ത്തിന്റെയും വഴിയില്‍ അദ്ദേഹം ദൂരങ്ങള്‍ താണ്ടിക്കഴിഞ്ഞിരുന്നു. നല്ലൊരു സാമൂഹിക പ്രവര്‍ത്തകനും സാംസ്‌കാരിക നേതാവിനും പണ്ഡിതനും അദ്ദേഹ ത്തില്‍ മാതൃക ദര്‍ശിക്കാവുന്നതാണ്. നേതാക്കള്‍ക്ക് ഉണ്ടായിരിക്കേണ്ട ഉത്തമ വിശേഷണങ്ങളില്‍ ചിലതാണ് വിനയം, വിശാല മനസ്‌കത, ദീര്‍ഘ വീക്ഷണം, ഭൂതകാല വിശകലനവും ഭാവി ചിന്തയും, നിഷ്‌കളങ്കത, നിസ്വാര്‍ത്ഥത തുടങ്ങിയവ. ഇവയെല്ലാം ഒന്നി നൊന്ന് മെച്ചമായി നിറഞ്ഞുനിന്നിരുന്ന ഒരു വ്യക്തിയാണ് കെ.ടി. മാനു മുസ്‌ലിയാര്‍
സി.എം. അബ്‌ദുല്ല മൗലവി
ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന സി.എം. ഉസ്‌താദ് എന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ് നാട്ടുകാര്‍ ഉസ്‌താദിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്‌തയുടെ ശബ്‌ദവുമാണ് ഉസ്‌താദ്.
നാട്ടിക മൂസ മുസ്ലിയാര്
ഒരു വ്യക്തിയുടെ ജീവിതം കാലശേഷം ഒരു സന്ദേശമായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക പ്രസ്‌തുത വ്യക്തിക്ക് തന്റേതായ കാഴ്‌ചപ്പാടുകളും അതനുസരി ച്ചുള്ള നിലപാടുകളും ജിവിതത്തിലുടനീളം നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ്. ഇസ്‌ലാമിന്റെ ലേബലില്‍ രംഗപ്രവേശം ചെയ്‌ത തിരുത്തല്‍ വാദികളോടും ബിദ്‌അത്ത്‌കാരോടും രാജിയാകാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് സാധ്യമല്ല. ഈ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച കരുത്തനായ യുവപണ്‌ഡിതനായിരുന്നു നാട്ടിക മൂസ മുസ്‌ലിയാര്‍. ജീവിതാന്ത്യം വരെ അദ്ദേഹം സ്വന്തം നിലപാടിലൂടെ വ്യക്തമാക്കിയ സന്ദേശമായിരുന്നു അത്. ജമാഅത്ത്, മുജാഹിദ്, തബ്‌ലീഗ് , വ്യാജത്വരീഖത്ത്, ഖാദിയാനിസം തുടങ്ങിയ പ്രസ്ഥാന ങ്ങളോട് സന്ധിയില്ലാ സമരം നടത്താന്‍ ഉഴിഞ്ഞുവെച്ചതായിരുന്നു ആ ധന്യമായ ജീവിതം
ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന
നാട്ടിക മൂസ മുസ്ലിയാര്
ഒരു വ്യക്തിയുടെ ജീവിതം കാലശേഷം ഒരു സന്ദേശമായി മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക പ്രസ്‌തുത വ്യക്തിക്ക് തന്റേതായ കാഴ്‌ചപ്പാടുകളും അതനുസരി ച്ചുള്ള നിലപാടുകളും ജിവിതത്തിലുടനീളം നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ്. ഇസ്‌ലാമിന്റെ ലേബലില്‍ രംഗപ്രവേശം ചെയ്‌ത തിരുത്തല്‍ വാദികളോടും ബിദ്‌അത്ത്‌കാരോടും രാജിയാകാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് സാധ്യമല്ല. ഈ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച കരുത്തനായ യുവപണ്‌ഡിതനായിരുന്നു നാട്ടിക മൂസ മുസ്‌ലിയാര്‍. ജീവിതാന്ത്യം വരെ അദ്ദേഹം സ്വന്തം നിലപാടിലൂടെ വ്യക്തമാക്കിയ സന്ദേശമായിരുന്നു അത്. ജമാഅത്ത്, മുജാഹിദ്, തബ്‌ലീഗ് , വ്യാജത്വരീഖത്ത്, ഖാദിയാനിസം തുടങ്ങിയ പ്രസ്ഥാന ങ്ങളോട് സന്ധിയില്ലാ സമരം നടത്താന്‍ ഉഴിഞ്ഞുവെച്ചതായിരുന്നു ആ ധന്യമായ ജീവിതം
Samastha Kerala Jam'iyyathul Ulama (S. K. J. U.) is the religious organisation of E. K. Sunni faction Muslim scholars and clerics of the Indianstate of Kerala. E. K. Sunni ( ഇ. കെ. സുന്നി) is one of the powerful traditional Sunni factions of Muslims in Kerala belonging to Sunni-Shafi school of law. It is largest Muslim (Mappila) faction in Kerala in terms of number of followers and was named after the cleric E.K. Aboobacker Musliar, the former leader of the Samastha Kerala Jamiyyathul Ulama. Samastha Kerala Jam'iyyathul Ulama's supreme body and the working committee is called the Mushawara.[1]Kalambadi Muhammad Musliyar and Cherussery Sainudheen Musliyar are the current President and General Secretary of Samastha Kerala Jamiyyathul Ulama respectively.
The original Samastha Kerala Jamiyyathul Ulama was formed in 1926 at Kozhikkode, under Sayd Ba'alavi Varakkal Mullakkoya Thangal, to resist the emerging Salafi organizations. In 1989, an internal conflict divided the organisation into two, as scholars under Kanthapuram A. P. Aboobacker Musalyar came out to form the Samastha Kerala Jamiyyathul Ulama (Kanthapuram). This split resulted in the formation of two factions of SunniMuslims in Kerala, E. K. Sunnis under E.K. Aboobacker Musliar and A. P. Sunnis under Kanthapuram A. P. Aboobacker Musalyar. Both political as well as philosophical grounds were raised as a reason for the split which is still a matter of disagreement among the factions.
CONTENTS[hide] |
[EDIT]EDUCATIONAL ACTIVITIES
Samastha Kerala Jam'iyyathul Ulama owns one of the prime higher learning centers of Islamic theology in Kerala. Jami'a Nooriyya Arabic College at Pattikkad and Darul Huda Islamic Academy at Chemmad, both in Malappuram district, are amongst them. Co-Ordination of Islamic Colleges (C. I. C.) [2] is the coordination of more than thirty Islamic Colleges which works under Samastha Kerala Jam'iyyathul Ulama. Most of these institutions educate the students in religious and material fields of education while a few concentrates only in religious subjects. Some of them are;
1. Jamia Nooriyya Arabic College, Pattikkad
2. Darussalam Arabic College, Nandi
3. Darul Huda Islamic Academy, Chemmad
4. Rahmaniya Arabic College, Katameri
5. Anvariyya Arabic College, Pottachira
6. Malabar Islamic Complex Chattanchal, Kasaragod
7. Markasutharbiyathul Islmiyya Valanchery, Malappuram
8. M. E. A Engineering College Perinthalmanna, Malappuram
9. Darunnajaath Islamic Center Karuvarakkund, Malappuram
2. Darussalam Arabic College, Nandi
3. Darul Huda Islamic Academy, Chemmad
4. Rahmaniya Arabic College, Katameri
5. Anvariyya Arabic College, Pottachira
6. Malabar Islamic Complex Chattanchal, Kasaragod
7. Markasutharbiyathul Islmiyya Valanchery, Malappuram
8. M. E. A Engineering College Perinthalmanna, Malappuram
9. Darunnajaath Islamic Center Karuvarakkund, Malappuram
അറിയേണ്ടത് നാം അറിഞ്ഞേ തീരൂ.....
By Skssf Chengalayi in Sunni@Kootam
കാന്തപുരം സമൂഹത്തിന് സമ്മാനിച്ചത് എന്തായിരുന്നവെന്ന് പരിശോധിക്കാന്‍ 1979 മുതല്‍ 2012 വരെയുള്ള അദ്ദേഹത്തിന്റെ ചെയ്തികള്‍ ഒരാവര്‍ത്തി പരിശോധിച്ചാല്‍ മതി. ഐക്യത്തോടെയും മമതയോടെയും അതിലേറെ സൗഹാര്‍ദ്ദത്തോടെയും ഒരു മഹല്ലിലെ ഉത്തരവാദപ്പെട്ട കാക്കകാരണവര്‍മാര്‍ മഹല്ല് സംവിധാനങ്ങളിലെ കെട്ടുറപ്പോടെ കൂടി, ഒരു ഖാസിയെ ബൈഅത്ത് ചെയ്യുകയും അദ്ദേഹം പറയുന്നത് അനുസരിച്ച് ദീനീ ആരാധനകളും മതത്തിന്റെ അനുഷ്ഠാനങ്ങളും നിര്‍വ്വഹിച്ചു വരുന്നതിനിടെ എന്തിനായിരുന്നു മഹാനായ കണ്ണിയത്തുസ്താദും ശംസുല്‍ ഉലമുയും മറ്റ് സമസ്തയുടെ മഹാന്‍മാരായ ആലിമീങ്ങളും ആത്മീയതയുടെ യഥാര്‍ത്ഥ പരിസരത്ത്കൂടി മുസ്ലിം ഉമ്മത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഭിന്നിപ്പിന്റെ സ്വരം മുഴക്കിയത്.
മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി, ഇടച്ചുമരുകള്‍ വെച്ചും പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ദീനീ സ്ഥാപനങ്ങള്‍ താഴിട്ട്പൂട്ടി അന്യായമായ സ്ഥലങ്ങളില്‍ ഭിന്നിപ്പിന്റെ പള്ളികള്‍ നിര്‍മ്മിച്ചു, ആരാധനകളില്‍ ഐക്യതകര്‍ത്തും പണ്ഡിതന്‍മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ കോടതികളില്‍ ഫയല്‍ ചെയ്തും എന്തിനായിരുന്നു പണ്ഡിതന്‍മാരുടെ വിലതകര്‍ത്തത്.
കൊലപാതക കേസുകളില്‍പോലും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെത്തുകയും മഞ്ഞപത്രങ്ങളുടെ പുറം ചട്ടകളില്‍ ആഭാസചിത്രങ്ങളുടെ കൂട്ടത്തില്‍ മുസ്ലിം പണ്ഡിത വേഷധാരികള്‍ പ്രത്യക്ഷപ്പെടുകയും യതീമുകളുടേയും അഗതികളുടേയും പേരില്‍ പിരിച്ചെടുത്ത പണം അനാശാസ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതായി തെളിയിക്കപ്പെടുകയും സാമ്പത്തിക വിശുദ്ധി നഷ്ടപ്പെടുത്തുംവിധം പലിശയില്‍ മുങ്ങിക്കുളിക്കുകയും ചെയ്ത ഇദ്ദേഹം മാനവികതയുടെ വാക്താവോ മൃഗീയതയുടെ വാക്താവാണോ?.
മഖ്ദൂമിയന്‍ പാരമ്പര്യത്തെ പുച്ഛിച്ചുതള്ളി, സമാന്തര ഖുതുബപോലും സ്ഥാപിച്ച ഇവര്‍ ദിക്‌റുകളുടേയും സ്വലാത്തുകളുടേയും മജ്‌ലിസുകളുടേയും ദീനീ ഉലൂമുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും മതവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയറിനിരങ്ങാനുള്ള ആലയങ്ങളാക്ക് മാറ്റി.
മുസ്ലിം സമൂഹത്തിനിടയില്‍ രാഷ്ട്രീയ ഐക്യവും സാമൂദായിക സൗഹൃദവും തകര്‍ക്കാന്‍ തനി ഭൗതികവാദ പാര്‍ട്ടികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായി.
സുന്നികളെ സഹായിക്കുന്ന ഏതു പാര്‍ട്ടിയിലും ചേരാമെന്നാണ് ഈ മുസ്‌ല്യാര്‍ പരിശകളുടെ പുത്തന്‍വാദം. ബുദ്ധിയും വിവേകവുമുള്ള ഒരു സത്യവിശ്വാസിക്ക് ഈ വാദം സമ്മതിച്ചുകൊടുക്കാന്‍ സാധ്യമല്ല. സഹായിക്കുവാന്‍ മുന്നോട്ടുവരുന്നവരുടെ ഉദ്ധേശ്യശുദ്ധിയെകുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ചൂണ്ടക്കാരന്‍ ഈ കോര്‍ത്ത ചൂണ്ട വെള്ളത്തിലേക്കെറിയുന്നത് ത്സ്യങ്ങളോടുള്ള ദീനാനുകമ്പം കൊണ്ടാണെന്നാകുന്നു. ബുദ്ധിയുള്ളവരാരും പറയുകയില്ല. അപ്രകാരം തന്നെ എലിക്കെണിയില്‍ ഇരവെച്ചു എലികളെ അതിലേക്ക് ആകര്‍ഷിക്കുന്നതു അവയോടുള്ള അനുഭാവത്തിന്റെ ദൃഷ്ടാന്തമാണെന്നും തലക്കുവെളിവുള്ളവര്‍ മനസ്സിലാക്കുകയില്ല. അല്ലാഹു പറയുന്നു: '' സത്യനിഷേധികള്‍ നിങ്ങളുടെ മേല്‍ വിജയം നേടിയാല്‍ പിന്നെ നിങ്ങളുമായുള്ള ബന്ധമോ കരാറുകളോ ഒന്നും അവര്‍ പരിഗണിക്കില്ല. സംസാരം കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍ അതു നിരസിക്കയും ചെയ്യും. (വി.ഖു) ഈ യാഥാര്‍ത്ഥ്യം സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍ നാം കണ്ടു കഴിഞ്താണ്. തന്ത്രശാലിയായ ലെനിന്‍ പലതും പറഞ്ഞുപല വാഗ്ദാനങ്ങളും ചെയ്തു മുസ്‌ലിംങ്ങളെ വ്യാമോഹിപ്പിച്ചു പാട്ടിലാക്കി. സാര്‍ ചക്രവര്‍ത്തിക്കെതിരായ വിപ്ലവത്തില്‍ സജീവമായി പങ്കെടുപ്പിച്ചു. വിപ്ലവം വിജയിച്ചപ്പോള്‍ എന്തുണ്ടായെന്നു ലോകം കണ്ടറിഞ്ഞതാണ്.
എത്രയെത്രമുസ്‌ലിംകള്‍ വധിക്കപ്പെട്ടു. എത്രയെത്ര പള്ളികള്‍ നശിപ്പിക്കപ്പെട്ടു. മതനശീകരണത്തിന്നു പുതിയ ഗവര്‍മെന്റ് കൈക്കൊണ്ട ഏറ്റവും ജുഗുപ്‌സാവഹമായ നടപടികള്‍ അറിയേണമെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി. അച്ചുതമേനോന്‍ എഴുതിയ സോവിയറ്റ് നാട് എന്ന പുസ്തകം ഒന്നുവായിച്ചു നോക്കുക. മതവിശ്വാസത്തേയും മതമൂല്യങ്ഹളേയും നശിപ്പിക്കുവാന്‍ സോവിയറ്റ് ഭരണകൂടം കൈക്കൊണ്ട നിയമ നടപടികള്‍ അതില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സംസ്ഥാനങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വലിയ രാഷ്ട്രമാണ് ഭാരതം. അതിലെ അതാനും സംസ്ഥാനങ്ങളുടെ ഭരണം കമ്മ്യൂണിസ്റ്റ്കാര്‍ക്കു കൈവന്നതുകൊണ്ട് മാത്രം അവരുടെ മതത്തിന്നു നേരെയുള്ള സാക്ഷാല്‍രൂപം അവര്‍ പുറത്തുകാട്ടുകയില്ല. മതവിശ്വാസികളെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുവാന്‍ പലകുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. ഇന്നു കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. പ്രബലമായ സുന്നിവിഭാഗത്തെ അവര്‍ രണ്ടായി പിളര്‍ത്തി. അതിന്നുവേണ്ടി മുമ്പുതന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വിരോധിയായ ഒരു മുസ്‌ല്യാരെ അവര്‍ തികച്ചും ഉപയോഗപ്പെടുത്തി. മുസ്‌ല്യാരാവട്ടെ തന്റെ മുസ്‌ലിം ലീഗിന്നെതിരായ കരുനീക്കങ്ങള്‍ വളരെ തന്ത്രപൂര്‍വ്വമാണ് നടത്തിക്കൊണ്ടിരുന്നത്. ആദ്യമാദ്യം മുസ്‌ലിം ലീഗിന്നെതിരില്‍ പരസ്യമായി ഒന്നും പറഞ്ഞിരുന്നില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കെതിരില്‍ വഹാബീകളാദീയായ പുത്തനാശയക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകൊടുത്തതും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങളുടെ സത്യാവസ്ഥ പ്രകടമാക്കുന്നതുമായ പ്രസംഗങ്ങളായിരുന്നു അയാള്‍ നടത്തിക്കൊണ്ടിരുന്നത്. തന്നിമിത്തം എല്ലാ സുന്നികളും പണ്ഡിത പാമര രാഷ്ട്രീയ വ്യത്യാസമന്യേ അയാളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നു. അതോടൊപ്പം തന്നെ അയാള്‍ തന്നെ പറ്റിയും താന്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയും ഉദാരമതികളും സമുദായ സ്‌നേഹികളും പണക്കാരുമായ അറബികള്‍ക്കിടയില്‍ മതിപ്പും ബഹുമാനവും ഉളവാക്കുവാന്‍ പലകുതന്ത്രങ്ങളും സന്ദര്‍ഭോജിതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ സ്ഥാനമാനങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും തികച്ചും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അടങ്ങിയ പല പ്രസ്താവനകളും ഗള്‍ഫുനാടുകളില്‍ പ്രചാരമുള്ള പല അറബി പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും അയാള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ ധര്‍മ്മിഷ്ടരായ അറബികളില്‍ നിന്നും ധാരാളം പണംതട്ടി എടുത്തു. അത് ഇവിടെ കൊണ്ടു വന്നു. താരതമ്യേന കൂടുതല്‍ സാമ്പത്തികമായ അവശത അനുഭവിക്കുന്ന ദീനീ വിദ്യാര്‍ത്ഥികള്‍, മുതഅല്ലിമുകള്‍ തുടങ്ങിയ വിഭാഗങ്ങളെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്നു. മാത്രമല്ല പള്ളി, മദ്‌റസ മുതലായ ദീനീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുവാനോ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനോ സാധിക്കാതെ സാമ്പത്തിക വിഷമങ്ങളുടെ നീര്‍ചുഴിയില്‍പെട്ടു വട്ടം കറങ്ങുന്ന പലനാട്ടുകാര്‍ക്കും അയാള്‍ സാമ്പത്തിക സഹായം ചെയ്തു. ഇതിന്റെ എല്ലാം ഏകോദ്ദേശം ജനവശീകരണം മാത്രമായിരുന്നു.
അങ്ങനെ ഏതാനും കൊല്ലങ്ങള്‍കൊണ്ട് ഒരുപറ്റം ചെറുപ്പക്കാരെ അവരില്‍ മിക്കപേരും മുഅല്ലിമുകളും. മുതഅല്ലിമുകളും ആകുന്നു. അയാള്‍ തന്റെ കീഴില്‍ അണിനിരത്തി. അയാള്‍ എന്തു അസംബന്ധം പറഞ്ഞാലും ആവേശഭരിതരായി ഇടവും വലവും നോക്കാതെ തക്ക്ബീര്‍ മുഴക്കുന്ന ചോറ്റുപട്ടാളമായിരുന്നു അവരില്‍ ഏറിയകൂറും. കാര്യം ഇത്രത്തോളമെത്തിയപ്പോള്‍ അദ്ദേഹം തന്റെ തനിരൂപം പ്രകടമാക്കി. പുത്തന്‍ പ്രസ്ഥാനക്കാരെ വളര്‍ത്തുന്നതു മുസ്‌ലിം ലീഗാണെന്നും ഒരു കള്ളവാദം കൊണ്ടുവന്നു. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തിയാല്‍ അല്ലാതെ പുത്തന്‍വാദികളെ പരാജയപ്പെടുത്താനാവില്ലെന്നും അതിനാല്‍ സുന്നികള്‍ ഒറ്റക്കെട്ടായി നിന്നു മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തണമെന്നുമുള്ള ഒരാഹ്വാനമായിരുന്നു അത്. അങ്ങനെ പലതെരെഞ്ഞെടുപ്പുകളിലും അയാളും അനുയായികളും ലീഗിന്നെതിരില്‍ പരസ്യമായി പ്രവര്‍ത്തനമാരംഭിച്ചു. ഈ സമയം മുസ്‌ലിം ലീഗുകാരും ഉണര്‍ന്നു. മുസ്‌ല്യാര്‍ക്കും സില്‍ബന്ധികള്‍ക്കുമെതിരില്‍ അവരും ചില നടപടികള്‍ കൈക്കൊണ്ടു. ഇസ്‌ലാമിനെ നശിപ്പിക്കല്‍ ജീവിതലക്ഷ്യമായി സ്വീകരിച്ച നിരീശ്വര പ്രസ്ഥാനങ്ങള്‍ വളരണമെങ്കില്‍ ഇസ് ലാമിക വിശ്വാസം തളരേണ്ടതു അത്യന്താപേക്ഷിതമാണെന്നു അടിയുറച്ചു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഈ സന്ദര്‍ഭം തികച്ചും ഉപയോഗപ്പെടുത്തി. സ്റ്റൈറ്റു ഭരണത്തില്‍ മേധാവിത്വം വഹിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒരു മന്ത്രി തന്നെ മുസ്‌ല്യാര്‍ക്കു എല്ലാവിധ സഹായ പിന്തുണകളും വാഗ്ദാനം ചെയ്തു. ഇതു മുസ്‌ല്യാരുടെയും അനുയായികളുടെയും ധാര്‍ഷ്യം വര്‍ദ്ധിപ്പിച്ചു. '' സുന്നികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും അംഗത്വം സ്വീകരിക്കുന്നതിലും മതദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നു അവര്‍ ഫത്‌വാ കൊടുത്തു. 05.01.1989 ന്നു കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിലാണ് അവര്‍ ഈ ഫത്‌വാ പുറത്തുവിട്ടതും പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കേണമെങ്കില്‍ അചഞ്ചമായ നിരീശ്വര നിര്‍മ്മിത വിശ്വാസിയാകേണമെന്നതു അവിതര്‍ക്കിതമായ വസ്തുതയാണ്. അപ്പോള്‍ പ്രപഞ്ചനാഥനിലും അവന്റെ നിയമവിധികളിലും തീരെ വിശ്വാസമില്ലാത്ത ഒരു വ്യക്തിക്കും കറകളഞ്ഞ സുന്നിയാവാമെന്നാണ് മുസ്‌ല്യാരും കൂട്ടുകാരും വിശ്വസിക്കുന്നതു എന്നുവരുന്നു. ഇതു ഇസ്‌ലാമിനെക്കുറിച്ചു അതിന്റെ എ ബി സി പഠിച്ച ആര്‍ക്കും വകവെച്ചു കൊടുക്കാന്‍ നിവര്‍ത്തിയില്ല.
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയ കാര്യങ്ങള്‍ അതു കൈകാര്യം ചെയ്യുന്നുമില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഒരു ഇസ്‌ലാമിക രാഷ്ട്രീയമല്ലാത്തതിനാല്‍ നഖശിഖാന്തം ഒരു മതണ്ഡിത സംഘടനയായ സമസ്തക്കു ഇന്ത്യന്‍ രാഷ്ട്രീയം കയ്യാളുക എന്നതു ഭൂഷണവുമല്ല. അപ്രകാരം തന്നെ സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഒരു നിലക്കും വിധേയത്വമില്ല. അവയില്‍ ഒന്നിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രത്യേക വിരോധവുമില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അതിനു പ്രത്യേക ബന്ധമില്ലെന്നും അതു പലവുരു തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതിനെ ബന്ധിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുമ്പോഴെല്ലാം അതിന്റെ യഥാര്‍ത്ഥ നിലപാട് അതു സ്പഷ്ടമാക്കാറുണ്ട്. 1983-ല്‍ എം.ഡി.പി. എന്ന ഒരു രാഷ്ട്രീയ സംഘടന രംഗത്ത് വന്നപ്പോഴായിരുന്നു അവസാനമായി സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. എം.ഡി.പി. ഒരു തനി സുന്നി രാഷ്ട്രീയ സംഘടനയാണെന്നായിരുന്നു അതിന്റെ സംഘാടകര്‍ അവകാശപ്പെട്ടിരുന്നതും സമസ്തയുടെ അനുവാദത്തോടും ആശിര്‍വാദത്തോടും കൂടിയാണ് അത് രൂപം പൂണ്ടതെന്നും, സമസ്തയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആ കൂട്ടര്‍ ധാരാളം പ്രസംഗങ്ങളും പ്രസ്താവനകളും അടിക്കടി നടത്തിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ സമസ്ത മുന്നോട്ടു വന്നു. അതിന്റെ ബാധ്യത അതു നിറവേറ്റി: മുശാവറ ചേര്‍ന്നു ''പഴയതോ പുതിയതോ ആയ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയോടും സമസ്തക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല''. എന്ന പ്രമേയം ഏകകണ്ഠമായി അതു പാസാക്കി. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതു തനി സുന്നിയാണെന്ന് അവകാശപ്പെടുന്നതായാലും ശരി സമസ്തക്ക് ബന്ധമില്ലെന്നും ഈ പ്രമേയം സ്പഷ്ടമാക്കുന്നുണ്ടല്ലോ. സമസ്തക്ക് രാഷ്ട്രീയമോ രാഷ്ട്രീയബന്ദമോ ഇല്ലെന്നു പറഞ്ഞതിന്റെ വിവക്ഷ സംഘനാ ലവലില്‍ അതില്ലെന്നാണ് വ്യക്തികള്‍ക്ക് വ്യക്തി എന്ന നിലയില്‍ മാത്രം അതുണ്ടാകുന്നതിനു മേല്‍പറഞ്ഞതു എതിരാവുകയില്ല. മുമ്പൊരിക്കല്‍ പുളിക്കല്‍ വെച്ചു കൂടിയ ഒരു സുന്നി യോഗത്തില്‍ ബഹു: ഇ.കെ. പറഞ്ഞു: ''അമുസ്‌ലിമിനു വോട്ടു ചെയ്താലും ഒരു വഹാബിക്ക് ചെയ്യരുതെന്നും'' ഇതു അദ്ദേഹത്തിന്റെ അന്നത്തെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അതുകൊണ്ടുതന്നെയാണ് അതു സമസ്തയുടെ തീരുമാനവുമാണെന്നും അദ്ദേഹം പറയാതിരുന്നതും എന്നാല്‍ അതിനുശേഷം കൊയിലാണ്ടിയില്‍ ചേര്‍ന്ന ഒരു സുന്നിസമ്മേളനത്തില്‍ ജ.എ.പി. പറഞ്ഞു: ''പുളിക്കല്‍ വെച്ചു വഹാബികള്‍ക്ക് വോട്ടു ചെയ്യരുതെന്നു ഇ.കെ. പറഞ്ഞതു സമസ്തയുടെ തീരുമാനമാണെന്ന്''. ഇതു തനി അസത്യമായിരുന്നു. കൊയിലാണ്ടി യോഗത്തില്‍ ഞാനുണ്ടായിരുന്നില്ല. മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉണ്ടായിരുന്നു. എ.പി.യുടെ പ്രസംഗം പത്രങ്ങളില്‍ വന്നപ്പോള്‍ ഞാന്‍ വാണിയമ്പലത്തിനോട് ചോദിച്ചു: ''താങ്കള്‍ എന്തുകൊണ്ട് എ.പി. പറഞ്ഞതു ശരിയല്ലെന്നു അവിടെ വെച്ചു പറഞ്ഞില്ല'' എന്നും ''ഞാന്‍ അപ്പോള്‍ സദസ്സിലുണ്ടായിരുന്നില്ല'' എന്നായിരുന്നു വാണിയമ്പലത്തിന്റെ മറുപടി. അതിനുശേഷം അരീക്കോട് ചേര്‍ന്ന ഒരു യോഗത്തില്‍ സമസ്ത അങ്ങനെ തീരുമാനിച്ചിട്ടില്ല എന്ന പരമാര്‍ത്ഥം മഹാനായ വാണിയമ്പലം വെട്ടിതുറന്നു പറയുകയും ചെയ്തു. തെരെഞ്ഞെടുപ്പ്, വോട്ട് ചെയ്യല്‍ ഇതെല്ലാം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടതാണ്. ഇന്നവര്‍ക്കു വോട്ടു ചെയ്യണം ഇന്നവര്‍ക്കു ചെയ്യരുത് എന്നെല്ലാം പറയല്‍ രാഷ്ട്രീയ വിഷയത്തില്‍ കയ്യിടലാണെന്നു പറയേണ്ടതുണ്ടോ. സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകുവാന്‍ എ.പി. കാന്തപുരം കഴിയുന്ന പാടെല്ലാം പെട്ടുനോക്കിയിട്ടുണ്ട്. അദ്ദേഹം സമസ്ത സെക്രട്ടറിയേറ്റ് മെമ്പറായിരുന്നപ്പോള്‍ മറ്റുമെമ്പര്‍മാര്‍ അറിയാതെയും അവരെ അറിയിക്കാതെയും സെക്രട്ടറിയേറ്റിന്റെയും സുന്നിയുവജനസംഘത്തിന്റെയും പേരില്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ അടിപ്പിച്ചു സുന്നിയുവജനസംഘം ശാഖകള്‍ക്ക് അയച്ചുകൊടുത്തു. അതില്‍ പറയുന്നു. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന വഹാബി മൗദൂദികളെയും അവരുടെ വൈതാളികന്‍മാരെയും പരാജയപ്പെടുത്തേണമെന്നു നമ്മുടെ മേല്‍ഘടകവും അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന ആധികാരിക സംഘടനയുമായ സമസ്ത കേരളത്തിലെ ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ കേരള സുന്നീ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. (സര്‍ക്കുലര്‍ പേജ് 2) ഇങ്ങനെ ഒരാഹ്വാനം സമസ്ത മുശാവറ നല്‍കിയതായി കേരളത്തിലെ ഏതെങ്കിലും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടുവാന്‍ എ.പി.ക്ക് കഴിയുമോ? പോകട്ടെ സമസ്തയുടെ മിനുട്ട്‌സില്‍ അതുകാണിക്കാമോ? സമസ്തയുടെ പേരില്‍ തനി അസത്യം പ്രചരിപ്പിക്കുന്ന സ്വഭാവം എ.പി.ക്ക് മുമ്പേ ഉള്ളതാണ്. സര്‍ക്കുലറിന്റെ ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയേറ്റും സ്റ്റേറ്റു സുന്നീ യുവജനസംഘവും കീഴ്ഘടകങ്ങള്‍ക്കു നല്‍കുന്ന സംയുക്ത അറിയിപ്പ്'' എന്നും എന്നാല്‍ സെക്രട്ടറിയേറ്റു മെമ്പര്‍മാരില്‍ എ.പി. അല്ലാതെ ഇങ്ങനെ ഒരു സര്‍ക്കുലര്‍ അറിയുകയില്ല. സുന്നിയുവജനസംഘം മെമ്പര്‍മാരില്‍ ആരെങ്കിലും അറിയുമോ എന്ന് എനിക്കറിയില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നു മുതലക്കുളത്തു കൂടിയ സമസ്തയുടെ നയവിശദീകരണയോഗത്തില്‍ ഞാന്‍ പറയുകയുണ്ടായി. ഇതു വാസ്തവ വിരുദ്ധമാണെന്നു വരുത്തുവാനായി 26.12.88 തിങ്കളാഴ്ച പുറപ്പെട്ട സിറാജ് പത്രത്തില്‍ അതിന്റെ സംഘടനാ കാര്യ ലേഖകന്‍ വായനക്കാര്‍ വിധി എഴുതട്ടെ എന്ന തലക്കെട്ടില്‍ സമസ്തക്കു രാഷ്ട്രീയമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സമസ്തയുടെ ചില തീരുമാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ രാഷ്ട്രീയമുണ്ടോ എന്നു നമുക്കു പരിശോധിക്കാം. ലേഖകന്‍ അക്കമിട്ട് എഴുതിയതു സമസ്തയുടെ അഞ്ച് യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളാണ്. അവ യഥാക്രമം വിവരിക്കാം. ''സുന്നത്ത് ജമാഅത്തിനെതിരായ ഏത് കക്ഷിയെയും സമസ്തശക്തിയുക്തം എതിര്‍ക്കും അതിനാല്‍ ഇത്തരം സംഘടനകളെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്‍മാരാവണം (29.11.76 നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) എന്നാല്‍ പ്രസ്തുത തിയ്യതിക്ക് ചേര്‍ന്ന മുശാവറയുടെ തീരുമാനം താഴെ ചേര്‍ക്കുന്നു. എം.ഇ.എസ്സിനെ കുറിച്ചുവന്ന ചോദ്യത്തിനു താഴെ കാണിക്കുന്ന മറുപടി കൊടുക്കുവാന്‍ തീരുമാനിച്ചു. എം.ഇ.എസ്സിനെക്കുറിച്ചു സമസ്ത മുമ്പെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. സുന്നത്ത് ജമാഅത്തിനെതിരായ ഏതുകക്ഷിയെയും 29.11.76 ലെ തീരുമാനം എം.ഇ.എസ്സിനെപ്പറ്രിയാണെന്നും തെരെഞ്ഞെടുപ്പിന്റെയോ രാഷ്ട്രീയത്തിന്റെയോ ലാഞ്ചനപോലും ഇതില്‍ ഇല്ലെന്നും ബുദ്ധിമരവിച്ചിട്ടില്ലാത്തവര്‍ക്ക് ഗ്രഹിക്കാം. മുമ്പെടുത്ത തീരുമാനം എന്നു പറഞ്ഞതു 20.1.70 ന്നു പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജില്‍ വെച്ച് മര്‍ഹൂം. ടി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കോട്ടുമല) അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ എം.ഇ.എസ്സിനെപ്പറ്റി എടുത്ത തീരുമാനത്തെക്കുറിച്ചാണ്. പ്രസ്തുത യോഗത്തിലേക്ക് മര്‍ഹൂം ബാഫഖീ തങ്ങള്‍ വന്നതു എം.ഇ.എസ്സ് ജേര്‍ണലിന്റെ പുസ്തകം 5 ലെ ലക്കം രണ്ട് കയ്യില്‍ പിടിച്ചായിരുന്നു. അതില്‍ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് രേഖ എന്ന ലേഖനം വായിച്ച ശേഷം അതിനെക്കുറിച്ചു താഴെകാണും വിധം മുശാവറ തീരുമാനമെടുത്തു. അല്ലാഹുവിന്റെ തിരുവചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്നു വരുത്തിത്തീര്‍ക്കുന്ന എം.ഇ.എസ്സിന്‍രെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചു മുസ്‌ലിംകള്‍ ബോധവാന്‍മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസ്സിനോട് പെരുമാറണമെന്നും ഉല്‍ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസ്സിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടുരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്നുചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു'' ഇതാണ് 20.10.70 ലെ തീരുമാനം. ഇതില്‍ എവിടെയാണ് തെരെഞ്ഞെടുപ്പും വോട്ടു ചെയ്യലും? സിറാജ് ലേഖകന്റെ രണ്ടാം തെളിവ്, മുസ്‌ലിം ഐക്യ വേദിയാണല്ലോ ആവശ്യം. അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്നു നിങ്ങള്‍ തീരുമാനിച്ചാലെ ആ വേദിയിലേക്കു സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകള്‍ അല്ലെന്നും ആദ്യം തീരുമാനിക്കുക എന്നിട്ട് ക്ഷണിക്കുക പരിഗണിക്കാം. (ഐക്യവേദിയിലേക്ക് പ്രതിനിധികളെ അയക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാര്‍ അയച്ചകത്തിനു 16.06.79 ന് ചേര്‍ന്ന മുശാവറ കൊടുത്ത മറുപടി) ഈ മറുപടിയിലും രാഷ്ട്രീയത്തെപ്പറ്റിയോ, തെരെഞ്ഞെടുപ്പിനെ പറ്റിയോ ഒരു നേരിയ സൂചനപോലുമില്ല. ദീനീ രംഗത്ത് സ്ഥിരമായ ഒരു ഐക്യവേദി സൃഷ്ടിക്കുന്നതുസംബന്ധിച്ചു ഒരു ചര്‍ച്ചക്ക് മുജാഹിദുകള്‍ സമസ്തയെ ക്ഷണിച്ചു. സുന്നികളെപ്പറ്റി മുജാഹിദുകളുടെ അങ്ങേഅറ്റം തെറ്റായ വിലയിരുത്തലിനു അവര്‍ മാറ്റം വരുത്തിയല്ലാതെ അവരുമായി ഒരു സ്ഥിരം ഐക്യവേദിയെക്കുറിച്ചു ചിന്തിക്കുവാന്‍ പോലും സമസ്തക്കു സാധ്യമല്ലെന്നു സമസ്ത മറുപടിയും കൊടുത്തു അതുമാത്രം. സിറാജ് ലേഖകന്‍രെ മൂന്നാം തെളിവ്. 3. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും എന്നാല്‍ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏതുരാഷ്ട്രീയക്കാരനേയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ യുക്ത നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കുമെന്നും തീരുമാനിച്ചു. (28.07.79 ന്നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നു ഈ തീരുമാനം സംശയാതീതമായി വിളിച്ചോതുന്നു. സുന്നി യുവജനസംഘം രാഷ്ട്രീയമായി സംഘടിക്കണമെന്ന ഒരാഗ്രഹം അതിന്റെ തലപ്പത്തിരിക്കുന്നവര്‍ പ്രകടിപ്പിച്ച സന്ദര്‍ഭത്തിലായിരുന്നു ഈ യോഗം ചേര്‍ന്നത്. അവരുടെ ആഗ്രഹത്തിനു പൂര്‍ണ്ണ വിരാമമിടുവാനായിട്ടാണ് കീഴ്ഘടകങ്ഹളും എന്നു പ്രത്യേകം എടുത്തു പറഞ്ഞതും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ സുന്നിവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ട് വരികയാണെങ്കില്‍ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങാതെ തന്നെ അയാളെ പരാജയപ്പെടുത്താനുള്ള വഴി സമസ്ത ആലോചിച്ചു പ്രവാര്‍ത്തികമാക്കും. ഇതാണ് തീരുമാനത്തിന്റെ രണ്ടാംഖണ്ഡികയുടെ സാരം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നല്ല. 29.11.79 ചേര്‍ന്ന മുശാവറയുടെ തീരുമാനം അതുവ്യക്തമാക്കുന്നുണ്ട്. അതുപിന്നീട് വിവരിക്കാം. ഇനി രണ്ടാം ഖണ്ഡികയുടെ താല്പര്യം സമസ്ത രാഷ്ട്രീയം സ്വീകരിക്കും എന്നാണെന്നു ആരെങ്കിലും വ്യാഖ്യാനിക്കുകയാണെങ്കില്‍ അവരോട് പറയാനുള്ളതു ഇതാണ്. ''സ്വീകരിക്കും'' എന്ന വാക്ക് ഭാവിയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഇതുവരെ സമസ്ത രാഷ്ട്രീയം സ്വീകരിച്ചതായി തീരുമാനം എടുത്തിട്ടില്ല. എടുത്താല്‍ ആ വിവരം പൊതുജനങ്ങളെ അറിയിക്കും. ലേഖകന്റെ നാലാം തെളിവ്. 4. സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മുസ്‌ലിംകളില്‍ നിന്നു സുന്നികള്‍ അല്ലാത്തവരെ നിറുത്തരുതെന്നു ഉണര്‍ത്തുവാന്‍ തീരുമാനിച്ചു. (07.10.79 നു ചേര്‍ന്ന മുശാവറ തീരുമാനം) ഇതില്‍ ''സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി'' എന്ന വാക്കുകള്‍ സമസ്തയുടെ മിനുട്ട്‌സില്‍ ഇല്ലാത്തതാണ്. എന്നാല്‍ സമസ്ത ഒരു സുന്നീ ഉലമാ സംഘടയാണ്. സുന്നത്ത് ജമാഅത്ത് മാത്രമാണ് സത്യപ്രസ്ഥാനമെന്നു സമസ്ത വിശ്വസിക്കുന്നു. തന്നിമിത്തം സമസ്ത നേരിട്ട് രാഷ്ട്രീയത്തില്‍ കൈകടത്താതെ തന്നെ എല്ലാ രംഗങ്ങളിലും സുന്നികള്‍ വരേണമെന്ന ഒരാഗ്രഹപ്രകടനം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ പ്രവേശിച്ചു എന്നതിന്റെയോ പ്രവേശിക്കുമെന്നതിന്റെയോ ഒരു സൂചനപോലും അതില്‍ ഇല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നതു ശരിയുമല്ല. ലേഖകന്‍ തന്നെ എടുത്തുകാണിച്ചതും താഴെ വിവരിക്കുന്നതുമായ സമസ്തയുടെ തീരുമാനം അതിന്നു വ്യക്തമായ തെളിവുമാണ്. ലേഖകന്‍ കാണിച്ച തെളിവ് 5. സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയപാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചതരാവരുത്. (29.11.79 ല്‍ ചേര്‍ന്ന മുശാവറ തീരുമാനം) സമസ്ത സ്വന്തമൊയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കൂട്ടുപിടിച്ചോ രാഷ്ട്രീയം കയ്യാളുന്നില്ലെന്നു ഈ തീരുമാനം സ്പഷ്ടമാക്കുന്നു. ഇതിനുശേഷം ഇന്നേവരേയും ഇതിനെതിരെ സമസ്ത ഒരു തീരുമാനമെടുത്തിട്ടില്ല. തന്നിമിത്തം സിറാജിന്റെ സംഘടന ലേഖകന്‍ തട്ടിവിട്ടതത്രയും അസ്ഥാനത്താണ്. എന്നാല്‍ സമസ്തക്ക് സംഘടനാലവലില്‍ രാഷ്ട്രീയമില്ലെങ്കിലും അടിസ്ഥാനപരമായി പരിശുദ്ധ ഇസ്‌ലാമിനോട് വിരോധമല്ലാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വ്യക്തി എന്ന നിലക്ക് ബന്ധപ്പെടുന്നതിനെ സമസ്ത ആരെയും വിലക്കിയിട്ടില്ല. സമസ്ത രൂപീകരിക്കപ്പെട്ട കാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. ഹുസൈന്‍ മുസ്‌ല്യാര്‍ എന്ന ആളായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അക്കാലത്ത് കേരളത്തില്‍ മുസ്‌ലിം ലീഗ് പ്രചാരം നേടിയിരുന്നില്ല. ലീഗ് കേരളത്തില്‍ പ്രചരിച്ച ശേഷം നേതാക്കളില്‍ മിക്കപേരുടെയും അനുഭാവം അതിനോടാണ്.
കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട് കാന്തപുരത്തിന്റെ പച്ചക്കളവ് പ്രസ്താവിച്ചുള്ള ഒരു പത്രപ്രസ്താവനയോട് പ്രതികരിച്ചത് നോക്കൂ '4.11.88 നു (ഞായറാഴ്ച) പുറപ്പെട്ട സിറാജ് പത്രത്തില്‍ മസ്‌ലഹത്തിന്റെ പേരില്‍ നടന്നതെന്തെല്ലാം? എന്ന തലക്കെട്ടില്‍ ജ.എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാന്തപുരം പേര് വെച്ചെഴുതിയ ഒരു പ്രസ്താവനയില്‍ സത്യവിരുദ്ധമായ പലതും സ്ഥലം പിടിച്ചു കണ്ടതില്‍ എനിക്ക് വലിയ ഖേദമുണ്ട്. മസ്‌ലഹത്ത് നടക്കുവാന്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍ദ്ധേശിച്ച ചില നിബന്ധനകള്‍ അടങ്ങിയ കത്ത് ബാപ്പുഹാജി അദ്ദേഹത്തെ കാണിച്ചുവെന്നും അതു അദ്ദേഹം വാങ്ങിനോക്കി എന്നും പറഞ്ഞശേഷം അതിലുള്ള നിബന്ധനകള്‍ താഴെകാണും പ്രകാരം അദ്ദേഹം വിവരിക്കുന്നു. 1. സമസ്തയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ സ്വീകരിക്കുന്നതാണ്. 2. സുന്നിയുവജനസംഘം പിരിച്ചുവിടണം. 3. മര്‍ക്കസില്‍ നിന്നും ചിലരെ പിരിച്ചുവിടണം. 4. പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പുത്തന്‍പ്രസ്താനക്കാരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കണം. 5. എസ്.എസ്.എഫുമായി യാതൊരു ബന്ധവും പാടില്ല. തുടങ്ങിയ കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. സമസ്തയുടെ തീരുമാനം ഞാന്‍ സ്വീകരിക്കുമെന്നു പറയേണ്ടതില്ല ഞാന്‍ അതിന്റെ ജോയിന്‍ സെക്രട്ടറിയാണ്. എസ്.വൈ.എസ് പിരിച്ചു വിടുമെന്നു എനിക്ക് സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല. അതിന്റെ ആവശ്യവുമില്ല പുത്തന്‍ പ്രസ്ഥാനക്കാരുമായി കൂട്ടുചേരുക എന്നതിനു നിരവധി ഇനങ്ങളുണ്ട്. അതില്‍ പാടുള്ളതും ഇല്ലാത്തതും സമസ്തയില്‍ വെച്ചു തീരുമാനിക്കേണ്ടതാണ്. ഇനി എ.പി. ചൂണ്ടിക്കാട്ടി കത്തും അതിനെക്കുറിച്ചുള്ള നിരൂപണവും (താഴെ വിവരിക്കുന്നു. 10.09.88 നു ഡോ. യു. ബാപ്പുട്ടി ഹാജി ചെമ്മാട്) അവര്‍കളാണ് എ.പി.ക്ക് പ്രസ്തുത കത്ത് വായിച്ചു കേള്‍പ്പിച്ചത്. എ.പിയുടെ കയ്യില്‍ കത്തുകൊടുത്തിട്ടില്ല എന്നാണ് ബാപ്പുട്ടി ഹാജി പറഞ്ഞത്). താങ്കളോട് ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയ പ്രേരിതമാണെന്നു വന്നിട്ടുണ്ട്. ജനങ്ങള്‍ അങ്ങനെ മനസ്സിലാക്കി വെച്ചിട്ടുമുണ്ട്. അവരുടെ പേരില്‍ തക്കതായ നടപടി സ്വീകരിക്കേണ്ടതാണ് (നോക്കുക. മര്‍ക്കസില്‍ നിന്നു ആരെങ്കിലും പിരിച്ചുവിടേണമെന്നു ഇതില്‍ എവിടെയാണുള്ളത്. ''മര്‍ക്കസുസ്സഖാഫത്തുസ്സുന്നിയ്യ'' സുന്നി യുവജനസംഘത്തിന്റെ സ്ഥാപനമാണ്. സുന്നി യുവജനസംഘം സമസ്തയുടെ കീഴ്ഘടകവുമാണ്. സമസ്തക്ക് രാഷ്ട്രീയമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമൊന്നും ഇല്ലെന്നു അതുപലവുരു പ്രഖ്യാപിച്ചതുമാണ്. ആ നിലക്ക് മര്‍ക്കസിലെ ജീവനക്കാരില്‍ വല്ലവരും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും മര്‍ക്കസിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താവളമാക്കുന്നതും സമസ്തയെ ധിക്കരിക്കലാണ്. അത്തരം ധിക്കാരികളുടെ പേരില്‍ തക്കനടപടി എടുക്കണമെന്നല്ലേ കത്തില്‍ പറഞ്ഞുള്ളൂ. അവരെ പുറത്താക്കേണമെന്നു പറഞ്ഞിട്ടില്ല. ഏതായാലും ആ ആവശ്യത്തെക്കുറിച്ചു എ.പി. ഒന്നും പ്രതികരിച്ചു കാണാത്തതിനാല്‍ അതുന്യായമാണെന്നു അദ്ദേഹത്തിന്നും അഭിപ്രായമുണ്ടെന്നു നമുക്ക് അനുമാനിക്കാം). 2. സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ദുരുപയോഗപ്പെടുത്തരുത്. ഈ ആവശ്യത്തിലും ഒട്ടും അന്യായമില്ല. അതുകൊണ്ടായിരിക്കാം എ.പി.യുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഈ ഭാഗം വിട്ടുകളഞ്ഞത്). 3. സുന്നീ യുവജനസംഘം സ്റ്റെയിറ്റ് കമ്മറ്റി മുശാവറ പുനഃസംഘടിപ്പിക്കുകയും സ്റ്റെയിറ്റു കമ്മറ്റിയുടെയും കീഴ്ഘടകങ്ങലുടെയും എല്ലാ പ്രവര്‍ത്തനങ്ങളും സമസ്തയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കുകയും ചെയ്യുക. ഇങ്ങനെയായിരുന്നു ബാപ്പുട്ടിഹാജിയുടെ കത്തിലുണ്ടായിരുന്നത്. ഏതാനും കൊല്ലങ്ങളായി എസ്.വൈ.എസ്സില്‍ നിന്നു ചില സുന്നികളെ മനപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ഒരു നയമായിരുന്നു അതിന്റെ നേതൃത്വം സ്വീകരിച്ചു വന്നിരുന്നത്. തന്നിമിത്തം ഒരു നല്ല വിഭാഗം സുന്നികള്‍ക്ക് എസ്.വൈ.എസ്. നേതൃത്വത്തോട് വെറുപ്പുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് മദ്ധ്യ കേരള സുന്നീ സമ്മേളനമെന്ന ഒരാശയം തന്നെ ഉടലെടുക്കുകയും എറണാകുളത്ത് നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ എസ്.വൈ.എസ്സിനെ ആക്ഷേപവിമുക്തമാക്കേണ്ടതു അനിവാര്യമായിത്തീര്‍ന്നു. അതിന്നുവേണ്ടിയാണ് അതിനെ പുനസംഘടിപ്പിക്കണമെന്നും അതിന്റെ പ്രവര്‍ത്തനം സമസ്തയുടെ നിയന്ത്രണത്തിലാക്കേണമെന്നും പറഞ്ഞത്. ഇതിലെന്താണൊരു പന്തികേടുള്ളത്. എസ്.വൈ.എസ്. പിരിച്ചുവിടേണമെന്നു കത്തില്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്നു എ.പി. പ്രസ്താവിച്ചതു സത്യമല്ല. 4. ''സമസ്തയെയോ അതിന്റെ നേതാക്കളെയോ സ്ഥാപനങ്ങളെയോ തെറ്റായ നിലയില്‍ പരാമര്‍ശിക്കുന്ന സുന്നികളുടെതെന്നവകാശപ്പെടുന്ന പത്രമാസികകളെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നു തടഞ്ഞുനിറുത്തുകയും സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ഒരേനിലക്ക് കാണാനുള്ള രംഗം സൃഷ്ടിക്കുകയും ചെയ്യുക'' ഈ ആവശ്യത്തിലും തെറ്റൊന്നും കാണാത്തതുകൊണ്ടായിരിക്കാം എ.പി. ഒന്നും പ്രതികരിക്കാതിരുന്നത്. 5. ദീനീ വിദ്യാര്‍തഥികളെ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ മുഴുകിയ എസ്.എസ്.എഫുമായി സമസ്ത നേതാക്കള്‍ സഹകരിക്കരുത്. ഇവിടെ എസ്.എസ്.എഫുമായി നിരുപാധികം സഹകരിക്കരുതെന്നു പറഞ്ഞിട്ടില്ല. എസ്.എസ്. എഫുക്കാര്‍ ദീനി വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നുണ്ടെങ്കില്‍ അവരുമായി സഹകരിക്കരുത്. അത് ഉണ്ടോ ഇല്ലേ എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളൂ.'' 6. മതേതര ഭൗതികരാഷ്ട്രമായ ഇന്ത്യയില്‍ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചു അനിവാര്യമായി വരുമ്പോള്‍ മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ ഒരുവിധത്തിലും ആക്ഷേപിക്കാതിരിക്കുക. ഈ ആവസ്യം എപിയും ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ പാടുള്ളതും അല്ലാത്തതും സമസ്ത തീരുമാനിക്കണമെന്നേ അദ്ദേഹം പറയുന്നുള്ളൂ. ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ ഇ.കെ. സംബന്ധിച്ചതു ശരിയാണ് തെറ്റല്ല എന്നു എ.പി. ഉള്‍പ്പെട്ട മുശാവറ തീരുമാനിച്ചതാണ്. എന്നിരിക്കെ ഇപ്പോഴും എ.പി.യും കൂട്ടുകാരും അതിനെ ആക്ഷേപിച്ചുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തു നടക്കുന്നതിന്റെ ഉദ്ദേശമെന്താണ്? സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുക എന്ന നീചമായ ഉദ്ദേശമല്ലേ ഇതിലുള്ളത്? ഇത്തരം വിഷയങ്ങളെകുറിച്ചു സമസ്ത എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കാമെന്നു രേഖാമൂലം സമ്മതിക്കുക.'' ഈ ആവശ്യത്തിനു എ.പി.യുടെ പ്രതികരണം അദ്ദേഹം സമസ്തയുടെ തീരുമാനം സ്വീകരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല എന്നാണല്ലോ അദ്ദേഹം ഈ പറഞ്ഞതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. കാരണം എസ്.വൈ.എസിന്റെ എറണാകുളം സമ്മേളനം നീട്ടിവെക്കേണമെന്ന സമസ്ത മുശാവറയുടെ തീരുമാനം അദ്ദേഹം തള്ളിക്കളഞ്ഞതു ഇതിനുശേഷമായിരുന്നു. ചുരുക്കത്തില്‍ 04.12.88 ല്‍ സിറാജില്‍ വന്ന എ.പി.യുടെ പ്രസ്താവന സത്യത്തിനു നിരക്കാത്തതാകുന്നു.
പുത്തന്‍വാദികളുമായി കൂട്ടുകൂടല്‍
പുത്തന്‍വാദികളുമായി കൂട്ടുകൂടാമെന്നു സമസ്ത തീരുമാനിച്ചു എന്നും തന്നിമിത്തം സമസ്ത അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു എന്നുമാണല്ലോ വിഘടിത സുന്നികള്‍ നാടുനീളെ പെരുമ്പറയടിച്ചു നടക്കുന്നത്. എന്നാല്‍ ഇതില്‍ സത്യത്തിന്റെ കണിക പോലുമില്ല. പുത്തനാശയക്കാരുമായി നിരുപാധികം കൂട്ടുചേരാമെന്നു സമസ്ത തീരുമാനിച്ചില്ല. ഇന്ത്യയില്‍ മുസ്‌ലിം ശരീഅത്ത് നിയമം (ഇതു സുന്നി ശരീഅത്താണെന്നും പുത്തന്‍വാദികളുടെ ശരീഅത്ത് അല്ലെന്നും പ്രത്യേകം പ്രസ്താവ്യമാണ്) എടുത്തുകളയുകയും ഒരു പൊതുസിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യേണമെന്ന ഒരു അഭിപ്രായം പൊന്തിവരികയും അതു പ്രബലപ്പെടുകയും ചെയ്തപ്പോള്‍ അതിനെ സംഘടിതമായി ചെറുക്കേണ്ടതു ഇവിടെ ഇസ്‌ലാമിന്റെ നിലനില്‍പ്പിന്നു അനിവാര്യമായിത്തീര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുവാനായി നവീനവാദികളുമായി സഹകരിക്കുന്നതിനെ ബഹു: സമസ്ത അതിന്റെ ചരിത്രത്തില്‍ ഇന്നേവരെ നിരോധിച്ചിട്ടില്ല. അങ്ങനെ മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സംരക്ഷണ ബോര്‍ഡ് യോഗം ചേര്‍ന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും അതില്‍ സംബന്ധിച്ചു. സമസ്തയുടെ പ്രതിനിധി ആയിട്ടല്ല സ്വന്തം നിലയില്‍ യോഗത്തില്‍ നൂതനവാദികളില്‍ ചിലരുമുണ്ടായിരുന്നു. അതിനെ തുടര്‍ന്നു വിഘടിത സുന്നികള്‍ ബഹളം വെക്കാന്‍ തുടങ്ങി. സമസ്ത അതിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചെന്നു അവര്‍ ആക്ഷേപിച്ചു. പിന്നീട് സമസ്തയുടെ ഒരു മുശാവറ യോഗം ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ചചെയ്യാനായിരുന്നില്ല യോഗം ചേര്‍ന്നത്. പക്ഷെ ഒരു മെമ്പര്‍ ഈ പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്നു സജീവമായ ചര്‍ച്ച നടന്നു. ഇ.കെ. ക്ക് പറയാനുള്ളത് അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ തങ്ങള്‍, എ.പി. കാന്തപുരം, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ മുതലായവരെല്ലാം ആ യോഗത്തിലുണ്ടായിരുന്നു. അവസാനം ജനറല്‍ സെക്രട്ടറിയുടെ നടപടി മുശാവറ ഏകകണ്ഠമായി ശരിവെച്ചാണ് പിരിഞ്ഞത്. എന്നാല്‍ വിഘടിത സുന്നികളുടെ ഏറ്റവും വലിയ നേതാവായ കാന്തപുരം എ.പി. യാതൊരു സത്യദീക്ഷയും ആദര്‍ശനി,#്ടയുമില്ലാതെ പുത്തന്‍വാദികളുമായി കൂട്ടുചേര്‍ന്ന പല സംഭവങ്ങളും ഉദ്ധരിക്കാനുണ്ട്. ഉദാഹരണത്തിന്നു ചിലതുമാത്രം കുറിക്കാം. 1979 നവംബറില്‍ ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലേക്കു പോയി. കാരന്തൂരില്‍ സ്ഥാപിച്ച സുന്നിമര്‍ക്കസിന്റെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം പോയതും. അനന്തരം 10.11.79 ലെ ലീഗ് ടൈംസിലും 16.11.79 ലെ ചന്ദ്രികയിലും എ.പി.യുടെ ഖത്തര്‍ പരിപാടിയെപറ്റി ഒരു റിപ്പോര്‍ട്ട് വന്നു. രണ്ടു പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ തമ്മില്‍ ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമുണ്ടായിരുന്നില്. ജ: എ.പി. അഖിലേന്ത്യാ ലീഗുമായും അതിന്റെ ഓഫീസുമായും അടുത്തബന്ധം പുലര്‍ത്തിപോരുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും പ്രസംഗങ്ങള്‍ക്കും ലീഗ് ടൈംസ് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അങ്ങനെ ആദ്യം ലീഗ്‌ടൈംസിലും പിന്നെ ചന്ദ്രികയിലും വന്ന ഖത്തര്‍ റിപ്പോര്‍ട്ട് താഴെ പറയും പ്രകാരമായിരുന്നു. ''മുസ്‌ലിംകള്‍ സുന്നികളും മുജാഹിദുകളും മറ്റുമായി വ്യത്യസ്തമായി സംഘടിക്കുമ്പോള്‍ തന്നെ ശാഖാപരമായ വഴക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കേണമെന്നു സമസ്ത കേരള സുന്നിയുവജനസംഘം സെക്രട്ടറി ജ.കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉല്‍ബോധിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ശാഖാപരമായ ഭിന്നതകള്‍ക്കതീതമായ ഐക്യമാണ് ആവശ്യമെന്നും സുന്നീയുവജനസംഘം നേതാവ് ഇവിടെ ഒരു വമ്പിച്ച പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. തൗഹീദിന്റെ അടിസ്ഥാനത്തിലായിരിക്കണം ഈ ഐക്യമെന്നും അദ്ദേഹം പറഞ്ഞു. മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതകളായിരുന്നെങ്കിലും അവര്‍ വഴക്കടിച്ചിരുന്നില്ലെന്ന കാര്യം ശാഖാപരമായ ഭിന്നതക്കതീതമായ മുസ്‌ലിം ഐക്യത്തിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്ത് ഇസ്‌ലാമീ നേതാവ് എം.വി. മുഹമ്മദ് സലീം മൗലവി യോഗം ഉല്‍ഘാടനം ചെയ്തു.... ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടായി. കാരണം അദ്ദേഹം പുത്തന്‍വാദികളുമായി ചങ്ങാത്തം സ്ഥാപിക്കുക മാത്രമല്ല അവരെ തൃപ്തിപ്പെടുത്തുവാനായി അവരും സുന്നികളും തമ്മിലുള്ള ഭിന്നിപ്പ് സാഖാപരമാണെന്നും അത് മദ്ഹബുകള്‍ തമ്മിലുള്ള ഭിന്നിപ്പുകള്‍ പോലെ തന്നെയാണെന്നും അതിന്റെ പേരില്‍ ഒരു വാദപ്രതിവാദമോ മറ്റൊ നടത്തുന്നതു സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും തന്നിമിത്തം അത് ഒഴിവാക്കേണമെന്നും മറ്റും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സമര്‍ത്ഥിച്ചിരുന്നു. സത്യത്തിനും സമസ്തയുടെ നിലപാടിനും ഒട്ടും നിരക്കാത്ത ഈ റിപ്പോര്‍ട്ട് കണ്ടതിനെ തുടര്‍ന്നു സമസ്തയുടെ മുശാവറ യോഗം ചേര്‍ന്നു. പരിശുദ്ധ അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആദര്‍ശം മുറുക്കിപിടിക്കുന്ന സുന്നികളുടെ അന്തസ്സുയര്‍ത്തുവാന്‍ അഹോരാത്രം അത്യദ്ധ്വാനം ചെയ്തിരുന്ന മര്‍ഹൂം ഇ.കെ. അസ്സന്‍മുസ്‌ല്യാര്‍ വല്ലാതെ ക്ഷുഭിതനായി. എ.പി. യെ സമസ്തയില്‍ നിന്നു തന്നെ പുറത്താക്കണമെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും തല്‍ക്കാലം ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നു ഒഴിവാക്കിയാല്‍ മതി എന്നു പറയുകയും ചെയ്തു. അങ്ങനെ ഐക്യകണ്‌ഠേന തല്‍സ്ഥാനത്തു നിന്നു എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ ഒഴിവാക്കുകയും ചെയ്തു. സത്യത്തില്‍ നിന്നും സമസ്തയുടെ നയത്തില്‍ നിന്നും വ്യതിചലിച്ചതിന്റെ ഒന്നാമത്തെ ശിക്ഷ ജ. എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അന്നനുഭവിച്ചു. തന്നിമിത്തം സമസ്തയെ പൂര്‍ണ്ണമായും തന്റെ കൈപടത്തില്‍ ഒതുക്കുകയോ അല്ലെങ്കില്‍ അതിനെപറ്റെ നശിപ്പിക്കുയോ ചെയ്യാനുള്ള പരിപാടി അന്നുമുതല്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. മറ്റൊരു ഉദാഹരണം കാണുക. 1978 മുസ്‌ലിംലീഗ് രണ്ടായി പിളര്‍ന്നു രണ്ടു ചേരികളായി പ്രവര്‍ത്തിക്കുന്ന കാലം. ഒന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. അതു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലും, മറ്റേതു അഖിലേന്ത്യാമുസ്‌ലിം ലീഗ്. അതു വഹാബിനേതാവായ എം.കെ. ഹാജിയുടെ നേതൃത്വത്തിലും, എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഇഷ്ടപ്പെട്ടതു എം.കെ. ഹാജിയുടെ ലീഗിനെയായിരുന്നു. തന്നിമിത്തം അദ്ദേഹം അഖിലേന്ത്യാലീഗിലെ വഹാബീസുന്നിവ്യത്യാസം കൂടാതെ നേതാക്കളുമായി സ്‌നേഹബന്ധം പുലര്‍ത്തിപ്പോന്നു. അക്കാലത്ത് ഷാര്‍ജയിലെ സൈത്ത് എന്ന സ്ഥലത്തെ ഖാസിയും കടുത്ത വഹാബിയുമായ ശൈഖ് മഹ്‌വീത്തി എന്ന ആളെ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാരന്തൂര്‍ സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു. ഉടനെ എം.കെ. ഹാജി എ.പി.യുമായി ബന്ധപ്പെട്ടു മഹ്‌വീത്തിയെ തിരൂരങ്ങാടി യത്തീംഖാന സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ എ.പി. അവര്‍കള്‍ മഹ്‌വീത്തിയെ കൂട്ടി തിരൂരങ്ങാടി യത്തീംഖാനയില്‍ വന്നു. അവിടെ എം.കെ. ഹാജിക്ക് പുറമെ മറ്റു പല വഹാബീ നേതാക്കളുമുണ്ടായിരുന്നു. അവരൊന്നിച്ചു എ.പി. ആഹാരം കഴിക്കുകയും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് അന്നു അഖിലേന്ത്യാ ലീഗിലായിരുന്ന ജ: എസ്സ്.എം. ജിഫ്രി തങ്ങള്‍ (കക്കാട്) അവര്‍കള്‍ എ.പി. പുത്തനാശയക്കാരോടൊന്നിച്ചിരുന്നു ആഹാരം കഴിക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞ ന്യായം എ.പി. ഏതോ ഒരു ഹോട്ടലില്‍ ചായ കഴിക്കാന്‍ കയറിയപ്പോള്‍, എം.കെ. ഹാജിയും മഹ്‌വീത്തിയും മറ്റും വന്നു അവിടെ ഇരുന്നെന്നും അപ്പോള്‍ എടുത്തഫോട്ടോയാണ് അതെന്നുമായിരുന്നു. ഈ ന്യായം അവരെ കൂടുതല്‍ നിന്ദ്യരും ഇളിഭ്യരുമാക്കുമെന്നു ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം ഇപ്പോള്‍ അവര്‍ അടവൊന്നു മാറ്റിയിരിക്കയാണ്. ഇപ്പോള്‍ അവര്‍ പറയുന്നതു ഇങ്ങനെയാണ് തിരൂരങ്ങാടി യത്തീംഖാന മുജാഹിദുകളുടെ ആയതുകൊണ്ട് ശൈഖ് മഹ്‌വീത്തിയെ അങ്ങോട്ട് ഒറ്റക്കയച്ചാല്‍ അവര്‍ സമസ്തയെപ്പറ്റി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെങ്കിലോ എന്നു ഭയപ്പെട്ടതുകൊണ്ടാണ് എ.പി. കൂടെ പോയത് എന്നാകുന്നു. ഈ അടവും വിഘടിത സുന്നികളെ രക്ഷിക്കില്ല. മഹ്‌വീത്തി കടുത്ത വഹാബിയാണെന്ന സത്യം ഇവിടെ ആരും അറിഞ്ഞിരിക്കയില്ലെന്നായിരിക്കും ഈ പാവങ്ങള്‍ ധരിച്ചിരിക്കുന്നത്. സുന്നികളെ ഖബര്‍ ആരാധകരായി ഗണിക്കുന്ന കല്ലുകൊണ്ട് കെട്ടിയ ഒരു ഖബര്‍ കണ്ടാല്‍ ശാപം കൂറി പിറകോട്ടോടുന്ന ഒരു മുരത്ത സുന്നീവിരോധിയെ എന്തിന്നു എ.പി. സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു? എന്തിന്നു അയാളുമായി സ്‌നേഹബന്ധം പുലര്‍ത്തി. പുത്തന്‍ വാദികളുമായി ഒരുവിധ ബന്ധവും പാടില്ലെന്ന വാദക്കാരാണ് താനും തന്റെ അനുയായികളുമെന്നും അതിന്റെ പേരിലാണ് സമസ്തക്കാര്‍ക്കും തന്നോട് വിരോധമെന്നും പൂരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന എ.പി.ക്ക് വല്ല ആത്മാര്‍ത്ഥതയോ സത്യദീക്ഷയോ ഉണ്ടോ? വേറെ ഒരു ഉദാഹരണം കാണുക. ലീഗ് രണ്ടായി പിളര്‍ന്നപ്പോള്‍ എം.കെ. ഹാജി നേതൃത്വം നല്‍കിയ അഖിലേന്ത്യ ലീഗിലാണ് ജ. എ.പി. സീറ്റ് പിടിച്ചതെന്ന് മുമ്പ് പറഞ്ഞല്ലൊ. അങ്ങനെ ആ ലീഗിലുള്ള പുത്തനാശയക്കാരുമായി അദ്ദേഹം സമ്പര്‍ക്കം സ്ഥാപിച്ചു. അക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ പുത്രിയുടെ വിവാഹ അടിയന്തരമുണ്ടായത്. കല്ല്യാണത്തിന്നു പലരേയും ക്ഷണിച്ചു. ആ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും മുജാഹിദു നേതാവുമായ എ.പി. അബ്ദുറഹ്മാന്‍ ഹാജിയെയും ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഉമര്‍ ബാഫഖി തങ്ങളുമൊത്ത് കല്ല്യാണത്തിനു വന്നു. എ.പി. അദ്ദേഹത്തെ സബഹുമാനം ഉന്നത വ്യക്തികള്‍ക്ക് പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്വാദിഷ്ടമായ ഭക്ഷണം നല്‍കി സസന്തോഷം യാത്രയാക്കി. നോക്കുക പു#്തതന്‍വാദികളുമായി ബന്ധപ്പെടരുതെന്നു പറഞ്ഞതിനാണ് തന്നെ സമസ്ത എതിര്‍ക്കുന്നതെന്നു പറഞ്ഞിരുന്നതെന്നു പറഞ്ഞു നടന്നു ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എ.പി. യാണ് ഇത് ചെയ്തതെന്നു ഓര്‍ക്കണം. ഒരു ഉദാഹരണവും കൂടി കാണുക: 1983 ഏപ്രില്‍ 26 ന്നായിരുന്നു സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ബോര്‍ഡിംഗ് മദ്‌റസയുടെ കെട്ടിടോല്‍ഘാടനം വെളിമുക്കില്‍ നടത്തപ്പെട്ടത്. ഉദ്ഘാടകന്‍ ബഹു: കേരള ഗവര്‍ണ്ണര്‍ ശ്രീ. രാമചന്ദ്രനായിരുന്നു. ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന ബഹു: സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ (ഉള്ളാള്‍) ആയിരുന്നു. സ്റ്റേജില്‍ സന്നിഹിതരായവരില്‍ ഒരാള്‍ മുജാഹിദ് നേതാവായ പരേതന്‍ ഔക്കാദര്‍കുട്ടി നഹയും അയാളുടെ തൊട്ടടുത്തുതന്നെ ഉപവിഷ്ടനായതു ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കാന്തപുരം) അവര്‍കളുമായിരുന്നു. അന്നു ഉള്ളാള്‍ തങ്ങള്‍ വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡണ്ടായിരുന്നെന്നും നാം ഓര്‍ക്കണം. മറ്റൊന്നുസഅദിയ്യാ അറബികോളേജിന്റെ വകയായ കാസര്‍ക്കോട് ടൗണിലുള്ള ലോഡ്ജ് ഉല്‍ഘാടനം ചെയ്തതു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബായിരുന്നു. ആ യോഗത്തില്‍ സേട്ടുവിനോടൊന്നിച്ചു പങ്കുവഹിച്ചവരില്‍ ബഹു: ഉള്ളാള്‍ തങ്ങള്‍ എം.പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ മുതലായവരുണ്ടായിരുന്നു. അവരെല്ലാം സേട്ടുവൊന്നിച്ചു ആഹാരം കഴിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സേട്ടുസാഹിബ് മുതലായവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഇ.കെ. പങ്കുകൊണ്ടു എന്നതിന്റെ പേരിലാണല്ലോ എ.പിയും ഉള്ളാളും സമുദായത്തില്‍ ഈ കുഴപ്പവും പിളര്‍പ്പുമെല്ലാം സൃഷ്ടിച്ചുവിട്ടത്. അവരുടെ മുമ്പ് പറഞ്ഞ നടപടിയൊന്നും തെറ്റോ സമസ്തക്കെതിരോ അല്ലെങ്കില്‍ ഇ.കെ. ചെയ്തതു മാത്രം തെറ്റായതെങ്ങനെ?
മസ്‌ലഹത്ത് പൊളിച്ചതാര്
21.04.1974 ന്നു പാലക്കാട് ജന്നത്തുല്‍ ഉലൂം അറബി കോളേജില്‍ ചേര്‍ന്ന മുശാവറ യോഗമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ സമസ്തഃ മുശാവറ മെമ്പറായി തെരഞ്ഞെടുത്തത്. എന്നാല്‍ 1976 മുതല്‍ക്കുതന്നെ സമസ്തയെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അതു നടക്കില്ലെന്നു കണ്ടപ്പോള്‍ എന്നാല്‍ സുന്നീ യുവജനസംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമം നടത്തിനോക്കി. തദവസരത്തിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്ന തീരുമാനം 28.07.79 ന്നു ചേര്‍ന്ന മുശാവറ യോഗം കൈകൊണ്ടത്. തല്‍സമയം അദ്ദേഹത്തിന്റെ അപഥ സഞ്ചാരം മറ്റൊരു വഴിക്കു തുടര്‍ന്നു. പിന്നില്‍ നിന്നുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അതാണ് ശൈശവത്തില്‍ തന്നെ കാലഗതി പ്രാപിച്ച എം.ഡി.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി. ഇതിന്റെ ഉപദേശക സമിതി മെമ്പറായിരുന്നു ജ: എ.പി. പ്രത്യക്ഷത്തില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ കാണപ്പെട്ടവര്‍ പറഞ്ഞിരുന്നത് '' ഈ സംഘടന സമസ്തയുടെ ആശീര്‍വ്വാദത്തോടെയാണ് രൂപീകരിക്കപ്പെട്ടതെന്നും സമസ്തയുടെ നിര്‍ദ്ദേശോപദേശമനുസരിച്ചാണ് ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്'' എന്നുമായിരുന്നു. അങ്ങനെ മുശാവറയോഗം ചേരുകയും ''സമസ്തക്ക് പഴയതോ പുതിയതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല'' എന്ന ഉറച്ചതീരുമാനം അതു പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ എം.ഡി.പി. യുടെ കഥയും കഴിഞ്ഞു. എന്നിരുന്നാലും ജ:എ.പി. അവര്‍കള്‍ അതുമായുള്ള വ്യക്തിബന്ധം വേര്‍പ്പെടുത്തുകയോ ഉപദേശകസമിതി മെമ്പര്‍ സ്ഥാനം രാജിവെക്കുകയോ ചെയ്തില്ല. മാത്രമല്ല, എം.ഡി.പി. യുടെ ഭരണഘടന സമസ്ത മുശാവറ യോഗത്തില്‍ വായിച്ചു റിക്കാര്‍ഡാക്കി എന്നു ഗള്‍ഫുനാടുകളില്‍ പല പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. ഇതില്‍ സത്യത്തിന്റെ ഹര്‍ക്കത്തോ പുള്ളിയോ ഇല്ല എന്നതാണ് സത്യം. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സുന്നീ യുവജനസംഘത്തെ തന്റെ കരവലയത്തിനുള്ളില്‍ ഒരുക്കുവാനും തന്റെ കൊട്ടിനൊത്തു നൃത്തം വെക്കുന്ന ഒരു പാവസംഘടനയാക്കി മാറ്റുവാനും അദ്ദേഹം അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ ആജ്ഞാനുവര്‍ത്തികളായി തീരുകയില്ലെന്നു അദ്ദേഹം മനസ്സിലാക്കിയവരെ എസ്.വൈ. എസ് ല്‍ നിന്നു തന്ത്രപരമായി പുറംതള്ളി. അദ്ദേഹത്തിന്റെ റാന്‍മൂളികളെ മറ്റുവിഷയങ്ങളില്‍ എത്ര മോശക്കാരായിരുന്നാലും എസ്.വൈ.എസ്. ന്റെ ഉന്നതസ്ഥാനങ്ങലില്‍ പ്രതിഷ്ടിച്ചു. സമസ്തയെയോ അല്ലെങ്കില്‍ സുന്നീ യുവജന സംഘത്തെ തന്നെയോ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ നിലവിലുള്ള സമസ്ത അനുവദിക്കയില്ലെന്നാഗ്രഹിച്ച എ.പി. പിന്നീടുള്ള ഓരോ കാല്‍വെപ്പും തന്ത്രപരമായും കരുതലോടുകൂടിയുമാണ് നടത്തിപോന്നത്. സമുദായ നേതൃത്വം കൈക്കലാക്കുവാനും എസ്.വൈ.എസ് നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലിറക്കുവാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം പരതിക്കൊണ്ടിരുന്നു. കേരളത്തിലെ സുന്നികളില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനോട് അനുഭാവമുള്ളവരാണല്ലോ. അതിന്റെ പ്രസിഡണ്ട് ബഹു. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളോട് അവര്‍ക്ക് വലിയ ബഹുമാനവും ഭക്തിയുമാണ്. അതിനാല്‍ ലീഗില്‍ നിന്നു ആളുകളെ അടര്‍ത്തി എടുത്ത് തന്റെ പക്ഷക്കാരനാക്കാനായി പണ്ടേ ലീഗ് വിരോധിയായിരുന്ന അദ്ദേഹം ലീഗിന്റെയും അതിന്റെ നേതൃത്വത്തിന്റെയും നേര്‍ക്ക് കടുത്ത അപവാദശരങ്ങള്‍ എയ്തുവിട്ടുകൊണ്ടിരുന്നു. ദീനീ വിജ്ഞാനത്തിന്നു വലിയ പ്രാധാന്യം നല്‍കുന്ന ആളുകളാണല്ലോ പൊതുവെ കേരള മുസ്‌ലിംങ്ങള്‍ അതുകൊണ്ട് തന്നെ അവര്‍ അറിവ് പഠിച്ചവരെയും അതുപഠിപ്പിക്കുന്നവരെയും പഠിക്കുന്നവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കേരളത്തില്‍ അനേകം ദര്‍സുകളും മദ്‌റസകളും അറബികോളേജുകളും നിലനിന്നുവരുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഒരു വലിയ വിഭാഗം സാമ്പത്തികമായി അവശത അനുഭവിക്കുന്നവരാകുന്നു. തന്നിമിത്തം ജ: എ.പി. ആ രംഗത്തു ധാരാളം പണം ചിലവാക്കി. അങ്ങനെ അദ്ധ്യാപക വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ ഒരു നല്ല ശതമാനത്തെ അദ്ദേഹം തന്റെ പക്ഷക്കാരാക്കി മാറ്റി. പണത്തിന്റെ മേലെ പരുന്തും പറക്കില്ലല്ലോ. മുദരിസുകളും മുഅല്ലിമുകളും മുതഅല്ലിമുകളും നാടുകളിലെല എല്ലാ വീടുകളുമായി ബന്ധപ്പെടുന്നതുകൊണ്ടും അവരെ നാട്ടുകാരെല്ലാം സ്‌നേഹിക്കുന്നതുകൊണ്ടും അവര്‍ മുഖേന നാട്ടുകാരെ വശത്താക്കാമെന്ന എ.പി.യുടെ ദൂരകാഴ്ച അത്രമോശമൊന്നുമല്ല. ഏതായാലും ഇങ്ങനെ പലനിലക്കും സുന്നത്ത് ജമാഅത്തിന്റെ അണികളില്‍ പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി കണ്ടുതുടങ്ങിയപ്പോള്‍ മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമായുടെ ഒരു യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും സുന്നികള്‍ക്കിടയില്‍ ഒരു യോജിപ്പുണ്ടാക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ സന്ധിസംഭാഷണം പല സ്ഥലങ്ങളില്‍ വെച്ചു പല സന്ദര്‍ഭങ്ങളിലായി നടന്നുവെങ്കിലും സമസ്തയില്‍ നിന്നു വിട്ടുപോരേണമെന്നും അതു ന്യായമായും സമാധാനപരമായും ആയികൂടായെന്നും ഒരു കുഴപ്പം ഉണ്ടാക്കീട്ട് തന്നെ വേണമെന്നും നിയ്യത്ത് ചെയ്തിരുന്ന എ.പി. അതെല്ലാം തന്ത്രപൂര്‍വ്വം തട്ടിമാറ്റി. അങ്ങനെ മസ്‌ലഹത്തിനിറങ്ങിയവര്‍ തല്‍സംരഭങ്ങളില്‍ നിന്നു പിന്മാറി. അങ്ങനെ മസ്‌ലഹത്ത് വഴിമുട്ടികിടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു 1988 നവംബര്‍ 12-നു ശനിയാഴ്ച കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് യോഗം ചേര്‍ന്നത്. യോഗാവസാനത്തില്‍ മസ്‌ലഹത്ത് വിഷയം വീണ്ടും പൊന്തി വന്നു. യോഗാദ്ധ്യക്ഷന്‍ ഉള്ളാള്‍ തങ്ങളായിരുന്നു. തങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ബഹു: ഇ.കെ. പറയുന്ന തീരുമാനം അംഗീകരിച്ചു കൊള്ളാമെന്നു സന്ദര്‍ഭത്തിന്റെ സമ്മര്‍ദ്ധം കൊണ്ടായിരിക്കാം എ.പി.യും യാതൊരു എതിര്‍പ്പും കൂടാതെയാണ് ആ അഭിപ്രായത്തോട് യോജിച്ചത് ബഹു: ഇ.കെ. വളരെ മടിച്ചു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ തന്നെ തീരുമാനിച്ചോലൂ. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചെന്നു വരില്ല'' അപ്പോള്‍ എസ്.വൈ.എസ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പറഞ്ഞു: ''അവിടന്നു തന്നെ പറയണം. അതു സ്വീകരിക്കാത്തവരെ നമുക്ക് പുറം തള്ളാം''. രണ്ടു സുന്നി സമ്മേളനങ്ങള്‍ എറണാംകുളത്ത് വെച്ചു നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും അതിനുള്ള പ്രചാരങ്ങള്‍ ഇരു വിഭാഗവും ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കയും ചെയ്തിരുന്ന അവസരമായിരുന്നു അത്. ഒന്നു എസ്.വൈ.എസ് ന്റെ സ്റ്റൈറ്റു സമ്മേളനവും മറ്റേതു മധ്യകേരളസുന്നിസമ്മേളനവും, ഇതിന്റെ ഭാരവാഹികളില്‍ പലരും മുമ്പ് എസ്.വൈ. എസില്‍ ഉണ്ടായിരുന്നവരും പിന്നീട് അന്യായമായി അതില്‍ നിന്നു പുറംതള്ളപ്പെട്ടവരുമായിരുന്നു. അതുകൊണ്ട് രണ്ട് വിഭാഗക്കാരോടും നീതി പുലര്‍ത്തുന്ന ഒരു തീരുമാനം എടുക്കേണമെന്നു ഇ.കെ. തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: ''എറണാംകുളം സമ്മേളനം ഇരുവിഭാഗങ്ങളും നിറുത്തിവെക്കണം. എന്നിട്ട് മറ്റൊരു തീയ്യതിക്ക് എല്ലാവരും യോജിച്ചുകൊണ്ട് ഒരു സുന്നീ സമ്മേളനം നടത്തണം''. ഇതെല്ലാവരും ഏകണ്ഠമായി അംഗീകരിച്ചു. സന്തോഷത്തോട് കൂടി സ്വലാത്ത് ചൊല്ലി പിരിഞ്ഞു.
ഇരുവിഭാഗത്തിന്റെയും സ്വാഗതസംഘം നേതാക്കളുമായി സംസാരിച്ചു തീരുമാനം കാണുവാനായി അടുത്ത 19-നു കോഴിക്കോട് തന്നെ ഒരുമിച്ചു കൂടാമെന്നും തീരുമാനിച്ചു. അങ്ങനെ ഇ.കെ. അവര്‍കള്‍ 19 നു സമസ്ത ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരുപാടു ആളുകള്‍ തടിച്ചുകൂടിയതായി കണ്ടു. ഉള്ളാള്‍ തങ്ങള്‍ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ എന്നിവരാരെയും അവിടെ കണ്ടില്ല. ഏതായാലും ഇരുവിഭാഗത്തില്‍ നിന്നും പത്തുവീതം ആളുകള്‍ ഓഡിറ്റോറിയത്തില്‍ കടക്കാന്‍ ഇ.കെ. ആവശ്യപ്പെട്ടു. അവര്‍ കയറിയ ശേഷം യോഗം ആരംഭിച്ചു. 12 നു എടുത്ത തീരുമാനം ഇ.കെ. വിവരിച്ചു കൊടുത്തു. ഉടനെ സുന്നി യുവജന സംഘം ഭാരവാഹികളായി സന്നിഹിതരായിരുന്നവരുടെ മറപുടി. ''അതു ഞങ്ങള്‍ക്ക് സമ്മതമല്ല. ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് അതുപറഞ്ഞിട്ടില്ല'' എന്നായിരുന്നു. മുന്‍തീരുമാനം സ്വീകരിക്കുവാന്‍ അവര്‍ തീരെ തയ്യാറായില്ലെന്നു വന്നപ്പോള്‍ എന്നാല്‍ ഇനി നിങ്ങളുടെ നേതാക്കള്‍ വന്നശേഷം സംസാരിക്കാം, ഇപ്പോള്‍ നമുക്ക് പിരിയാം'' എന്നു പറഞ്ഞ ഇ.കെ. യോഗം പിരിച്ചുവിട്ടു. അപ്പോഴേക്കും ഓഡിറ്റോറിയത്തിന്റെ പുറത്തുണ്ടായിരുന്നവര്‍ ബഹളം കൂട്ടുവാനും ശബ്ദകോലാഹലം സൃഷ്ടിക്കുവാനും ആരംഭിച്ചു. ഇ.കെ.യെ കയ്യേറ്റം ചെയ്യുവാനായി ചിലര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ചു. അതിനെ മറ്റു ചിലര്‍ ശക്തിയായി ചെറുത്തു. നേതാക്കള്‍ക്ക് താഴെ ഇറങ്ങാന്‍ നിര്‍വ്വാഹമില്ലെന്നു വന്നപ്പോള്‍ പോലീസിനു വിവരം കൊടുത്തു. അവര്‍ വന്നശേഷം രംഗംശാന്തമായി. നേതാക്കള്‍ സ്ഥലംവിട്ടു ഇതോടെ മസ്‌ലഹത്തിന്റെ മുന്നില്‍ കറുത്തുതടിച്ച തിരശീല വീണു. ആരാണിതിനുള്ള കാരണക്കാര്‍? പ്രസ്‌നങ്ങള്‍ പിരാഹം കാണുവാന്‍ 12.ാം തീയ്യതിയിലെ യോഗത്തില്‍ ഉള്ളാളം, എ.പി., എം.എ തുടങ്ങി എല്ലാവരും ഇ.കെ. യെ നിര്‍ബന്ധിച്ചു അധികാരപ്പെടുത്തുക. എന്നിട്ട് അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുക. അതു എല്ലാവരും സശിരകമ്പം സമ്മതിക്കുക. ഭാവികാര്യങ്ങള്‍ സംസാരിച്ചു തീരുമാനം കാണുവാന്‍ അടുത്ത ഒരു തീയ്യതി കാണുക. അതും എല്ലാവരും സമ്മതിച്ചു സന്തോഷത്തോടെ പിരിയുക. അടുത്ത നിസ്ചിതയോഗത്തില്‍ തങ്ങളും എ.പി.യും എം.എയും സംബന്ധിക്കാതിരിക്കുക. അവരുടെ പ്രതിനിധികളായി വന്നവര്‍ 12.ാം തീയ്യതിയിലെ തീരുമാനം ഞങ്ങളുടെ നേതാക്കള്‍ ഞങ്ങലോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് അത് ഞങ്ങള്‍ സമ്മതിക്കില്ലെന്നും പറയുക. അവര്‍ കൂടെ കൊണ്ടുവന്നവര്‍ കുഴപ്പം ഉണ്ടാക്കുക. ഇതെല്ലാം കാണുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് എന്താണ് ഗ്രഹിക്കാന്‍ കഴിയുക? ഇതെല്ലാം പ്ലാനിട്ട് പ്രവര്‍ത്തിച്ചതാണെന്നല്ലേ? ഇനി എന്തുണ്ട് കരണീയ മാര്‍ഗം? സുന്നികളുടെ പരമോന്നത ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീര്‍പ്പിന്നു വിടുകതന്നെ അങ്ങനെ 31.12.88 ന്നു മുശാവറയോഗം വിളിച്ചു ഉള്ളാളം തങ്ങള്‍ തുടങ്ങി പല മെമ്പര്‍ മാരും കോഴിക്കോട്ടെത്തി. അപ്പോഴതാ വരുന്നു ഒരു സ്റ്റേ. ഇന്നു മുശാവറായോഗം നടത്തരുത്. ആരാണതു സ്റ്റേക്ക് അപേക്ഷിക്കുന്നതെന്നല്ലേ എ.പി.യുടെ ഉറ്റ സഹപ്രവര്‍ത്തകരില്‍ ഒരാള്‍. സമസ്ത സ്റ്റേ ദുര്‍ബ്ബലപ്പെടുത്തി 1989 ജനുവരി 16 നു യോഗം ചേര്‍ന്നു. പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം എറണാംകുളം സമ്മേളനം നിറുത്തിവെക്കണമെന്നായിരുന്നു. ഉടനെ ജ:എ.പി എഴുന്നേറ്റുനിന്നു. അദ്ധ്യക്ഷനായിരുന്ന ഉള്ളാളം തങ്ങളെ കൈകൊണ്ട് ആംഗ്യം കാട്ടി യോഗം വിട്ടു. ഉള്ളാളവും മറ്റുനാലുപേരും എ.പി. യെ പിന്‍തുടര്‍ന്നു പുറത്തുപോയി. അനന്തരം 18.02.89 ന്നു മുശാവറയോഗം ചേരുകയും മുന്‍യോഗത്തില്‍ നിന്നു ഇറങ്ങിപോകുകയും സമസ്തയുടെ വില്കകുണ്ടായിട്ടും എറണാംകുളം സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്ത ആറ് പേരെയും സമസ്തയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. തുടര്‍ന്നു 21.02.89 ന്നു വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി ചേര്‍ന്നു ബോര്‍ഡില്‍ നിന്നും അതിന്റെ അനുബന്ധഘടകങ്ങളില്‍ നിന്നും തങ്ങളെയും മറ്റും ഒഴിവാക്കി. അവര്‍ സമസ്തക്കെതിരില്‍ കൊടുത്ത ഒന്നില്‍ അധികം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അവര്‍ വ്യാജസമസ്തയും ബോര്‍ഡും മറ്റുമുണ്ടാക്കി ജനങ്ങലെ വഴിതെറ്റിക്കുന്നു. സുന്നികള്‍ക്കിടയില്‍ കുഴപ്പവും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരിക്കുന്നു. ചിലരുടെ അഹങ്കാരവും നേതൃത്വമോഹവും പണക്കൊഴുപ്പുമാണ് ഇതിനെല്ലാം കാരണം. അവരിപ്പോള്‍ തൗഹീദിന്റെയും സുന്നത്ത് ജമാഅത്തിന്റെയും നിലനില്പിന്നായി ധീരംധീരം പോരാടേണ്ടതായ സുന്നീയുവാക്കളെ നിരീശ്വരത്ത്വത്തിന്റെയും നിര്‍മതത്വത്തിന്റെയും പാദസേവകന്മാരാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വശക്തനായ റബ്ബേ! നിന്റെ തൗഹീദിനെയും അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിനെയും നിലനിറുത്തുവാനും ശക്തിപ്പെടുത്തുവാനും ശ്രമിക്കുന്നവരെ നീ വിജയപ്പിക്കേണമേ! നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളെ നിലനിര്‍ത്തുവാനും ബലപ്പെടുത്താനും ശ്രമിക്കുന്നവരെ നീ പരാജയപ്പെടുത്തേണമേ! ആമീന്‍.
കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് , സത്യ ദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കരുത്തേകിയ മഹല്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ രീതിയില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിന് തന്നെ മാതൃകയായി ത്തീര്‍ന്നിരിക്കുന്നു അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്‌കാ രവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, ദര്‍സുകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊണ്ട് വരികയും ചെയ്‌യുന്നതില്‍ സമസ്ത സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു
കേരള സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന കേരള മുസ്‍ലിംകള്‍ക്ക് തങ്ങളെ ഇന്ത്യയിലെ ഇതര മുസ്‍ലിം സമാജങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒട്ടേറെ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഇസ്‍ലാമിന്‍റെ പ്രകാശം എത്തിയത് ദക്ഷിണേന്ത്യയിലാണ്. അറബ് കച്ചവടക്കാരും മതപ്രബോധകരും ജീവിത വിശുദ്ധിയും സ്വഭാവ മഹിമയും കൈമുതലാക്കി കേരളത്തില്‍ മതപ്രചരണം നടത്തുകയുണ്ടായി. അറേബ്യന്‍ ഇസ്‍ലാമുമായുള്ള ബന്ധവും ഇന്ത്യോ പേര്‍ഷ്യന്‍ ഇസ്‍ലാമുമായുള്ള അകല്‍ച്ചയും ഇതര സ്റ്റേറ്റുകളിലെ മുസ്‍ലിംകളില്‍ നിന്നും കേരളീയ മുസ്‍ലിംകളെ വ്യതിരിക്തരാക്കുന്നു. കേരളത്തിലെ മുസ്‍ലിംകള്‍ ശാഫിഈ മദ്ഹബ് ആണ് പിന്തുടര്‍ന്ന് പോരുന്നത് എന്നത് ഇതിന്‍റെ നിദര്‍ശനമാണ്.
ഉത്തരേന്ത്യന്‍ മുസ്‍ലിംകളെ പോലെ അവര്‍ ഒരിക്കലും ഭരണം നടത്തിയിട്ടില്ല. പ്രത്യുത സ്വയം പര്യാപ്തരായ കച്ചവടക്കാരും മത്സത്തൊഴിലാളികളും കര്‍ഷകരുമൊക്കെയായി കാലാകാലങ്ങളില്‍ അവര്‍ ജീവിച്ചു പോന്നു.
മുസ്‍ലിംകളെ അമുസ്‍ലിംകളില്‍ നിന്നും മാറ്റി നിര്‍ത്താനുതകുന്ന ഭാഷാപരമായ പ്രതിസന്ധികളും കേരളത്തിലുണ്ടായിരുന്നില്ല. എല്ലാ കേരളീയരും സംസാരിക്കുന്നത് ദ്രാവിഡ ഭാഷയായ മലയാളമാണ് എന്നതും കേരള മുസ്‍ലിംകള്‍ ഒരിക്കലും മാതൃഭാഷയായി ഉറുദു ഉപയോഗിക്കുകയുണ്ടായില്ല എന്നതും തന്നെ കാരണം. എല്ലാത്തിനുമുപരി കേരള മുസ്‍ലിംകള്‍ ബഹുമുഖമായൊരു മതനേതൃത്വം കൊണ്ട് അനുഗ്രഹീതമായിരുന്നുവെന്നത് സവിശേഷ പ്രധാനമര്‍ഹിക്കുന്ന കാര്യമാണ്. വിശ്രുതരായ സാദാത്തുക്കളും മഹാരഥന്മാരായ മതപണ്ഡിത വരേണ്യരും സ്വാത്വികരായിരുന്ന മഹല്‍വ്യക്തിത്വങ്ങളുമെല്ലാം ഒരുമിച്ച് പ്രയാസങ്ങള്‍ക്കും വറുതികള്‍ക്കും മദ്ധ്യേ പോയ നൂറ്റാണ്ടുകളുടെ നീളം കേരള മുസ്‍ലിംകള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയുണ്ടായി. ലോകത്തുടനീളം ഇസ്‍ലാമിന് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ രൂപം കൊണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിനു മുന്പ് ആദര്‍ശപരമായ വ്യതിയാനങ്ങളും വിയോജിപ്പുകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ തുലോം വിരളമായേ ഉടലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. മതവിശ്വാസികള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇവിടത്തെ മതനേതൃത്വം പ്രത്യേകം ശ്രദ്ധിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. പുതിയ കാലത്തിനനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇസ്‍ലാമിക വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിനായി ഈ അദ്ധ്യാത്മിക നേതൃത്വം നാനോന്മുഖമായ വിദ്യാഭ്യാസ രീതികള്‍ തന്നെ ആവിഷ്കരിച്ചുവെന്നത് വളരെ ശ്രദ്ധേയമാണ്.
മതരംഗത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും, ഉന്നത വിദ്യാഭ്യാസത്തിനായി ദര്‍സുകളും പൊതു വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് വഅള് പരിപാടികളും പ്രഭാഷണ സദസ്സുകളും കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഈ സംരംഭങ്ങള്‍ക്കെല്ലാം തന്നെ അവയുടേതായ നേട്ടങ്ങളുണ്ടായിരുന്നുവെങ്കിലും പല പരിമിതികളും ഉണ്ടായിരുന്നുവെന്നതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ പിറവിയോടെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ആധുനിക പാശ്ചാത്യ സംസ്കാര രീതികള്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ മറ്റേതു സമുദായങ്ങളേയുമെന്ന പോലെ കേരള മുസ്‍ലിംകള്‍ക്കിടയിലും മാറ്റത്തിന്‍റെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുകയുണ്ടായി. സര്‍വ്വ മേഖലകളിലും മുസ്‍ലിംകളുടെ പരിതസ്ഥിതി ദയനീയവും ശോചനീയവുമാക്കിത്തീര്‍ത്ത, ഏതാണ്ട് നാല് ശതകങ്ങളോളം അധിനിവേശ ശക്തികള്‍ മുസ്‍ലിംകള്‍ക്കെതിരെ അഴിച്ചു വിട്ട ക്രൂരതകളുടെയും അതിക്രമങ്ങളുടെയും പരിണതിയായുണ്ടായ 1921 ലെ ദുരന്തപൂര്‍ണ്ണമായ സംഭവ വികാസങ്ങള്‍ ആധുനികവല്‍ക്കരണ പ്രവണതകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണ് ചെയ്തത്.
ഈ സ്ഥിതി വിശേഷങ്ങള്‍ വ്യത്യസ്തമായ മൂന്ന് പ്രതികരണങ്ങളാണ് കേരള മുസ്‍ലിംകളില്‍ ഉളവാക്കിയത്. സമൂഹത്തിലെ ഒരുപറ്റം വിശിഷ്യാ ചില വരേണ്യ വിഭാഗക്കാരും കുറേ പ്രഖ്യാപിത ബുദ്ധിജീവികളും മതത്തെ പിന്നോക്കാവസ്ഥയുടെ സ്രോതസ്സായി മുദ്രകുത്തി, മതവിരോധികളായി മാറാനും ആധുനികതയേയും പാശ്ചാത്യ സംസ്കാരത്തെയും സന്പൂര്‍ണ്ണമായി വേള്‍ക്കാനും ധൈര്യം കാണിച്ചു. രണ്ടാമതൊരു പ്രതികരണമുണ്ടായത് വഹാബിസം പോലുള്ള ഇസ്‍ലാമിലെ പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ആധുനിക വിദ്യാഭ്യാസം നേടിയ ചില വ്യക്തികളില്‍ നിന്നും മതവിദ്യാഭ്യാസം സ്വീകരിച്ച മറ്റു ചില ആളുകളില്‍ നിന്നുമാണ്. പാരന്പര്യത്തെ തീര്‍ത്തും നിരാകരിക്കുകയും നൂറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു പോരുന്ന മതനേതൃത്വത്തെയും ഭൂരിപക്ഷം വരുന്ന അവരുടെ അനുയായികളെയും ഇസ്‍ലാമിക വിരുദ്ധരായി ചിത്രീകരിക്കുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്ത ഇക്കൂട്ടരാകട്ടെ പരിഷ്കൃത ഇസ്‍ലാമിന് വേണ്ടി മുറവിളി കൂട്ടി. മാത്രവുമല്ല, മതത്തിന്‍റെ ആധികാരിക വ്യാഖ്യാനങ്ങളെ ഇവര്‍ തിരസ്കരിക്കുകയും തലമുറകളായി സത്യസന്ധമായി കൈമാറ്റം ചെയ്യപ്പെട്ടു പോന്ന മിക്ക വിജ്ഞാനീയങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
സാദാത്തുക്കളും പണ്ഡിതന്മാരും സൂഫിവര്യന്മാരും അടങ്ങുന്ന ആത്മീയ നേതൃത്ത്വത്തിന്‍റെ ഭാഗത്തു നിന്നാണ് മൂന്നാമതൊരു പ്രതികരണമുണ്ടായത്. ഒരുഭാഗത്ത് മുസ്‍ലിം സമുദായത്തെ പാശ്ചാത്യ അനിസ്‍ലാമിക സംസ്കാരത്തിന്‍റെ അധിനിവേശത്തില്‍ നിന്നും പരിരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യതയുണ്ടായിരുന്ന ഈ മഹാരഥന്മാര്‍ക്ക് മറുഭാഗത്ത് പരിഷ്കൃത നവോത്ഥാന പ്രസ്ഥാനക്കാരാല്‍ പാരന്പര്യ ഇസ്‍ലാം കൈമോശം വന്നുപോകുന്നതിനെയും ചെറുക്കേണ്ടതുണ്ടായിരുന്നു. ഈ രണ്ടു വെല്ലുവിളികളെയും ഒരേ സമയം തരണം ചെയ്യുന്നതിനായി കേരളത്തിലെ ആധ്യാത്മിക പണ്ഡിത നേതൃത്വം ഇസ്‍ലാമിക വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനെ കുറിച്ചും മഹത്തായ പാരന്പര്യ വിജ്ഞാനങ്ങളെ പ്രസരിപ്പിക്കുന്നതിനെ കുറിച്ചും സാന്പ്രദായിക ആചാരാനു,ഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിനായി സംഘടിക്കേണ്ടതിനെ കുറിച്ചും പുതിയ വ്യാഖ്യാനങ്ങളെയും പ്രവണതകളെയും പറ്റി ബഹുജനത്തെ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനെ കുറിച്ചുമെല്ലാം ചിന്തിച്ചു. പാരന്പര്യത്തിലധിഷ്ഠിതമായ ഈ പ്രതികരണത്തിന്‍റെ ഫലമായിരുന്നു യഥാര്‍ത്ഥത്തില്‍ സമസ്തകേരള ജംഇയ്യത്തുല് ഉലമ രൂപീകരണം.
കേരള മുസ്‍ലിംകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിച്ച പ്രശസ്തരായ സുന്നി പണ്ഡിത മഹത്തുക്കളുടെ കൂട്ടായ്മയാണ് സമസ്ത എന്ന പേരില്‍ വിശ്രുതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വ്യക്തിഗത നേതൃത്വത്തില്‍ നിന്നും സംഘടിത പ്രസ്ഥാനങ്ങളിലേക്കുള്ള ഒരു മൗലികമായ മാറ്റം കേരള മുസ്‍ലിംകള്‍ക്കിടയില്‍ പൊതുവെ ദൃശ്യമായത് 1921 ന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈ മാറിയ സാഹചര്യങ്ങളോട് പാരന്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച പണ്ഡിതവരേണ്യര്‍ നടത്തിയ പ്രതികരണത്തിന്‍റെ ഫലമായാണ് സമസ്ത പിറവിയെടുക്കുന്നത്.
പാശ്ചാത്യന്‍ നടപ്പുരീതികളിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് വേഗം കൂടുന്നതും മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (1702 – 1793) ന്‍റെ നൂതന ആശയങ്ങളും റശീദ് റിള (1865 – 1935) യുടെ സലഫിസവും മുഹമ്മദ് അബ്ദു (1814 – 1897) വിന്‍റെ ഇസ്‍ലാമിക ആധുനികതയും ജമാലുദ്ദീന്‍ അഫ്ഗാനി (1939 – 1997) യുടെ പാന്‍ ഇസ്‍ലാമിസവും ഉത്തരേന്ത്യയിലെ ത്വരീഖെ മുജാഹിദീനു പോലുള്ള നവ ചിന്താ ധാരകളും കേരള മുസ്‍ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്നതും ഈ പണ്ഡിതന്മാരെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
സീതി സാഹിബ്, കെ.എം. മൗലവി, ഇ.കെ. മൗലവി തുടങ്ങിയ നേതാക്കളുടെ കീഴില്‍ 1922 ല്‍ തിരുകൊച്ചി സംസ്ഥാനത്തെ കൊടുങ്ങല്ലൂരില്‍ രൂപീകൃതമായ കേരള മുസ്‍ലിം ഐക്യ സംഘത്തിലൂടെയാണ് ആദ്യമായി പുതിയ വാദഗതികള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടന്നിരുന്ന നൂതന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഈ സംഘടന യത്നിച്ചു. പിന്നീട് ഇവര്‍ 1924 ല്‍ ആലുവയില്‍ നടന്ന ഒരു ദ്വിദിന സമ്മേളനത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു പണ്ഡിത സംഘടന രൂപീകരിച്ചു. ഈ ദ്വിദിന സമ്മേളനത്തില്‍ ഒരുപാട് പണ്ഡിതന്മാര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രമുഖരായ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ തുടക്കത്തില്‍ പരസ്യമായി കേരള ജംഇയ്യത്തുല്‍ ഉലമയെ എതിര്‍ക്കാന്‍ മുന്പോട്ടു വന്നിട്ടില്ലെന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. പൊന്നാനിയിലെ മഖ്ദൂമികളുടെ കാര്‍മികത്വത്തിലുള്ള മഹാന്മാരായ പണ്ഡിതമഹത്തുക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു കീഴില്‍ പുഷ്കലമാകുകയും നൂറ്റാണ്ടുകളായി മുസ്‍ലിംകള്‍ നിരാക്ഷേപം അനുവര്‍ത്തിച്ചു പോരുന്നതുമായ പാരന്പര്യ ഇസ്‍ലാമിനെ ആക്രമിക്കാന്‍ ഇക്കൂട്ടര്‍ തങ്ങളുടെ സംഘടനാ വേദികള്‍ മെല്ലെ മെല്ലെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. നിരവധി ഇസ്‍ലാമിക ആചാരാനുഷ്ഠാനങ്ങളെ ഇവര്‍ ശിര്‍ക്കും ബിദ്അത്തുമായി പ്രഖ്യാപിക്കുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരള മുസ്‍ലിംകളുടെ പരന്പരാഗത മൂല്യങ്ങളെ അനിസ്‍ലാമികമായും വ്യതിയാനങ്ങളായും ചിത്രീകരിക്കുകയും ചെയ്തു.
ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കേരളത്തിലെ ഇസ്‍ലാമിക പാരന്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്‍റെയും പുതിയ വ്യാഖ്യാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യേണ്ടതിന്‍റെയും അനിവാര്യത ഇവിടത്തെ സച്ചരിതരായ സലഫു സ്വാലിഹീങ്ങളും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ സാഹചര്യത്തിന്‍റെ അനിവാര്യതയായി രൂപം കൊണ്ടതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അന്നും ഇന്നും കേരള മുസ്‍ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ലോകത്ത് പോലും എവിടെയും കാണാത്ത മത വിദ്യാഭ്യാസത്തിന്‍റെ പ്രകാശം കേരളത്തില്‍ പ്രകടമാകുന്നതിന്‍റെ ചാലകശക്തിയും സമസ്തയുടെ സാന്നിദ്ധ്യം തന്നെ. തീര്‍ച്ച.. അല്‍ഹംദുലില്ലാഹ്.
ഗവണ്‍മെന്‍റ് സംവിധാനത്തേക്കാള്‍ ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8800 ല്‍ അധികം മദ്‍റസകളും ഒട്ടേറെ യതീംഖാനകളും അറബി കോളേജുകളും മത ഭൗതിക സമന്വയ കലാലയങ്ങളും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരളീയ മുസ്‍ലിം സമൂഹം ബഹുഭൂരിപക്ഷവും സമസ്തക്ക് പിന്നിലാണ് അണിനിരന്നിട്ടുള്ളത് എന്നതിന് കാലം സാക്ഷിയാണ്.
സാത്വികരും പാണ്ഡിത്യത്തിന്‍റെ നിരകുടങ്ങളുമായ നാല്‍പത് പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് തന്നെ മുസ്‍ലിം കൈരളിയുടെ സൗഭാഗ്യമാണ്. അള്ളാഹു നമ്മുടെ നേതാക്കള്‍ക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ... ആമീന്‍
സമസ്തകേരള ജംഇയ്യത്തുല് ഉലമ ഭാരവാഹികള്
ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര് (പ്രസിഡന്റ്)
സൈനുല് ഉലമ ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് (ജന. സെക്രട്ടറി)
പാറന്നൂര് ഇബ്രാഹിം മുസ്ലിയാര് (ട്രഷറര്)
മുസ്ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്ത്തുന്നുവെങ്കില് അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില് അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല് കാര്യവട്ടത്ത് ചേര്ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില് മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്ച്ചകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ രൂപീകരണത്തിന്റെ പ്രാരംഭദശ . എന്നാല് 1651 ല് വടകരയില് നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്യദ്ദീന്കുട്ടി മുസ്ലിയാര് പ്രസിഡന്റും കെ.പി. ഉസ്മാന് സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്ഡ് നിലവില് വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില് നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്ണ്ണായക വേളയിലാണ് ബോര്ഡിന്റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള് നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള് നമ്മുടെ നേതാക്കള് ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.
(a). അഹ്ലുസ്സുന്നത്തി വല് ജമാഅത്തിന്റെ ആശയാദര്ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്റെ തനിമയും തന്മയത്വവും ചോര്ന്നുപോകാതെ മദ്റസകളിലൂടെ പകര്ന്നു നല്കുക. (b). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില് സംഘടിപ്പിക്കുക. (c). ആവശ്യമായ പാഠ്യപദ്ധതിയും മാര്ഗ്ഗനിര്ദ്ദേശങ്ങളും അവര്ക്ക് നല്കുക. (d). അവയുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുകയും പ്രവര്ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്കുക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള് ഇതിനകം വിജയപ്രദമായി തന്നെ ബോര്ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില് മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന് സാധിച്ചെന്നതും ബോര്ഡിന്റെ ചരിത്രത്തിലെ പൊന്തൂവലാണ്.
തദ്ദേശീയമായ പ്രവര്്തനങ്ങള്ക്കു പുറമെ കേരളീയര് അധിവസിക്കുന്ന വിദേശരാജ്യങ്ങള് , മഹാരാഷ്ട്ര, കര്ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള് , അന്തമാന് നിക്കോബാര് ദ്വീപുകള് എന്നിവിടങ്ങളിലും ബോര്ഡിന്റെ അംഗീകാരത്തിനു കീഴില് മദ്റസകള് പ്രവര്ത്തിച്ചു വരുന്നു. 8825 മദ്റസകള് ഇപ്പോള് ബോര്ഡിന്റെ നിര്ദ്ദേശോപദേശത്തില് പ്രവര്ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്റെ അളവായി കണക്കാക്കാം.
പരീക്ഷാ രംഗത്തും ബോര്ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്ണ്ണയ രീതിയുമാണ് ഇപ്പോള് തുടര്ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്ക്കോ ആക്ഷേപങ്ങള്ക്കോ ഇടനല്കാതെ സ്തുത്യര്ഹമായ രീതിയില് നടന്നുവരുന്നു. പൊതുപരീക്ഷയില് ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനമെന്നോണം അവാര്ഡുകള് ബോര്ഡ് നല്കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കു വരെ മാതൃകയാവാന് ബോര്ഡിനു കഴിഞ്ഞിട്ടുണ്ട്.
മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്ഡ് അതിന്റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില് പ്രവര്ത്തിക്കുന്ന ക്രസന്റ് ബോര്ഡിന്റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്സെക്കന്ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്ത്തിക്കുന്നു. വരക്കല് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള് , പെരിന്തല്മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്ഡിന്റെ കീഴില് നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
പ്രവര്ത്തന വീഥിയില് അരനൂറ്റാണ്ട് പിന്നിട്ട ബോര്ഡ് അതിന്റെ സ്തുത്യര്ഹമായ സന്നദ്ധ സേവനങ്ങള് കൊണ്ടും കര്മ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്ലിം കൈരളിയുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് ഭാരവാഹികള്
ടി.കെ.എം. ബാവ മുസ്ലിയാര് (പ്രസിഡന്റ്)
കെ.കെ. അബ്ദുല്ല മുസ്ലിയാര് (വൈ. പ്രസിഡന്റ്)
ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് (വൈ. പ്രസിഡന്റ്)
ടി.എം. ബാപ്പു മുസ്ലിയാര് (ജന. സെക്രട്ടറി)
വി.പി.എം. അബ്ദുല് അസീസ് മാസ്റ്റര് (സെക്രട്ടറി)
സയ്യിദ് ഹൈദലരി ശിഹാബ് തങ്ങള് (ട്രഷറര്)
മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല് സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നിലവില് വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള് ഇപ്പോള് ഇതിനു കീഴില് പ്രവര്ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്ദ്ധ വാര്ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്ഷന് പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൗണ്സില് നടപ്പാക്കി വരുന്നു. പതിനാല് തരം സര്വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില് പെട്ടത്. അല്മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള് എന്നീ പ്രസിദ്ധീകരണങ്ങള് സെന്ട്രല് കൗണ്സിലിന്റെ കീഴില് എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന് മുഅല്ലിം ട്രൈനിംഗ് സെന്ററും , മുസ്ലിം വിദ്യാര്ത്ഥിനികള്ക്ക് പരിപൂര്ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്സിലിനു കീഴില് പ്രവര്ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര് നിര്വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും.
കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന് വേണ്ടി അവരില് നിന്നും അര്ഹരായവര്ക്ക് ജംഇയ്യത്തുല് മുഅല്ലിമീന് സേവന ആനുകൂല്യങ്ങള് നല്കി വരുന്നു. ഈയിനത്തില് സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില് നടത്തപ്പെടുന്ന മോഡല് ക്ലാസ്, സ്പെഷ്യല് മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്സര്വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്ക്കും നിശ്ചിത തുക ഗ്രാന്റായും അലവന്സായും ജംഇയ്യത്തുല് മുഅല്ലിമീന് നല്കുന്നു. വര്ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്ക്കുള്ള പുരസ്കാരങ്ങള് , സേവനത്തില് നിന്നും വിരമിച്ചവര്ക്കുള്ള പെന്ഷന് തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്ട്രല് കൗണ്സില് നടപ്പാക്കിയ സംരംഭങ്ങളില് പെടുന്നു. മദ്റസാ വിദ്യാര്ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്കിയതും അതിന്റെ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കുന്നതും കൗണ്സില് ആണ്.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട് (പ്രസിഡണ്ട്), എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ടി.മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് മലപ്പുറം (വൈസ് പ്രസിഡണ്ട്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.സി.അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കോഴിക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍കോഡ് (ട്രഷറര്‍)
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ ജീവനാഡികളാണ് മുഫത്തിശുമാര്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അങ്ങോളമിങ്ങോളമുള്ള മദ്റസകളുടെ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുന്ന വിദ്യാഭ്യാസ ബോര്ഡിനെ കൂടുതല് ജീവസുറ്റതാക്കാന് മുഫത്തിശുമാരുടെ സാന്നിധ്യം കൂടിയേ തീരൂ. അംഗീകൃത മദ്റസകളുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചപ്പോള് ബോര്ഡും മദ്റസകളും തമ്മിലുള്ള ആശയവിനിമയം പൂര്വ്വോപരി ക്രിയാത്മകമാക്കാന് മുഫത്തിശുമാരെ നിയോഗിക്കാമെന്ന് ധാരണയാകുകയും, അതിന്റെ അടിസ്ഥാനത്തില് 1953ല് പയ്യോളി സി.കെ. അബ്ദുല്ല മുസ്ലിയാര് ബാഖവിയും, 1956ല് ഹാജി. കെ. അബ്ദുല്ല മുസ്ലിയാര് ബാഖവിയും, 1957ല് ആനക്കര കുഞ്ഞഹമദ് മുസ്ലിയാരും പ്രഥമ ഘട്ടത്തിലെ മുഫത്തിശുമാരായി നിയുക്തരായി.
ബോര്ഡ് നല്കുന്ന നിയമ നിര്ദ്ദേശങ്ങള് യഥാവിധി മദ്റസകളിലെത്തിക്കുക, മദ്റസകളുടെ പ്രവര്ത്തനങ്ങള് കൃത്യമായും നിരീക്ഷിക്കുക, പഠന നിലവാരം ഉറപ്പുവരുത്താന് ആവശ്യമായ നിര്ദ്ദേശങ്ങള് നല്കുകയും നടപടികള് സ്വീകരിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള മഹത്തായ ബാധ്യതകളാണ് മുഫത്തിശുമാരില് അര്പ്പിതമായിട്ടുള്ളത്. മദ്റസകളുടെ സ്ഥാപിത ലക്ഷ്യങ്ങളെന്തൊക്കെയാണോ അതിനെ ഭംഗിയായി നിര്വ്വഹിക്കുകയെന്ന ഉത്തരവാദിത്വം മുഫത്തിശുമാര് നിറവേറ്റുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്ആന് പാരായണം മെച്ചപ്പെടുത്താന് വേണ്ടി ഹിസ്ബ് ക്ലാസുകള് നടത്താന് നിയുക്തരായ ഖാരിഉകളും, പ്രചാരകരായ മുബല്ലിഗുമാരും ഇവരിലുള്പ്പെടുന്നു. രണ്ട് പ്രാദേശിക മുഫത്തിശുമാര്ക്കാണ് ഇവരുടെ പ്രവര്ത്തനങ്ങളുടെ മേല്നോട്ടം.
മുഫത്തിശ്, ട്യൂട്ടര് , ഖാരിഅ് , മുബല്ലിഗ് എന്നിങ്ങനെയുള്ളവര് ഉള്ക്കൊള്ളുന്ന ഇവര്ക്കു വേണ്ടിയും വിവിധയിനത്തിലുള്ള ക്ഷേമനിധികളും പദ്ധതികളും നടപ്പില് വരുത്തുകയും അതെല്ലാം സ്തുത്യര്ഹമായ രീതിയില് നടന്നു വരികയും ചെയ്യുന്നു.
സമസ്ത കേരള ജംഇയ്യത്തുല് മുഫത്തിശീന് ഭാരവാഹികള്
ടി.എം. ബാപ്പു മുസ്ലിയാര് (പ്രസിഡന്റ്)
എ.പി. സൈദ് മുസ്ലിയാര് (വൈ. പ്രസിഡന്റ്)
ടി. അബൂബക്കര് മുസ്ലിയാര് (വൈ. പ്രസിഡന്റ്)
കെ.പി. അബ്ദുറഹ്മാന് മുസ്ലിയാര് (ജന. സെക്രട്ടറി)
എന്. അലവി മുസ്ലിയാര് (സെക്രട്ടറി)
കെ.കെ. അബ്ദുല് ഖാദര് മുസ്ലിയാര് (സെക്രട്ടറി)
വി.കെ. സയ്യിദ് മുഹമ്മദ് കോയ തങ്ങള് (ട്രഷറര്)
സമസ്തയുടെ പ്രവര്ത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങള്ക്കിടയില് പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ല് താനൂര് സമ്മേളനത്തില് രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സുന്നി യുവജന സംഘം. തുടക്കത്തില് അതിനെ ഒരു കീഴ്ഘടകമായി നിര്ണ്ണയിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഏഴു വര്ഷത്തെ അതിന്റെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില് ഒരു കീഴ്ഘടകമായി അംഗീകാരം നല്കുകയുണ്ടായി.
സുന്നി യുവജന സംഘം ഭാരവാഹികള്
സയ്യിദ് ഹൈദലരി ശിഹാബ് തങ്ങള് (പ്രസിഡന്റ്)
എസ്.എം. ജിഫ്രി തങ്ങള് (വൈ. പ്രസിഡന്റ്)
സി.കെ.കെ. മാനിയൂര് (വൈ. പ്രസിഡന്റ്)
കെ. അലവിക്കുട്ടി മുസ്ലിയാര് (ജന. സെക്രട്ടറി)
പിണങ്ങോട് അബൂബക്കര് (ജോ. സെക്രട്ടറി)
അബ്ദുസ്സമദ് പൂക്കോട്ടൂര് (ജോ. സെക്രട്ടറി)
ജലീല് ഫൈസി പുല്ലങ്കോട് (ജോ. സെക്രട്ടറി)
കെ.എ. റഹ്മാന് ഫൈസി (ജോ. സെക്രട്ടറി)
കെ. മോയിന് കുട്ടി മാസ്റ്റര് (ജോ. സെക്രട്ടറി)
അബ്ദുല് ഹമീദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
കെ. മമ്മദ് ഫൈസി (ഓര്ഗ. സെക്രട്ടറി)
ഉമര് ഫൈസി മുക്കം (ഓര്ഗ. സെക്രട്ടറി)
അഹമ്മദ് തെര്ലായി (ഓര്ഗ. സെക്രട്ടറി)
നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്ത്ഥി സമൂഹം. സമൂഹത്തില് വിദ്യാര്ത്ഥികള്ക്ക് നിര്ണ്ണയിക്കാനുള്ളത് നിര്ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില് ആര്ജ്ജിക്കുന്ന വിദ്യാര്ത്ഥികള്ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന് കഴിയുന്നത്. അവര്ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര് ഇഷ്ടപ്പെടുന്ന മേഖലകള് കൂടുതല് വിപുലമാവുമെന്നും പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള് 1989 ല് എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്കി.
ഒരു വിദ്യാര്ത്ഥി സംഘടനയെന്ന നിലയില് എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില് സ്തുത്യര്ഹമായ പല സേവനങ്ങള്ക്കും കാര്മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് ചില നിക്ഷിപ്ത താല്പര്യക്കാരുടെ ജല്പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള് അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള് എസ്.കെ.എസ്.എസ്.എഫിന്റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്ലുസ്സുന്നയുടെ ആശയാദര്ശങ്ങള്ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്ശങ്ങള്ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.
വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള് അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള് ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്ച്ചയാക്കി.
വിദ്യാര്ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്റെയും അച്ചടക്കരാഹിത്യത്തിന്റെയും അസമാധാനത്തിന്റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില് വ്യത്യസ്തമായൊരു പ്രവര്ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്റെ പ്രവര്ത്തനപഥത്തില് പുതുമയാര്ന്ന രജതരേഖകള് തീര്ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല് നീളാനദിക്കരയിലെ വാദീനൂര് ല് നടന്ന ദശവാര്ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്റെ സംഘചരിത്രത്തില് ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്ന്നു നല്കി. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്റെ മുഖപത്രം.
സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് ഭാരവാഹികള്
സയ്യിദ് അബ്ബാസലി ശഹാബ് തങ്ങള് (പ്രസിഡന്റ്)
ടി.പി. സലീം എടക്കര (വൈ. പ്രസിഡന്റ്)
ഹാരിസ് ബാഖവി കന്പല്ക്കാട് (വൈ. പ്രസിഡന്റ്)
എസ്.വി. മുഹമ്മദലി മാസ്റ്റര് (വൈ. പ്രസിഡന്റ്)
മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് (വൈ. പ്രസിഡന്റ്)
നാസര് ഫൈസി കൂടത്തായി (ജന. സെക്രട്ടറി)
സ്വലാഹുദ്ദീന് ഫൈസി വല്ലപ്പുഴ (വര്ക്കിംഗ് സെക്രട്ടറി)
സലീം ഫൈസി കൊളത്തൂര് (സെക്രട്ടറി)
അബൂബക്കര് ഫൈസി മലയമ്മ (സെക്രട്ടറി)
മുഹമ്മദ് ഫൈസി ഓണന്പിള്ളി (ട്രഷറര്)
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിത്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുററുപാടും സൗഹൃദാന്തരീക്ഷവും നല്കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം.
ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്രസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്
സമസ്ത കേരള സുന്നി ബാലവേദി ഭാരവാഹികള്
സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള് പാണക്കാട് (പ്രസിഡന്റ്)
അസീല് അലി ശിഹാബ് തങ്ങള് പാണക്കാട് (വൈ. പ്രസിഡന്റ്)
സയ്യിദ് ശിഹാബുദ്ദീന് തങ്ങള് പാലക്കാട് (വൈ. പ്രസിഡന്റ്)
മിദ്ലാജ് പി. കിടങ്ങഴി (ജന. സെക്രട്ടറി)
ജി.എം ഈസ എലത്തൂര് (സെക്രട്ടറി)
സി.കെ മന്സൂര് ക്ലാരി (സെക്രട്ടറി)
ഇബ്രാഹീം അരിയപാടി (സെക്രട്ടറി)
ടി.എ മജീദ് മാസ്റ്റര് കൊടക്കാട് (ട്രഷറര്)
കേരള സംസ്ഥാനം പൂര്ണമായും,കര്ണാടകയിലെ ദക്ഷിണ കനറ- ചിക്മഗ്ളൂര്-പുത്തൂര്-മംഗലാപുരം-ബാംഗ്ലൂര്-കൊടക്-ഷഇമോഗ ജില്ലകള്
തമിഴ്നാട്ടിലെ നീലഗിരി- കന്യാകുമാരി-ചന്നൈ-കോയമ്പത്തൂര് ജില്ലകള്, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്താന്-കവരതതി-കല്പേനി (ലക്ഷദ്വീപുകള്)- അന്തമാന് നിക്കോബാര് ദ്വീപുകളള്.