അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ







1. മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)



2. പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.



3. സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"



4. നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.



5. സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ്‌ . എത്രത്തോളം. ഒരാള്‍ക്ക്

പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.



6. മുസ്ലിങ്ങളുടെ ശത്രുക്കള്‍ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.



ജിഹാദ് എന്താണെന്ന് അവര്‍ മറക്കും (ഇന്ന് ജിഹാദിന്റെ ആദര്‍ശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദര്‍ശത്തെ

പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്‍ക്കും കേട്ട് പരിചയമില്ലാതെ അര്‍ത്ഥമാണ് ഇന്ന് മാധ്യമങ്ങള്‍ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്‍ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക

ആദര്‍ശത്തെ ആര്‍ക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.



7. വിദ്യാഭ്യാസത്തിന്റെ വര്‍ധനവ്‌ (പുരോഗതി)



8. പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.



9. സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്‍ധനവ്‌. മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്‍ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.



10. അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്‍ വര്‍ധിക്കും .അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവരുടെ ഇടയില്‍ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)



11. വ്യാജ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാര്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കും.



12. സ്ത്രീ നഗ്നയയിരിക്കും അവള്‍ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യും.



13. മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്‍ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.



14. പള്ളികളില്‍ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.



15. അക്രമികള്‍ ഭരണാധികാരികള്‍ ആകും.



16. പുരുഷന്‍ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്‍ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു

കാണുകയും ചെയ്യും.



17. പുരുഷന്‍ സില്കും സ്വര്‍ണവും ഉപയോഗിക്കും. അതവന്‍ അനുവടനീയമാക്കും മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടുന്ടെങ്കില്‍ പോലും.



18. ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.



19. ഭൂകമ്പം വര്‍ധിക്കും



20. സമയം പെട്ടന്നൂ തീര്‍ന്നു പോകുന്ന പോലെ അനുഭവപ്പെടും.



ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാര്‍ത്ത വന്നു കിട്ടാന്‍ എത്രപേര്‍ കാതോര്‍ത്തു നില്‍ക്കുന്നു. എത്ര പേര്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തോട്‌ വിട പറയാന്‍ കഴിയും ???

.

.

.

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത്‌ പറയും:

തങ്ങള്‍ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു

അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌.എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല.മനു ഷ്യര്‍ക്ക്‌ വേണ്ടി

ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്‌ .

.

.

[വിശുദ്ധ ഖുര്‍ആന്‍]

quasimi

അരുതായ്മകളോട് സഹിഷ്ണുതയോടെ പ്രതികരിക്കലാണ് പ്രവാചകമാര്‍ഗം: ഖാസിമി


കോഴിക്കോട്്: അരുതായ്മകളോട് സഹിഷ്ണുതയോടെ പ്രതികരിക്കലാണ് പ്രവാചകമാര്‍ഗമെന്ന് റഹ്മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു. 'മാനവികത, മറക്കരുത് മരിക്കരുത്'വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ ശത്രുവിന്റെ പോലും മനമാറ്റത്തിന് വഴിവയ്ക്കും. സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യകരമായ കൈവെട്ട് കേസ് ആഘോഷിച്ച മാധ്യമങ്ങളുടെ ശൈലി തെറ്റിദ്ധാരണ വളര്‍ത്താനാണ് ഉപകരിച്ചത്. ജനാധിപത്യ സംവിധാനത്തിലെ നീതിയും നിയമവും അംഗീകരിക്കലാണ് മതവിശ്വാസിയുടെ ബാധ്യത. സ്‌നേഹം, ശാന്തി, സൗഹാര്‍ദ്ദം എന്നീ മാനുഷിക സത്യങ്ങള്‍ പഠിപ്പിക്കുന്ന മതത്തിന്റെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണം. സര്‍വ മതവിശ്വാസികളും സാഹോദര്യത്തോടെ കഴിയുന്നതാണ് മനുഷ്യസംസ്‌ക്കാരമെന്നും ഖാസിമി പറഞ്ഞു. മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കണ്‍വീനര്‍ പി വി ശാഹുല്‍ ഹമീദ് സംസാരിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര അരയിടത്ത് പാലത്തെ ശിഹാബ് തങ്ങള്‍ നഗറിലാണ് നടക്കുന്നത്. പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍ വിഷയത്തില്‍ ഇന്ന് നടക്കുന്ന പ്രഭാഷണം എം കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും

asaduddhin uvaisi

ജനാധിപത്യാവകാശം നീതിപൂര്‍വം സംരക്ഷിക്കാന് കഴിയണം: അസദുദ്ദീന് ഉവൈസി


കോഴിക്കോട്: ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കാന്‍ കഴിയാത്തതാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി എം.പി. ഭരണഘടനാ അവകാശങ്ങള്‍ നീതിപൂര്‍വം പരിരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പൗരന്മാര്‍ക്കിടയില്‍ അരക്ഷിതബോധം വളരുമെന്നും ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ മതസൗഹാര്‍ദംകൊണ്ട് മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ മോചനത്തിന് എന്ന പ്രമേയത്തില്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ ഒമ്പതാമത് റംസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഖാസിമി മൂത്തേടം ''മാനവികത മറക്കരുത്, മരിക്കരുത്'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കോഴിക്കോട് വികാരി ജനറല്‍ ഫാദര്‍ വിന്‍സെന്റ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു.പി.എ. സ്വാദിഖ് ഫൈസി താനൂര്‍ രചിച്ച 'മുഖ്യധാരയും വിഘടിത ചേരികളും' പുസ്തകം സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് ട്രഷറര്‍ നടുക്കണ്ടി അബൂബക്കറിന് നല്‍കി പ്രകാശനം ചെയ്തു. സുഹൈല്‍ ഹുദവിയുടെ 'ഓറിയന്റലിസം: പാശ്ചാത്യന്റെ പിന്നാമ്പുറ യുദ്ധം' പുസ്തകം അസദുദ്ദീന്‍ ഉവൈസി എം.പി, ഫാദര്‍ വിന്‍സെന്റ് അറക്കലിന് നല്‍കി പ്രകാശനംചെയ്തു. ഹാഫിള് മുഹമ്മദ് ബിലാല്‍ ഖിറാഅത്ത് നടത്തി.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും കണ്‍വീനര്‍ പി.വി.ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. കെ.മോയിന്‍കുട്ടി, ബഷീര്‍ പനങ്ങാങ്ങര, വി.മോയിമോന്‍ ഹാജി, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ഫൈസി, എം.ഹംസ ഹാജി, സി.കെ.സുബൈര്‍, നൗഫല്‍ ഹുദവി, കെ.പി.കോയ എന്നിവര്‍ സംബന്ധിച്ചു.

rahmathullah quasimi muthedam

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദുശ്ശീലം ക്രിയാത്മകതയെ നശിപ്പിക്കുന്നു-റഹ്മത്തുല്ല ഖാസിമി


കോഴിക്കോട്: പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ദുശ്ശീലവും നാട്യങ്ങളും മനുഷ്യരുടെ ക്രിയാത്മകതയെ നശിപ്പിക്കുന്നതായി ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയരക്ടര്‍ റഹ്മത്തുല്ല ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടു.വിഭവചൂഷണത്തിലൂടെ സുഖവും ആസ്വാദനവും നടപ്പാക്കുന്ന പടിഞ്ഞാറന്‍സംസ്‌കാരം ലോകത്തിന്റെ ദൗര്‍ബല്യമാണ്. പടിഞ്ഞാറിന്റെ ചിന്ത ശരീരത്തെയും പൗരസ്ത്യചിന്ത ആത്മാവിനെയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'വ്രതം വിശുദ്ധിക്ക് ഖുര്‍ആന്‍ മോചനത്തിന്' എന്ന പ്രമേയത്തില്‍ അരയിടത്തുപാലത്ത് ശിഹാബ്തങ്ങള്‍ നഗറില്‍ നടക്കുന്ന റംസാന്‍പ്രഭാഷണത്തില്‍ 'പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍ നമ്മുടെ ശീലങ്ങള്‍ എന്ന വിഷയം' അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കമ്യൂണിസവും മുതലാളിത്തവും പണാധിപത്യത്തിനാണ് ശ്രമിക്കുന്നത്. എളുപ്പം ലാഭം നേടുന്നതിന് കായിക രംഗംവരെ മലിനപ്പെടുത്തിയപ്പോള്‍ അതിന് അടിമകളാക്കപ്പെട്ടവരില്‍ കൂടുതലും മലയാളികളാണെന്നത് വേദനാജനകമാണ്. നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് നാടുകടന്നവരെ വീണ്ടും അനുകരിക്കുന്നത് കനത്ത പ്രത്യാഘാതമാണ് സൃഷ്ടിക്കുക-ഖാസിമി പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ അധ്യക്ഷനായിരുന്നു. എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനംചെയ്തു. യു.സി.രാമന്‍ എം.എല്‍.എ, പി.പി.മുഹമ്മദ് ഫൈസി എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞദിവസത്തെ പ്രഭാഷണ വി.സി.ഡി. 'മാനവികത: മറക്കരുത് മരിക്കരുത്' മഹ്‌റൂഫ് മമ്പാടിന് നല്‍കി മുഹമ്മദ്‌കോയതങ്ങള്‍ പ്രകാശനംചെയ്തു. കണ്‍വീനര്‍ പി.വി. ഷാഹുല്‍ഹമീദ് സ്വാഗതവും റഫീഖ് പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച 'സിഹ്‌റ്: തിന്മയുടെ വലക്കെണികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും.



വ്രതം വിശുദ്ധിക്ക്, ഖുര്‍ആന്‍ മോചനത്തിന്
മാപ്പു നല്‍കുന്ന പത്ത് ദിനങ്ങള്‍


അള്ളാഹു പറയുന്നു. “പറയുക : സ്വന്തത്തോട് അതിക്രമം ചെയ്ത എന്‍റെ ദാസരെ, അള്ളാഹുവിന്‍റെ കാരുണ്യത്തെതൊട്ട് നിങ്ങള്‍ നിരാശരാവരുത്. നിശ്ചയം സകല പാപങ്ങളും അള്ളാഹു പൊറുക്കും. നിശ്ചയം അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനും" (സൂറ. സുമര്‍)



പിശാചിന്‍റെ പ്രലോഭനങ്ങളിലകപ്പെട്ടു വഴി മാറി സഞ്ചരിക്കുന്ന തന്‍റെ അടിമകളെ അള്ളാഹു തിരിച്ചു വിളിക്കുകയാണ്; സ്നേഹ പൂര്‍വ്വം. പാപിയെന്നു മുദ്രകുത്തി മാറ്റിനിറുത്താതെ, സജ്ജനങ്ങളുടെ പൊതുധാരയില്‍ ഇഴകിച്ചേര്‍ന്നു നില്‍ക്കാനും വീണ്ടും അവസരം നല്‍കുന്നു. മനസ്സില്‍ ധാര്‍ഷ്ട്യത്തിന്‍റെ ദുര്‍മേദസ്സില്ലാത്തവര്‍ക്കെല്ലാം മഗ്ഫിറത്തു (മാപ്പ്) നല്‍കാന്‍ അവന്നേറെ ഇഷ്ടമത്രെ. പാപം ചെയ്താല്‍ പിടികൂടുന്ന അതോടൊപ്പം മാനസാന്തരപ്പെട്ടാല്‍ മാപ്പാക്കുന്നൊരു നാഥന്‍ തനിക്കുണ്ടെന്ന ബോധമാണല്ലോ മാപ്പപേക്ഷിക്കുന്നതിന്‍റെ പിന്നിലെ പ്രേരകം. ആ ഉത്തമ ബോധമുള്ളവന്‍റെ ഉള്ളം 'പറ്റിപ്പോയ്' എന്ന് പിടയുന്പോള്‍, എണ്ണവും വണ്ണവും നോക്കാതെ ദോഷങ്ങളഖിലവും അള്ളാഹു വിട്ടുകൊടുക്കുക തന്നെ ചെയ്യും. അള്ളാഹു പറയുന്നതായി തിരുനബി (സ) ഉദ്ധരിക്കുന്നു: “മനുഷ്യാ, ആകാശം മുട്ടെ നീ തെറ്റുകള്‍ ചെയ്തുകൂട്ടിയാലും, എന്നിട്ടെന്നോട് മാപ്പിരന്നാല്‍ അവയെല്ലാം നിനക്കു ഞാന്‍ പൊറുത്തു തരും. ഞാന്‍ പ്രശ്നമാക്കില്ല” (തുര്‍മുദി). എന്നാല്‍, അത്യുധാരമായി പൊറുക്കുന്ന പടച്ചവന്‍ പാപികള്‍ക്കായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് പുണ്യ റമദാന്‍. വിശിഷ്യാ, പാപമോചനത്തിന്‍റെ ഈ പത്ത് ദിനങ്ങള്‍.



“സര്‍വ്വലോക പരിപാലകനായ നാഥാ, എന്‍റെ പാപങ്ങളെല്ലാം നീ പൊറുത്തു തരേണമേ” എന്ന പ്രാര്‍ത്ഥനയാണ് ഈ പത്തു പകലിരവുകളില്‍ പ്രത്യേകമായി നാം ഉള്ളുരുകി ചൊല്ലേണ്ടത്. റമദാനെന്ന പദം തന്നെ സൂചിപ്പിക്കുന്ന പോലെ, ഉള്ളുരുകേണ്ട സമയമാണിത്. ഉള്ളുരുക്കമാണ് ദോഷിക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഇമാം ഗസ്സാലി (റ) തന്‍റെ ഇഹ്‍യായില്‍ വിശദീകരിക്കുന്നത് കാണുക. പാപക്കറയുമായി ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ല. ഒന്നുകില്‍ തെറ്റ്കുറ്റങ്ങളെല്ലാം നരകത്തിടിട്ടു കരിച്ചുകളയണം. അതിനുശേഷമേ അതിലൊരിടം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ നീറുന്ന മനസ്സിലിട്ടു നേരത്തെ ഉരുക്കി ഇല്ലാതെയാക്കിയിരിക്കണം. അല്ലാത്തപക്ഷം സോപാനം അപ്രാപ്യം തന്നെ. ആ ഉരുക്കമാണ് പൂര്‍വ്വപിതാക്കളെ മഹനീയരാക്കിയത്. പറ്റിപ്പോയ അബദ്ധങ്ങളില്‍ അവര്‍ വല്ലാതെ വേദനിച്ചിരുന്നു. മരണശയ്യയില്‍ കിടക്കുന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദി (റ) നെ സന്ദര്‍ശിക്കാന്‍, ഭരണാധികാരിയായ ഉസ്‍മാന്‍ ബിന്‍ അഫ്‍വാനി (റ) ന്‍റെ നേതൃത്വത്തില്‍ എത്തിയ സ്വഹാബീ പ്രമുഖര്‍ പലതും സംസാരിച്ച കൂട്ടത്തില്‍ ഒരു ചോദ്യം ചോദിച്ചു. “എന്താണ് അന്ത്യാഭിലാഷം?” മറുപടി ഇങ്ങനെയായിരുന്നു : “അള്ളാഹു എന്‍റെ ഏതെങ്കിലും ഒരു പാപം പൊറുത്തു തന്നെങ്കില്‍!” സ്വര്‍ഗ്ഗപ്രവേശം ഉറപ്പു ലഭിച്ച പത്തുപേരില്‍ ഒരാളായിരുന്നിട്ടു പോലും ആ മഹാനുഭാവന്‍ ഇത്രയേറെ നീറിയെന്നു പറഞ്ഞാല്‍ നമുക്കത് മനസ്സിലാവില്ല. കാരണം നന്മകളെല്ലാം പോരായ്മയും തിന്മകളെല്ലാം പെരുമയുമായ തല തിരിഞ്ഞൊരു സാഹചര്യത്തില്‍ വിലസുകയാണ് നാം.



ശരിയാണ്. മനുഷ്യന് തെറ്റ് പറ്റും. മനുഷ്യനേ പറ്റൂ. മൃഗങ്ങള്‍ തെറ്റ് ചെയ്യാറില്ല; ശരി ചെയ്യാത്ത പോലെത്തന്നെ. തെറ്റും ശരിയും വിവേകവുമുള്ള മനുഷ്യന് മാത്രമേ ബാധകമാകുന്നുള്ളൂ എന്നര്‍ത്ഥം. മാത്രമല്ല തെറ്റുകുറ്റങ്ങള്‍ അവന്‍റെ സഹചാരിയുമാണ്. തിരുനബി (സ) പറയുന്നു : “ആദമിന്‍റെ മക്കളെല്ലാം ഏറെ തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ പശ്ചാത്തപിക്കുന്നവരാണ് അവരില്‍ നല്ലവര്‍” (ഇബ്നു മാജ)



ഈ പത്ത് ദിനങ്ങള്‍ മഗ്ഫിറത്തിന്‍റെതാണ്. ചെയ്തുപോയ ദോഷങ്ങളെല്ലാം കഴുകി വൃത്തിയാക്കാനുള്ള സുവര്‍ണ്ണാവസരം. എല്ലാവരും നിദ്രയില്‍ ലയിക്കുന്ന പാതിരയാണ് അത്യുത്തമം. ഭക്ത ജനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അള്ളാഹു പറയുന്നു : “രാത്രിയില്‍ അവര്‍ അല്പമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. പാതിരാ യാമങ്ങളില്‍ മാപ്പിരക്കുന്നവരുമായിരുന്നു അവര്‍” (സൂറ ദാരിയാത്). ഈ അവസരം മുതലെടുക്കാനാവട്ടെ നമ്മുടെ യത്നങ്ങളെല്ലാം. ഒരു റമദാന്‍ കൂടി വീണുകിട്ടിയിട്ടും പാപമുക്തി ലഭിക്കാത്തവര്‍, അള്ളാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അത്യന്തം അകലെയാണെന്നതിനല്‍ സംശയിക്കേണ്ടതില്ല. കാലണം അങ്ങനെ പ്രാര്‍ത്ഥിച്ചത് ജിബ്‍രീലും (അ) ആമീന്‍ പറഞ്ഞത് തിരുനബി (സ)യുമാണ്. കാക്കണേ റബ്ബേ...



-വാജിദ് റഹ്‍മാനി-siddhique hassan kannur