ശാസ്ത്രം

ദൈവകണം എന്ന വാക്ക് ഇതിനോടകം തന്നെ നമ്മള്‍ ഒരുപാട് കേട്ടിരിക്കുന്നു. ദാ ഇപ്പോള്‍ 2013-ലെ ഫിസിക്സ് നോബല്‍ സമ്മാനങ്ങള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടതോട് കൂടി വീണ്ടും ദൈവകണം താരമായിരിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആ പേരില്‍ തുടങ്ങി അങ്ങനെ നെടുങ്ങനെ നീണ്ടു കിടക്കയാണ് സാധാരണക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും.
ഈ അവസരത്തില്‍ കണികാഭൌതികത്തിന്റെ (Particle physics) അടിസ്ഥാനം മനസ്സിലാക്കുന്നതിന് വേണ്ടി, നമ്മളൊരു ടൂറു പോവുകയാണ്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയ്ക്ക് ആദ്യമേ തന്നെ ഞാനൊരു ജാമ്യം എടുക്കുന്നു. സാധാരണക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ള എമണ്ടന്‍ ഗണിതസമവാക്യങ്ങള്‍ (Mathematical equations) ഉപയോഗിച്ച് മാത്രം തെളിയിക്കാന്‍ കഴിയുന്നവയാണ് ഈ റൂട്ടിലെ പല കാഴ്ചകളും. ആ equations ഒക്കെ വലിച്ചുപറിച്ച് കളഞ്ഞ് ഈ വിഷയം അവതരിപ്പിക്കുമ്പോള്‍, പ്രാഞ്ചിയേട്ടന്‍ മോഡേണ്‍ ആര്‍ട്ടിന് മുന്നില്‍ നിന്ന് പറഞ്ഞപോലെ 'ദിനൊക്കെ ബയങ്കര അര്‍ത്ഥാത്രേ' എന്ന്‍ വണ്ടറടിക്കുന്ന ഗതികേട് ഒഴിവാക്കുക മാത്രമാണ് ഉദ്ദേശ്യം. (ആ അഭ്യാസത്തിനിടയ്ക്ക് ചില കാര്യങ്ങള്‍ over-simplification ആണെന്ന്‍ തോന്നുന്ന പക്ഷം ഫിസിക്സ് പഠിച്ചവര്‍ ക്ഷമിക്കണേ). 

പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടന വിശദീകരിക്കുന്ന സിദ്ധാന്തം എന്ന നിലയില്‍ 1970-കളുടെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെട്ട സ്റ്റാഡേര്‍ഡ് മോഡല്‍ ആണ് ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് അന്നുവരെ അറിയപ്പെട്ട നിരീക്ഷണങ്ങളെ തൃപ്തികരമായി വിശദീകരിക്കുകയും ഒപ്പം അത് നടത്തിയ പ്രവചനങ്ങള്‍ പിന്നീട് നടന്ന പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെടുകയും ചെയ്തതോടെയാണ് ആധുനിക ഭൌതികത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സിദ്ധാന്തമായി ഇത് മാറുന്നത്.


സ്റ്റാന്‍ഡേര്‍ഡ് മോഡല്‍
വസ്തുക്കളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? - തന്മാത്രകള്‍ (molecules)
തന്മാത്രകളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? -ആറ്റങ്ങള്‍
ആറ്റങ്ങളെ എന്തുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു? -പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍

ഈ ചോദ്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരുന്നാല്‍ എവിടെങ്കിലും അവസാനിക്കണമല്ലോ അല്ലേ? അങ്ങനെ അവസാനിക്കുന്നിടത്ത് നമ്മള്‍ കാണുന്ന കണികകള്‍ (തന്മാത്രകളും ആറ്റങ്ങളും ഒക്കെ കണികകള്‍ ആയിട്ട് തന്നെയാണ് കണക്കാക്കപ്പെടുന്നത്) മറ്റൊന്നും കൊണ്ട് നിര്‍മ്മിക്കപ്പെട്ടതല്ല. അല്ലെങ്കില്‍ അവ കൊണ്ടാണ് ഈ പ്രപഞ്ചം  മൊത്തം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അവയാണ് മൌലികകണങ്ങള്‍ (Elementary particles). അങ്ങനെ അവസാനത്തെ 'എന്തുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു?' എന്ന ചോദ്യത്തിനുള്ള മറുപടിയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. ഒരുകൂട്ടം മൌലികകണങ്ങളും അവകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിയ്ക്കാന്‍ (interact) സഹായിക്കുന്ന നാല് അടിസ്ഥാന ബലങ്ങളും ചേര്‍ത്താണ് സ്റ്റാഡേര്‍ഡ് മോഡല്‍ പ്രപഞ്ചത്തിന്റെ ഘടന വിശദീകരിക്കുന്നത്.

മൊത്തം 18 കണങ്ങള്‍ ചേര്‍ന്നതാണ് സ്റ്റാഡേര്‍ഡ് മോഡലിലെ 'പാര്‍ട്ടിക്കിള്‍ കമ്മിറ്റി'. മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഇവയെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കാം. ഇതില്‍ ഒരു കൂട്ടര്‍ ദ്രവ്യത്തിന്റെ കണങ്ങളാണ് (matter particles). മറ്റേ കൂട്ടരാകട്ടെ ദ്രവ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ബലങ്ങളുടെ കണങ്ങളാണ് (force particles). ഇവരില്‍ ദ്രവ്യകണങ്ങളെ ഫെര്‍മിയോണുകള്‍ (Fermions) എന്നും ബലകണങ്ങളെ ബോസോണുകള്‍ (Bosons) എന്നും വിളിക്കുന്നു. (ഇവിടെ ബോസോണ്‍ എന്ന വാക്ക് ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണവുമായി ബന്ധപ്പെട്ട് മുന്‍പ് കേട്ടുകാണും അല്ലേ?)

ക്വാണ്ടം ഫിസിക്സ് അനുസരിച്ചു ഫെര്‍മിയോണുകളും ബോസോണുകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അവരുടെ സ്പിന്‍ ആണ്. spin എന്ന വാക്കിന് സ്വയംകറക്കം എന്നാണ് അര്‍ത്ഥം എങ്കിലും (ഒരു പമ്പരത്തിന്റെ spin എന്നൊക്കെ പറയുന്നതുപോലെ) ഒരു കണത്തിന്റെ spin എന്ന്‍ പറയുമ്പോള്‍ ആ കണം സ്വയം കറങ്ങുകയാണ് എന്ന്‍ അര്‍ത്ഥമില്ല (കറങ്ങുന്ന ഒരു കണത്തിന്റെ ചിത്രം മറ്റ് പല കാര്യങ്ങളും മനസിലാക്കാന്‍ തടസ്സമുണ്ടാക്കും). ക്വാണ്ടം മെക്കാനിക്സ് അനുസരിച്ച് എല്ലാ കണങ്ങള്‍ക്കും ഉള്ള ഒരു സവിശേഷഗുണമാണ് സ്പിന്‍.

സൂക്ഷ്മകണങ്ങള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഒരു പ്രധാനഘടകമാണ് അത്. സൂക്ഷ്മ കണങ്ങളെ സംബന്ധിച്ച് ഈ സ്പിന്‍ ഒരു സംഖ്യ ആണ്. ഫെര്‍മിയോണുകളുടെ പ്രത്യേകത അവയുടെ സ്പിന്‍ എപ്പോഴും അര (½) ചേര്‍ന്ന സംഖ്യ (half integer) ആയിരിയ്ക്കും എന്നതാണ് (അതായത് ½, 1½, 2½, എന്നിങ്ങനെ). എന്നാല്‍ പൂര്‍ണ്ണസംഖ്യാ (integer) സ്പിന്‍ (0, 1, 2, ...) ഉള്ള കണങ്ങളാണ് ബോസോണുകള്‍. ഇവിടെ സ്പിന്‍ ½ എന്ന്‍ പറഞ്ഞാല്‍ അതിന് രണ്ടു രൂപങ്ങള്‍ സാധ്യമാണ് +½ (spin up) ഉം -½ (spin down) ഉം. സ്പിന്നുകള്‍ സംഖ്യകള്‍ എന്നപോലെ കൂട്ടാന്‍ കഴിയും. അത് മറ്റൊരു രസകരമായ കാര്യത്തിലേക്ക് നയിക്കുന്നു. രണ്ട് (അല്ലെങ്കില്‍ മറ്റൊരു ഇരട്ടസംഖ്യ) ഫെര്‍മിയോണുകളെ കൂട്ടിച്ചേര്‍ത്തു നിങ്ങള്‍ക്കൊരു ബോസോണിനെ ഉണ്ടാക്കാന്‍ കഴിയും. കാരണം അവിടെ രണ്ടു spin ½-കള്‍  ചേര്‍ന്ന് ഒരു spin 1 ഉണ്ടാകുന്നു. ഇത് മുന്നോട്ട് പോകുമ്പോ ചിലയിടങ്ങളില്‍ നമ്മള്‍ കാണും

ഫെര്‍മിയോണുകള്‍
എന്‍റിക്കോ ഫെര്‍മിയോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നല്‍കപ്പെട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ദ്രവ്യം അല്ലെങ്കില്‍ matter നിര്‍മ്മിക്കുന്നതിനുള്ള ഇഷ്ടികകള്‍ ആണ് ഇവ. ഫെര്‍മിയോണുകളില്‍ രണ്ടുതരം കണങ്ങള്‍ ഉള്‍പ്പെടുന്നു: ലെപ്റ്റോണുകളും ക്വാര്‍ക്കുകളും.

സ്വതന്ത്രമായി നിലനില്‍പ്പുള്ള ഫെര്‍മിയോണുകള്‍ ആണ് ലെപ്റ്റോണുകള്‍. ഇലക്ട്രോണ്‍ ഒരു ലെപ്റ്റോണ്‍ ആണ്. മൊത്തം ആറ് തരം ലെപ്റ്റോണുകളാണ് ഉള്ളത്. ഇലക്ട്രോണ്‍, മ്യൂവോണ്‍ (muon), ടോ ലെപ്റ്റോണ്‍ (tau lepton) പിന്നെ ഇവ മൂന്നുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മൂന്ന്‍ തരം ന്യൂട്രിനോകള്‍ -ഇലക്ട്രോണ്‍ ന്യൂട്രിനോ, മ്യൂവോണ്‍ ന്യൂട്രിനോ, ടോ ന്യൂട്രിനോ.

ക്വാര്‍ക്കുകള്‍ക്കു സ്വതന്ത്രമായി നിലനില്‍പ്പില്ല. അവ എപ്പോഴും രണ്ടോ മൂന്നോ എണ്ണം ചേര്‍ന്ന മിശ്രകണങ്ങള്‍ (composite particles) ആയിട്ടാണ് കാണപ്പെടുന്നത്. ഒന്നിലധികം ക്വാര്‍ക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന മിശ്രകണങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ് ഹാഡ്രോണുകള്‍. (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന LHC-ലെ ഹാഡ്രോണ്‍ എവിടന്ന് വന്നു എന്നിപ്പോ മനസിലായില്ലേ?) ക്വാര്‍ക്കുകള്‍ ആറ് തരത്തിലുണ്ട്. Up, Down, Charm, Strange, Top, Bottom - ഈ പേരുകളെ ഒന്നും അവയുടെ ഇംഗ്ലീഷ് ഡിക്ഷ്ണറിയില്‍ ഉള്ള അര്‍ത്ഥവുമായി ബന്ധിപ്പിക്കല്ലേ. Up ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ മുകളിലോ Strange ക്വാര്‍ക്ക് ഏതെങ്കിലും രീതിയില്‍ വിചിത്രമോ ഒന്നുമല്ല. അച്ചു, കിച്ചു, സച്ചു, മിച്ചു, സഞ്ചു, കുഞ്ചു എന്ന്‍ വിളിക്കുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ Up, Down തുടങ്ങിയ വിളികള്‍. രണ്ട് Up ക്വാര്‍ക്കുകളും ഒരു Down ക്വാര്‍ക്കും ചേര്‍ന്നാണ് ഒരു പ്രോട്ടോണ്‍ ഉണ്ടാവുന്നത്. രണ്ടു Down ക്വാര്‍ക്കുകളും ഒരു Up ക്വാര്‍ക്കും ചേരുമ്പോള്‍ ഒരു ന്യൂട്രോണ്‍ ഉണ്ടാവുന്നു. (പ്രോട്ടോണുകളും ന്യൂട്രോണുകളും അതുകൊണ്ട് തന്നെ ഹാഡ്രോണുകളുടെ കൂട്ടത്തില്‍ പെടുമെന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലേ?)

ബോസോണുകള്‍
സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍റെ പേരിലാണ് ഇവയെ സ്മരിക്കുന്നത്. ഫെര്‍മിയോണുകള്‍ ദ്രവ്യത്തെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെട്ടു എന്ന്‍ നേരത്തെ പറഞ്ഞെങ്കിലും ദ്രവ്യകണങ്ങളെ കൂട്ടിനിര്‍ത്തി ഈ പ്രപഞ്ചം നിര്‍മ്മിക്കുന്നതിന് അടിസ്ഥാനബലങ്ങളുടെ ഫ്രെയിംവര്‍ക്ക് നല്‍കുന്നത് ബോസോണുകള്‍ ആണ്. ഇവര്‍ ബലത്തിന്റെ കണങ്ങളാണ്

നാല് അടിസ്ഥാനബലങ്ങളാണ് ഉള്ളത്:
ഇലക്ട്രോമാഗ്നറ്റിക് ബലം (Electromagnetic interaction) 
സുശക്തബലം (Strong interaction) 
അശക്തബലം (Weak interaction)
ഗുരുത്വബലം (Gravitational interaction)

രണ്ടു ദ്രവ്യകണങ്ങള്‍ തമ്മില്‍ മുകളില്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒരു പ്രത്യേക ബലം വഴി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ചില 'ബ്രോക്കര്‍ കണങ്ങള്‍' ഇവര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ ബ്രോക്കര്‍മാരെ ഗേജ് ബോസോണുകള്‍ (gauge bosons) എന്ന്‍ പറയും.

ഇനി നമുക്ക് വിവിധബലങ്ങളെയും അവയുടെ ബ്രോക്കര്‍ ബോസോണുകളെയും പരിചയപ്പെടാം:

നമുക്ക് വളരെ സുപരിചിതമായ ഒരു ബലമാണ് ഇലക്ട്രോമാഗ്നെറ്റിക് ബലം. രണ്ടു ഇലക്ട്രോണുകള്‍ തമ്മിലോ രണ്ടു പ്രോട്ടോണുകള്‍ തമ്മിലോ വികര്‍ഷിക്കുന്നത് അല്ലെങ്കില്‍ ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും തമ്മില്‍ ആകര്‍ഷിക്കുന്നത് ഒക്കെ ഈ ബലം വഴിയാണ്. എന്നാല്‍ ഇത് സാധ്യമാകുന്നത് ഫോട്ടോണുകള്‍ എന്ന കണങ്ങളെ പരസ്പരം കൈമാറിയാണ്. ഉദാഹരണത്തിന് ഒരു ആറ്റത്തില്‍ മധ്യത്തിലെ ന്യൂക്ലിയസിനും ചുറ്റുമുള്ള ഇലക്ട്രോണുകള്‍ക്കും ഇടയില്‍ നിരന്തരമായി ഫോട്ടോണ്‍ കൈമാറ്റം നടന്നുകൊണ്ടേയിരിക്കുന്നു. പരസ്പരം വികര്‍ഷിക്കുന്ന രണ്ടു പോസിറ്റീവ് ചാര്‍ജുകള്‍ക്കിടയിലും ഈ ഫോട്ടോണ്‍ കൈമാറ്റം നടക്കുന്നു. അതിനാല്‍, ഫോട്ടോണുകളെ ഇലക്ട്രോമാഗ്നറ്റിക് ബലത്തിന്റെ ഗേജ് ബോസോണ്‍ എന്ന്‍ വിളിക്കുന്നു.

ഫോട്ടോണ്‍ കൈമാറ്റം വഴിയുള്ള വികര്‍ഷണം ഉണ്ടായിട്ട് പോലും ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സില്‍ പ്രോട്ടോണുകളെ തമ്മില്‍ അകന്നുപോകാതെ പിടിച്ച് നിര്‍ത്തുന്ന ആകര്‍ഷണബലമാണ് സുശക്തബലം അല്ലെങ്കില്‍ Strong force. പ്രോട്ടോണുകള്‍ തമ്മിലുള്ള വികര്‍ഷണം ഇല്ലാതാകുന്നതുകൊണ്ടല്ല, മറിച്ച് സുശക്തബലം അത്രകണ്ട് കൂടുതല്‍ ശക്തമായതുകൊണ്ടാണ് ന്യൂക്ലിയസ്സില്‍ പ്രോട്ടോണുകള്‍ ഒരുമിച്ച് നില്‍ക്കുന്നത്. സുശക്തബലം യഥാര്‍ത്ഥത്തില്‍ പ്രോട്ടോണിനും പ്രോട്ടോണിനും ഇടയിലല്ല പ്രവര്‍ത്തിക്കുന്നത്.

പ്രോട്ടോണുകളുടെ അടിസ്ഥാനകണങ്ങളായ ക്വാര്‍ക്കുകള്‍ക്കിടയിലാണ് അവ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോട്ടോണ്‍-പ്രോട്ടോണ്‍ ജോഡികള്‍ക്കിടയിലും പ്രോട്ടോണ്‍-ന്യൂട്രോണ്‍, ന്യൂട്രോണ്‍-ന്യൂട്രോണ്‍ ജോഡികള്‍ക്കിടയിലും അത് ഒരുപോലെ പ്രവര്‍ത്തിക്കുന്നു (ന്യൂക്ലിയസ്സില്‍ സ്ഥിതി ചെയ്യുന്ന കണങ്ങള്‍ എന്ന നിലയില്‍ പ്രോട്ടോണിനെയും ന്യൂട്രോണിനെയും ചേര്‍ത്ത്  പൊതുവായി ന്യൂക്ലിയോണ്‍ എന്ന്‍ പറയും).
ഈ ബലത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുമ്പോ ഒരു ബോസോണിനെ നമ്മള്‍ പരിചയപ്പെടും - മെസോണ്‍. ന്യൂക്ലിയോണുകള്‍ തമ്മിലുള്ള ആകര്‍ഷണം സാധ്യമാകുന്നത് അവര്‍ക്കിടയില്‍ മെസോണുകളെ പരസ്പരം കൈമാറിക്കൊണ്ടാണ്. എന്നാല്‍ മെസോണുകള്‍ മൌലികകണങ്ങള്‍ അല്ല. രണ്ടു ക്വാര്‍ക്കുകള്‍ (കൃത്യമായി പറഞ്ഞാല്‍ ഒരു ക്വാര്‍ക്കും ഒരു ആന്‍റി-ക്വാര്‍ക്കും) ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഹാഡ്രോണ്‍ ആണ് മെസോണ്‍. (ഓര്‍ക്കുക, ക്വാര്‍ക്ക് ഒരു ഫെര്‍മിയോണും മെസോണ്‍ ഒരു ബോസോണും ആണ്. spin-നേ കുറിച്ചുള്ള ചര്‍ച്ച ഓര്‍ക്കുമല്ലോ) മെസോണുകളെ കൈമാറിക്കൊണ്ട് ന്യൂക്ലിയോണുകള്‍ എങ്ങനെ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നുവോ, അതേപോലെ ഒരു സംവിധാനമാണ് രണ്ടു ക്വാര്‍ക്കുകളെ തമ്മില്‍ ചേര്‍ന്ന് മെസോണ്‍ ആയി നില്‍ക്കാനും സഹായിക്കുന്നത്.
ഇവിടെയാണ് സുശക്തബലത്തിന്റെ അടിസ്ഥാന ബോസോണിനെ നമ്മള്‍ പരിചയപ്പെടുന്നത് -ഗ്ലുവോണ്‍ (gluon). ക്വാര്‍ക്കുകളെ തമ്മില്‍ ഒട്ടിക്കുന്ന 'പശ' അല്ലെങ്കില്‍ glue എന്ന നിലയിലാണ് അവയെ gluon എന്ന്‍ വിളിക്കുന്നത്. ഗ്ലൂവോണുകള്‍ ക്വാര്‍ക്കുകളെ തമ്മില്‍ ചേര്‍ത്ത് മെസോണുകള്‍ ആയി നിര്‍ത്തുന്നു, ഈ മെസോണുകള്‍ ന്യൂക്ലിയോണുകളെ തമ്മില്‍ ചേര്‍ത്ത് ആറ്റോമിക ന്യൂക്ലിയസ് നിലനിര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഗ്ലൂവോണുകള്‍ ആണ് സുശക്തബലത്തിന്റെ ബ്രോക്കര്‍മാര്‍.

ബലം എന്ന വാക്കിന് നമ്മുടെ മനസ്സിലുള്ള ചിത്രം ഉപേക്ഷിച്ചിട്ട് വേണം അശക്തബലത്തെ (Weak force) നെ പരിചയപ്പെടാന്‍. (ഭൌതികശാസ്ത്രസിദ്ധാന്തങ്ങളില്‍ Force എന്നതിനേക്കാള്‍ Interaction എന്ന വാക്കാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന്‍ ശ്രദ്ധിയ്ക്കുക). ഇവിടെ അശക്തബലം കണങ്ങളെ അടുപ്പിച്ച് നിര്‍ത്തുന്നതിന് പകരം വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു ന്യൂട്രോണിനെ പ്രോട്ടോണും ഇലക്ട്രോണും ആക്കി വേര്‍പെടുത്തുന്നു.

ഇങ്ങനെ ഉണ്ടാകുന്ന ഇലക്ട്രോണും ഒരു ന്യൂടിനോയും (കൃത്യമായി പറഞ്ഞാല്‍ ആന്‍റി-ന്യൂട്രിനോ) കൂടി ന്യൂക്ലിയസ്സിന് പുറത്തുവരുന്ന പ്രക്രിയ ആണ് ബീറ്റാ വികിരണം (beta decay) എന്ന റേഡിയോ ആക്ടീവ് പ്രതിഭാസം. ഇവിടെ രണ്ടുതരം ഗേജ് ബോസോണുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്, അവയെ ചേര്‍ത്ത് Intermediate vector bosons എന്ന്‍ വിളിക്കും. W, Z എന്നീ ചിഹ്നങ്ങള്‍ കൊണ്ടാണ് അവയെ സാധാരണ സൂചിപ്പിക്കുന്നത്. 

നാലാമത്തേതും എന്നാല്‍ നമ്മള്‍  ആദ്യം പഠിക്കുന്നതുമായ ഗുരുത്വബലം യഥാര്‍ത്ഥത്തില്‍ സ്റ്റാഡേര്‍ഡ് മോഡലിന്റെ ഭാഗമല്ല. എല്ലാത്തിനെയും വിശദീകരിക്കുന്ന ഒറ്റ സിദ്ധാന്തം (Grant Unified Theory) എന്ന ഭൌതികശാസ്ത്രജ്ഞരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഗ്രാവിറ്റിയെക്കൂടി സ്റ്റാഡേര്‍ഡ് മോഡല്‍ എന്ന 'സിനിമേലെടുക്കാനുള്ള' ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗ്രാവിറ്റോണുകള്‍ എന്ന ബോസോണുകള്‍ വഴി കൈമാറപ്പെടുന്ന ഒന്നാണ് ഗുരുത്വബലം എന്ന നിലയിലുള്ള സിദ്ധാന്തരൂപീകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. Quantum gravity എന്നാണ് അതിനെ വിളിക്കുന്നത്. എന്നാല്‍ ഇപ്പൊഴും മറ്റ് മൂന്ന്‍ ബലങ്ങളോട് ഒപ്പം കൂട്ടാവുന്ന രീതിയില്‍ അത് എത്തിയിട്ടില്ല. (ഈ ആശയം ഐന്‍സ്റ്റൈന്റെ ജനറല്‍ റിലേറ്റിവിട്ടി സിദ്ധാന്തത്തിന് നിരക്കാത്തതാണ് എന്നത് അതിനുള്ള കാരണങ്ങളില്‍ ഒന്ന്‍ മാത്രമാണ്). അതുകൊണ്ട് തന്നെ, കര്‍ക്കശമായി പറഞ്ഞാല്‍ 17 കണങ്ങളും 3 ബലങ്ങളും ആണ് സ്റ്റാഡേര്‍ഡ് മോഡലില്‍ ഉള്ളത്.

അവയെ പോലീസ് സ്റ്റേഷനില്‍ ക്രിമിനലുകളുടെ പടം ഒട്ടിച്ചേക്കുന്ന പോലെ, ഒറ്റ ബോര്‍ഡില്‍ നിരത്തുന്നു. ഇവരെ സൂക്ഷിക്കുക



ഫീല്‍ഡ് എന്ന സങ്കല്‍പ്പം
ക്ഷേത്രം അല്ലെങ്കില്‍ field എന്നൊരു സങ്കല്‍പം കൂടി ഒന്ന്‍ മനസിലാക്കണം. ഓരോ ബലത്തിനും അനുബന്ധമായി പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഫീല്‍ഡ് ഉണ്ടെന്നാണ് ക്വാണ്ടം ഭൌതികത്തിന്റെ കാഴ്ചപ്പാട്. ഇത് ആദ്യം മുന്നോട്ട് വെച്ചത് ക്വാണ്ടം ഫിസിക്സ് ഒക്കെ ഉണ്ടാകുന്നതിനും വളരെ മുന്നേ മൈക്കല്‍ ഫാരഡേ ആണ്. മനസിലാക്കാനുള്ള എളുപ്പത്തിന് സൂര്യനെയും ഭൂമിയെയും ഉദാഹരണമായി അദ്ദേഹം അവതരിപ്പിച്ചു.

സൂര്യന്‍ ഒറ്റയ്ക്ക് ഈ വിശാലമായ പ്രപഞ്ചത്തില്‍ ഇരിക്കുന്നു എന്ന്‍ സങ്കല്‍പ്പിക്കുക. പെട്ടെന്ന് ഒരു നിമിഷം ഭൂമിയെ നമ്മള്‍ അതിന്റെ കൃത്യമായ സ്ഥാനത്ത് കൊണ്ട് വെക്കുന്നു എങ്കില്‍ ആ വെക്കുന്ന നിമിഷം തന്നെ സൂര്യന്റെ ഗുരുത്വാകര്‍ഷണം അത് അറിയുമോ? അതോ സൂര്യനില്‍ നിന്നും ഗുരുത്വബലം 'സഞ്ചരിച്ച്' ഭൂമി ഇരിക്കുന്ന സ്ഥലത്ത് എത്തേണ്ടിവരുമോ? ഫാരഡേ പറഞ്ഞത് സൂര്യന്‍ ഒറ്റയ്ക്ക് ആണെങ്കിലും അതിന്റെ ഗുരുത്വപ്രഭാവം ചുറ്റുപാടും വ്യാപിച്ച് നില്ക്കും എന്നാണ്.
ഭൂമിയെ നമ്മള്‍ ശൂന്യമായ സ്ഥലത്തല്ല, മറിച്ച് സൂര്യന്റെ ഗുരുത്വബലം വിരിച്ചിരിക്കുന്ന ഒരു വലയിലേക്കാണ് കൊണ്ട് വെക്കുന്നത്. ഈ വല ആണ് ഗുരുത്വക്ഷേത്രം അഥവാ gravitational field. ഭൂമിയെ സംബന്ധിച്ചു അത് ഇരിക്കുന്ന സ്ഥാനത്തെ ഈ ഫീല്‍ഡിന് മാത്രമേ പ്രസക്തി ഉള്ളൂ, അതിന്റെ സ്രോതസ്സ് ഏതാണെന്നത് അവിടെ വിഷയമല്ല. ഇതുപോലെ ഒരു പ്രോട്ടോണ്‍ സൃഷ്ടിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡില്‍ വരുമ്പോഴാണ് ഒരു ഇലക്ട്രോണിന് ആ ബലം അനുഭവപ്പെടുന്നത്. (അല്ലെങ്കില്‍ തിരിച്ച് ഇലക്ട്രോണിന്റെ ഫീല്‍ഡില്‍ പ്രോട്ടോണ്‍ വരുന്നു എന്ന്‍ പരിഗണിച്ചാലും ഇത് ശരിയാണ്) അവിടെ ഒരു ബലം ഒരു കണത്തിന് അനുഭവപ്പെടാന്‍ സഹായിക്കുന്നത് ആ ബലത്തിന്റെ ഫീല്‍ഡില്‍ നൈമിഷികമായി പ്രത്യക്ഷപ്പെടുന്ന, നമ്മള്‍ നേരത്തെ പരിചയപ്പെട്ട ബ്രോക്കര്‍ ബോസോണുകളാണ്.
ഇവ ആ കണത്തിനും ഫീല്‍ഡിനും ഇടയില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് ആ ബലം പ്രവര്‍ത്തിക്കുന്നതായി നാം കാണുന്നത്. Particles and fields എന്ന തലക്കെട്ടില്‍ ഈ പ്രപഞ്ചഘടനയേകുറിച്ച് പറയാന്‍ കഴിയുന്നത് ഇങ്ങനെയാണ്.  (Electromagnetic field എന്ന്‍ പറയുമ്പോള്‍ Electromagnetic wave ആണെന്ന്‍ മനസ്സിലാക്കിക്കളയല്ലേ. ഫീല്‍ഡ് ഒരിയ്ക്കലും ഒരു wave അല്ല. ഒരു force field എന്നാല്‍ ആ force-ന്റെ ഗേജ് ബോസോണ്‍ കണങ്ങള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന 'space' ആണെന്ന്‍ സങ്കല്‍പ്പിക്കാം)

സമമിതി അഥവാ symmetry
നമ്മളീ കണ്ട കണങ്ങള്‍ മിക്കതും ആദ്യം ഗണിതപരമായി പ്രവചിക്കപ്പെടുകയും പിന്നീട് കണ്ടെത്തപ്പെടുകയും ചെയ്തവയാണ്. അപ്പോ ചോദ്യം വരും, എന്തടിസ്ഥാനത്തില്‍ പ്രവചിക്കും? ഭൌതികത്തിലെ ഏറ്റവും അടിസ്ഥാനപരമായ ഒരു ആശയമാണ് സമമിതി അല്ലെങ്കില്‍ symmetry. സമമിതിയുടെ ഗണിതം വളരെ സങ്കീര്‍ണ്ണമായതിനാല്‍ സങ്കല്‍പ്പിക്കാന്‍ എളുപ്പമുള്ള ഒരു ചെറിയ ഉദാഹരണം പറയാം

ഒരു spin up ഇലക്ട്രോണിനെയും (+½) ഒരു spin down ഇലക്ട്രോണിനെയും (-½)  എടുക്കുക. തത്കാലം spin up എന്നാല്‍ clockwise തിരിയുന്ന ഇലക്ട്രോണ്‍ എന്നും spin down എന്നാല്‍ anti-clockwise തിരിയുന്ന ഇലക്ട്രോണ്‍ എന്നും കരുതുക (അതൊരു മാരക over-simplification ആയിരിയ്ക്കും എന്ന്‍ ഓര്‍മ്മിപ്പിക്കുന്നു). പാര്‍ട്ടിക്കിള്‍ ഫിസിക്സില്‍ ഇവ രണ്ടും രണ്ടു വ്യത്യസ്ഥ കണങ്ങള്‍ ആയിരിയ്ക്കും എങ്കിലും (ഉദാഹരണത്തിന് ഒരു കാന്തികമണ്ഡലത്തിന്റെ സാന്നിധ്യത്തില്‍ ഇവ വിപരീതദിശകളില്‍ ആയിരിയ്ക്കും സഞ്ചരിക്കുക) ഇവ രണ്ടും തമ്മില്‍ ആത്യന്തികമായി വലിയ വ്യത്യാസമൊന്നും ഇല്ല; അവയ്ക്കു ഒരേ മാസ് ആണ്, ഒരേ ചാര്‍ജ് ആണ്, ഒരേ ഇലക്ട്രിക്കല്‍ സ്വഭാവമാണ്. മാത്രവുമല്ല ഇവരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ (up നെ down ആക്കാനും തിരിച്ചും) സാധ്യമാണ്.
ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ spin up ഇലക്ട്രോണും spin down ഇലക്ട്രോണും അടിസ്ഥാനപരമായി ഒരേ കണത്തിന്റെ രണ്ടു അവസ്ഥകള്‍ (states) മാത്രമാണ് എന്ന്‍ കാണാം. ഇത് ഒരുതരം സിമട്രി ആണ്. ഗണിതഭാഷയില്‍ SU(2) symmetry എന്ന്‍ വിളിക്കും (മുന്നറിയിപ്പ്: കനത്ത ഗണിതസമവാക്യങ്ങള്‍ ആണ് ആ ലിങ്കില്‍. ഗര്‍ഭിണികളും വൃദ്ധരും അത് ക്ലിക്ക് ചെയ്തു വായിക്കാന്‍ ശ്രമിക്കരുത്!!).
ഇതുപോലൊരു സിമട്രി ഇലക്ട്രോണ്‍-ന്യൂട്രിനോ ജോഡികള്‍ക്കിടയിലും ഉണ്ട്. പക്ഷേ ഒരു വ്യത്യാസം, spin up-spin down സിമട്രി ഇലക്ട്രോമാഗ്നെറ്റിക് ബലത്തെ അപേക്ഷിച്ച് ആയിരുന്നു എങ്കില്‍ ഇവിടെ അത് അശക്തബലത്തെ (weak force) അപേക്ഷിച്ചാണ്. (ചാര്‍ജ് ഉള്ള ഇലക്ട്രോണിനെയും ചാര്‍ജ് ഇല്ലാത്ത ന്യൂട്രിനോയെയും ഒരേ കണ്ണിലൂടെ കാണാന്‍ ഇലക്ട്രോമാഗ്നെറ്റിക് ബലത്തിന് കഴിയില്ലല്ലോ) ഇവിടെ അശക്തബലത്തിനെ അപേക്ഷിച്ച് ഇലക്ട്രോണ്‍-ന്യൂട്രിനോ ജോഡിയുടെ ഗണിതശാസ്ത്ര മോഡല്‍ ഉണ്ടാക്കിയാല്‍ ഇവകളെ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ വേറെ രണ്ടു സവിശേഷ കണങ്ങള്‍ ആവശ്യമാണ് എന്ന്‍ വന്നു.
അങ്ങനെ പ്രവചിക്കപ്പെട്ട കണങ്ങളാണ് W, Z എന്നീ ബോസോണുകള്‍. ഇതുപോലെ ഒരു പരിഗണന സുശക്തബലത്തെ അപേക്ഷിച്ച് ക്വാര്‍ക്കുകളുടെ കാര്യത്തിലും വരുന്നുണ്ട്.  പക്ഷേ ക്വാര്‍ക്കുകളില്‍ ഓരോന്നിനും മൂന്ന്‍ വകഭേദങ്ങള്‍ ഉണ്ട് എന്നതിനാല്‍ അതല്‍പ്പം കൂടി സങ്കീര്‍ണ്ണമാണ്. കളര്‍ എന്നാണ് ക്വാര്‍ക്കുകളെ വേര്‍തിരിക്കുന്ന ആ ഗുണത്തിന് പേര്. ഓരോ ക്വാര്‍ക്കും Red, Green, Blue എന്നിങ്ങനെ മൂന്ന്‍ ഫ്ലേവറുകളില്‍ കാണപ്പെടുന്നുണ്ട്. (ഓര്‍ക്കുക ഈ കളര്‍ എന്ന 'ഫ്ലേവറിന്' സാമാന്യഭാഷയിലെ പച്ച, നീല നിറങ്ങളുമായൊന്നും യാതൊരു ബന്ധവും ഇല്ല. നേരത്തെ Up, Down എന്നൊക്കെ പറഞ്ഞതുപോലെ വെറും ലേബലുകള്‍ മാത്രമാണ്).
ഈ മൂന്ന്‍ കളര്‍ കൂടി പരിഗണിക്കുന്ന ക്വാര്‍ക്കുകളുടെ സിമട്രിയെ SU(3) എന്ന്‍ വിളിക്കും. ഈ സിമട്രിയില്‍ വ്യത്യസ്ഥ ക്വാര്‍ക്കുകളെ തമ്മില്‍ മാറ്റുന്നതിന് മറ്റൊരു കൂട്ടം കണങ്ങള്‍ ആവശ്യമാണ് എന്ന്‍ ഗണിതപരമായി തെളിയിക്കാന്‍ കഴിയും. അങ്ങനെയാണ് ഗ്ലൂവോണുകള്‍ പ്രവചിക്കപ്പെടുന്നത്.

ഇതൊക്കെ കേള്‍ക്കുമ്പോ കണികാശാസ്ത്രജ്ഞര്‍ ചുമ്മാ 'വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്' എന്ന മട്ടില്‍ കണങ്ങളെ സങ്കല്‍പ്പിച്ച് കൂട്ടുകയാണ് എന്ന്‍ തോന്നിയോ? ഈ പ്രവചനങ്ങളുടെ അടിത്തറ മനസിലാക്കാന്‍ ഒരു ലോഡ് ഗണിതശാസ്ത്രം പഠിക്കേണ്ടിവരും കേട്ടോ, അതാണ് പ്രശ്നം. ഇങ്ങനെ പ്രവചിക്കപ്പെട്ട കണങ്ങളെല്ലാം തന്നെ പരീക്ഷണങ്ങളിലൂടെ പിന്നീട് കണ്ടെത്തിയിട്ടുണ്ട് എന്ന്‍ മനസിലാക്കുമ്പോഴാണ് സ്റ്റാഡേര്‍ഡ് മോഡലിന്റെ മഹത്വം നമുക്ക് മനസ്സിലാവുന്നത്.



ദൈവകണം: സ്ഥലത്തെ പ്രധാന ദിവ്യന്‍
ഇനിയാണ് നമ്മുടെ ഹീറോയെ പരിചയപ്പെടാന്‍ പോകുന്നത്. ആദ്യമേ തന്നെ അടിവരയിട്ട് പറയാം, ദൈവകണത്തിന് ദൈവവുമായി യാതൊരു ബന്ധവും ഇല്ല. സ്റ്റാഡേര്‍ഡ് മോഡെലിലെ വളരെ പ്രധാന്യമുള്ളതും എന്നാല്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രയാസമുള്ളതുമായ കണം എന്ന നിലയില്‍ ഈ കണത്തെ കുറിച്ച്  'Goddamned particle' (നശിച്ച കണം!!) എന്ന പേരില്‍ Leon Lederman എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ പുസ്തകമാണ് ഈ പേരിന്റെ ഉത്ഭവം.

അദ്ദേഹത്തിന്റെ പ്രസാധകര്‍ Goddamned particle-നെ God particle എന്നാക്കി മാറ്റിയതാണ് ഈ പൊല്ലാപ്പിന് മൊത്തം കാരണമായത്. അതുകൊണ്ടെന്താ, 'ഊശാന്താടി വെച്ച' കുറെ ഫിസിക്സ് ഗീക്കുകള്‍ മാത്രം അറിയേണ്ടിയിരുന്ന ഈ കണത്തെ ലോകം മുഴുവന്‍ അറിഞ്ഞു. ശാസ്ത്രവാര്‍ത്തകള്‍ക്ക് നാട്ടിലെ പട്ടി പ്രസവിച്ചതിന്റെ വാര്‍ത്താപ്രാധാന്യം പോലും കൊടുക്കാത്ത നമ്മുടെ പത്രങ്ങള്‍ പോലും മുന്‍പേജില്‍ വലിയ അക്ഷരത്തില്‍ ദൈവകണത്തെ അച്ചടിച്ചുവെച്ചു!

ഇനി കാര്യത്തിലേക്ക് വരാം, നമ്മള്‍ ഇതുവരെ കണ്ട സ്റ്റാഡേര്‍ഡ് മോഡലില്‍ വന്ന ഒരു പോരായ്മ പരിഹരിക്കാന്‍ വേണ്ടി അതിലേക്ക് തിരുകിവെക്കപ്പെട്ട കണമാണ് ഹിഗ്സ് ബോസോണ്‍. W, Z എന്നീ ഗേജ് ബോസോണുകള്‍ മാസ് ഇല്ലാത്ത കണങ്ങള്‍ ആയിട്ടാണ് പ്രവചിക്കപ്പെട്ടത് എങ്കിലും യഥാര്‍ത്ഥത്തില്‍ അവയ്ക്കു നല്ല ഭാരമുണ്ട് എന്ന്‍ മനസ്സിലായി (W നു പ്രോട്ടോണിന്റെ 86 മടങ്ങും Z നു 97 മടങ്ങും മാസുണ്ട്).

ഈ കണങ്ങളുടെ പിണ്ഡം വിശദീകരിക്കുന്നതിന് വേണ്ടി അവതരിപ്പിക്കപ്പെട്ട സങ്കല്‍പ്പമാണ് ഹിഗ്സ് ഫീല്‍ഡ്. ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് നില്‍ക്കുന്ന ഒരു ഫീല്‍ഡ് ആണത്. ഈ ഫീല്‍ഡുമായി കണങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് മാസ് ലഭിക്കുന്നു. ഈ പ്രതിപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജം E ആണെങ്കില്‍ ആ കണത്തിന് m = E/c2 എന്ന (E = mc2) സമവാക്യം അനുസരിച്ചു മാസ് ലഭിക്കുന്നു.
അതായത് ഹിഗ്സ് ഫീല്‍ഡുമായി എത്രത്തോളം ശക്തമായി പ്രതിപ്രവര്‍ത്തിക്കുന്നുവോ അത്രയും അധികം മാസ് ഒരു കണത്തിന് ലഭിക്കുന്നു. ഹിഗ്സ് ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കാത്തതുകൊണ്ട് ഫോട്ടോണിനും ഗ്ലൂവോണിനും മാസ് ഇല്ല. ഇവിടെ ദ്രവ്യകണങ്ങള്‍ക്കും ഹിഗ്സ് ഫീല്‍ഡിനും ഇടയിലെ ബ്രോക്കര്‍മാരാണ് ഹിഗ്സ് ബോസോണുകള്‍. മറ്റ് ബ്രോക്കര്‍ കണങ്ങളെപ്പോലെ നൈമിഷികമായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ കണങ്ങളെ ഈ ഫീല്‍ഡില്‍ നിന്നും അല്‍പനേരത്തെക്കെങ്കിലും സ്വതന്ത്രമാക്കണം എങ്കില്‍ (എന്നാല്‍ മാത്രമേ അവയെ 'കണ്ടുപിടിക്കാന്‍' കഴിയൂ) അവയുടെ ഭാരത്തിന് ആനുപാതികമായ ഊര്‍ജം (E = mc2) നല്കാന്‍ കഴിയണം. പ്രോട്ടോണിന്റെ 200 മടങ്ങ് ഭാരമുള്ളവയാണ് ഹിഗ്സ് കണങ്ങള്‍ എന്നോര്‍ക്കുമ്പോഴാണ് ഇത്രയും കാലം ഇവര്‍ നമുക്ക് പിടി തരാതെ മുങ്ങി നടന്നതിന്റെ സീക്രട്ട് നമുക്ക് മനസ്സിലാവുക. LHC പോലൊരു ഭീമന്‍ സെറ്റപ്പില്‍ മാത്രമേ അത്രയും ഊര്‍ജം നല്‍കാനുള്ള സാധ്യതയുള്ളൂ.

ഇതുവരെ പറഞ്ഞത് എല്ലാം കൂടി ചേര്‍ത്ത് മര്യാദയ്ക്ക് പറഞ്ഞാല്‍: Strong force പ്രോട്ടോണുകളെയും ന്യൂട്രോണുകളെയും ഗ്ലൂവോണുകള്‍ വഴി ചേര്‍ത്തുനിര്‍ത്തി ന്യൂക്ലിയസ് ഉണ്ടാക്കുന്നു. Electromagnetic force ഫോട്ടോണുകള്‍ വഴി ഇലക്ട്രോണുകളെ ന്യൂക്ലിയസ്സിനോട് ചേര്‍ത്തുനിര്‍ത്തി ആറ്റത്തെ ഉണ്ടാക്കുന്നു.

ഇതേ Electromagnetic force തന്നെ ആറ്റങ്ങളെ തമ്മില്‍ ചേര്‍ത്ത് തന്മാത്രകളും അങ്ങനെ മൂലകങ്ങളും സംയുക്തങ്ങളും ഉണ്ടാകുന്നു. Weak force സൂര്യന്‍ പോലുള്ള നക്ഷത്രങ്ങളിലെ ന്യൂക്ലിയര്‍ റിയാക്ഷന്‍ വഴി ഊര്‍ജം ഉണ്ടാവാന്‍ സഹായിക്കുന്നു. Gravitational force ആകട്ടെ Higgs field വഴി പിണ്ഡം ലഭിച്ച വസ്തുക്കളെ തമ്മില്‍ ചേര്‍ന്ന് നില്ക്കാന്‍ സഹായിക്കുന്നത് വഴി ഭൂമിയെ ഒക്കെ സൂര്യനോട് ചേര്‍ത്ത് നിര്‍ത്തുന്നു. അങ്ങനെ സൌരയൂഥവും അനന്തമായ ഗാലക്സികളും ഒക്കെ ഒക്കെ നിലനില്‍ക്കുന്നു... 

വായിക്കുമ്പോ കഴിഞ്ഞു! പക്ഷേ ഹിഗ്സ് ബോസോണിനെ കണ്ടെത്തുകയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നോബല്‍ സമ്മാനം നല്കുകയും ചെയ്തതോടെ എല്ലാം പൂര്‍ത്തിയായി എന്ന്‍ ധരിച്ചുകളയരുതേ. ഇനിയും ഹിഗ്സിന് പോലും വിശദീകരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ നിരവധി കിടപ്പുണ്ട്. അതൊക്കെ നേരിടാന്‍ ഭൌതികശാസ്ത്രജ്ഞരുടെ ജീവിതം പിന്നേയും ബാക്കി... 


ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച
--------------------------------------------------------
പരിണാമവാദ ചിന്തകൾക്ക് പുരാതന ഗ്രീസിനോളം പഴക്കം അവകാശപ്പെടാമെങ്കിലും അത് ഒരു പ്രബല 

സിദ്ധാന്തമായിത്തീർന്നത് 1859-ൽ ചാൾസ് ഡാർവിന്റെ ജീവവർഗങ്ങളുടെ അവിർഭാവം (The Origin of 

Species) എന്ന കൃതിയുടെ പ്രകാശനത്തോടെയാണ്‌.ഈ കൃതിയിൽ ഭൂമിയിൽ ജീവവർഗങ്ങളെ വ്യത്യസ്ത 

രീതിയിൽ അല്ലാഹു സൃഷ്ടിച്ചതിനെ ഡാർവിൻ നിഷേധിക്കുകയും ഒരു പൊതു പൂർവികനിൽ നിന്ന് 

കാലാന്തരത്തിലൂടെ ചെറിയ ചെറിയ പരിണാമങ്ങളിലൂടെയാണ്‌ വ്യത്യസ്ത ജീവവർഗങ്ങൾ ഉണ്ടായതെന്ന് 

സിദ്ധന്തവത്കരിക്കുകയും ചെയ്യുന്നു.ഡാർവിൻ തന്റെ സിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത് സമൂത്തർവും 
ശാസ്ത്രീയവുമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ത്ഥാനത്തിലല്ല പകരം വെറും സങ്കല്പ്പം മാത്രമാണ്‌ 

അവയ്ക്കെല്ലാം പ്രേരണയായി വർത്തിക്കുന്നത്. ഈ പ്രധാനപ്പെട്ട ഒരു ദീർഘാധ്യായത്തിൽ തെളിവുകളുടെ 

അഭാവത്തെ (Difficulties of the theory) പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ഗൗരവപരമായ 

പല ചോദ്യങ്ങൾക്കു മുമ്പിലും ഈ സിദ്ധാന്തം അപ്പാടെ പതറുന്നു.

തനിക്കു ശേഷം ഉണ്ടായേക്കാവുന്ന ശാസ്ത്രീയ പുരോഗതിയും കണ്ടുപിടുത്തങ്ങളും ഈ പ്രശ്നങ്ങളെ 

ലഘൂകരിക്കും എന്നാണ്‌ ഡാർവിൻ പ്രത്യാശ പുലർത്തിയിരുന്നത്. എന്നാൽ ഈ പ്രത്യാശക്ക് വിപരീതമായി 

പുതിയ കണ്ടുപിടുത്തങ്ങൾ കാര്യങ്ങൾ കുറേകൂടി സങ്കീർണമാക്കുകയാണുണ്ടായത്.

പുതിയതായി ശാസ്ത്രം കണ്ടെത്തിയേക്കാവുന്ന വസ്തുതകൾ തന്റെ കാലത്തെ ശാസ്ത്രീയ തെളിവുകളുടെ 

അഭാവത്തെ നിവാരണം ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോഴത്തെ കണ്ടുപിടുത്തങ്ങൾ 

ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തീർപ്പുകളെ കുറേകൂറ്റി ഗുരുതരമാക്കിയിരിക്കുകയാണ്‌

ഡാർവിനിസത്തിന്റെ പരാജയത്തെ, ശാസ്ത്രീയമായ അവലോകനത്തിൽ മുഖ്യമായും മൂന്നു വ്യത്യസ്ത 

വിഷയങ്ങൾക്കു കീഴിൽ ചർച്ച ചെയ്യാം.


1.ഭുമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് ഈ സിദ്ധാന്തത്തിന്‌ കൃത്യമായി 

വിശദീകരിക്കാനാവുന്നില്ല.

2.പരിണാമവാദം മുന്നോട്ടുവെക്കുന്ന പരിണാമ പ്രക്രിയാ നിയമങ്ങളെ പറ്റിയോ അതിന്റെ 

ചാലകശക്തിയെ പറ്റിയോ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല.

3. പരിണാമ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വാദഗതികൾക്ക് നേർ വിപരീതദിശയിലാണ്‌ ഇതുവരെ 

ലഭ്യമായിട്ടുള്ള ഫോസിൽ തെളിവുകൾ.

കീഴടക്കാവാനാവാത്ത ആദ്യ വൈതരണി - ജീവന്റെ ആവിർഭാവം
-------------------------------------------------------------
പരിണാമ സിദ്ധാന്തം വാദിക്കുന്നത് 3.8 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഒരേകകോശജീവിയിൽ നിന്നാണ്‌ 

ഈ ലോകത്തിലെ സർവ ജീവജാലങ്ങളും പരിണമിച്ചുണ്ടായതെന്നാണ്‌. ഇത്തരം പരിനാമം യാഥാർഥ്യത്തിൽ 

സംഭവ്യമായിട്ടുണ്ടായെങ്കിൽ, അതിന്റെ തെളിവുകൾ ഫോസിൽ തെളിവുകളിൽ എന്തു കൊണ്ട് കാണുന്നില്ല ? 

ആദ്യമായും അവസാനമായും നമുക്ക് ഒരു ചോദ്യം കൂടി അവരോടു ചോദിക്കേണ്ടിവരുന്നു. എങ്ങനെയാണ്‌ 

ആദ്യത്തെ ഏകകോശജീവി ലോകത്തിൽ രൂപപ്പെട്ടത്.

ഏതെങ്കിലും ഒരദൃശ്യശക്തിയുടെ ഇടപെടലിനെയോ സൃഷ്ടിവാദത്തെ പരിണാമവാദം നിഷേധിക്കുകയും ഈ 

ഏകകോശജീവി, പ്രകൃതിയുടെ നിയമങ്ങൾക്കുള്ളിൽ യാദൃശ്ചികമായി രൂപപപ്പെട്ടതാണെന്ന് 

അവകാശപ്പെടുകയും ചെയ്യുന്നു. ഈ യാദൃശ്ച്ഛികത ഏതെങ്കിലും തരത്തിലുള്ള മുൻകൂട്ടിയുള്ള ഒരു 

ആസൂത്രണരീതിയുടെയോ, പദ്ധതിയുടെയോ ഫലമല്ലെന്നും അചേതന വസ്തുവിൽ നിന്ന് 

യാദൃശ്ചികമായിട്ടാണ്‌ ഏകകോശജീവി രൂപപ്പെട്ടതെന്നുമുള്ള ഈ അവകാശവാദം. ജീവശാസ്ത്ര 

നിയമങ്ങളുടെ പരിധിക്കുള്ളിൽ നിലനിൽക്കാത്ത ഒന്നാണ്‌.


ജീവൻ ജീവനിൽ നിന്ന് രൂപം കൊള്ളുന്നു
--------------------------------------------------------------
തന്റെ ഈ കൃതിയിൽ ജീവന്റെ തുടക്കം എവിടെ നിന്നുണ്ടായി എന്നതിനെ പറ്റി ഡാർവിൻ ഒരിക്കലും 

പരാമർശിച്ചുകാണുന്നില്ല. ജീവജാലങ്ങളുടെ ഘടന അതിസരളവും ലളിതവും ആണെന്നാണ്‌ അദ്ദേഹത്തിന്റെ 

കാലത്തെ പഴഞ്ചൻ ശാസ്ത്രം വിശ്വസിച്ചിരുന്നത്. മധ്യകാലം തൊട്ടു വിശ്വസിച്ചിരുന്നത് അചേതന 

വസ്തുക്കൾ ഒത്തു ചേരുമ്പോൾ പുനരുല്പാദനം നടക്കുന്നു എന്നാണ്‌. അതായത്, പുതിയ ജൈവിക രൂപങ്ങൾ 

ഉണ്ടായിത്തീരുന്നു എന്നാണ്‌. പഴകിയ ഭക്ഷണവസ്തുക്കളിൽ കീടങ്ങൾ സ്വാഭാവികമായി ജനിക്കപ്പെടുന്നു 

എന്നാണ്‌ അന്നു കരുതിയിരുന്നത്. പിന്നീട് അതു തിരുത്തപ്പെട്ടത്, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ കീടങ്ങളും 

പുഴുക്കളും സ്വാഭാവികമായി ഉല്പാദിക്കപ്പെടുന്നതെല്ല, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത 

രൂപത്തിൽ ലാർവകളായി മുമ്പേ അവ അതിൽ കുടികൊണ്ടിരുന്നു എന്നാണ്‌.

ഡാർവിൻ തന്റെ കൃതി എഴുതുമ്പോൾ ബാക്റ്റീരിയ അചേതന വസ്തുക്കളിൽനിന്ന് സ്വാഭാവികമായി 

രൂപമെടുക്കുന്നതെന്നാണ്‌ അന്ന് ശാസ്ത്രലോകത്തിൽ പരക്കെ വിശ്വസിച്ചിരുന്നത്. ഡർവിന്റെ 

'ജീവവർഗത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചു വർഷങൾക്കു ശേഷം ലൂയി പാസ്റ്റർ 

തന്റെ നീണ്ട പരിക്ഷനങ്ങളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ ബലത്തിൽ സ്വാഭാവിക ജനനം തെറ്റായ ഒരു 

വിശ്വാസമാണ്‌ എന്നു തെളിയിച്ചു. ഇതു ഡാർവിനിസത്തിനെതിരായ ശക്തമായ ഒരു കാൽവെപ്പായിരുന്നു.

1964-ൽ സോർബോണിൽ നടന്ന തന്റെ പരീക്ഷണങ്ങളുടെ വിജയാഘോഷ വേളയിൽ ലൂയി പാസ്റ്റർ ഇങ്ങനെ 

പറഞ്ഞു: " സ്വാഭാവിക ജനനത്തെകുറിച്ചുള്ള സിദ്ധാന്തം ഈ ലളിതമായ പരീക്ഷണങ്ങളുടെ മാരകമായ 

അടിയുടെ ആഘാതമേറ്റ് ഇനി ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല."

കുറേകാലം സ്വയം സാധൂകരണത്തിനു വേണ്ടി ഇത്തരം കണ്ടുപിടിത്തങ്ങളെ അതു നിരോധിക്കാൻ 

ശ്രമിച്ചെങ്കിലും പിന്നീടുണ്ടായ അഭൂതപൂർവമായ ശാസ്ത്രവികാസം ജീവകോശങ്ങൾക്ക് അതിസങ്കീർണമായ 

ഘടനയാണുള്ളതെന്ന് തെളിയിച്ചു. അങ്ങനെ ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടെതാണെന്നുള്ള 

ആശയത്തിന്‌ ഒടേറെ വൈതരണികളിലൂടെ കടന്നു പോകേണ്ടി വന്നു.

20- ആം നൂറ്റാണ്ടിലെ പൂർത്തീകരിക്കാനാകാത്ത ശ്രമങ്ങൾ
-----------------------------------------------------------
ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ 

ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ 

യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും 

വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" 

നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ 

പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."

ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ 

പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ 

രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് 

അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം 

സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ 

ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് 

പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ 

സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല.

നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം 

അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല 

എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം 

നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.


1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ 

ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു:

" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ 

ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ 

തുടരും."

ജീവന്റെ സങ്കീർണ്ണ ഘടന
-------------------------------------
ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് പരിണാമവാദം കൂപ്പുകുത്തുന്നതിനുള്ള പ്രധാന കാരണം, നാം 

ലളിതമെന്നു കരുതുന്ന ജീവകോശത്തിന്റെ ഘടന അവിശ്വസനീയമായ രീതിയിൽ സങ്കീർണ്ണമാണെന്നതാണ്‌. 

മനുഷ്യ നിർമിതമായ എല്ലാ സാങ്കേതിക യുക്തി-നിർമ്മാണ കൗശലങ്ങൾക്കുമപ്പുറത്താണ്‌ അതിന്റെ 

അതിസങ്കീർണ്ണത. ഇന്നു ലോകത്തുള്ള ഏറ്റവും അത്യാധുനിക ലാബോറട്ടറികളിൽ ഒന്നിൽ പോലും ജൈവ 

രാസിക സംയോഗത്തിലൂടെ ഒരു ജീവകോശത്തെ നിർമിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചിട്ടില്ല.


യാദൃച്ഛികമായുണ്ടായതെന്നു വിശദീകരിക്കപ്പെടുന്ന ജീവകോശത്തെ കൃത്രിമമായി നിർമിക്കാനുള്ള എല്ലാ 

ശ്രമങ്ങൾക്കും, മനുഷ്യമസ്തിഷ്കത്തിനു കഴിയാത്ത രീതിയിലുള്ള അളവുകോലുകൾ ആവ്ശ്യമായിവരുന്നു. 

കോശത്തിന്റെ നിർമ്മാണ ഘടകമായ പ്രോട്ടീനുകൾ ആകസ്മികമായി ഉദ്ഗ്രഥിക്കപ്പെട്ട് 

ജൈവകോശമായിത്തീരാനുള്ള സാധ്യതകൾ 10950 സാധത്യകളിൽ ഒന്നു മാത്രമാണ്‌. 500-ൽ പരം അമിനോ 

അമ്ലങ്ങൾ കൊണ്ടാണ്‌ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ഗണിതശാസ്ത്രത്തിൽ 1050 

-നു താഴെയുള്ള സൂക്ഷ്മ രീതിയിലുള്ള ഗണനാസൂത്രണവും, പ്രോട്ടീൻ ഉദ്ഗ്രഥനവും പ്രായോഗികമായി 

അസാധ്യമാണ്‌.

ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള 

വിസ്മയകരമായ ഒരു ഡാറ്റാബാങ്കാണ്‌. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ 

തിട്ടപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ 

ഉൾക്കോണ്ടിട്ടുള്ള ഒരു വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും.


ഈ സന്ദർഭത്തിൽ മറ്റൊരു സമസ്യ കൂടി ആവിർഭവിക്കുന്നു. DNA എന്നു പറയുന്നത് എൻസൈമുകൾ എന്നു 

വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകളുടെ നേർപകർപ്പാണ്‌. ഈ എൻസൈമുകൾ എങ്ങനെയാണ്‌ 

ഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന രഹസ്യം കുടികൊള്ളുന്നതും DNA -യുടെ രഹസ്യ രേഖകളിലാണ്‌. ഇവ 

രണ്ടും അനുപൂരകമായി വർത്തിക്കുകയും ഒരേ നേരം അസ്സൽ പകർപ്പുകളായി നിലനിൽക്കുകയും ചെയ്യുന്നു. 

ജീവകോശത്തിന്റെ പ്രത്യേകതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്, ജീവരഹസ്യം അതിൽ തന്നെ ഒരു 

പ്രഹേളികയാണെന്നണ്‌.

സയിന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1994 സെപ്തംബർ ലക്കത്തിൽ കാലിഫോർണിയയിലെ 

സാൻഡിയാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലെസ്ലി ഓർഗൻ ഇങ്ങനെ എഴുതുന്നു:


" അതീവ സങ്കീർണ്ണവും ശക്തവുമായി കൂടിചേർന്നിരിക്കുന്ന പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഒരേ 

നേരത്തും ഒരേ സ്ഥലത്തും ജൈവികമായി ഒന്നായിച്ചേർന്നു നിൽക്കുന്നു. ഒന്നിനോടു ബന്ധപ്പെടാതെ മറ്റേതിനു 

അസ്തിത്വമില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ജീവന്റെ രഹസ്യം രാസികമായ പ്രതിമാനങ്ങളിലല്ല 

കുടികൊള്ളുന്നതെന്ന കാര്യത്തിൽ ഒറ്റ നോട്ടത്തിൽ ഒരാൾക്ക് എത്തിച്ചേരാൻ കഴിയും."

ജീവന്റെ ആവിർഭാവം പ്രകൃതിപരമായ കാരണത്താലല്ല എന്നത് നിസ്തർക്കമാണ്‌. അത് പ്രകൃതീത 

ശക്തിയുടെ സാന്നിധ്യം കൊണ്ട് സൃഷ്ടിക്കപ്പെടാനോ ന്യായമായും കാരണമുള്ളൂ. ഈ യാഥാർഥ്യം 

സൃഷ്ടിവാദത്തെ നിഷേധിക്കുന്ന പരിണാമ വാദത്തെ തീർച്ചയായും അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു.

സാങ്കല്പികമായ പരിണാമ പ്രക്രിയ
-------------------------------------------------------
രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി ഡാർവിനിസം ഒരു സിദ്ധാന്തമെന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിണാമ 

പ്രക്രിയ എന്ന ആശയം തള്ളിക്കളയേണ്ട ഒന്നാണെന്നതാണ്‌. അവർ പറയുന്ന പരിണാമ പ്രക്രിയക്ക് 

യാഥാർഥത്തിൽ ഒട്ടും തന്നെ പരിണാമത്തെ ത്വരിതപ്പെടുത്താനുള്ള ശക്തിയില്ല.

ഡാർവിൻ തന്റെ സിദ്ധാന്തങ്ങളെ മുഖ്യമായും ഉന്നയിച്ചത് 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന പരിണാമ 

പ്രക്രിയയെ മുൻനിർത്തിയാണ്‌. ഈ പ്രക്രിയയെ വളരെയധികം തെളിവുകളോടുകൂടിയാണ്‌ തന്റെ പ്രഖ്യാത 

ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നത്.

ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു 

എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ 

വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. 

ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു. പക്ഷേ, ഈ പ്രക്രിയതന്നെ എന്തുകൊണ്ട് 

മറ്റൊരു രീതിയിൽ പരിണമിക്കുന്നില്ല എന്നു ആരും തന്നെ ചോദിക്കുന്നില്ല. ഉദാഹരണത്തിന്‌ മാനുകൾക്ക് 

പരിണാമ പ്രക്രിയ എന്നു പേരിട്ടു വിളിക്കുന്ന ഈ പ്രവർത്തനത്തിലൂടെ കുതിരകൾ ആകാൻ കഴിയുമോ ?


അതു കൊണ്ട് പരിണാമ പ്രക്രിയ എന്ന ആശയത്തിന്‌ പരിണാമത്തിന്‌ വേണ്ട ശക്തി പ്രദാനംചെയ്യാനാകില്ല. 

ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) 

അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:


" അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ 

തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."

ലാമാർക്ക് സംഭവം

എങ്ങനെയാണ്‌ ഉചിതമായ ഈ വ്യഖ്യാനങ്ങൾ സംഭവിക്കുക ? അക്കാലത്ത് നിലനിന്നിരുന്ന വളരെ 

പഴക്കമേറിയ ശാസ്ത്രീയ അറിവുകളുടെ പിൻബലത്തിൽ ഇതിനുത്തരം കാണാൻ ഡാർവിൻ പരിശ്രമിച്ചു. 

അതിന്‌ അദ്ദേഹം ആധാരമായി സ്വീകരിച്ചത് ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ ചവിലയൻ ഡി ലാമാർക്കിന്റെ 

(1744-1829) കണ്ടുപിടിത്തങ്ങളെയാണ്‌.

ഡാർവിനുമുൻപ് ജീവിച്ചിരുന്ന ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ലാമാർക്ക്. ഒരു തലമുറയിൽ നിന്ന് മറ്റൊരു 

തലമുറയിലേക്ക് ജീവിവർഗങ്ങൾ പാരമ്പര്യഗുണങ്ങൾ കൈമാറുന്നു എന്നതായിരുന്നു ലാമാർക്കിന്റെ 

സിദ്ധാന്തം. ഈ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് 

പാരമ്പര്യമായി ജീവവ്യതിയാനങ്ങൾ ജീവിവർഗങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു.

ഉദ്ദാഹരണത്തിന്‌ ഉയർന്ന മരങ്ങളിലെ ഇലകൾ തിന്നാൻ കഴിയാതിരുന്ന ആന്റിലോപ്സ് എന്ന പുരാതന 

ജീവികളാണ്‌ കാലക്രമേണ ജിറാഫ് ആയി രൂപം കൊണ്ടതെന്നും ഈ പ്രക്രിയ ഒട്ടേറെ 

തലമുറകളിലൂടെയാണ്‌ സംഭവിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

മറ്റു ചില ഉദാഹരണങ്ങൾ കൂടി ഡാർവിൻ തന്റെ 'ജീവവർഗങ്ങളുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിൽ 

വിവരിക്കുന്നു. അതിലൊന്ന് ഭക്ഷണ ദൗർബല്യംകൊണ്ട് വലഞ്ഞ കരടികളുടെ മുൻഗാമികൾ ജലത്തിൽ അതു 

തേടിപ്പോയപ്പോഴാണ്‌ തിമിംഗലങ്ങൾ രൂപംകൊണ്ടതെന്നാണ്‌.

പക്ഷേ, പിന്നീട് വന്ന ജോർജ് മെൻഡലിന്റെ(1822-84) സിദ്ധാന്തത്തോടു കൂടി പാരമ്പര്യ നിയമങ്ങൾ 

ദൃഢീകൃതമാവുകയും പാരമ്പര്യ ശാസ്ത്രം ആധികാരികമായി ഉടലെടുക്കുകയും ചെയ്തു. അത് 20-ആം 

നൂറ്റാണ്ടിൽ ശാസ്ത്രലോകത്ത് ആധിപത്യം സ്ഥാപിച്ചത് ഒരു തലമുറയിൽ നിന്ന് മറ്റോരു തലമുറയിലേക്ക് 

അനുക്രമിക്കുന്ന പാരമ്പര്യ ഗുണങ്ങൾ സംക്രമിക്കുന്നു എന്ന വാദത്തെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ്‌. 

ഇങ്ങനെ പരിണാമപ്രക്രിയ എന്ന ആശയിത്തിലൂടെ ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ച 'പ്രകൃതിപരമായ 

തെരെഞ്ഞെടുപ്പ്' എന്ന വാദമുഖം വെറും മിഥ്യയാണെന്ന് തെളിഞ്ഞു





ദൈവകണം: ചുരുളഴിയാന്‍ ഇനിയുമേറെ

 വിഖ്യാത അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ ലിയോണ്‍ ലെദര്‍മാനോട് ശാസ്ത്രലോകം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ഗവേഷണ രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തി മാത്രമല്ല. മറിച്ച്‌, ഹിഗ്സ്-ബോസോണ്‍ എന്ന മൗലിക കണത്തിന് 'ദൈവകണം' എന്ന പേര് നല്‍കിയതുകൊണ്ടുകൂടിയാണ്. 20 വര്‍ഷം മുമ്ബ് 'ദ ഗോഡ് പാര്‍ട്ടിക്ള്‍: ഇഫ് ദ യൂനിവേഴ്സ് ഈസ് ദ ആന്‍സര്‍, വാട്ട് ഈസ് ദ ക്വസ്റ്റ്യന്‍' എന്ന ജനപ്രിയ ശാസ്ത്രഗ്രന്ഥം അദ്ദേഹം രചിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ഹിഗ്സ്-ബോസോണ്‍ വിശേഷങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം കൈവരുമായിരുന്നോ? ഇല്ലെന്നുതന്നെയാണ് കരുതേണ്ടത്. എന്നല്ല, പ്രപഞ്ച വിജ്ഞാനീയത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ച പല സിദ്ധാന്തങ്ങളുടെയും കാര്യത്തില്‍ സംഭവിച്ചതുപോലെ ഏതാനും ഗവേഷകരിലും അക്കാദമിക രംഗത്തും മാത്രം ഈ വാര്‍ത്തയും ഒതുങ്ങിപ്പോകുമായിരുന്നു. പ്രപഞ്ചം അനുക്ഷണം വികസിക്കുന്നുവെന്നതിനും പ്രപഞ്ചത്തിന്റെ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തിനും ഉപോദ്ബലകമായ പരഭാഗ വികിരണത്തെക്കുറിച്ച്‌ (മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷന്‍) സാധാരണക്കാര്‍ക്കിടയില്‍ എത്രപേര്‍ക്കറിയാം?ശാസ്ത്രലോകത്ത് വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയ സ്ട്രിങ് തിയറിയും ബ്രേന്‍ സിദ്ധാന്തവുമൊന്നും നമ്മുടെ മാധ്യമങ്ങളില്‍ വേണ്ടത്ര ഇടംപിടിക്കാത്തതിന്റെ കാരണം അതിനെല്ലാം 'ദൈവകണം' പോലൊരു അധിക നാമകരണം ആരും നല്‍കാത്തതായിരുന്നു. പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന മൗലിക കണം എന്ന് ഹിഗ്സ്-ബോസോണിനെ സാമാന്യമായി നിര്‍വചിക്കാമെങ്കിലും 'ദൈവകണം' എന്ന പേര് സൂചിപ്പിക്കും പോലെത്തന്നെ ഏറെ നിഗൂഢവും സങ്കീര്‍ണവുമാണ് അത്. ആധുനിക പ്രപഞ്ച വിജ്ഞാനത്തില്‍ ഏറ്റവും സ്വീകാര്യമായ പ്രപഞ്ച ഘടനയായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' അനുസരിച്ച്‌ മഹാവിസ്ഫോടനം നടന്ന് സെക്കന്‍ഡിന്റെ പതിനായിരം കോടിയിലൊരംശം സമയം കഴിഞ്ഞാണ് ഹിഗ്സ്-ബോസോണുകള്‍ 'ജനിക്കുന്നത്.' ഹിഗ്സുകള്‍ ആക്ടീവായി തുടങ്ങുന്നതോടെയാണ് പ്രപഞ്ചത്തില്‍ ഹിഗ്സ് മണ്ഡലം രൂപപ്പെടുന്നത്. പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നതും അതുവരെ പ്രപഞ്ചത്തില്‍ അലക്ഷ്യമായി കറങ്ങിയിരുന്നവ (പ്രകാശവേഗത്തില്‍) തീര്‍ത്തും വ്യവസ്ഥാപിതമായ മാര്‍ഗത്തിലേക്ക് മാറുന്നതും അങ്ങനെയാണ്. ഇലക്‌ട്രോണുകളുള്‍പ്പെടെയുള്ള മൗലിക കണങ്ങള്‍ക്ക് പിണ്ഡം കൈവരുന്നതും വ്യത്യസ്ത പദാര്‍ഥങ്ങള്‍ (അതില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം ഉള്‍പ്പെടും) രൂപംകൊള്ളുന്നതും ഹിഗ്സ് മണ്ഡലത്തിലാണ്. ഹിഗ്സ് മണ്ഡലത്തില്‍ത്തന്നെ അതിന് പിടികൊടുക്കാത്ത കണികകളെയും ശാസ്ത്രലോകം സങ്കല്‍പിക്കുന്നുണ്ട്. ഫോട്ടോണുകളാണ് അവയിലൊന്ന്. ഇവ ഹിഗ്സ് ബോസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍, അവക്ക് പിണ്ഡമില്ല. അതിനാല്‍, അവ പഴയപടി പ്രകാശ വേഗത്തില്‍ത്തന്നെ സഞ്ചരിക്കുന്നു. ചുരുക്കത്തില്‍, മഹാവിസ്ഫോടനത്തിനുശേഷം ഇന്നു കാണുംവിധമുള്ള ഒരു പ്രപഞ്ചം 'സൃഷ്ടി'ക്കപ്പെടുന്നത് ഹിഗ്സ് മണ്ഡലം രൂപപ്പെട്ടതിനു ശേഷമാണ്. മാത്രമല്ല, പ്രപഞ്ചത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഭൗതിക നിയമം പ്രപഞ്ചത്തില്‍ ആവിഷ്കരിക്കപ്പെടുന്നതും ഹിഗ്സ്-ബോസോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെയാണ്. പ്രപഞ്ചത്തിന്റെ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' സങ്കല്‍പത്തില്‍ ഹിഗ്സ് മണ്ഡലത്തെ ആദ്യമായി പ്രവചിച്ചത് 1964ല്‍ പീറ്റര്‍ ഹിഗ്സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനും സംഘവുമായിരുന്നു. വിസ്ഫോടന സിദ്ധാന്തത്തെ സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. പരഭാഗ വികിരണങ്ങളെ അര്‍നോപെന്‍സിയാസും റോബര്‍ട്ട് വില്‍സനും പ്രവചിച്ചതും ഈ വര്‍ഷംതന്നെ. പെന്‍സിയാസിന്റെയും വില്‍സന്റെയും പ്രവചനങ്ങളെ അടിസ്ഥാനമാക്കി നാസ നിരീക്ഷണം ആരംഭിക്കുകയും ബിഗ്ബാങ്ങിന് ശേഷം ഉണ്ടായി എന്നു കരുതുന്ന പരഭാഗ വികിരണങ്ങളെ തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് മഹാവിസ്ഫോടനവും പ്രപഞ്ചത്തിന്റെ വികാസവും സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത്. ഹിഗ്സിന്റെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതും ഇതിനു ശേഷമാണ്. 1990കളിലാണ് സേണിന്റെ നേതൃത്വത്തില്‍ ഹിഗ്സ്-ബോസോണ്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. കേവലം 'ദൈവകണ'ത്തെ കണ്ടെത്താനുള്ള പരീക്ഷണമായിരുന്നില്ല അത്. മറിച്ച്‌, 1370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാവിസ്ഫോടനത്തെ പുനഃസൃഷ്ടിക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ സഹായത്തോടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ യന്ത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ആ ശ്രമം. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്‌.സി) എന്ന കണികാ ത്വരിത്രമായിരുന്നു (പാര്‍ട്ടിക്ള്‍ ആക്സിലറേറ്റര്‍) ആ പരീക്ഷണ ശാല. ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ജനീവക്കടുത്തായി സ്ഥിതിചെയ്യുന്ന ഇതിന്റെ വൃത്താകാര ടണലിന് ഏകദേശം 27 കിലോമീറ്റര്‍ നീളമുണ്ട്. ഈ ടണലിലൂടെ ഉന്നതോര്‍ജമുള്ള പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ദിശയില്‍ പായിച്ച്‌ കൂട്ടിയിടിപ്പിക്കുകയായിരുന്നു പ്രസ്തുത പരീക്ഷണം. സാധാരണഗതിയില്‍ ഒരു പ്രോട്ടോണ്‍ ഊര്‍ജമാക്കിമാറ്റിയാല്‍ ലഭ്യമാകുന്നതിന്റെ 7000 മടങ്ങ് ഊര്‍ജത്തില്‍ സഞ്ചരിക്കത്തക്ക വിധമാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. എല്‍.എച്ച്‌.സിയില്‍ എതിര്‍ദിശയില്‍ പായുന്ന പ്രോട്ടോണുകള്‍ (അവ ബീമുകളായാണ് സഞ്ചരിക്കുക) നാലിടങ്ങളിലായി സെക്കന്‍ഡില്‍ 3100 കോടി തവണ അന്യോനം കടന്നുപോകും. ഇതിനിടെ, 1,24,000 പ്രോട്ടോണുകള്‍ അന്യോന്യം കൂട്ടിയിടിക്കും. ഈ കൂട്ടിയിടി രേഖപ്പെടുത്താന്‍ ഉയര്‍ന്ന റെസലൂഷനോടുകൂടിയ കൂറ്റന്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. അറ്റ്ലസ് (എ ടോറോയിഡല്‍ എല്‍.എച്ച്‌.സി അപാരറ്റസ്), സി.എം.എസ് (കോംപാക്റ്റ് മ്യുവോണ്‍ സോളിനോയ്ഡ്), ആലീസ് ( എ ലാര്‍ജ് അയോണ്‍ എക്സ്പെരിമെന്റ്), എല്‍.എച്ച്‌.സി -ബി എന്നിവയാണവ. ഇതില്‍ ആദ്യത്തെ രണ്ട് ഡിറ്റക്ടറുകള്‍ ശേഖരിച്ച വിവരങ്ങളെ അപഗ്രഥിച്ചാണ് സേണ്‍ കഴിഞ്ഞ ദിവസം ദൈവകണത്തിന്റെ സാന്നിധ്യത്തെക്കുറിച്ച്‌ ലോകത്തെ അറിയിച്ചത്. ഇപ്പോഴത്തെ കണ്ടെത്തല്‍ പൂര്‍ണമാണെന്ന് പറയാനാവില്ല. സ്റ്റാന്‍ഡേര്‍ഡ് മോഡലനുസരിച്ചുള്ള പ്രപഞ്ചത്തിന്റെ സമഗ്ര സിദ്ധാന്തത്തിന് ഇനിയും നാം മുന്നോട്ടുപോകേണ്ടതുണ്ട്. ഇപ്പോള്‍ തിരിച്ചറിയപ്പെട്ടു എന്നു പറയുന്ന ഹിഗ്സ്-ബോസോണുകള്‍ ഹിഗ്സ് പ്രവചിച്ച ദൈവകണങ്ങള്‍തന്നെയാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ഒരു കണത്തെ കണ്ടെത്തിയെന്നും അവ ഹിഗ്സ്-ബോസോണ്‍ ആകാമെന്നുമാണ് സേണ്‍ അധികൃതര്‍ ജനീവയില്‍ നടത്തിയ സമ്മേളനത്തില്‍ പറയുന്നത്. നേരത്തേ, ന്യൂട്രിനോ പരീക്ഷണത്തില്‍ സംഭവിച്ചതുപോലെ അബദ്ധങ്ങള്‍ പിണയാനും സാധ്യതയുണ്ട്. ഇനി, അവ 'ദൈവകണ'ങ്ങള്‍തന്നെയാണെങ്കില്‍ വേറെയും ചോദ്യങ്ങള്‍ ഉടലെടുക്കും. കൂടാതെ, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍തന്നെ ഇനിയും ശാസ്ത്രലോകത്തിന് പിടിതരാത്ത മറ്റ് ഒട്ടനേകം ഘടകങ്ങള്‍ വേറെയുമുണ്ട്. പ്രപഞ്ചത്തിന്റെ 85 ശതമാനവും നിറഞ്ഞിരിക്കുന്നുവെന്നു കരുതുന്ന തമോ ദ്രവ്യം (ഡാര്‍ക് മാറ്റര്‍), തമോ ഊര്‍ജം തുടങ്ങിയവയെക്കുറിച്ച അന്വേഷണങ്ങളും അവശേഷിക്കുകയാണ്. എല്‍.എച്ച്‌.സിയിലെ ഡിറ്റക്ടറുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു വരുന്നു. ഇക്കാരണങ്ങള്‍കൊണ്ടുകൂടിയായിരിക്കാം, ദൈവകണത്തെക്കുറിച്ച പ്രഖ്യാപനത്തില്‍, സേണ്‍ ഡയറക്ടര്‍ പ്രഫ. റോള്‍ഫ് ഹ്യുവര്‍ ഇത് കേവലമൊരു തുടക്കമാണെന്ന് പറഞ്ഞത്. ഹിഗ്സ്-ബോസോണിന്റെ സാന്നിധ്യം ആവശ്യമില്ലാത്ത പ്രപഞ്ച മാതൃകകളും നിലനില്‍ക്കുന്നുണ്ട്; അവക്ക് സ്റ്റാന്‍ഡേര്‍ഡ് മോഡലിനോളം സ്വീകാര്യത ഇല്ലെങ്കിലും. ടെക്നി കളര്‍, ലൂപ് ക്വാണ്ടം ഗ്രാവിറ്റി,സ്ട്രിങ് സിദ്ധാന്തം തുടങ്ങിയ സൂപ്പര്‍ സിമട്രി മാതൃകകള്‍ അവക്കുദാഹരണങ്ങളാണ്. ഇതിനു പുറമെ, പ്രപഞ്ചോത്പത്തിയുടെ ഏറ്റവും ആദ്യ നിമിഷങ്ങളെ വിശദീകരിക്കാനും ദൈവകണം പര്യാപ്തമല്ല. 'ദൈവകണ'ത്തിന്റെ കണ്ടുപിടിത്തത്തിന്റെ തൊട്ടുടനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന പ്രതികരണങ്ങള്‍ ഈ കണ്ടെത്തലിന്റെ രാഷ്ട്രീയമാനംകൂടി പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്. 1960കളില്‍ നാസ നടത്തിയ ചാന്ദ്രയാത്രകളോടാണ് പലരും കണ്ടെത്തലിനെ വിശേഷിപ്പിച്ചത്. നാസയുടെ ചാന്ദ്രയാത്ര ബഹിരാകാശ ഗവേഷണത്തിനപ്പുറം സോവിയറ്റ് യൂനിയനുമായുള്ള മത്സരത്തിന്റെ ഭാഗം കൂടിയായിരുന്നു. കണികാ പരീക്ഷണത്തില്‍ അമേരിക്കയും യൂറോപ്പുമായി നിലനിന്ന മത്സരത്തിന്റെ ഫലം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം അമേരിക്ക നിര്‍ത്തിവെച്ച പരീക്ഷണമാണ് ഭാഗികമായെങ്കിലും യൂറോപ്പ് വിജയം വരിച്ചിരിക്കുന്നത്. ഹിഗ്സ്-ബോസോണില്‍ 'ബോസോണ്‍' നാം ഇന്ത്യക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. സത്യേന്ദ്രനാഥ് ബോസ് (എസ്.എന്‍. ബോസ്) എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനെക്കൂടിയാണ് നാം ഈ പേരിലൂടെ ഓര്‍മിക്കുന്നത്. പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ലാസ്മ എന്നീ അവസ്ഥക്കപ്പുറമുള്ള ഒന്നിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ പ്രബന്ധമാണ് പില്‍ക്കാലത്ത് ബോസ്-ഐന്‍സ്റ്റൈന്‍ കണ്‍ഡന്‍സേറ്റ് എന്നദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച്‌ ആദ്യമായി പരികല്‍പന നടത്തുന്നത്. ബോസും ഐന്‍സ്റ്റൈനും തുടങ്ങിവെച്ച സിദ്ധാന്തങ്ങളാണ് പിന്നീട് ബോസോണ്‍, ഫെര്‍മിയോണ്‍ കണങ്ങളുടെ കണ്ടുപിടിത്തത്തില്‍ കലാശിച്ചത്. ബോസിന്റെ മരണശേഷമായിരുന്നു ഇതെല്ലാം തെളിയിക്കപ്പെട്ടത് എന്നതിനാല്‍, അദ്ദേഹം നൊബേലിന് പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍ ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകള്‍ ഓര്‍മിക്കപ്പെടുകയാണ്. നമ്മുടെ രാജ്യത്തിന് അഭിമാനിക്കാന്‍ വേറെയും വകകളുണ്ട്. കൊല്‍ക്കത്തയിലെ സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയര്‍ ഫിസിക്സ്, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ ഫിസിക്സ് തുടങ്ങി ഒട്ടേറെ ഗവേഷണ സ്്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും കണികാ പരീക്ഷണത്തില്‍ പങ്കാളികളാണ്. കണികാ ഭൗതികമെന്ന ശാസ്ത്ര ശാഖയുടെ ചരിത്രവും വളര്‍ച്ചയുമെല്ലാം പ്രതിപാദിക്കുന്ന 'ദ ഗോഡ് പാര്‍ട്ടിക്ള്‍: ഇഫ് ദ യൂനിവേഴ്സ് ഈസ് ദ ആന്‍സു വാട്ട് ഈസ് ദ ക്വസ്റ്റ്യന്‍' ജനപ്രിയ ശാസ്ത്രഗ്രന്ഥത്തിന് ലിയോണ്‍ ലെദര്‍മാന്‍ ആദ്യം നല്‍കിയ പേര് ഹിഗ്സ്-ബോസോണ്‍ എന്നുതന്നെയായിരുന്നു (നശിച്ച സാധനം എന്നര്‍ഥം വരുന്ന ഗോഡ്മാന്‍ പാര്‍ട്ടിക്ള്‍ എന്നും മറ്റൊരു കഥയുണ്ട്). ഈ പേരില്‍ പുസ്തകം വിറ്റുപോകില്ലെന്ന പ്രസാധകന്റെ അഭിപ്രായത്തെതുടര്‍ന്നാണ് അദ്ദേഹം മറ്റൊരു ടൈറ്റില്‍ ആലോചിക്കുന്നത്. ഇക്കാലമത്രയും മനുഷ്യന് പിടിതരാത്ത ആ കണത്തെ മറ്റെന്തു വിളിക്കാന്‍: ദൈവകണം! sulhafkwdr@yahoo.com



സത്യേന്ദ്രനാഥ്: ദൈവകണത്തിന്‍െറ 'ബോസ്'

 ഹിഗ്സ് -ബോസോണ്‍ എന്ന കണത്തിന്‍െറ പേരിന്‍െറ ആദ്യഭാഗം ഈ കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്കരിച്ച പീറ്റര്‍ ഹിഗ്സിനെ ഓര്‍മിപ്പിക്കുന്നു. രണ്ടാം പകുതിയിലെ ബോസോണ്‍ എന്ന് ലോകം മന്ത്രിക്കുമ്ബോഴൊക്കെ കുറച്ചേറെ നമുക്ക് അഭിമാനിക്കാം. സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രകാരനെയാണ് ഈ പേരിനൊപ്പം ലോകം ആദരിക്കുന്നത്. ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയെത്തിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്. പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു. ധാക്ക യൂനിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ വിസ്മയിപ്പിക്കുകയായിരുന്നു. ഐന്‍സ്റ്റീന്‍െറ കൂട്ടിച്ചേര്‍ക്കലോടെ ഇത് ജര്‍മന്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ബോസ്ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടെത്തല്‍. സത്യേന്ദ്രനാഥ് ബോസിന്‍െറ ഓര്‍മക്കൊപ്പം ബോസോണ്‍ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ലെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍. ഹിഗ്സ് ബോസോണ്‍ വാര്‍ത്തകളുടെ നെറുകയിലേറുന്ന ഈ ദിനത്തില്‍ ബോസിന്‍െറ ഓര്‍മകളും ജ്വലിച്ചുനില്‍ക്കുന്നു. കോളനി ഭരണകാലത്തിന്‍െറ അവഗണനകളിലും ഐന്‍സ്റ്റീന്‍െറ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേല്‍ സമ്മാനം പോലും വഴിമാറിപ്പോവുകയായിരുന്നു. 1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ ഈ വിസ്മയ ശാസ്ത്രകാരന്‍ വിടവാങ്ങി.

'ദൈവകണം' ശാസ്ത്രത്തിന്‍െറ പിടിയില്‍

 പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്‍െറ അന്വേഷണത്തില്‍ നിര്‍ണായക നാഴികക്കല്ല്. പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന, ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ്-ബോസാണ്‍ എന്ന സബ് ആറ്റോമിക കണികയുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരീകരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. ജനീവക്കു സമീപം സ്വിറ്റ്സര്‍ലന്‍ഡിന്‍െറയും ഫ്രാന്‍സിന്‍െറയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്‌.സി)നടക്കുന്ന ലോകത്തെ ഏറ്റവും വലിയ കണികാ പരീക്ഷണത്തില്‍നിന്ന് ലഭിച്ച പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തിലേര്‍പ്പെട്ട രണ്ട് ശാസ്ത്രസംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. 125.3 ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് പിണ്ഡപരിധിയില്‍ 4.9 സിഗ്മാ തലത്തില്‍ പുതിയ കണത്തിന്‍െറ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു. കണികാ ഭൗതികത്തിലെ കണ്ടെത്താതിരുന്ന അവസാന കണിക കണ്ടെത്തിയതായി സേണ്‍ ഡയറക്ടര്‍ റോള്‍ഫ് ഹ്യൂവര്‍ ശാസ്ത്രജ്ഞരുടെ കരഘോഷങ്ങള്‍ക്കിടെപ്രഖ്യാപിച്ചു. ഹിഗ്സ് ബോസോണിനോട് സാമ്യമുള്ള കണികയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്തു തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പരീക്ഷണത്തിന്‍െറ കൂടുതല്‍ ഡാറ്റകള്‍ വിശകലനം ചെയ്യണം. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണങ്ങള്‍ കണ്ടുപിടിത്തത്തിനാവശ്യമായ ഉറപ്പിന്‍െറ തലത്തിലേക്കെത്തിയെന്ന് 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍കാന്‍ഡെല പറഞ്ഞു. അതേസമയം, 1964ല്‍ ഭൗതികശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റും പ്രവചിച്ച മൗലിക കണം തന്നെയാണോ ഇതെന്ന് പറയാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗിയാനോട്ടിയാണ് പ്രഖ്യാപനം നടത്തിയ മറ്റൊരാള്‍. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ടുവെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. പ്രപഞ്ചത്തിന്‍െറ അടിസ്ഥാന ഘടന വിശദീകരിക്കുന്ന സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യമായ സ്റ്റാന്‍ഡേഡ് മോഡല്‍ സിദ്ധാന്തത്തിലെ അവസാനത്തെ ഘടകമാണ് ഹിഗ്സ് ബോസോണ്‍. ഈ മോഡല്‍ അനുസരിച്ചുള്ള മറ്റ് 11 കണികകളും കണ്ടെത്തിക്കഴിഞ്ഞു. 1300 കോടി വര്‍ഷങ്ങള്‍ക്കുമുമ്ബ് കണികകള്‍ കൂടിച്ചേര്‍ന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപംകൊണ്ടതിന്‍െറ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായിരിക്കും ഈ കണ്ടെത്തല്‍. പ്രപഞ്ചത്തിലെ കൂടുതല്‍ രഹസ്യങ്ങളുടെ വാതിലും ഈ കണ്ടുപിടിത്തം തുറക്കും. ബിഗ് ബാങ് എന്ന മഹാ വിസ്ഫോടനത്തിനുശേഷം സെക്കന്‍ഡിന്‍െറ നൂറ് കോടിയില്‍ ആദ്യ അംശത്തില്‍ പ്രപഞ്ചം പിണ്ഡമില്ലാത്ത, പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന കണികകളുടെ മിശ്രിതമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഹിഗ്സ് ബോസോണുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് അവക്ക് പിണ്ഡം ലഭിച്ചത്. മൊത്തം പ്രപഞ്ചത്തില്‍ വ്യാപിച്ചുകിടക്കുന്ന സൈദ്ധാന്തിക, അദൃശ്യ ഊര്‍ജമണ്ഡലമാണ് ഹിഗ്സ് മണ്ഡലം. പ്രകാശ കണമായ ഫോട്ടോണ്‍ പോലുള്ള ചില കണികകള്‍ ഇതിന്‍െറ പിടിയില്‍ പെടാതെ നില്‍ക്കുന്നവയാണ്. അതിനാല്‍, അവക്ക് പിണ്ഡമില്ല. നൊബേല്‍ പുരസ്കാരജേതാവായ ഭൗതികശാസ്ത്രജ്ഞന്‍ ലിയോണ്‍ ലെദെര്‍മാനാണ് ഹിഗ്സ് ബോസോണിന് ദൈവകണം എന്നു പേരിട്ടത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്‍െറ നേതൃത്വത്തിലാണ് ഇങ്ങനെയൊരു കണികയുടെ സാധ്യതയെക്കുറിച്ച്‌ 1964ല്‍ സിദ്ധാന്തമവതരിപ്പിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍െറയും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്‍െറയും പേരില്‍ അറിയപ്പെടുന്ന ബോസ്-ഐന്‍സ്റ്റീന്‍ സാംഖികം അനുസരിക്കുന്ന ബോസോണ്‍ എന്ന മൗലിക കണത്തിന്‍െറ ഗണത്തിലാണ് ഇതിനും സ്ഥാനം. ഹിഗ്സിന്‍െറയും ബോസിന്‍െറയും പേരുകളില്‍നിന്നാണ് ഈ കണികക്ക് ഹിഗ്സ് ബോസോണ്‍ എന്ന് പേരുവന്നത്.

ദൈവകണം അവതരിച്ചു
 പ്രപഞ്ചസ്രഷ്ടാവായദൈവം അദൃശ്യമെങ്കിലും ശാസ്ത്രത്തിന് തൊട്ടറിയാന്‍ കഴിയുന്ന സൂക്ഷ്മ കണികയായി ഭൂമിയില്‍ അവതരിച്ചുവോ? അതേ, 45 വര്‍ഷങ്ങളായി ശാസ്ത്രലോകം തേടിക്കൊണ്ടിരുന്ന ആ ദൈവകണത്തെ കണ്ടെത്തി എന്ന് തന്നെയാണ് ജനീവയിലെ ഭൂഗര്‍ഭ കണികാ പരീക്ഷണശാലയില്‍ തപസ്സിരുന്ന ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.ആറ്റം(പരമാണു) എന്ന് പറയപ്പെടുന്ന കണത്തേക്കാള്‍ സൂക്ഷ്മമായ പുതിയ കണികകളെ കണ്ടെത്തി എന്നും അവയ്ക്ക് ദൈവകണം എന്നറിയപ്പെടുന്ന 'ഹിഗ്സ് ബോസോണ്‍' കണികയുടെ സവിശേഷതകള്‍ ഉണ്ടെന്നും ഇന്നലെ ശാസ്ത്രജ്ഞര്‍ ഔദ്യോഗികമായി ഇവിടെ പ്രഖ്യാപിച്ചു. പ്രപഞ്ചത്തിന്റെ മൌലികമായ ചലന നിയമങ്ങളെപ്പറ്റിയുള്ള ധാരണകള്‍ തിരുത്തിക്കുറിക്കുന്ന കണ്ടുപിടിത്തം തന്നെയാണിതെന്ന് പരീക്ഷണ ഫലങ്ങള്‍ വിശദീകരിച്ച ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഇത് ദൈവകണം തന്നെ എന്നാണ് യൂറോപ്യന്‍ ആണവോര്‍ജ്ജ ഏജന്‍സി (സേണ്‍) ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂവര്‍ പറഞ്ഞത്.അസന്ദിഗ്ദ്ധമായിപ്രഖ്യാപിക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് സംശയത്തിന്റെ നേരിയ ഒരാവരണമിട്ട് പറയുമ്ബോഴും അവര്‍ക്കറിയാം, മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ
കണ്ടുപിടിത്തത്തിന്റെ വക്കിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന്.ഈ പ്രപഞ്ചത്തിലെ സമസ്ത ദ്രവ്യത്തിനും പിണ്ഡം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ കണികയാണെന്നാണ് ശാസ്ത്ര നിഗമനം. എല്ലാ വസ്തുക്കള്‍ക്കും വലിപ്പവും രൂപവും നല്‍കുന്നത് ഈ കണികയാണ്. ഹിഗ്സ് ബോസോണ്‍ കണികയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചാല്‍ കണികാ സിദ്ധാന്തത്തിന്റെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന ആധാരശിലയാവും ലോകത്തിന് മുന്നില്‍ അനാവൃതമാവുന്നത്.ഹിഗ്സ്ബോസോണ്‍ ഇതുവരെ സിദ്ധാന്തത്തില്‍ മാത്രം ഒതുങ്ങി നിന്ന കണികയായിരുന്നു. വസ്തുക്കള്‍ക്ക് പിണ്ഡം എങ്ങനെ ഉണ്ടാവുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ഈ കണികയായിരിക്കും. ഒപ്പം പിണ്ഡവും ഗുരുത്വബലവും ചേരുമ്ബോള്‍ ഭാരം ഉണ്ടാകുന്നതെങ്ങനെയെന്നും കൂടുതല്‍ വ്യക്തമാകും. ഗുരുത്വബലം എന്ന സിദ്ധാന്തത്തിനും ഐസക് ന്യൂട്ടണ്‍ അത് കണ്ട്പിടിച്ചതിനും സമാനമാണ് ഹിഗ്സ് ബോസോണ്‍ കണികയും അതിന്റെ കണ്ടെത്തലും. ന്യൂട്ടണ്‍ കണ്ടുപിടിക്കുന്നതിന് മുമ്ബും ഗുരുത്വബലം ഉണ്ടായിരുന്നു. ന്യൂട്ടണ്‍ അത് വിശദീകരിച്ചു എന്ന് മാത്രം. ഗുരുത്വബലത്തെപ്പറ്റിയുള്ള ആ അറിവുകള്‍ ദൈവകണത്തിന്റെ കണ്ടുപിടിത്തത്തോടെ പ്രായോഗികമായി കൂടുതല്‍ പ്രസക്തമാവും.പ്രപഞ്ചോല്‍പ്പത്തിയുടെരഹസ്യങ്ങള്‍ കണ്ടെത്താന്‍ 1,000 കോടി ഡോളര്‍ ചെലവിട്ട് സ്വിസ്ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ദീര്‍ഘവൃത്താകാരത്തില്‍ നിര്‍മ്മിച്ച 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍' എന്ന കൂറ്റന്‍ പരീക്ഷണശാലയിലാണ് ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ തന്നെ തിരുത്തി എഴുതിയേക്കാവുന്ന പുതിയ കണങ്ങള്‍ പിറന്നു വീണത്.എന്താണ് ഹിഗ്സ് ബോസോണ്‍?ഹിഗ്സ് ബോസോണ്‍ കണികയെ കണ്ടെത്തുന്നതോടെ പ്രപഞ്ച ഘടനയുടെ അടിസ്ഥാന മാതൃക (സ്റ്റാന്‍ഡേര്‍ഡ് മോഡല്‍)പൂര്‍ത്തിയാകും. ഈ മോഡലിലെ മറ്റ് പതിനൊന്ന് കണികകളെയും കണ്ടെത്തിയിട്ടുണ്ട്. ഹിഗ്സ് മണ്ഡലമാണ് ദ്രവ്യത്തിന് പിണ്ഡം നല്‍കുന്നത്. ഹിഗ്സ് കണം ഇല്ലെങ്കില്‍ പ്രപഞ്ചത്തിലെ ഒരു വസ്തുവിനും പിണ്ഡം ഉണ്ടാവില്ലെന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തം 

ദൈവകണം; ബെറ്റുവെച്ച 100 ഡോളര്‍ നഷ്ടമായേക്കുമെന്ന് ഹോക്കിംങ്
 ദൈവകണമെന്ന് വിഷേശിപ്പിക്കുന്ന ഹിഗ്സ് ബോസോണിന് ആ പേര് കിട്ടാനിടയായ പീറ്റര്‍ ഹിഗ്സിന് നോബല്‍ സമ്മാനം നല്‍കണമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ഹിഗ്സ് ബോസോണ്‍ കണത്തെയാണ് കണ്ടെത്തിയതെങ്കില്‍ തനിക്ക് 100 ഡോളര്‍ നഷ്ടപ്പെടുമെന്നും തമാശയായി ഹോക്കിങ് പറഞ്ഞു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹോക്കിങ് ഇങ്ങനെ പ്രതികരിച്ചത്. ഭൗതിക ശാസ്ത്രത്തിന് ഒട്ടേറെ ഉകാരപ്രദമാവുന്ന നിര്‍ണായകമായ ഫലമാണ് പരീക്ഷണത്തിലുടെ പുറത്തുവന്നിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മിഷിഗണ്‍ സര്‍വകലാശാലയിലെ ഗോര്‍ഡണ്‍ കേനുമായി ദൈവകണം കണ്ടെത്താനിടയില്ലെന്ന് പറഞ്ഞ് 100 ഡോളറിന് ബെറ്റു വെച്ചിരുന്നതായും വെളിപ്പെടുത്തി.


ദൈവകണം ഇല്ലെങ്കില്‍ പ്രപഞ്ചം സൂപ്പ്
 പരമാണുവിലെ പ്രോട്ടോണ്‍ കണങ്ങളു ടെ രശ്മികളെ പ്രകാശതുല്യവേഗത്തില്‍ എതിര്‍ ദിശയില്‍ കൂട്ടിയിടിപ്പിച്ച്‌, പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ മഹാവിസ്ഫോടനത്തിന്റെ സൂക്ഷ്മ സ്ഥിതി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. 350 ലക്ഷം കോടി തവണ പ്രോട്ടോണ്‍ രശ്മികള്‍ കൂട്ടിയിടിപ്പിച്ചപ്പോള്‍ പത്തു തവണ പുതിയ കണികകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതായി കഴിഞ്ഞ ഡിസംബറില്‍ തന്നെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ലഭിച്ചു. പരീക്ഷണം നടത്തിയ രണ്ട് ശാസ്ത്രജ്ഞ സംഘങ്ങളും പുതിയ സൂക്ഷ്മ കണങ്ങളെ കണ്ടെത്തി. ജോ ഇന്‍കാന്‍ഡെലയുടെ നേതൃത്വത്തിലുള്ള ടീമില്‍ 2,100 ശാസ്ത്രജ്ഞരും ഫാബിയോളാ ജിയാനോറ്റിയുടെ നേതൃത്വത്തിലുള്ള ടീമില്‍ 3,000 ശാസ്ത്രജ്ഞരുമാണ് പരീക്ഷണ വിവരങ്ങള്‍ വിശകലനം ചെയ്തത്. രണ്ട് ടീമുകളും പുതിയ കണികയുടെ സാന്നിദ്ധ്യത്തിന് ശക്തമായ തെളിവുകളാണ് അവതരിപ്പിച്ചത്. ഈ കണിക ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസും മറ്റും പ്രവചിച്ച ഹിഗ്സ് ബോസോണ്‍ (ഇരുവരുടേയും പേരുകളിലാണ് ഇത് അറിയപ്പെടുന്നത്) കണിക തന്നെ ആണോ എന്നാണ്
ആത്യന്തികമായി സ്ഥിരീകരിക്കേണ്ടത്. നിറകണ്ണുകളുമായി കാത്തിരുന്ന 83 കാരനായ പീറ്റര്‍ ഹിഗ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ ശാസ്ത്രജ്ഞരുടെ പ്രഖ്യാപനം.പ്രപഞ്ചഘടനയുടെഅടിസ്ഥാന മാതൃക (സ്റാന്‍ഡേര്‍ഡ് മോഡല്‍) പ്രകാരം പദാര്‍ത്ഥത്തിന് പിണ്ഡം (മാസ്) എന്ന ഗുണം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ കണികയാണെന്നാണ് ഭൌതിക ശാസ്ത്രത്തിലെ സിദ്ധാന്തം. ഈ മാതൃകയനുസരിച്ച്‌ ഊര്‍ജ്ജ മണ്ഡലത്തിന്റെ ആധാരശില ഹിഗ്സ് ബോസോണ്‍ കണികയാണ്. മറ്റെല്ലാ കണികകളും ഹിഗ്സ് ബോസോണുമായാണ് പ്രതിപ്രവര്‍ത്തിക്കുന്നത്.മഹാവിസ്ഫോടനത്തിന്റെതൊട്ടടുത്ത നിമിഷം പ്രപഞ്ചം ഖരമോ, ദ്രവമോ, വാതകമോ അല്ലാത്ത പ്ളാസ്മ എന്ന അവസ്ഥയിലായിരുന്നുവെന്നും ആ അവസ്ഥയിലാണ് ദൈവ കണങ്ങള്‍ നിലനിന്നതെന്നും അവയാണ് ദ്രവ്യത്തിന് പിണ്ഡം നല്‍കി പ്രപഞ്ചത്തെ ഇന്നത്തെ രൂപത്തലാക്കിയതെന്നുമാണ് കരുതുന്നത്.കണികകള്‍കൂടിച്ചേര്‍ന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവന്‍ തന്നെയും ഉണ്ടായതെങ്ങനെ എന്നാണ് ഹിഗ്സ് തിയറി വിശദീകരിക്കുന്നത്. ഹിഗ്സ് കണം ഇല്ലെങ്കില്‍ പ്രപഞ്ച ഘടകങ്ങളായ കണികകള്‍ പിണ്ഡമില്ലാതെ സൂപ്പ് പോലെ ആയിരിക്കുമത്രേ. സ്റാന്‍ഡേര്‍ഡ് മോഡലിലെ കണ്ടെത്താനാവാതിരുന്ന അവസാന ഘടകമാണ് ഹിഗ്സ് കണം. അത് കണ്ടെത്തുന്നതോടെ ഈ മോഡല്‍ പൂര്‍ണമാകും. ജീവശാസ്ത്രജ്ഞര്‍ക്ക് പരിണാമ സിദ്ധാന്തം പോലെയാണ് ഭൌതികശാസ്ത്രജ്ഞര്‍ക്ക് സ്റാന്‍ഡേര്‍ഡ് മോഡല്‍. ഈ മോഡല്‍ പ്രകാരമുള്ള ഹിഗ്സ് കണമാണോ അതിന്റെ ഒരു പതിപ്പാണോ അതോ ദ്രവ്യത്തിന്റെ അടിസ്ഥാന ഘടന പൂര്‍ണമായും പുനര്‍നിര്‍വചിക്കുന്ന തികച്ചും പുതിയ ഒരു കണമാണോ കണ്ടെത്തിയത് എന്നാണ് വ്യക്തമാകേണ്ടത്.ഗവേഷണത്തിനു പിന്നില്‍രൂപമോ പിണ്ഡമോ ഇല്ലാതെയായിരുന്നു പ്രപഞ്ചത്തിന്റെ ഉത്പത്തിയെന്നാണ് ശാസ്ത്ര നിഗമനം.പ്രകാശവേഗത്തില്‍ ചുറ്റിത്തിരിയുകയായിരുന്ന പ്രപഞ്ചത്തിന് മാറ്റമുണ്ടായത് മഹാവിസ്ഫോടനം (ബിഗ്ബാംഗ്) കഴിഞ്ഞ മാത്രയിലാണ്. മിന്നല്‍പ്പിണര്‍ പോലെ പിണ്ഡത്തിന്റെ അദൃശ്യ കണികകള്‍ പ്രപഞ്ചത്തെ ആവേശിക്കുകയായിരുന്നു.ഗുരുത്വാകര്‍ഷണ ബലത്തിന്റെ പിറവിക്കു വഴിവച്ച ആ പരിണാമത്തോടെയാണ് പ്രപഞ്ചം താരാഗണങ്ങളുടെയും മറ്റും അപാര സുന്ദരവിന്യാസമായി മാറിയത്.അരൂപിയായിരുന്ന പ്രപഞ്ചത്തെ ആവേശിച്ച അദൃശ്യകണം എന്താണ്?ഈ ചോദ്യത്തിന് ഉത്തരം തേടുന്ന മഹായജ്ഞമാണ് 'ദൈവകണം' കണ്ടെത്താനുള്ള ഗവേഷണം

ഹിഗ്സ് ബോസോണ്‍ അതിസങ്കീര്‍ണം
പ്രപഞ്ചോല്പത്തിക്കു വഴിതെളിച്ച്‌ പദാര്‍ത്ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന ഹിഗ്സ് ബോസോണ്‍ കണികയുടെ പിണ്ഡം ശാസ്ത്രലോകം പണിപ്പെട്ട് നിര്‍ണയിച്ചത് 1.253 ജി.ഇവി.ഇതില്‍ ഒരു ജി.ഇ.വി (ജിഗോ ഇലക്‌ട്രോണിക് വോള്‍ട്ട്) എന്നു പറയുന്നത് 1.783നെ ഒന്നിനൊപ്പം 27 പൂജ്യമുള്ള സംഖ്യകൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ്.ഒരു പ്രോട്ടോണിന്റെ പിണ്ഡം 0.93146 ജി.ഇ.വിയെ പ്രകാശത്തിന്റെ വേഗതകൊണ്ട് രണ്ടുതവണ ഹരിക്കുമ്ബോള്‍ ലഭിക്കുന്നതാണ്. ഹിഗ്സ് ബോസോണിന്റെ പിണ്ഡം എത്രത്തോളം സങ്കീര്‍ണമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതില്‍ നിന്നാണ് പദാര്‍ത്ഥം സൃഷ്ടിക്കപ്പെടുന്നതെന്നോര്‍ക്കുമ്ബോഴാണ് പ്രപഞ്ചോല്പത്തിയും സങ്കീര്‍ണമാകുന്നത്. ഒരു വോള്‍ട്ട് ചാര്‍ജ്ജ് വ്യത്യാസമുള്ള ഒരു വൈദ്യുതി മണ്ഡലത്തിലൂടെ ഒരു ഇലക്‌ട്രോണ്‍ നീങ്ങുമ്ബോഴുള്ള ഊര്‍ജമാണ് ഒരു ഇലക്‌ട്രോണ്‍ വോള്‍ട്ട് (ഇവി). പത്തുലക്ഷം ഇ.വിയാണ് കൊതുക് പറക്കുമ്ബോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചലനോര്‍ജം. വായുവിലൂടെ ഒരു തന്മാത്ര നീങ്ങുമ്ബോഴുള്ള ചലനോര്‍ജമാകട്ടെ 0.34 ഇലക്‌ട്രോണ്‍ വോള്‍ട്ടാണ്.

ഷാമ്ബെയിന്‍ ബോട്ടില്‍ ബോസോണ്‍
ദൈവകണത്തിനു യോജിക്കുന്ന പേരിടാന്‍ ബ്രിട്ടീഷ് ദിനപത്രമായ 'ഗാര്‍ഡിയന്‍' നടത്തിയ മല്‍സരത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ശാസ്ത്രജ്ഞരുടെ വിദഗ്ധ പാനല്‍ തിരഞ്ഞെടുത്തത് 'ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍' എന്ന പേരാണ്.ഷാംപെയിന്‍ കുപ്പിയുടെ അടിഭാഗത്തിന്റെ ആകൃതി ദൈവകണത്തിന്റെ ചില സവിശേഷതകളുമായി ചേരുന്നതുകൊണ്ടാണ് ആ പേര് തിരഞ്ഞെടുത്തത്. കൂടുതല്‍ വാര്‍ത്തകള്‍ മുകളിലേക്ക് മുകളിലേക്ക്

2012 ജൂലൈ നാലിന് തിളക്കമേറെ. ശാസ്ത്രകുതുകികള്‍ക്കൊപ്പം സാധാരണക്കാരും എന്തോ ഒന്നിനായി സാകൂതം കാത്തിരുന്ന ദിനം. എന്താണ് വെളിപ്പെടുത്താന്‍ പോകുന്നതെന്നതിനെക്കുറിച്ച്‌ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. കഴിഞ്ഞ അരനൂറ്റാണ്ടിനടുത്ത് കാലമായി തങ്ങള്‍ തേടിക്കൊണ്ടിരുന്ന 'നിഗൂഢവള്ളി' കാലില്‍ ചുറ്റിയെന്നാണ് കഴിഞ്ഞദിവസം ഭൗതികശാസ്ത്രകാരന്മാര്‍ ശക്തിയുക്തം അവകാശപ്പെട്ടിരിക്കുന്നത്. അണുവിനേക്കാള്‍ ചെറിയ കണത്തെ സംബന്ധിച്ച ഈ സൂക്ഷ്മജ്ഞാനത്തിന് പ്രപഞ്ചത്തോളം മാനമുണ്ടെന്ന ആധികാരിക വിശദീകരണം അതോടെ ഭൗതികശാസ്ത്രചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറി. പ്രപഞ്ചോല്‍പത്തി വിഷയത്തില്‍ മതദര്‍ശനങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും അതില്‍ മാത്രം അഭിരമിക്കാതെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വന്തമായ തിസീസ് സമര്‍പ്പിക്കാനുള്ള യജ്ഞത്തിലാണ് ശാസ്ത്രസമൂഹം. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ജനീവക്കടുത്ത് 27 കി.മീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ തുരങ്കം സ്ഥാപിച്ചത്. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്‌.സി) എന്ന പേരില്‍ 70 മീറ്റര്‍ ആഴത്തില്‍ പണിത ഈതുരങ്കത്തില്‍ പരീക്ഷണശാല മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ കൊച്ചുമാതൃക പുനരാവിഷ്കരിക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണ്. എങ്കില്‍, ഇപ്പോള്‍ അവകാശപ്പെടുന്നപോലെ 14 ബില്യന്‍ വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന പൊട്ടിത്തെറിയാണ് ഇന്നീ കാണുന്ന പ്രപഞ്ചത്തിന്റെ ഉല്‍പത്തിക്കും വികസനപരിണാമങ്ങള്‍ക്കും തുടക്കമിട്ടതെന്ന നിഗമനങ്ങള്‍ക്ക് വിശ്വസനീയതയുടെ മേലൊപ്പ് ചാര്‍ത്താന്‍ വലിയ അളവില്‍ അത് സഹായകമാവാതിരിക്കില്ല. ഇതിനിടയിലാണ്, എല്‍.എച്ച്‌.സി സ്ഥാപകരായ യൂറോപ്പിന്റെ സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച്‌ (സേണ്‍) തങ്ങള്‍ 'ദൈവകണം' കണ്ടെത്തി എന്നതിനുള്ള പ്രമാണവുമായി ആനന്ദനൃത്തം ചവിട്ടുന്നത്. പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ക്ക് പിണ്ഡം എന്ന സവിശേഷത പ്രദാനംചെയ്യുന്ന ഘടകമേത്, എന്തുകൊണ്ട് പ്രകാശരശ്മികള്‍പോലുള്ള ചില പ്രതിഭാസങ്ങള്‍ക്ക് പിണ്ഡം അനുഭവപ്പെടുന്നില്ല എന്നീ ചോദ്യങ്ങള്‍ അറിയപ്പെട്ടിടത്തോളം സ്വയം ചോദിച്ചു എന്നതും അതിനുള്ള ഉത്തരം സൈദ്ധാന്തികമായി അവതരിപ്പിച്ചു എന്നതുമാണ് പീറ്റര്‍ ഹിഗ്സ് എന്ന ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനെ ഈ 'അതിരാത്ര'ത്തിന്റെ അമരക്കാരനാക്കുന്നത്. 1960കളില്‍ ഈ മഹാപ്രതിഭ മുന്നോട്ടുവെച്ച സിദ്ധാന്തത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പരീക്ഷണശാലയില്‍ ലഭ്യമായി എന്നാണ് സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂവര്‍ പറഞ്ഞതിന്റെ ചുരുക്കം. ഇന്ത്യാ മഹാരാജ്യത്തിനും അവകാശപ്പെട്ടതാണ് ഈ അനര്‍ഘ നിമിഷം. പീറ്റര്‍ ഫിഗ്സിന്റെ സിദ്ധാന്തം രൂപപ്പെടുത്തുന്നതില്‍ സത്യേന്ദ്രനാഥ് ബോസും ഇഴപിരിച്ചെടുക്കാനാവാത്തവിധം കണ്ണിചേര്‍ന്നിരുന്നു എന്നത് വിസ്മയാവഹമായ വെളിപ്പെടുത്തലിന്റെ പാശ്ചാത്യ പൗരസ്ത്യ പാരസ്പര്യത്തെ കുറിക്കുന്നു. ദൈവകണത്തെക്കുറിച്ച പുതിയ വെളിപാട് അന്തിമവാക്കല്ല. സേണ്‍ അധികൃതര്‍തന്നെ വ്യക്തമാക്കിയപോലെ ഒരുപാട് കാര്യങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഇപ്പോള്‍ തെളിഞ്ഞുവന്നിരിക്കുന്ന ഈ കണം പതിറ്റാണ്ടുകള്‍ക്കുമുമ്ബ് ഹിഗ്സ് വിഭാവനം ചെയ്ത അതേ കണംതന്നെയാണോ എന്ന് തീര്‍ത്തുപറയാറായിട്ടില്ല. എന്നാല്‍, അതുപോലത്തെ ഒന്ന്; അഥവാ അതുമായി നല്ല ചേര്‍ച്ചയുള്ള കണം എന്നേ അവകാശപ്പെടുന്നുള്ളൂ. ആ ചേര്‍ച്ചക്ക് 99.99 ശതമാനം പൂര്‍ണതയുണ്ടെന്ന് സ്വതന്ത്രമായി ഗവേഷണത്തിലേര്‍പ്പെട്ട സേണിന്റെ ഇരുടീമുകളായ 'സി.എം.എസും' 'അറ്റ്ലസും' പറയുമ്ബോള്‍ ബില്യന്‍കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള മഹായജ്ഞത്തിന്റെ മേന്മ ഊഹിക്കാവുന്നതേയുള്ളൂ. വസ്തുക്കളെ കാന്തികമണ്ഡലം ചൂഴ്ന്നുനില്‍ക്കുന്നപോലെ അവക്ക് പിണ്ഡം നല്‍കുന്ന അദൃശ്യ കണവും ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചമാകെ ഈ ആകര്‍ഷണവലയത്തില്‍ കുളിച്ചുനില്‍ക്കുകയാണെന്നാണ് ഹിഗ്സ് ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നത്. അങ്ങനെ പിണ്ഡവും ഭൂഗുരുത്വാകര്‍ഷണവും ചേര്‍ന്ന് വസ്തുക്കള്‍ക്ക് ഭാരം അനുഭവപ്പെടുന്നു. 'ദൈവകണ'ത്തിന്റെ ആവാഹനത്തില്‍നിന്ന് കുതറിമാറാന്‍ കഴിയുമ്ബോള്‍ പിണ്ഡം നഷ്ടമാകുന്നു. ഈ നഷ്ടം വ്യാപകമായിരുന്നെങ്കില്‍ പ്രപഞ്ചവും അതിലെ കോടാനുകോടി വസ്തുക്കളും പ്രതിഭാസങ്ങളും ഈ രൂപത്തില്‍ ആകുമായിരുന്നില്ല. ആകെ കോലംകെട്ട മറ്റെന്തോ ഒന്ന്. അതാണ് ഹിഗ്സ്-ബോസോണിന്റെ നിഗമനം. ആ നിഗമനങ്ങളുടെ അന്തിമവിശകലനത്തിന് വഴിദൂരം കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ ബിഗ് ബാങ് തിയറി പരീക്ഷിച്ചറിയാന്‍ സ്ഥാപിതമായ എല്‍.എച്ച്‌.സിയുടെ ദൗത്യം മുറക്കു നടക്കേണ്ടതുണ്ട്. അതിന്റെ പ്രവര്‍ത്തനത്തെ മരവിപ്പിക്കാന്‍ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങള്‍ മതിയാവില്ല. ഇതിനിടെ, മൂന്നു മാസം കഴിഞ്ഞ് ഭൗമതുരങ്കം നവീകരണത്തിനായി അടച്ചിടുംമുമ്ബ് ദൈവകണം സംബന്ധിച്ച്‌ കൂടുതല്‍ വിലപ്പെട്ട വിവരങ്ങള്‍ നല്‍കാനാവുമെന്നാണ് സേണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ആ പ്രതീക്ഷ എത്രത്തോളം യാഥാര്‍ഥ്യമാവട്ടെ അല്ലാതിരിക്കട്ടെ, അവിടംകൊണ്ട് അവസാനിക്കുന്നതല്ല പ്രപഞ്ചരഹസ്യങ്ങളുടെ നിലവറകള്‍ എന്നതാണ് യാഥാര്‍ഥ്യം. കണം ഏതെന്ന് തീര്‍ച്ചപ്പെട്ടതുകൊണ്ടുമാത്രം തീരുന്നതാണോ അദ്ഭുത പ്രതിഭാസങ്ങളുടെ വിളക്കുകള്‍? വസ്തുക്കള്‍ക്ക് പിണ്ഡം നല്‍കുന്ന കണം ശക്തമാണ്. സര്‍വവ്യാപിയാണ്. അതേസമയം, അദൃശ്യവുമാണ്. അതുകൊണ്ടാണ് അതിന് ദൈവകണം എന്ന് പേരിടാന്‍ പ്രേരിപ്പിച്ചതെങ്കില്‍ മുന്‍വിധികളില്ലാത്ത അന്വേഷണങ്ങളും പഠനങ്ങളും വഴിയില്‍ തടഞ്ഞുപോകരുത്. പിണ്ഡദായിനിയായി എന്തോ ഒന്ന് ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഉറച്ച വിശ്വാസത്തിലാണ്. എന്തിന്, അങ്ങനെയൊരു കണിക വേണം എന്ന് അവരാരും സന്ദേഹിച്ചില്ല. ഹിഗ്സ് ബോസോണ്‍ കണത്തിന്റെ ശക്തി പ്രപഞ്ചമാകെ ചെന്നെത്തുന്നുണ്ടെങ്കില്‍ പ്രപഞ്ചത്തെയും അതിജയിച്ചുനില്‍ക്കുന്ന രഹസ്യം വല്ലതുമുണ്ടോ എന്നും അന്വേഷിച്ചു നോക്കാവുന്നതാണ്. ഭൗതികഘടനയും മൂര്‍ത്തരൂപങ്ങളുമാണോ എല്ലാം എല്ലാം? അതോ അതിനപ്പുറവും സത്യമുണ്ടോ?

വിസ്മയമീ ലോകം .......

ജീവന്‍ വലിയ വിസ്മയമാണ്. ജീവന്‍റെ രഹസ്യ- സൂക്ഷിപ്പ് ചെപ്പുകളെന്നു കരുതപ്പെടുന്ന അതിസൂക്ഷ്മ ജൈവഘടകമാണ് ഡി.എന്‍.എ.
ഡി.എന്‍.എ. തന്മാത്രക്കുള്ളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള അഭൂതപൂര്‍വ്വമായ വിവരശേഖരം കമ്പ്യൂട്ടറുകള്‍ക്കുപോലും കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലാത്ത വിപുലവും ഭീമവുമാണ്. മനുഷ്യചിന്തക്ക് ഉള്‍ കൊളളാനാകാത്ത തലത്തില്‍ ഒരു മൈക്രോസ്കോപ്പിക് ബിന്ദുവില്‍ മില്ല്യന്‍ കണക്കിന് വിവരങ്ങളാണ് കുറിച്ചുവെച്ചിരിക്കുന്നത്. നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെടുകയും പരിപാലിക്ക പ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് ഡി.എന്‍.എ.യ്ക്ക് അകത്തു കുറിച്ച് വെക്കപ്പെട്ട ഒട്ടധികം വസ്തുക്കള്‍ക്ക് ആസ്പദമാക്കിയാണ്.
അനേകം കോടിവര്‍ഷം മുമ്പുണ്ടായ ജീവന്‍ നിലനില്‍ക്കുന്നത് മറ്റൊരു വലിയ വിസ്മയമാണ്.

ജീവന്‍റെ പരമോന്നത പരിണാമമായ മനുഷ്യന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത ലക്ഷകണക്കിന് കോടി കോശങ്ങളുടെ സമാഹാരം. കോശങ്ങള്‍ക്കകത്ത് ന്യുക്ളിയസ്. അതിനകത്ത് 23  ജോഡി ക്രോമസോമുകള്‍.
ക്രോമസോമുകള്‍ക്കകത്ത്  ഡി.എന്‍.എ. ഡി.എന്‍..എക്കകത്ത് ജീനുകള്‍.. അതിനകത്ത് 17000  ത്തോളം സ്വഭാവ സവിശേഷതകള്‍...
നമ്മുടെ ശരീരം നമ്മുടെതു മാത്രമല്ല. വായില്‍ തന്നെ 500കോടിയോളം വരുന്ന സൂക്ഷ്മ ജീവികളും മൈക്രോബുകളും ഏകകോശജീവികളും നാമറിയാതെ ജീവിക്കുന്നു. പുല്ലിലും പുഴുവിലും പൂപ്പലിലും ആനയിലും തവളയിലും മണ്ണിലും മനുഷ്യനിലും ആകാശ ങ്ങളിലുമെല്ലാം എത്രയോ അത്ഭുതരഹസ്യങ്ങള്‍..
നീര്‍ കെട്ടുകളിലും ജലാശയങ്ങളിലും പുഴകളിലും വെള്ളം കെട്ടി നില്‍ക്കുന്ന പാടങ്ങളിലും ചിലപ്പോള്‍
കാട്ടുചോലകള്‍ക്കരികിലും മല്‍സ്യ വേട്ടയ്ക്ക് തക്കം
പാര്‍ത്തിരിക്കുന്ന നീലപൊന്മാന്‍ ...
പാടത്തും വേലിപടര്‍പ്പിലും  തൊടിയിലുമെല്ലാം മുക്കുറ്റിയും തുമ്പയും കണ്ണാന്തളിയം കാക്കപ്പൂക്കളും കുന്നിന്‍പ്പുറം നിറയെ കുമാട്ടുപ്പുല്ല്പിന്നെ പൂത്തകാശി തുമ്പളും. പൂക്കളും പറവകളും നിറഞ്ഞ പ്രകൃതിയുടെ ഊഷ്മളമാം  ഉണര്‍ത്തുപ്പാട്ടില്‍ ഇനിയും വിരിയുവാനിരിക്കുന്ന ശിശിര കാലത്തിന്‍റെ നിര്‍മ്മലതയും..വിസ്മയമാണീ ലോകം…….
ആനയെ ഉള്‍ കൊള്ളാനുള്ള വയറുണ്ടെങ്കിലും  ആപ്പിള്‍ വിഴുങ്ങാന്‍ പോലും കഴിയാത്ത നീലത്തിമിംഗലം.. പൂവിലെ ഒന്നരടി നീളമുള്ള മധുവാഹിനിയിലെ തേനുണ്ണാന്‍ അത്രയും നീളമുള്ള നാക്കുമായി  വരുന്ന ഹാക്ക്മോത്ത് ..ഭൂമിയെ രണ്ടു തവണ ചുറ്റാന്‍ ഏതാണ്ട്‌ 12 ലക്ഷം കിലോമീറ്റര്‍ നീളം വരുന്ന മനുഷ്യശരീരത്തിലെ രക്ത കുഴലുകള്‍..... ഒരു ബിന്ദു വിന്‍റെ 10ലക്ഷത്തിലൊരംശം മാത്രം വലുപ്പം വരുന്ന വൈറസ്.അവര്‍ണ്ണനീയവും അനന്തവുമായ ആകാശം.അതിലെ ആയിരക്കണക്കിന് ക്ലസ്റ്ററുകള്‍.......ഗ്യലക്സികള്‍ ..സൂര്യന്‍ ..ഭൂമി..പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത മണ്‍ തരികള്‍.. അതിലും ചെറിയ പൊടികള്‍.... പൊടികളെക്കാളും ചെറിയ തന്മാത്രകള്‍.... തന്മാത്രയെക്കാള്‍ ചെറിയ അണുക്കള്‍.... അണുക്കളെക്കാള്‍ ചെറിയ മൌലിക കണങ്ങള്‍.... എല്ലാം വിശ്രമ മില്ലാതെ കുത്തിമറിഞ്ഞു കൊണ്ടിരിക്കുന്നു. എത്ര വലിയ പ്രപഞ്ചം. എത്രയെത്ര സൂക്ഷ്മമായ മൌലിക കണങ്ങള്‍..! എല്ലാം സ്രഷ്ടാവിന്‍റെ സൃഷ്ടിവൈഭങ്ങള്‍...............  സ്വന്തം ആത്മാവിനെ ആരാണ് ശുദ്ധ മാക്കുന്നത്ആരാണ് അതിനെ കളങ്ക പ്പെടുത്തുന്നതെന്നു പരീക്ഷിച്ചറിയാന്‍ പടച്ച  തല്കാല ദുനിയാവ്..
റബ്ബേ ..അപാരംതന്നെ..
കിടയറ്റതുതന്നെ...!  അതിസൂക്ഷ്മമായ  മൌലിക കണങ്ങള്‍  മുതല്‍ ഭീമാകാരമായ ഗാലക്സികളും ക്ലസ്റ്ററുകളും അടങ്ങിയ  ദ്രവ്യ പ്രപഞ്ചം, സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവും  സൗന്ദര്യവുമാണ് ...  അല്ലാഹു ഉണര്‍ത്തുന്നു: ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് 

(kadappad http://wonderfullyhtisworld.blogspot.com/)


പിതൃത്വ നിര്‍ണയ പരിശോധനയുടെ പിന്നാമ്പുറം 
വിവാഹ മോചനക്കേസ്സുകളുടെ എണ്ണം കേരളത്തില്‍ കൂടിക്കൂടി വരുന്നു. കുടുംബ കോടതികളില്‍ വേര്‍പിരിയാനാശിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരും എമ്പാടും വന്നെത്തുന്നു. എന്നാലിതാ പുതിയ വാര്‍ത്ത: വിവാഹ മോചനക്കേസ് ബലപ്പെടുത്താന്‍ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അഥവാ പിതൃത്വ സംശയക്കാരുടെ എണ്ണം കൂടിയിരിക്കുന്നു.
ഈ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് ചുരുക്കപ്പേര്: ഡി.എന്‍.എ. ടെസ്റ്റ്. ജീവികളുടെ ജനിതകസാരമടങ്ങിയ സങ്കീര്‍ണ്ണ തന്‍മാത്രകളാണ് ഡി.എന്‍.എ (ഡിഓക്സി റൈബോ ന്യൂക്ലിക്ക് ആസിഡ്). മാതാപിതാക്കളുടെ ഡി.എന്‍.എ. സാമ്പിളുകള്‍ താരതമ്യം ചെയ്യുന്ന രീതിക്ക് ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് എന്ന് പറയുന്നു. മാതാവ്, പിതാവ്, കുട്ടി എന്നിവരുടെ രക്തകോശങ്ങളില്‍നിന്ന് ഡി.എന്‍.എ. ശേഖരിച്ച് താരതമ്യ പരിശോധന നടത്തുന്നു. കുട്ടിയുടെ രക്തസാമ്പിളില്‍ മാതാവിന്റെയും പിതാവിന്റെയും സാമ്യതകള്‍ കണ്ടെത്താനായാല്‍ കുട്ടി അവരുടേതുതന്നെ എന്നുറപ്പിക്കുന്നു.
കേരളത്തില്‍ മുമ്പ് ഡി.എന്‍.എ. പരിശോധനക്ക് സൗകര്യമുണ്ടായിരുന്നില്ല. ഹൈദരബാദിലേക്ക് പോകണമായിരുന്നു. ഇന്ന് തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലുമാണ് ഡി.എന്‍.എ. പരിശോധനക്ക് സൗകര്യമുള്ളത്. പരിശോധന, ചെലവ് കുറഞ്ഞ ഏര്‍പ്പാടൊന്നുമല്ല. മിനിമം 20,000 രൂപ. സംവരണ വിഭാഗങ്ങളുടേയും അവിവാഹിത അമ്മമാരുടേയും കേസുകള്‍ക്ക് പരിശോധനച്ചെലവ് കേരള വനിതാ കമ്മീഷന്‍ വഹിക്കും, അപേക്ഷ നല്‍കണമെന്ന് മാത്രം.
കോടതി വഴിയാണ് ഡി.എന്‍.എ. പരിശോധന ഈ കേന്ദ്രങ്ങളിലെത്തുന്നത്. അത്തരത്തിലുള്ള കേസുകളേ ഇവിടെ പരിഗണിക്കൂ എന്നതാണ് വസ്തുത. ഏതെങ്കിലും ഒരു ഭര്‍ത്താവ് ഭാര്യക്കുണ്ടായ കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് നേരെ പരിശോധനാ കേന്ദ്രത്തില്‍ പോയാല്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുകയില്ല എന്നര്‍ത്ഥം. 2007ല്‍ കുട്ടിയുടെ പിതൃത്വം ഡി.എന്‍.എ. ടെസ്റ്റിലൂടെ തെളിയിക്കാന്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ 61 കേസ്സുകളാണെത്തിയത്. അടുത്തവര്‍ഷം അത് 75 ആയി. 2009 മുതലാണ് ഫോറന്‍സിക് ലാബില്‍ ഈ പരിശോധനാ സൗകര്യം തുടങ്ങുന്നത്. അതോടെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനക്കെത്തുന്നവരുടെ എണ്ണം പാതികണ്ട് കുറഞ്ഞു. 2010ല്‍ മുപ്പത്തിരണ്ടും 2011 ഏപ്രില്‍വരെ പതിനാലും കേസ്സുകളാണ് അവിടെയെത്തിയത്. ഫോറന്‍സിക് ലാബിലെ കണക്കുകള്‍കൂടി പരിശോധിക്കുമ്പോള്‍ മൊത്തം കേരളത്തില്‍ ഈ വിധമുണ്ടാകുന്ന കേസ്സുകളുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ലെന്ന് കാണാം. രണ്ടുവര്‍ഷത്തിനിടക്ക് ഫോറന്‍സിക് ലാബില്‍ ഇരുനൂറോളം പരിശോധനകളാണ് നടത്തിയത്. അഥവാ വര്‍ഷം ശരാശരി 125 പരിശോധനാ കേസ്സുകളെങ്കിലും കേരളത്തില്‍ നടക്കുന്നുവെന്ന് കണക്കാക്കാം.
വിവാഹ മോചനക്കേസ്സുകളില്‍ രണ്ട് കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീക്ക് നിയമപ്രകാരമുള്ള വിവാഹജീവിതം നയിക്കുന്ന കാലത്ത് ഉണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വാവകാശം അവളുടെ ഭര്‍ത്താവിന് തന്നെയാണ്. തെളിവുഭാരം ഭര്‍ത്താവിനാണ്. ദമ്പതിമാരില്‍ ആര് ആരോപണമുന്നയിച്ചാലും അത് തെളിയിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. രണ്ടാമത്തെ കാര്യം, വിവാഹ മോചന കേസുകളില്‍ ഡി.എന്‍.എ. പരിശോധന നിര്‍ബന്ധമാക്കാന്‍ കോടതികള്‍ക്ക് കഴിയില്ല എന്നതാണ്. ഇരുകക്ഷികളുടെയും പൂര്‍ണ്ണ സമ്മതമുണ്ടെങ്കിലേ പരിശോധനക്കായി കേസ്സുകള്‍ ലബോറട്ടറിയിലേക്ക് അയക്കാന്‍ സാധിക്കൂ.
ഇങ്ങനെ വരുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. സ്ത്രീ സമ്മതിച്ചാലേ പരിശോധനക്ക് പോകൂ. പരിശോധന എന്ന വെല്ലുവിളി സ്ത്രീ നേരിട്ടെടുക്കുന്നു. പരിശോധനയില്‍ പിതൃത്വം മറ്റൊരാളാണെന്ന് തീരുമാനിക്കപ്പെട്ടാല്‍ ഭര്‍ത്താവിന്റെ ആരോപണമാണ് അംഗീകരിക്കപ്പെടുന്നത്. അത് വിവാഹ മോചനത്തിന് മതിയായ കാരണമാക്കി മാറ്റുന്നു. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനും വിവാഹജീവിതം താറുമാറാകാന്‍ ഭാര്യയാണ് കാരണമെന്ന് തെളിയിക്കാനും ഭര്‍ത്താവിന് സാധിക്കുന്നു. അപ്പോള്‍ പരാജയപ്പെടും, വിവാഹ മോചനത്തിന് കാരണമാക്കപ്പെടും, അഥവാ അപമാനിക്കപ്പെടും എന്ന് ഉറപ്പുള്ള സ്ത്രീകള്‍ പിതൃത്വ നിര്‍ണ്ണയ പരിശോധനക്ക് മുതിരാന്‍ സാധാരണ തയ്യാറാകാനിടയില്ല. ഭര്‍ത്താവിന്റെയോ വനിതാ കമ്മീഷന്റെയോ ഇരുപതിനായിരം രൂപ തുലക്കാന്‍ ഒരു സ്ത്രീ തന്റെ കുടുംബ ജീവിത ഭാവി നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയുമില്ല. അങ്ങന വരുമ്പോള്‍, പിതൃത്വ നിര്‍ണ്ണയ കേസ്സുകളില്‍ പലതും ഭര്‍ത്താവിന്റെ പരാതിയാലും ഭാര്യയുടെ ചാരിത്രyശുദ്ധിയിലുള്ള സംശയത്താലും ഉണ്ടാകുന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പരപുരുഷന്‍മാരുമായുള്ള ലൈംഗികബന്ധാരോപണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു എന്ന് കാണാനാവുന്നു. ഈ ലൈംഗികാരോപണത്തെ, പരപുരുഷബന്ധാരോപണത്തെ സധൈര്യം നേരിടാന്‍ ഈ കേസ്സുകളിലൂടെ സ്ത്രീകള്‍ ഒരുക്കമാണെന്നും മനസ്സിലാക്കാനാവുന്നു.
ഇത്തരം കേസ്സുകളിലെല്ലാം ഭാര്യയുടെ മീതെ ഭര്‍ത്താവിനുള്ള "സംശയ രോഗമാ'ണ് കാരണമെന്ന് പറയാനാവുമെന്ന് തോന്നുന്നില്ല. അത് അതിന്റെ പരമാവധിയില്‍ ഒരു മാനസികരോഗമാണ്. ഈ കേസ്സിന് പോകുന്നവരെല്ലാം മനോരോഗികളാണെന്ന് കരുതുന്നത് വിവേകമല്ല. ഭര്‍ത്താവിന്റെ മേല്‍ സംശയം സ്ത്രീകള്‍ക്കുമുണ്ടാവാം. "സംശയരോഗം' സ്ത്രീകള്‍ക്കും വരുന്നു. പക്ഷേ സംശയമോ സംശയരോഗമോ ഉള്ള സ്ത്രീകളെന്തായാലും പിതൃത്വ നിര്‍ണ്ണയ കേസ്സിന് പോകാനിടയില്ല. അത് ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം തെളിയിക്കാനുള്ള മാര്‍ഗവുമല്ല. ഒരുകാര്യം വ്യക്തം: ഡി.എന്‍.എ. ടെസ്റ്റ് ആവശ്യപ്പെടുന്നത് ഭര്‍ത്താവിന് ഭാര്യയുടെ പരപുരുഷബന്ധ കാര്യത്തില്‍ സംശയമോ, ഉറച്ച വിശ്വാസമോ ഉള്ളതുകൊണ്ടാണ്. ചിലപ്പോള്‍ മറ്റ് തെളിവുകള്‍ അവരുടെ കൈവശമിരിക്കുന്നതുകൊണ്ടും.
ഡി.എന്‍.എ. പരിശോധന മാറ്റിവെക്കുക. അതിന് കാരണമാകുന്ന ഘടകത്തെ സൂക്ഷ്മ വിശകലനത്തിന് മുതിരുമ്പോള്‍, ഭാര്യാഭര്‍തൃബന്ധത്തിലെ പരസ്പര വിശ്വാസമില്ലായ്മ വിവാഹ ജീവിത സംഘര്‍ഷത്തിന് പ്രധാന കാരണമായി വരുന്നു എന്ന് മനസ്സിലാക്കാനാവുന്നു. ഭാര്യയുടെ പാതിവ്രത്യം ചോദ്യം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു എന്ന് മാത്രമല്ല, അവ പരസ്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. പിതൃത്വ നിര്‍ണ്ണയക്കേസ്സുകളിലല്ലാതെ, ഒരുപക്ഷേ ഭാര്യയോട് വെറും പാതിവ്രത്യാരോപണമുന്നയിച്ചുകൊണ്ടേയിരിക്കുകയോ സംശയം വെച്ചുപുലര്‍ത്തിക്കൊണ്ട് ജീവിക്കുകയോ ചെയ്യുന്നവര്‍ കോടതിക്കും പരിശോധനാ കേന്ദ്രങ്ങള്‍ക്കും പുറത്ത് ധാരാളം ഉണ്ടാകാനിടയുണ്ട്. കൗണ്‍സിലിംഗ് കേസ്സുകളില്‍ ഭര്‍ത്താക്കന്‍മാരില്‍ പലരും ഭാര്യയുടെ പരപുരുഷബന്ധം ആരോപിക്കാറുണ്ട്. എല്ലാവരും കേസ്സിനും ടെസ്റ്റിനും പോകുന്നില്ലെന്നുമാത്രം. അഥവാ കുട്ടി തന്റേതുതന്നെയാണെന്ന് തെളിഞ്ഞാല്‍ ഭര്‍ത്താവ് സമൂഹസമക്ഷം "സംശയരോഗി'യാണെന്ന് തെളിയിക്കപ്പെടുന്നു എന്ന് വരാവുന്നതുകൊണ്ട് എല്ലാ ഭര്‍ത്താക്കന്‍മാരും ആരോപണം തെളിയിക്കാന്‍ മുതിരാനും ഇടയില്ല. ഇക്കൂട്ടരുടെ എണ്ണംകൂടി പരിഗണിക്കുമ്പോള്‍ ഒന്നുറപ്പിക്കാനാവുന്നു. വൈവാഹിക ജീവിതത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ ഭര്‍ത്തൃപക്ഷം ഉന്നയിക്കുന്ന ഒരു പ്രധാന കാരണം ഭാര്യയിലുള്ള വിശ്വാസം ഇല്ലാതാവുന്നതാണ്.
പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഒരു ഭര്‍ത്താവിന് ഭാര്യയെ പഴിചാരാനോ കുറ്റപ്പെടുത്താനോ തോല്‍പിക്കാനോ അപമാനിക്കാനോ ഉള്ള എളുപ്പമാര്‍ഗം ലൈംഗിക ബന്ധത്തിലെ ശുദ്ധിയെക്കുറിച്ചുള്ള ആരോപണം ഉന്നയിക്കുക എന്നതാണ്. പലരും അതാണ് ചെയ്യുന്നതും. പലരേയും വിശ്വസിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ കഴിയുന്ന കാര്യവുമാണിത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ക്ക് മറക്കുടയും അടുക്കളയും മാത്രമല്ല വിധിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസവും തൊഴിലും സമ്പാദിക്കാനവകാശമുണ്ടവര്‍ക്ക്. സമൂഹത്തിലെ മറ്റ് പല സ്ഥാനങ്ങളും സ്വീകരിക്കുവാനും പ്രവൃത്തികളിലേര്‍പ്പെടാനുമുള്ള അവസരങ്ങളുണ്ട്. സ്വാഭാവികമായും സ്ത്രീകള്‍ സ്ത്രീകളോട് മാത്രം ഇടപഴകുന്ന ഒരന്തരീക്ഷമല്ല കേരളത്തിലും ഉള്ളത്. സ്ത്രീകള്‍ തൊഴിലിടങ്ങളിലും അയല്‍പക്കങ്ങളിലും പുരുഷന്‍മാരുമായി സൗഹൃദവും സമ്പര്‍ക്കവും വെച്ചുപുലര്‍ത്തുന്നു. ഇത് പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടുമാവാം. പക്ഷേ വിവാഹ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ വന്നുചേരുമ്പോള്‍ പല പുരുഷന്‍മാരും എടുത്തുപയോഗിക്കുന്ന ആരോപണായുധം ഭാര്യമാരുടെ മറ്റ് പുരുഷന്‍മാരോടുള്ള സൗഹൃദമോ ആരോഗ്യകരമായ സമ്പര്‍ക്കമോ ആണെന്ന് കാണാവുന്നതാണ്.
ഭര്‍ത്താവുമായുള്ള ആശയവിനിമയം തകരാറിലാവുമ്പോള്‍, ഉള്ളില്‍ കൊണ്ടുനടക്കുന്ന സംഘര്‍ഷവും വേവലാതികളും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത്തരം കൈമാറ്റങ്ങള്‍ അടുത്ത ഒരു വൈകാരിക ബന്ധത്തിനും കാരണമായേക്കും. അപ്പോഴും ഇവിടെ ഭാര്യ മാത്രമാണ് ഇതിന് ഉത്തരവാദി എന്ന് വരുന്നില്ല. ഭര്‍ത്താവുകൂടി അതിന് കാരണക്കാരനാണ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് വൈവാഹിക ജീവിതത്തിലെ സംഘര്‍ഷം ലഘൂകരിക്കാനോ ഇല്ലാതാക്കാനോ ശ്രമിക്കാതെ ലൈംഗിക ബന്ധാരോപണമുന്നയിച്ച് കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മുതിരുന്നത് സാമൂഹികവും മാനസികവുമായ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല