genaral


ജനന-മരണ റജിസ്ട്രേഷന്‍; നാം അറിയേണ്ടത്


1960 -ല്‍ ആണ്‌ കേരളത്തില്‍ ജനന-മരണ നിയമം നടപ്പിലാക്കാന്‍ ആരംഭിച്ചത്. 1969-ല്‍ പാര്‍ലമെന്റാണ്‌ ജനനം - മരണം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് അനുശാസിക്കുന്ന നിയമം പാസ്സാക്കിയത്.
ശിശുവിന്റെ ജനനം 21 ദിവസത്തിനകം റജിസ്റ്റര്‍ ചെയ്യണം. ഒരു വ്യക്തിയുടെ മരണം 21 ദിവത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്യണം.
നിശ്ചിത സമയം കഴിഞ്ഞാല്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടുകൂടി 3 രൂപ പിഴ നല്‍കി റജിസ്റ്റര്‍ ചെയ്യാം. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം കഴിഞ്ഞാണെങ്കില്‍ ആര്‍.ഡി.ഒ (റവന്യൂ ഡിവിഷണല്‍ ഓഫീസര്‍) യുടെ അനുമതിയോടെ 5 രൂപ പിഴ നല്‍കി റജിസ്റ്റെര്‍ ചെയ്യാം.
കുട്ടി ജനിച്ചത് ഏത് സ്ഥലത്താണോ പ്രസ്തുത സ്ഥലം ഏത് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലാണോ ഉള്‍പ്പെടുന്നത് ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.
ആശുപത്രികളിലെ പ്രസ‌വത്തോടനുബന്ധിച്ച് ജനനം ആശുപത്രി അധികൃതരാണ്‌ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കേണ്ടത്. വ്യക്തമായ രേഖകള്‍ സഹിതം റജിസ്റ്ററിങ് അതോരിറ്റിയെ അറിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം അതികൃതര്‍ക്കുണ്ട്. അപ്രകാരം ഔദ്യോഗികമായി തന്നെ റജിസ്റ്റര്‍ ചെയ്യുന്നു.
ജനന-മരണ റജിസ്റ്ററില്‍ പേര്‌, ജനന തീയ്യതി, വീട്ടുപേര്‌, സ്ഥലപേര്‌ തുടങ്ങിയവ തിരുത്തുന്നതിന്‌, ഒ‌രു സത്യ വാങ് മൂലം തയ്യാറാക്കി 2 ഗസറ്റഡ് ഓഫീസര്‍മാരാല്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ പഞ്ചായത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ തിരുത്താനാവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതായിരിക്കും. ഇപ്രകാരം മേല്‍പ്പടി തിരിത്തലുകള്‍ക്ക് വിധേയമാക്കാവുന്നതാണ്‌.
ജനന-മരണ സര്‍ട്ടിഫിക്കറ്റ് ഉടനടി ലഭിക്കാന്‍ സം‌വിധാനമുണ്ട്.
ജനന സര്‍ട്ടിഫിക്കറ്റ് കൊണ്ടുള്ള ഉപയോഗങ്ങള്‍
1. സ്കൂളില്‍ ചേര്‍ക്കുന്നതിന്‌
2. പ്രായം തെളിയിക്കുന്നതിന്‌
3. വിദേശത്ത് പോകുന്നതിന്‌
4. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്‌
ഓരോ ജില്ലയിലെയും പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ ആണ്‌ ജനന-മരണ റജിസ്ട്രാര്‍.
ജനനദിവസം, വര്‍ഷം എന്നിവ മലയാളത്തില്‍ മാത്രമേ അറിയുകയുള്ളുവെങ്കില്‍ അത് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറ്റുവാന്‍, 'ദ ലൈബ്രേറിയന്‍, തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി, പളയം, തിരുവനന്തപുരം ' എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
ജനനം, മരണം വിദേശത്ത നടന്ന റജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റ് നല്‍കലും: നിശ്ചിത ഫോറത്തിലുള്ള റിപ്പോട്ട്, വിദേശത്ത് തുടര്‍ന്ന് തുടര്‍ന്ന് താമസിക്കാനിദ്ദേശിക്കുന്നില്ല എന്ന് മതാപിതാക്കളുടെ സത്യപ്രസ്താവന ഇതു സംബന്ധിച്ചുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ തെളിവ് എന്നിവ സഹിതം ഇന്ത്യയില്‍ താമസം ആരംഭിച്ച് 60 ദിവസത്തിന്നുള്ളില്‍ ലോക്കല്‍ റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.
ജനന-മരണ റജിസ്റ്ററില്‍ തിരുത്തല്‍ വരുത്താന്‍, മതാപിതാക്കളുടെ പേരോ മരണപ്പെട്ടയാളുടെ പേരോ തിരുത്തുന്നതിന്‌ ആശുപത്രി അധികൃതരുടെ തിരുത്തല്‍ കത്ത്, താമസ‌സ്ഥലത്തെ ജനന-മരണ റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്, സ്കൂള്‍ രേഖകളുടെ ശരിപ്പകര്‍പ്പ്,വ്യത്യസ്ത സ്വഭാവമുള്ള പേരാണെങ്കില്‍ രണ്ടും ഒരാളാണെന്ന് വില്ലേജാഫീസറുടെ കത്തും ഉള്‍പ്പെടെ ഒരു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും നല്‍കണം. ഫീസ് ഇല്ല. 7 ദിവസത്തിന്നുള്ളില്‍ ലഭ്യമാകും.


നിശ്ചിത ഫോമില്‍ അപേക്ഷ പൂരിപ്പിച്ച് പരസ്യക്കൂലിയും അടച്ച് അച്ചടിവകുപ്പില്‍ ആവശ്യപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി പേര്‌, ഒപ്പ്, മതം എന്നിവ മാറ്റാനും ജാതിതിരുത്തുന്നതിനും സാധിക്കും. അപേക്ഷാഫോമും നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും തിരുവനന്തപുരത്ത് ഗവഃ സെക്രട്ടറിയേറ്റിനു സമീപത്തുള്ള ഗവഃ സെ‌ന്‍‌ട്രല്‍ പ്രസ്സ് ഓഫീസില്‍ നിന്നും അതാത് ജില്ലാ ഫോം സ്റ്റോറുകളില്‍ നിന്നും നേരിട്ടും തപ്പാല്‍ വഴിയും സൗജന്യമായി ലഭിക്കും. തപാലില്‍ ഫോം ലഭിക്കുന്നതിന്‌ സ്വന്തം വിലാസമെഴുതി 5 രൂപയുടെ തപാല്‍സ്റ്റാമ്പ് പതിച്ച ഒരു നീണ്ടകവര്‍ കൂടി ഉള്ളടക്കം ചെയ്ത് ആവശ്യപ്പെട്ടാല്‍ മതി.(കടപ്പാട്: അബുള്ള റഹ് മാനി വയനാട്)http://skssfnews.blogspot.com/

മദ്റസാ അദ്ധ്യാപക ക്ഷേമനിധി ഉപയോഗപ്പെടുത്തുക : സമസ്ത

ചേളാരി: മുന്‍ സംസ്ഥാന സര്‍ക്കാര്‍ പലിശയധിഷ്ടത പദ്ധതിയായി കൊണ്ടുവന്ന മദ്‌റസാദ്ധ്യാപക ക്ഷേമനിധി യു.ഡി.എഫ് സര്‍ക്കാര്‍ സമസ്തയുടെയും മറ്റും നിര്‍ദ്ദേശം മാനിച്ച് പലിശരഹിത പദ്ധതിയായി പുനക്രമീകരി ക്കുകയും സര്‍ക്കാര്‍ വകയിരുത്തിയ ഫണ്ട് കോഴിക്കോട് ജില്ലാ ബാങ്കില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
മദ്‌റസാ അദ്ധ്യാപകര്‍ മാസാന്തം അന്‍പത് രൂപയും, കമ്മിറ്റി അന്‍പത് രൂപയും എന്ന ക്രമത്തില്‍ പോസ്റ്റ് ഓഫീസുകളിലാണ് തുക നിക്ഷേപിക്കേണ്ടത്. മദ്‌റസാ അദ്ധ്യാപകര്‍ക്ക് ഏറെ ഗുണകരമായ മേല്‍ പദ്ധതിയില്‍ ചേരുവന്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗത്വമെടുക്കണമെന്നും, മുഅല്ലിംകള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയായതിനാല്‍ മാനേജിംഗ് കമ്മിറ്റികള്‍ സഹകരിക്കണമെന്നും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ റൈഞ്ച് ഭാരവാഹികളും, സംഘടനാ നേതാക്കളും ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരും, സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരും അറിയിച്ചു.

.(അവ.ചന്ദ്രിക 17-11-11)