MALAYORA MEKHALAYUDE MADITHATTAYA IRITTY PATTANATHILNINNUM ALPAM MAARI OTTANAVADI CHARITRA MOHOORTANGALK SAAKSHIYAMVAHICHA PURAT HANAVUM PRAGRTHI RAMANEE YAVUMAAYA SUNTTHANA GRAMAM.. SHANTHA SUNTHRA GRAMAM...
വീരപഴശ്ശിയുടെ ആരാധനാമൂര്ത്തിയായ സാക്ഷാല് ശ്രീ മൃദംഗശൈലേശ്വരിയുടെ അനുഗ്രഹം കൊണ്ട് സമ്പന്നമായ പ്രദേശമാണ‍്മുഴക്കുന്ന്. ഈ നാട്ടിലെ നല്ലവരായ ജനങ്ങള് മുന്കൈ എടുത്ത് സ്ഥാപിച്ചമുഴക്കുന്ന് വി. വി സംഘം യു പി സ്ക്കൂള് 1975ല് സര്ക്കാര്ഏറ്റെടുത്തു.സ്ക്കൂളിന്റെ സ്ഥാപക പ്രസിഡന്റ് ശ്രീ.കെ.പിനമ്പൂതിരിപ്പാടുംആദ്യ ഹെഡ്‍മാസ്റ്റര് യശ:ശ്ശരീരനായ ശ്രീ കെ കൃഷ്ണന് നായരുമായിരുന്നു.മുഴക്കുന്നിന്റെ സാമൂഹിക സാംസ്കാരിക രംഗത്തും മറ്റു പിന്നോക്കമേഖലയിലും വളരെയേറെ സംഭാവനകള് നല്‍കാന് ഈ സ്ക്കൂളിന‍്കഴിഞ്ഞിട്ടുണ്ട്.
ഇടപെടല്‍ വായനയിലൂടെ ഇഷ്ടതോഴനായി....
എ. മൊയ്തീന്‍ ടീച്ചര്‍ ജി യു പി എസ് മുഴക്കുന്ന്
നല്ല നല്ല പുസ്തകങ്ങള്‍ തെരെഞ്ഞെടുത്ത് വായിക്കുകയും അതിന്റെ ഗ്രന്ഥകര്‍ത്താക്കളുമായി അനുഭവം പങ്കുവെക്കുകയും ചെയ്യുകയാണ‍് എന്റെ പ്രധാന വിനോദം. ഒരു അധ്യാപകനെന്ന നിലയില്‍ ആ അനുഭവങ്ങള്‍ എനിക്കേറെ ഉപകരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ ഏറ്റവും പ്രധാനപ്പെട്ട അനുഭവം നിത്യചൈതന്യയതിയുമായി ബന്ധപ്പെട്ടതാണ‍് അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പ് 'റൂമി പറഞ്ഞ കഥകള്‍' എഴുതി വരുകയായിരുന്നു. ദേശാഭിമാനി,
ചന്ദ്രിക, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ വാരാന്തപ്പതിപ്പില്‍ ഒരേ കഥകള്‍ തന്നെ അച്ചടിച്ച് വരുമായിരുന്നു. ഞാന്‍ അക്കാര്യം വിമര്‍ശിച്ച് പത്രങ്ങള്‍ക്കും യതിക്കും കത്തയച്ചു. ആളുകള്‍ വില കൊടുത്ത് ആനുകാലികങ്ങള്‍ വാങ്ങിക്കുന്നത് ഒരേ കഥകള്‍ തന്നെ വായിക്കാനല്ല. വ്യത്യസ്തകഥകള്‍ വായിച്ചാസ്വദിക്കാനാണ‍്. ഉടന്‍ തന്നെ വന്നു പത്രാധിപരുടെ മറുപടി. യതി തന്നെ അയച്ചു തന്ന വിശദീകരണം ഇതോടൊപ്പമുണ്ട്.
"ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നതും ജലാലുദ്ദീന്‍ റൂമിയുടെ കഥകളാണ‍്. അത് എല്ലാവരും വായിക്കണമെന്നാണ‍് എന്റെ ആഗ്രഹം. അതാണ‍് ഞാനവ എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുക്കുന്നത്. എല്ലാ പ്രസിദ്ധീകരണങ്ങളും എല്ലാവരും വായിക്കണമെന്നില്ലല്ലോ. ഞാനാണെങ്കില്‍ ആരില്‍ നിന്നും പ്രതിഫലം വാങ്ങുന്നുമില്ല. വേണമെങ്കില്‍ പത്രാധിപര്‍ ഇത് പ്രസിദ്ധീകരിച്ചാല്‍ മതി. ഞാനാരെയും ഇതിന‍് നിര്‍ബന്ധിക്കുന്നുമില്ല."
ഈ മറുപടി കിട്ടിയതോടെ എനിക്ക് സംതൃപ്തിയായി. ഇതേ തുടര്‍ന്ന് അദ്ദേഹം എനിക്ക് കുറേ പുസ്തകങ്ങള്‍ അയച്ച് തന്നു. അങ്ങനെ വിമര്‍ശനത്തിന‍് ആദ്യമായി വലിയൊരു ചിന്തകനില്‍ നിന്നും എനിക്ക് മധുരമായൊരു പ്രതികരണം ലഭിച്ചു. ഞാനാ പുസ്തകങ്ങളെല്ലാംതന്നെ പൊന്നു പോലെ സുക്ഷിച്ചു വച്ചിട്ടുണ്ട്
IVARNAMMUDE NAAADINTE ABHIMAANAM.....!!!!!!

ചരിത്രാന്വേഷണം
വലുതായി കാണുവാന്‍
മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ശ്രീ ജി. മാധവന്നായരുടെ കൈയില്‍ നിന്നും മുഴക്കുന്ന് ജി. യു. പിയിലെവിദ്യാര്‍ത്ഥികള്‍ ചരിത്രാന്വേഷണ രചനയ്ക്കുള്ള ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങള്‍നേടി സമ്മാനം സ്വീകരിക്കുന്നു.