കൃഷി

https://www.facebook.com/photo.php?v=525202240864464

ഇന്‍സുലിന്‍ ചെടി |- ഇതൊന്നു ഷെയര്‍ ചെയ്യുമോ,പലര്‍ക്കും ഉപകാരപ്...

ഹൈ ടെക് കാർഷിക സമൃദ്ധിയിൽ താന്ന്യം ഗ്രാമം 

 തൃശൂർ: കേരളത്തിന്റെ ഹരിതഭൂപടത്തിൽ താന്ന്യം ഗ്രാമം ഇനി ഒരു ഹൈടെക്ക് തിലകവുമായി തിളങ്ങി നിൽക്കും. കേരളത്തിലെ ആദ്യ ഹൈടെക് കർഷക ഗ്രാമമായി താന്ന്യം പഞ്ചായത്തിനെ ഇന്ന് കൃഷിമന്ത്രി കെ. പി. മോഹനൻ പ്രഖ്യാപിക്കും. ചടങ്ങിൽ ഇവിടത്തെ ഹൈടെക് കർഷകരെ ആദരിക്കും. ആഘോഷത്തിമിർപ്പിലാണ് താന്ന്യം...

കൃഷി ചെയ്യാൻ വിശാലമായ പടശേഖരവും ജലസേചനപദ്ധതിയും കർഷകക്കൂട്ടവുമൊന്നും വേണ്ടെന്ന് ഈ കൊച്ചുഗ്രാമത്തിലെ ഹൈടെക് ഫാ‌ർമേഴ്സ് അസോസിയേഷൻ തെളിയിച്ചിരിക്കുകയാണ്. വെറും നാന്നൂറ് ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു പോളിഹൗസിൽ നിന്ന് വിളവെടുത്തത് എത്ര പച്ചക്കറിയാണെന്നോ?  മൂന്ന് ടൺ വെള്ളരി, രണ്ട് ടൺ പയർ, ഒരു ടൺ വെണ്ട, പിന്നെ വഴുതന, ചീര, പാലക്ക്, കാപ്‌സിക്കം, പച്ചമുളക്... ഇത്തരം പതിനാറ് പോളിഹൗസുകളാണ് താന്ന്യം പഞ്ചായത്തിലുള്ളത്.
കൃഷിവകുപ്പിന്റെ സഹായത്തോടെ രണ്ട് വർഷമായി താന്ന്യത്തെ സാധാരണക്കാർ ഹൈടെക് കൃഷിയുടെ സാദ്ധ്യതകൾ കേരളത്തിന് മുന്പിൽ തുറന്നിടുകയാണ്.

ഹൈടെക് ഫാ‌ർമേഴ്സ് അസോസിയേഷന്റെ സാരഥി രാജൻ വാലത്ത് പറയും പോളിഹൗസ് കൊണ്ടുളള ഗുണങ്ങൾ: "ഊഷ്‌മാവ് ക്രമീകരിക്കാം. മഴയും അൾട്രാ വയലറ്റ് വികിരണങ്ങളും കടത്തിവിടില്ല. കുറച്ചു സ്ഥലവും കുറച്ചു വെളളവും മതി. ചീയില്ല, കരിയില്ല. കീടങ്ങളടുക്കില്ല."
സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 75 ശതമാനം സബ്സിഡിയാണ് നാനൂറ് ചതുരശ്ര മീറ്റർ പോളിഹൗസിന് നൽകുന്നത്. നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെ എസ്റ്റിമേറ്റ് പ്രകാരം നാനൂറ് ചതുരശ്ര മീറ്റർ പോളിഹൗസിന്റെ നിർമ്മാണച്ചെലവ് 3. 74 ലക്ഷം രൂപയാണ്. ഇതിൽ  2,80,500 രൂപയും സബ്സിഡിയാണ്. 200 മൈക്രോണ്‍ യു.വി. ഷീറ്റുകൊണ്ടാണ് പോളിഹൗസ് നിർമ്മിക്കുന്നത്.

 ഇങ്ങനെ കൃഷിയൊരുക്കാം:മണ്ണിന്റെ അമ്ള സ്വഭാവം നീക്കാൻ നാനൂറ് ചതുരശ്ര മീറ്ററിന് 100-125 കിലോഗ്രാം കുമ്മായം (നീറ്റുകക്ക) ചേർക്കണം. റോട്ടോവേറ്റർ ഉപയോഗിച്ച് മണ്ണിളക്കണം. ഈർപ്പം കുറവെങ്കിൽ നനയ്‌ക്കണം. ഏഴു മുതൽ പത്തു ദിവസം വരെ ഇങ്ങനെ മണ്ണിനെ സംരക്ഷിക്കുക. വെർമി കംപോസ്റ്റ്, ഉമി, ചകിരിച്ചോറ്, മേൽമണ്ണ് എന്നിവ ഒരു ടൺവീതം. വി. എ. എം. ജീവാണു വളം ഒരു കിലോഗ്രാം. പൊടിരൂപത്തിലുളള ജീവാണു വളങ്ങളായ ബിവേറിയ, സ്യൂഡോമൊണാസ്, ട്രൈക്കോഡെർമ, അസോസ്‌പൈ‌റിലം, ഫോസ്ഫോ ബാക്ടർ, ഫാസിലോ മൈസിസ്, റൈസോബിയം, വെർട്ടിസീലിയം എന്നിവ രണ്ടു കിലോഗ്രാം വീതം.  50 - 70 സെന്റിമീറ്റർ വീതിയിലും 40- 45 സെന്റിമീറ്റർ ഉയരത്തിലും കൃഷി ഇറക്കാനുള്ള മൺ തിട്ടകൾ കോരണം. ഈ തിട്ടകളിൽ മുൻപ് പറഞ്ഞ വളങ്ങളെല്ലാം 10 - 20 സെന്റിമീറ്റർ കനത്തിൽ ചേർക്കണം. അതിലാണ് തൈകൾ നടേണ്ടത്. മുകളിൽ നനയ്‌ക്കാനുള്ള ഡ്രിപ്പറുകൾ ഇടണം.

കടപ്പാട്: കേരള കൗമുദി