അറിയേണ്ടത് നാം അറിഞ്ഞേ തീരൂ.....

കാന്തപുരം സമൂഹത്തിന് സമ്മാനിച്ചത് എന്തായിരുന്നവെന്ന് പരിശോധിക്കാന്‍ 1979 മുതല്‍ 2012 വരെയുള്ള അദ്ദേഹത്തിന്റെ ചെയ്തികള്‍ ഒരാവര്‍ത്തി പരിശോധിച്ചാല്‍ മതി. ഐക്യത്തോടെയും മമതയോടെയും അതിലേറെ സൗഹാര്‍ദ്ദത്തോടെയും ഒരു മഹല്ലിലെ ഉത്തരവാദപ്പെട്ട കാക്കകാരണവര്‍മാര്‍ മഹല്ല് സംവിധാനങ്ങളിലെ കെട്ടുറപ്പോടെ കൂടി, ഒരു ഖാസിയെ ബൈഅത്ത് ചെയ്യുകയും അദ്ദേഹം പറയുന്നത് അനുസരിച്ച് ദീനീ ആരാധനകളും മതത്തിന്റെ അനുഷ്ഠാനങ്ങളും നിര്‍വ്വഹിച്ചു വരുന്നതിനിടെ എന്തിനായിരുന്നു മഹാനായ കണ്ണിയത്തുസ്താദും ശംസുല്‍ ഉലമുയും മറ്റ് സമസ്തയുടെ മഹാന്‍മാരായ ആലിമീങ്ങളും ആത്മീയതയുടെ യഥാര്‍ത്ഥ പരിസരത്ത്കൂടി മുസ്ലിം ഉമ്മത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഭിന്നിപ്പിന്റെ സ്വരം മുഴക്കിയത്.
മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി, ഇടച്ചുമരുകള്‍ വെച്ചും പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ദീനീ സ്ഥാപനങ്ങള്‍ താഴിട്ട്പൂട്ടി അന്യായമായ സ്ഥലങ്ങളില്‍ ഭിന്നിപ്പിന്റെ പള്ളികള്‍ നിര്‍മ്മിച്ചു, ആരാധനകളില്‍ ഐക്യതകര്‍ത്തും പണ്ഡിതന്‍മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ കോടതികളില്‍ ഫയല്‍ ചെയ്തും എന്തിനായിരുന്നു പണ്ഡിതന്‍മാരുടെ വിലതകര്‍ത്തത്.
കൊലപാതക കേസുകളില്‍പോലും പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നിടത്തേക്ക് കാര്യങ്ങളെത്തുകയും മഞ്ഞപത്രങ്ങളുടെ പുറം ചട്ടകളില്‍ ആഭാസചിത്രങ്ങളുടെ കൂട്ടത്തില്‍ മുസ്ലിം പണ്ഡിത വേഷധാരികള്‍ പ്രത്യക്ഷപ്പെടുകയും യതീമുകളുടേയും അഗതികളുടേയും പേരില്‍ പിരിച്ചെടുത്ത പണം അനാശാസ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതായി തെളിയിക്കപ്പെടുകയും സാമ്പത്തിക വിശുദ്ധി നഷ്ടപ്പെടുത്തുംവിധം പലിശയില്‍ മുങ്ങിക്കുളിക്കുകയും ചെയ്ത ഇദ്ദേഹം മാനവികതയുടെ വാക്താവോ മൃഗീയതയുടെ വാക്താവാണോ?.
മഖ്ദൂമിയന്‍ പാരമ്പര്യത്തെ പുച്ഛിച്ചുതള്ളി, സമാന്തര ഖുതുബപോലും സ്ഥാപിച്ച ഇവര്‍ ദിക്‌റുകളുടേയും സ്വലാത്തുകളുടേയും മജ്‌ലിസുകളുടേയും ദീനീ ഉലൂമുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും മതവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയറിനിരങ്ങാനുള്ള ആലയങ്ങളാക്ക് മാറ്റി.
മുസ്ലിം സമൂഹത്തിനിടയില്‍ രാഷ്ട്രീയ ഐക്യവും സാമൂദായിക സൗഹൃദവും തകര്‍ക്കാന്‍ തനി ഭൗതികവാദ പാര്‍ട്ടികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായി.
സുന്നികളെ സഹായിക്കുന്ന ഏതു പാര്‍ട്ടിയിലും ചേരാമെന്നാണ് ഈ മുസ്‌ല്യാര്‍ പരിശകളുടെ പുത്തന്‍വാദം. ബുദ്ധിയും വിവേകവുമുള്ള ഒരു സത്യവിശ്വാസിക്ക് ഈ വാദം സമ്മതിച്ചുകൊടുക്കാന്‍ സാധ്യമല്ല. സഹായിക്കുവാന്‍ മുന്നോട്ടുവരുന്നവരുടെ ഉദ്ധേശ്യശുദ്ധിയെകുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ചൂണ്ടക്കാരന്‍ ഈ കോര്‍ത്ത ചൂണ്ട വെള്ളത്തിലേക്കെറിയുന്നത് ത്സ്യങ്ങളോടുള്ള ദീനാനുകമ്പം കൊണ്ടാണെന്നാകുന്നു. ബുദ്ധിയുള്ളവരാരും പറയുകയില്ല. അപ്രകാരം തന്നെ എലിക്കെണിയില്‍ ഇരവെച്ചു എലികളെ അതിലേക്ക് ആകര്‍ഷിക്കുന്നതു അവയോടുള്ള അനുഭാവത്തിന്റെ ദൃഷ്ടാന്തമാണെന്നും തലക്കുവെളിവുള്ളവര്‍ മനസ്സിലാക്കുകയില്ല. അല്ലാഹു പറയുന്നു: '' സത്യനിഷേധികള്‍ നിങ്ങളുടെ മേല്‍ വിജയം നേടിയാല്‍ പിന്നെ നിങ്ങളുമായുള്ള ബന്ധമോ കരാറുകളോ ഒന്നും അവര്‍ പരിഗണിക്കില്ല. സംസാരം കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍ അതു നിരസിക്കയും ചെയ്യും. (വി.ഖു) ഈ യാഥാര്‍ത്ഥ്യം സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍ നാം കണ്ടു കഴിഞ്താണ്. തന്ത്രശാലിയായ ലെനിന്‍ പലതും പറഞ്ഞുപല വാഗ്ദാനങ്ങളും ചെയ്തു മുസ്‌ലിംങ്ങളെ വ്യാമോഹിപ്പിച്ചു പാട്ടിലാക്കി. സാര്‍ ചക്രവര്‍ത്തിക്കെതിരായ വിപ്ലവത്തില്‍ സജീവമായി പങ്കെടുപ്പിച്ചു. വിപ്ലവം വിജയിച്ചപ്പോള്‍ എന്തുണ്ടായെന്നു ലോകം കണ്ടറിഞ്ഞതാണ്.
എത്രയെത്രമുസ്‌ലിംകള്‍ വധിക്കപ്പെട്ടു. എത്രയെത്ര പള്ളികള്‍ നശിപ്പിക്കപ്പെട്ടു. മതനശീകരണത്തിന്നു പുതിയ ഗവര്‍മെന്റ് കൈക്കൊണ്ട ഏറ്റവും ജുഗുപ്‌സാവഹമായ നടപടികള്‍ അറിയേണമെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവായ സി. അച്ചുതമേനോന്‍ എഴുതിയ സോവിയറ്റ് നാട് എന്ന പുസ്തകം ഒന്നുവായിച്ചു നോക്കുക. മതവിശ്വാസത്തേയും മതമൂല്യങ്ഹളേയും നശിപ്പിക്കുവാന്‍ സോവിയറ്റ് ഭരണകൂടം കൈക്കൊണ്ട നിയമ നടപടികള്‍ അതില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സംസ്ഥാനങ്ങള്‍ ഉള്‍ക്കൊണ്ട ഒരു വലിയ രാഷ്ട്രമാണ് ഭാരതം. അതിലെ അതാനും സംസ്ഥാനങ്ങളുടെ ഭരണം കമ്മ്യൂണിസ്റ്റ്കാര്‍ക്കു കൈവന്നതുകൊണ്ട് മാത്രം അവരുടെ മതത്തിന്നു നേരെയുള്ള സാക്ഷാല്‍രൂപം അവര്‍ പുറത്തുകാട്ടുകയില്ല. മതവിശ്വാസികളെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുവാന്‍ പലകുതന്ത്രങ്ങളും അവര്‍ പ്രയോഗിക്കും. ഇന്നു കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും അതാണ്. പ്രബലമായ സുന്നിവിഭാഗത്തെ അവര്‍ രണ്ടായി പിളര്‍ത്തി. അതിന്നുവേണ്ടി മുമ്പുതന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വിരോധിയായ ഒരു മുസ്‌ല്യാരെ അവര്‍ തികച്ചും ഉപയോഗപ്പെടുത്തി. മുസ്‌ല്യാരാവട്ടെ തന്റെ മുസ്‌ലിം ലീഗിന്നെതിരായ കരുനീക്കങ്ങള്‍ വളരെ തന്ത്രപൂര്‍വ്വമാണ് നടത്തിക്കൊണ്ടിരുന്നത്. ആദ്യമാദ്യം മുസ്‌ലിം ലീഗിന്നെതിരില്‍ പരസ്യമായി ഒന്നും പറഞ്ഞിരുന്നില്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കെതിരില്‍ വഹാബീകളാദീയായ പുത്തനാശയക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകൊടുത്തതും സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരങ്ങളുടെ സത്യാവസ്ഥ പ്രകടമാക്കുന്നതുമായ പ്രസംഗങ്ങളായിരുന്നു അയാള്‍ നടത്തിക്കൊണ്ടിരുന്നത്. തന്നിമിത്തം എല്ലാ സുന്നികളും പണ്ഡിത പാമര രാഷ്ട്രീയ വ്യത്യാസമന്യേ അയാളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവന്നു. അതോടൊപ്പം തന്നെ അയാള്‍ തന്നെ പറ്റിയും താന്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയും ഉദാരമതികളും സമുദായ സ്‌നേഹികളും പണക്കാരുമായ അറബികള്‍ക്കിടയില്‍ മതിപ്പും ബഹുമാനവും ഉളവാക്കുവാന്‍ പലകുതന്ത്രങ്ങളും സന്ദര്‍ഭോജിതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ സ്ഥാനമാനങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും തികച്ചും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അടങ്ങിയ പല പ്രസ്താവനകളും ഗള്‍ഫുനാടുകളില്‍ പ്രചാരമുള്ള പല അറബി പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും അയാള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ ധര്‍മ്മിഷ്ടരായ അറബികളില്‍ നിന്നും ധാരാളം പണംതട്ടി എടുത്തു. അത് ഇവിടെ കൊണ്ടു വന്നു. താരതമ്യേന കൂടുതല്‍ സാമ്പത്തികമായ അവശത അനുഭവിക്കുന്ന ദീനീ വിദ്യാര്‍ത്ഥികള്‍, മുതഅല്ലിമുകള്‍ തുടങ്ങിയ വിഭാഗങ്ങളെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്നു. മാത്രമല്ല പള്ളി, മദ്‌റസ മുതലായ ദീനീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുവാനോ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനോ സാധിക്കാതെ സാമ്പത്തിക വിഷമങ്ങളുടെ നീര്‍ചുഴിയില്‍പെട്ടു വട്ടം കറങ്ങുന്ന പലനാട്ടുകാര്‍ക്കും അയാള്‍ സാമ്പത്തിക സഹായം ചെയ്തു. ഇതിന്റെ എല്ലാം ഏകോദ്ദേശം ജനവശീകരണം മാത്രമായിരുന്നു.
അങ്ങനെ ഏതാനും കൊല്ലങ്ങള്‍കൊണ്ട് ഒരുപറ്റം ചെറുപ്പക്കാരെ അവരില്‍ മിക്കപേരും മുഅല്ലിമുകളും. മുതഅല്ലിമുകളും ആകുന്നു. അയാള്‍ തന്റെ കീഴില്‍ അണിനിരത്തി. അയാള്‍ എന്തു അസംബന്ധം പറഞ്ഞാലും ആവേശഭരിതരായി ഇടവും വലവും നോക്കാതെ തക്ക്ബീര്‍ മുഴക്കുന്ന ചോറ്റുപട്ടാളമായിരുന്നു അവരില്‍ ഏറിയകൂറും. കാര്യം ഇത്രത്തോളമെത്തിയപ്പോള്‍ അദ്ദേഹം തന്റെ തനിരൂപം പ്രകടമാക്കി. പുത്തന്‍ പ്രസ്ഥാനക്കാരെ വളര്‍ത്തുന്നതു മുസ്‌ലിം ലീഗാണെന്നും ഒരു കള്ളവാദം കൊണ്ടുവന്നു. മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തിയാല്‍ അല്ലാതെ പുത്തന്‍വാദികളെ പരാജയപ്പെടുത്താനാവില്ലെന്നും അതിനാല്‍ സുന്നികള്‍ ഒറ്റക്കെട്ടായി നിന്നു മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്തണമെന്നുമുള്ള ഒരാഹ്വാനമായിരുന്നു അത്. അങ്ങനെ പലതെരെഞ്ഞെടുപ്പുകളിലും അയാളും അനുയായികളും ലീഗിന്നെതിരില്‍ പരസ്യമായി പ്രവര്‍ത്തനമാരംഭിച്ചു. ഈ സമയം മുസ്‌ലിം ലീഗുകാരും ഉണര്‍ന്നു. മുസ്‌ല്യാര്‍ക്കും സില്‍ബന്ധികള്‍ക്കുമെതിരില്‍ അവരും ചില നടപടികള്‍ കൈക്കൊണ്ടു. ഇസ്‌ലാമിനെ നശിപ്പിക്കല്‍ ജീവിതലക്ഷ്യമായി സ്വീകരിച്ച നിരീശ്വര പ്രസ്ഥാനങ്ങള്‍ വളരണമെങ്കില്‍ ഇസ് ലാമിക വിശ്വാസം തളരേണ്ടതു അത്യന്താപേക്ഷിതമാണെന്നു അടിയുറച്ചു വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഈ സന്ദര്‍ഭം തികച്ചും ഉപയോഗപ്പെടുത്തി. സ്റ്റൈറ്റു ഭരണത്തില്‍ മേധാവിത്വം വഹിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒരു മന്ത്രി തന്നെ മുസ്‌ല്യാര്‍ക്കു എല്ലാവിധ സഹായ പിന്തുണകളും വാഗ്ദാനം ചെയ്തു. ഇതു മുസ്‌ല്യാരുടെയും അനുയായികളുടെയും ധാര്‍ഷ്യം വര്‍ദ്ധിപ്പിച്ചു. '' സുന്നികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും അംഗത്വം സ്വീകരിക്കുന്നതിലും മതദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നു അവര്‍ ഫത്‌വാ കൊടുത്തു. 05.01.1989 ന്നു കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിലാണ് അവര്‍ ഈ ഫത്‌വാ പുറത്തുവിട്ടതും പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കേണമെങ്കില്‍ അചഞ്ചമായ നിരീശ്വര നിര്‍മ്മിത വിശ്വാസിയാകേണമെന്നതു അവിതര്‍ക്കിതമായ വസ്തുതയാണ്. അപ്പോള്‍ പ്രപഞ്ചനാഥനിലും അവന്റെ നിയമവിധികളിലും തീരെ വിശ്വാസമില്ലാത്ത ഒരു വ്യക്തിക്കും കറകളഞ്ഞ സുന്നിയാവാമെന്നാണ് മുസ്‌ല്യാരും കൂട്ടുകാരും വിശ്വസിക്കുന്നതു എന്നുവരുന്നു. ഇതു ഇസ്‌ലാമിനെക്കുറിച്ചു അതിന്റെ എ ബി സി പഠിച്ച ആര്‍ക്കും വകവെച്ചു കൊടുക്കാന്‍ നിവര്‍ത്തിയില്ല.
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയ കാര്യങ്ങള്‍ അതു കൈകാര്യം ചെയ്യുന്നുമില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഒരു ഇസ്‌ലാമിക രാഷ്ട്രീയമല്ലാത്തതിനാല്‍ നഖശിഖാന്തം ഒരു മതണ്ഡിത സംഘടനയായ സമസ്തക്കു ഇന്ത്യന്‍ രാഷ്ട്രീയം കയ്യാളുക എന്നതു ഭൂഷണവുമല്ല. അപ്രകാരം തന്നെ സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഒരു നിലക്കും വിധേയത്വമില്ല. അവയില്‍ ഒന്നിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രത്യേക വിരോധവുമില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അതിനു പ്രത്യേക ബന്ധമില്ലെന്നും അതു പലവുരു തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതിനെ ബന്ധിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുമ്പോഴെല്ലാം അതിന്റെ യഥാര്‍ത്ഥ നിലപാട് അതു സ്പഷ്ടമാക്കാറുണ്ട്. 1983-ല്‍ എം.ഡി.പി. എന്ന ഒരു രാഷ്ട്രീയ സംഘടന രംഗത്ത് വന്നപ്പോഴായിരുന്നു അവസാനമായി സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. എം.ഡി.പി. ഒരു തനി സുന്നി രാഷ്ട്രീയ സംഘടനയാണെന്നായിരുന്നു അതിന്റെ സംഘാടകര്‍ അവകാശപ്പെട്ടിരുന്നതും സമസ്തയുടെ അനുവാദത്തോടും ആശിര്‍വാദത്തോടും കൂടിയാണ് അത് രൂപം പൂണ്ടതെന്നും, സമസ്തയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആ കൂട്ടര്‍ ധാരാളം പ്രസംഗങ്ങളും പ്രസ്താവനകളും അടിക്കടി നടത്തിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ സമസ്ത മുന്നോട്ടു വന്നു. അതിന്റെ ബാധ്യത അതു നിറവേറ്റി: മുശാവറ ചേര്‍ന്നു ''പഴയതോ പുതിയതോ ആയ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയോടും സമസ്തക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല''. എന്ന പ്രമേയം ഏകകണ്ഠമായി അതു പാസാക്കി. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതു തനി സുന്നിയാണെന്ന് അവകാശപ്പെടുന്നതായാലും ശരി സമസ്തക്ക് ബന്ധമില്ലെന്നും ഈ പ്രമേയം സ്പഷ്ടമാക്കുന്നുണ്ടല്ലോ. സമസ്തക്ക് രാഷ്ട്രീയമോ രാഷ്ട്രീയബന്ദമോ ഇല്ലെന്നു പറഞ്ഞതിന്റെ വിവക്ഷ സംഘനാ ലവലില്‍ അതില്ലെന്നാണ് വ്യക്തികള്‍ക്ക് വ്യക്തി എന്ന നിലയില്‍ മാത്രം അതുണ്ടാകുന്നതിനു മേല്‍പറഞ്ഞതു എതിരാവുകയില്ല. മുമ്പൊരിക്കല്‍ പുളിക്കല്‍ വെച്ചു കൂടിയ ഒരു സുന്നി യോഗത്തില്‍ ബഹു: ഇ.കെ. പറഞ്ഞു: ''അമുസ്‌ലിമിനു വോട്ടു ചെയ്താലും ഒരു വഹാബിക്ക് ചെയ്യരുതെന്നും'' ഇതു അദ്ദേഹത്തിന്റെ അന്നത്തെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അതുകൊണ്ടുതന്നെയാണ് അതു സമസ്തയുടെ തീരുമാനവുമാണെന്നും അദ്ദേഹം പറയാതിരുന്നതും എന്നാല്‍ അതിനുശേഷം കൊയിലാണ്ടിയില്‍ ചേര്‍ന്ന ഒരു സുന്നിസമ്മേളനത്തില്‍ ജ.എ.പി. പറഞ്ഞു: ''പുളിക്കല്‍ വെച്ചു വഹാബികള്‍ക്ക് വോട്ടു ചെയ്യരുതെന്നു ഇ.കെ. പറഞ്ഞതു സമസ്തയുടെ തീരുമാനമാണെന്ന്''. ഇതു തനി അസത്യമായിരുന്നു. കൊയിലാണ്ടി യോഗത്തില്‍ ഞാനുണ്ടായിരുന്നില്ല. മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉണ്ടായിരുന്നു. എ.പി.യുടെ പ്രസംഗം പത്രങ്ങളില്‍ വന്നപ്പോള്‍ ഞാന്‍ വാണിയമ്പലത്തിനോട് ചോദിച്ചു: ''താങ്കള്‍ എന്തുകൊണ്ട് എ.പി. പറഞ്ഞതു ശരിയല്ലെന്നു അവിടെ വെച്ചു പറഞ്ഞില്ല'' എന്നും ''ഞാന്‍ അപ്പോള്‍ സദസ്സിലുണ്ടായിരുന്നില്ല'' എന്നായിരുന്നു വാണിയമ്പലത്തിന്റെ മറുപടി. അതിനുശേഷം അരീക്കോട് ചേര്‍ന്ന ഒരു യോഗത്തില്‍ സമസ്ത അങ്ങനെ തീരുമാനിച്ചിട്ടില്ല എന്ന പരമാര്‍ത്ഥം മഹാനായ വാണിയമ്പലം വെട്ടിതുറന്നു പറയുകയും ചെയ്തു. തെരെഞ്ഞെടുപ്പ്, വോട്ട് ചെയ്യല്‍ ഇതെല്ലാം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടതാണ്. ഇന്നവര്‍ക്കു വോട്ടു ചെയ്യണം ഇന്നവര്‍ക്കു ചെയ്യരുത് എന്നെല്ലാം പറയല്‍ രാഷ്ട്രീയ വിഷയത്തില്‍ കയ്യിടലാണെന്നു പറയേണ്ടതുണ്ടോ. സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകുവാന്‍ എ.പി. കാന്തപുരം കഴിയുന്ന പാടെല്ലാം പെട്ടുനോക്കിയിട്ടുണ്ട്. അദ്ദേഹം സമസ്ത സെക്രട്ടറിയേറ്റ് മെമ്പറായിരുന്നപ്പോള്‍ മറ്റുമെമ്പര്‍മാര്‍ അറിയാതെയും അവരെ അറിയിക്കാതെയും സെക്രട്ടറിയേറ്റിന്റെയും സുന്നിയുവജനസംഘത്തിന്റെയും പേരില്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ അടിപ്പിച്ചു സുന്നിയുവജനസംഘം ശാഖകള്‍ക്ക് അയച്ചുകൊടുത്തു. അതില്‍ പറയുന്നു. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന വഹാബി മൗദൂദികളെയും അവരുടെ വൈതാളികന്‍മാരെയും പരാജയപ്പെടുത്തേണമെന്നു നമ്മുടെ മേല്‍ഘടകവും അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിനെ പ്രതിനിധീകരിക്കുന്ന ആധികാരിക സംഘടനയുമായ സമസ്ത കേരളത്തിലെ ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ കേരള സുന്നീ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. (സര്‍ക്കുലര്‍ പേജ് 2) ഇങ്ങനെ ഒരാഹ്വാനം സമസ്ത മുശാവറ നല്‍കിയതായി കേരളത്തിലെ ഏതെങ്കിലും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടുവാന്‍ എ.പി.ക്ക് കഴിയുമോ? പോകട്ടെ സമസ്തയുടെ മിനുട്ട്‌സില്‍ അതുകാണിക്കാമോ? സമസ്തയുടെ പേരില്‍ തനി അസത്യം പ്രചരിപ്പിക്കുന്ന സ്വഭാവം എ.പി.ക്ക് മുമ്പേ ഉള്ളതാണ്. സര്‍ക്കുലറിന്റെ ഒന്നാം പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയേറ്റും സ്റ്റേറ്റു സുന്നീ യുവജനസംഘവും കീഴ്ഘടകങ്ങള്‍ക്കു നല്‍കുന്ന സംയുക്ത അറിയിപ്പ്'' എന്നും എന്നാല്‍ സെക്രട്ടറിയേറ്റു മെമ്പര്‍മാരില്‍ എ.പി. അല്ലാതെ ഇങ്ങനെ ഒരു സര്‍ക്കുലര്‍ അറിയുകയില്ല. സുന്നിയുവജനസംഘം മെമ്പര്‍മാരില്‍ ആരെങ്കിലും അറിയുമോ എന്ന് എനിക്കറിയില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നു മുതലക്കുളത്തു കൂടിയ സമസ്തയുടെ നയവിശദീകരണയോഗത്തില്‍ ഞാന്‍ പറയുകയുണ്ടായി. ഇതു വാസ്തവ വിരുദ്ധമാണെന്നു വരുത്തുവാനായി 26.12.88 തിങ്കളാഴ്ച പുറപ്പെട്ട സിറാജ് പത്രത്തില്‍ അതിന്റെ സംഘടനാ കാര്യ ലേഖകന്‍ വായനക്കാര്‍ വിധി എഴുതട്ടെ എന്ന തലക്കെട്ടില്‍ സമസ്തക്കു രാഷ്ട്രീയമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സമസ്തയുടെ ചില തീരുമാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ രാഷ്ട്രീയമുണ്ടോ എന്നു നമുക്കു പരിശോധിക്കാം. ലേഖകന്‍ അക്കമിട്ട് എഴുതിയതു സമസ്തയുടെ അഞ്ച് യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളാണ്. അവ യഥാക്രമം വിവരിക്കാം. ''സുന്നത്ത് ജമാഅത്തിനെതിരായ ഏത് കക്ഷിയെയും സമസ്തശക്തിയുക്തം എതിര്‍ക്കും അതിനാല്‍ ഇത്തരം സംഘടനകളെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്‍മാരാവണം (29.11.76 നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) എന്നാല്‍ പ്രസ്തുത തിയ്യതിക്ക് ചേര്‍ന്ന മുശാവറയുടെ തീരുമാനം താഴെ ചേര്‍ക്കുന്നു. എം.ഇ.എസ്സിനെ കുറിച്ചുവന്ന ചോദ്യത്തിനു താഴെ കാണിക്കുന്ന മറുപടി കൊടുക്കുവാന്‍ തീരുമാനിച്ചു. എം.ഇ.എസ്സിനെക്കുറിച്ചു സമസ്ത മുമ്പെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. സുന്നത്ത് ജമാഅത്തിനെതിരായ ഏതുകക്ഷിയെയും 29.11.76 ലെ തീരുമാനം എം.ഇ.എസ്സിനെപ്പറ്രിയാണെന്നും തെരെഞ്ഞെടുപ്പിന്റെയോ രാഷ്ട്രീയത്തിന്റെയോ ലാഞ്ചനപോലും ഇതില്‍ ഇല്ലെന്നും ബുദ്ധിമരവിച്ചിട്ടില്ലാത്തവര്‍ക്ക് ഗ്രഹിക്കാം. മുമ്പെടുത്ത തീരുമാനം എന്നു പറഞ്ഞതു 20.1.70 ന്നു പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജില്‍ വെച്ച് മര്‍ഹൂം. ടി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കോട്ടുമല) അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ എം.ഇ.എസ്സിനെപ്പറ്റി എടുത്ത തീരുമാനത്തെക്കുറിച്ചാണ്. പ്രസ്തുത യോഗത്തിലേക്ക് മര്‍ഹൂം ബാഫഖീ തങ്ങള്‍ വന്നതു എം.ഇ.എസ്സ് ജേര്‍ണലിന്റെ പുസ്തകം 5 ലെ ലക്കം രണ്ട് കയ്യില്‍ പിടിച്ചായിരുന്നു. അതില്‍ വിശുദ്ധ ഖുര്‍ആന്റെ കയ്യെഴുത്ത് രേഖ എന്ന ലേഖനം വായിച്ച ശേഷം അതിനെക്കുറിച്ചു താഴെകാണും വിധം മുശാവറ തീരുമാനമെടുത്തു. അല്ലാഹുവിന്റെ തിരുവചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്നു വരുത്തിത്തീര്‍ക്കുന്ന എം.ഇ.എസ്സിന്‍രെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചു മുസ്‌ലിംകള്‍ ബോധവാന്‍മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസ്സിനോട് പെരുമാറണമെന്നും ഉല്‍ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസ്സിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസ പ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടുരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്നുചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു'' ഇതാണ് 20.10.70 ലെ തീരുമാനം. ഇതില്‍ എവിടെയാണ് തെരെഞ്ഞെടുപ്പും വോട്ടു ചെയ്യലും? സിറാജ് ലേഖകന്റെ രണ്ടാം തെളിവ്, മുസ്‌ലിം ഐക്യ വേദിയാണല്ലോ ആവശ്യം. അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്നു നിങ്ങള്‍ തീരുമാനിച്ചാലെ ആ വേദിയിലേക്കു സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകള്‍ അല്ലെന്നും ആദ്യം തീരുമാനിക്കുക എന്നിട്ട് ക്ഷണിക്കുക പരിഗണിക്കാം. (ഐക്യവേദിയിലേക്ക് പ്രതിനിധികളെ അയക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാര്‍ അയച്ചകത്തിനു 16.06.79 ന് ചേര്‍ന്ന മുശാവറ കൊടുത്ത മറുപടി) ഈ മറുപടിയിലും രാഷ്ട്രീയത്തെപ്പറ്റിയോ, തെരെഞ്ഞെടുപ്പിനെ പറ്റിയോ ഒരു നേരിയ സൂചനപോലുമില്ല. ദീനീ രംഗത്ത് സ്ഥിരമായ ഒരു ഐക്യവേദി സൃഷ്ടിക്കുന്നതുസംബന്ധിച്ചു ഒരു ചര്‍ച്ചക്ക് മുജാഹിദുകള്‍ സമസ്തയെ ക്ഷണിച്ചു. സുന്നികളെപ്പറ്റി മുജാഹിദുകളുടെ അങ്ങേഅറ്റം തെറ്റായ വിലയിരുത്തലിനു അവര്‍ മാറ്റം വരുത്തിയല്ലാതെ അവരുമായി ഒരു സ്ഥിരം ഐക്യവേദിയെക്കുറിച്ചു ചിന്തിക്കുവാന്‍ പോലും സമസ്തക്കു സാധ്യമല്ലെന്നു സമസ്ത മറുപടിയും കൊടുത്തു അതുമാത്രം. സിറാജ് ലേഖകന്‍രെ മൂന്നാം തെളിവ്. 3. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും എന്നാല്‍ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏതുരാഷ്ട്രീയക്കാരനേയും എതിര്‍ത്തു പരാജയപ്പെടുത്താന്‍ യുക്ത നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കുമെന്നും തീരുമാനിച്ചു. (28.07.79 ന്നു ചേര്‍ന്ന മുശാവറയുടെ തീരുമാനം) സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നു ഈ തീരുമാനം സംശയാതീതമായി വിളിച്ചോതുന്നു. സുന്നി യുവജനസംഘം രാഷ്ട്രീയമായി സംഘടിക്കണമെന്ന ഒരാഗ്രഹം അതിന്റെ തലപ്പത്തിരിക്കുന്നവര്‍ പ്രകടിപ്പിച്ച സന്ദര്‍ഭത്തിലായിരുന്നു ഈ യോഗം ചേര്‍ന്നത്. അവരുടെ ആഗ്രഹത്തിനു പൂര്‍ണ്ണ വിരാമമിടുവാനായിട്ടാണ് കീഴ്ഘടകങ്ഹളും എന്നു പ്രത്യേകം എടുത്തു പറഞ്ഞതും. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ സുന്നിവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ട് വരികയാണെങ്കില്‍ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങാതെ തന്നെ അയാളെ പരാജയപ്പെടുത്താനുള്ള വഴി സമസ്ത ആലോചിച്ചു പ്രവാര്‍ത്തികമാക്കും. ഇതാണ് തീരുമാനത്തിന്റെ രണ്ടാംഖണ്ഡികയുടെ സാരം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നല്ല. 29.11.79 ചേര്‍ന്ന മുശാവറയുടെ തീരുമാനം അതുവ്യക്തമാക്കുന്നുണ്ട്. അതുപിന്നീട് വിവരിക്കാം. ഇനി രണ്ടാം ഖണ്ഡികയുടെ താല്പര്യം സമസ്ത രാഷ്ട്രീയം സ്വീകരിക്കും എന്നാണെന്നു ആരെങ്കിലും വ്യാഖ്യാനിക്കുകയാണെങ്കില്‍ അവരോട് പറയാനുള്ളതു ഇതാണ്. ''സ്വീകരിക്കും'' എന്ന വാക്ക് ഭാവിയെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഇതുവരെ സമസ്ത രാഷ്ട്രീയം സ്വീകരിച്ചതായി തീരുമാനം എടുത്തിട്ടില്ല. എടുത്താല്‍ ആ വിവരം പൊതുജനങ്ങളെ അറിയിക്കും. ലേഖകന്റെ നാലാം തെളിവ്. 4. സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മുസ്‌ലിംകളില്‍ നിന്നു സുന്നികള്‍ അല്ലാത്തവരെ നിറുത്തരുതെന്നു ഉണര്‍ത്തുവാന്‍ തീരുമാനിച്ചു. (07.10.79 നു ചേര്‍ന്ന മുശാവറ തീരുമാനം) ഇതില്‍ ''സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി'' എന്ന വാക്കുകള്‍ സമസ്തയുടെ മിനുട്ട്‌സില്‍ ഇല്ലാത്തതാണ്. എന്നാല്‍ സമസ്ത ഒരു സുന്നീ ഉലമാ സംഘടയാണ്. സുന്നത്ത് ജമാഅത്ത് മാത്രമാണ് സത്യപ്രസ്ഥാനമെന്നു സമസ്ത വിശ്വസിക്കുന്നു. തന്നിമിത്തം സമസ്ത നേരിട്ട് രാഷ്ട്രീയത്തില്‍ കൈകടത്താതെ തന്നെ എല്ലാ രംഗങ്ങളിലും സുന്നികള്‍ വരേണമെന്ന ഒരാഗ്രഹപ്രകടനം എന്നല്ലാതെ സമസ്ത രാഷ്ട്രീയത്തില്‍ പ്രവേശിച്ചു എന്നതിന്റെയോ പ്രവേശിക്കുമെന്നതിന്റെയോ ഒരു സൂചനപോലും അതില്‍ ഇല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നതു ശരിയുമല്ല. ലേഖകന്‍ തന്നെ എടുത്തുകാണിച്ചതും താഴെ വിവരിക്കുന്നതുമായ സമസ്തയുടെ തീരുമാനം അതിന്നു വ്യക്തമായ തെളിവുമാണ്. ലേഖകന്‍ കാണിച്ച തെളിവ് 5. സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയപാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചതരാവരുത്. (29.11.79 ല്‍ ചേര്‍ന്ന മുശാവറ തീരുമാനം) സമസ്ത സ്വന്തമൊയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കൂട്ടുപിടിച്ചോ രാഷ്ട്രീയം കയ്യാളുന്നില്ലെന്നു ഈ തീരുമാനം സ്പഷ്ടമാക്കുന്നു. ഇതിനുശേഷം ഇന്നേവരേയും ഇതിനെതിരെ സമസ്ത ഒരു തീരുമാനമെടുത്തിട്ടില്ല. തന്നിമിത്തം സിറാജിന്റെ സംഘടന ലേഖകന്‍ തട്ടിവിട്ടതത്രയും അസ്ഥാനത്താണ്. എന്നാല്‍ സമസ്തക്ക് സംഘടനാലവലില്‍ രാഷ്ട്രീയമില്ലെങ്കിലും അടിസ്ഥാനപരമായി പരിശുദ്ധ ഇസ്‌ലാമിനോട് വിരോധമല്ലാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വ്യക്തി എന്ന നിലക്ക് ബന്ധപ്പെടുന്നതിനെ സമസ്ത ആരെയും വിലക്കിയിട്ടില്ല. സമസ്ത രൂപീകരിക്കപ്പെട്ട കാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. ഹുസൈന്‍ മുസ്‌ല്യാര്‍ എന്ന ആളായിരുന്നു. അദ്ദേഹം കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അക്കാലത്ത് കേരളത്തില്‍ മുസ്‌ലിം ലീഗ് പ്രചാരം നേടിയിരുന്നില്ല. ലീഗ് കേരളത്തില്‍ പ്രചരിച്ച ശേഷം നേതാക്കളില്‍ മിക്കപേരുടെയും അനുഭാവം അതിനോടാണ്.
കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട് കാന്തപുരത്തിന്റെ പച്ചക്കളവ് പ്രസ്താവിച്ചുള്ള ഒരു പത്രപ്രസ്താവനയോട് പ്രതികരിച്ചത് നോക്കൂ '4.11.88 നു (ഞായറാഴ്ച) പുറപ്പെട്ട സിറാജ് പത്രത്തില്‍ മസ്‌ലഹത്തിന്റെ പേരില്‍ നടന്നതെന്തെല്ലാം? എന്ന തലക്കെട്ടില്‍ ജ.എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാന്തപുരം പേര് വെച്ചെഴുതിയ ഒരു പ്രസ്താവനയില്‍ സത്യവിരുദ്ധമായ പലതും സ്ഥലം പിടിച്ചു കണ്ടതില്‍ എനിക്ക് വലിയ ഖേദമുണ്ട്. മസ്‌ലഹത്ത് നടക്കുവാന്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍ദ്ധേശിച്ച ചില നിബന്ധനകള്‍ അടങ്ങിയ കത്ത് ബാപ്പുഹാജി അദ്ദേഹത്തെ കാണിച്ചുവെന്നും അതു അദ്ദേഹം വാങ്ങിനോക്കി എന്നും പറഞ്ഞശേഷം അതിലുള്ള നിബന്ധനകള്‍ താഴെകാണും പ്രകാരം അദ്ദേഹം വിവരിക്കുന്നു. 1. സമസ്തയുടെ എല്ലാ തീരുമാനങ്ങളും ഞാന്‍ സ്വീകരിക്കുന്നതാണ്. 2. സുന്നിയുവജനസംഘം പിരിച്ചുവിടണം. 3. മര്‍ക്കസില്‍ നിന്നും ചിലരെ പിരിച്ചുവിടണം. 4. പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പുത്തന്‍പ്രസ്താനക്കാരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കണം. 5. എസ്.എസ്.എഫുമായി യാതൊരു ബന്ധവും പാടില്ല. തുടങ്ങിയ കാര്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. സമസ്തയുടെ തീരുമാനം ഞാന്‍ സ്വീകരിക്കുമെന്നു പറയേണ്ടതില്ല ഞാന്‍ അതിന്റെ ജോയിന്‍ സെക്രട്ടറിയാണ്. എസ്.വൈ.എസ് പിരിച്ചു വിടുമെന്നു എനിക്ക് സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല. അതിന്റെ ആവശ്യവുമില്ല പുത്തന്‍ പ്രസ്ഥാനക്കാരുമായി കൂട്ടുചേരുക എന്നതിനു നിരവധി ഇനങ്ങളുണ്ട്. അതില്‍ പാടുള്ളതും ഇല്ലാത്തതും സമസ്തയില്‍ വെച്ചു തീരുമാനിക്കേണ്ടതാണ്. ഇനി എ.പി. ചൂണ്ടിക്കാട്ടി കത്തും അതിനെക്കുറിച്ചുള്ള നിരൂപണവും (താഴെ വിവരിക്കുന്നു. 10.09.88 നു ഡോ. യു. ബാപ്പുട്ടി ഹാജി ചെമ്മാട്) അവര്‍കളാണ് എ.പി.ക്ക് പ്രസ്തുത കത്ത് വായിച്ചു കേള്‍പ്പിച്ചത്. എ.പിയുടെ കയ്യില്‍ കത്തുകൊടുത്തിട്ടില്ല എന്നാണ് ബാപ്പുട്ടി ഹാജി പറഞ്ഞത്). താങ്കളോട് ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മറ്റും രാഷ്ട്രീയ പ്രേരിതമാണെന്നു വന്നിട്ടുണ്ട്. ജനങ്ങള്‍ അങ്ങനെ മനസ്സിലാക്കി വെച്ചിട്ടുമുണ്ട്. അവരുടെ പേരില്‍ തക്കതായ നടപടി സ്വീകരിക്കേണ്ടതാണ് (നോക്കുക. മര്‍ക്കസില്‍ നിന്നു ആരെങ്കിലും പിരിച്ചുവിടേണമെന്നു ഇതില്‍ എവിടെയാണുള്ളത്. ''മര്‍ക്കസുസ്സഖാഫത്തുസ്സുന്നിയ്യ'' സുന്നി യുവജനസംഘത്തിന്റെ സ്ഥാപനമാണ്. സുന്നി യുവജനസംഘം സമസ്തയുടെ കീഴ്ഘടകവുമാണ്. സമസ്തക്ക് രാഷ്ട്രീയമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമൊന്നും ഇല്ലെന്നു അതുപലവുരു പ്രഖ്യാപിച്ചതുമാണ്. ആ നിലക്ക് മര്‍ക്കസിലെ ജീവനക്കാരില്‍ വല്ലവരും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും മര്‍ക്കസിനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താവളമാക്കുന്നതും സമസ്തയെ ധിക്കരിക്കലാണ്. അത്തരം ധിക്കാരികളുടെ പേരില്‍ തക്കനടപടി എടുക്കണമെന്നല്ലേ കത്തില്‍ പറഞ്ഞുള്ളൂ. അവരെ പുറത്താക്കേണമെന്നു പറഞ്ഞിട്ടില്ല. ഏതായാലും ആ ആവശ്യത്തെക്കുറിച്ചു എ.പി. ഒന്നും പ്രതികരിച്ചു കാണാത്തതിനാല്‍ അതുന്യായമാണെന്നു അദ്ദേഹത്തിന്നും അഭിപ്രായമുണ്ടെന്നു നമുക്ക് അനുമാനിക്കാം). 2. സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി ദുരുപയോഗപ്പെടുത്തരുത്. ഈ ആവശ്യത്തിലും ഒട്ടും അന്യായമില്ല. അതുകൊണ്ടായിരിക്കാം എ.പി.യുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഈ ഭാഗം വിട്ടുകളഞ്ഞത്). 3. സുന്നീ യുവജനസംഘം സ്റ്റെയിറ്റ് കമ്മറ്റി മുശാവറ പുനഃസംഘടിപ്പിക്കുകയും സ്റ്റെയിറ്റു കമ്മറ്റിയുടെയും കീഴ്ഘടകങ്ങലുടെയും എല്ലാ പ്രവര്‍ത്തനങ്ങളും സമസ്തയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കുകയും ചെയ്യുക. ഇങ്ങനെയായിരുന്നു ബാപ്പുട്ടിഹാജിയുടെ കത്തിലുണ്ടായിരുന്നത്. ഏതാനും കൊല്ലങ്ങളായി എസ്.വൈ.എസ്സില്‍ നിന്നു ചില സുന്നികളെ മനപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ഒരു നയമായിരുന്നു അതിന്റെ നേതൃത്വം സ്വീകരിച്ചു വന്നിരുന്നത്. തന്നിമിത്തം ഒരു നല്ല വിഭാഗം സുന്നികള്‍ക്ക് എസ്.വൈ.എസ്. നേതൃത്വത്തോട് വെറുപ്പുണ്ടായിരുന്നു. അതിന്റെ ഫലമായിട്ടാണ് മദ്ധ്യ കേരള സുന്നീ സമ്മേളനമെന്ന ഒരാശയം തന്നെ ഉടലെടുക്കുകയും എറണാകുളത്ത് നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ എസ്.വൈ.എസ്സിനെ ആക്ഷേപവിമുക്തമാക്കേണ്ടതു അനിവാര്യമായിത്തീര്‍ന്നു. അതിന്നുവേണ്ടിയാണ് അതിനെ പുനസംഘടിപ്പിക്കണമെന്നും അതിന്റെ പ്രവര്‍ത്തനം സമസ്തയുടെ നിയന്ത്രണത്തിലാക്കേണമെന്നും പറഞ്ഞത്. ഇതിലെന്താണൊരു പന്തികേടുള്ളത്. എസ്.വൈ.എസ്. പിരിച്ചുവിടേണമെന്നു കത്തില്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്നു എ.പി. പ്രസ്താവിച്ചതു സത്യമല്ല. 4. ''സമസ്തയെയോ അതിന്റെ നേതാക്കളെയോ സ്ഥാപനങ്ങളെയോ തെറ്റായ നിലയില്‍ പരാമര്‍ശിക്കുന്ന സുന്നികളുടെതെന്നവകാശപ്പെടുന്ന പത്രമാസികകളെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നു തടഞ്ഞുനിറുത്തുകയും സുന്നത്ത് ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തകരെയും ഒരേനിലക്ക് കാണാനുള്ള രംഗം സൃഷ്ടിക്കുകയും ചെയ്യുക'' ഈ ആവശ്യത്തിലും തെറ്റൊന്നും കാണാത്തതുകൊണ്ടായിരിക്കാം എ.പി. ഒന്നും പ്രതികരിക്കാതിരുന്നത്. 5. ദീനീ വിദ്യാര്‍തഥികളെ അലങ്കോലപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ മുഴുകിയ എസ്.എസ്.എഫുമായി സമസ്ത നേതാക്കള്‍ സഹകരിക്കരുത്. ഇവിടെ എസ്.എസ്.എഫുമായി നിരുപാധികം സഹകരിക്കരുതെന്നു പറഞ്ഞിട്ടില്ല. എസ്.എസ്. എഫുക്കാര്‍ ദീനി വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നുണ്ടെങ്കില്‍ അവരുമായി സഹകരിക്കരുത്. അത് ഉണ്ടോ ഇല്ലേ എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കാവുന്നതേയുള്ളൂ.'' 6. മതേതര ഭൗതികരാഷ്ട്രമായ ഇന്ത്യയില്‍ മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചു അനിവാര്യമായി വരുമ്പോള്‍ മറ്റുള്ളവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ ഒരുവിധത്തിലും ആക്ഷേപിക്കാതിരിക്കുക. ഈ ആവസ്യം എപിയും ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ പാടുള്ളതും അല്ലാത്തതും സമസ്ത തീരുമാനിക്കണമെന്നേ അദ്ദേഹം പറയുന്നുള്ളൂ. ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ ഇ.കെ. സംബന്ധിച്ചതു ശരിയാണ് തെറ്റല്ല എന്നു എ.പി. ഉള്‍പ്പെട്ട മുശാവറ തീരുമാനിച്ചതാണ്. എന്നിരിക്കെ ഇപ്പോഴും എ.പി.യും കൂട്ടുകാരും അതിനെ ആക്ഷേപിച്ചുകൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്തു നടക്കുന്നതിന്റെ ഉദ്ദേശമെന്താണ്? സുന്നികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കുക എന്ന നീചമായ ഉദ്ദേശമല്ലേ ഇതിലുള്ളത്? ഇത്തരം വിഷയങ്ങളെകുറിച്ചു സമസ്ത എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കാമെന്നു രേഖാമൂലം സമ്മതിക്കുക.'' ഈ ആവശ്യത്തിനു എ.പി.യുടെ പ്രതികരണം അദ്ദേഹം സമസ്തയുടെ തീരുമാനം സ്വീകരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ല എന്നാണല്ലോ അദ്ദേഹം ഈ പറഞ്ഞതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. കാരണം എസ്.വൈ.എസിന്റെ എറണാകുളം സമ്മേളനം നീട്ടിവെക്കേണമെന്ന സമസ്ത മുശാവറയുടെ തീരുമാനം അദ്ദേഹം തള്ളിക്കളഞ്ഞതു ഇതിനുശേഷമായിരുന്നു. ചുരുക്കത്തില്‍ 04.12.88 ല്‍ സിറാജില്‍ വന്ന എ.പി.യുടെ പ്രസ്താവന സത്യത്തിനു നിരക്കാത്തതാകുന്നു.
പുത്തന്‍വാദികളുമായി കൂട്ടുകൂടല്‍
പുത്തന്‍വാദികളുമായി കൂട്ടുകൂടാമെന്നു സമസ്ത തീരുമാനിച്ചു എന്നും തന്നിമിത്തം സമസ്ത അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു എന്നുമാണല്ലോ വിഘടിത സുന്നികള്‍ നാടുനീളെ പെരുമ്പറയടിച്ചു നടക്കുന്നത്. എന്നാല്‍ ഇതില്‍ സത്യത്തിന്റെ കണിക പോലുമില്ല. പുത്തനാശയക്കാരുമായി നിരുപാധികം കൂട്ടുചേരാമെന്നു സമസ്ത തീരുമാനിച്ചില്ല. ഇന്ത്യയില്‍ മുസ്‌ലിം ശരീഅത്ത് നിയമം (ഇതു സുന്നി ശരീഅത്താണെന്നും പുത്തന്‍വാദികളുടെ ശരീഅത്ത് അല്ലെന്നും പ്രത്യേകം പ്രസ്താവ്യമാണ്) എടുത്തുകളയുകയും ഒരു പൊതുസിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യേണമെന്ന ഒരു അഭിപ്രായം പൊന്തിവരികയും അതു പ്രബലപ്പെടുകയും ചെയ്തപ്പോള്‍ അതിനെ സംഘടിതമായി ചെറുക്കേണ്ടതു ഇവിടെ ഇസ്‌ലാമിന്റെ നിലനില്‍പ്പിന്നു അനിവാര്യമായിത്തീര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുവാനായി നവീനവാദികളുമായി സഹകരിക്കുന്നതിനെ ബഹു: സമസ്ത അതിന്റെ ചരിത്രത്തില്‍ ഇന്നേവരെ നിരോധിച്ചിട്ടില്ല. അങ്ങനെ മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സംരക്ഷണ ബോര്‍ഡ് യോഗം ചേര്‍ന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും അതില്‍ സംബന്ധിച്ചു. സമസ്തയുടെ പ്രതിനിധി ആയിട്ടല്ല സ്വന്തം നിലയില്‍ യോഗത്തില്‍ നൂതനവാദികളില്‍ ചിലരുമുണ്ടായിരുന്നു. അതിനെ തുടര്‍ന്നു വിഘടിത സുന്നികള്‍ ബഹളം വെക്കാന്‍ തുടങ്ങി. സമസ്ത അതിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചെന്നു അവര്‍ ആക്ഷേപിച്ചു. പിന്നീട് സമസ്തയുടെ ഒരു മുശാവറ യോഗം ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ചചെയ്യാനായിരുന്നില്ല യോഗം ചേര്‍ന്നത്. പക്ഷെ ഒരു മെമ്പര്‍ ഈ പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്നു സജീവമായ ചര്‍ച്ച നടന്നു. ഇ.കെ. ക്ക് പറയാനുള്ളത് അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ തങ്ങള്‍, എ.പി. കാന്തപുരം, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ മുതലായവരെല്ലാം ആ യോഗത്തിലുണ്ടായിരുന്നു. അവസാനം ജനറല്‍ സെക്രട്ടറിയുടെ നടപടി മുശാവറ ഏകകണ്ഠമായി ശരിവെച്ചാണ് പിരിഞ്ഞത്. എന്നാല്‍ വിഘടിത സുന്നികളുടെ ഏറ്റവും വലിയ നേതാവായ കാന്തപുരം എ.പി. യാതൊരു സത്യദീക്ഷയും ആദര്‍ശനി,#്ടയുമില്ലാതെ പുത്തന്‍വാദികളുമായി കൂട്ടുചേര്‍ന്ന പല സംഭവങ്ങളും ഉദ്ധരിക്കാനുണ്ട്. ഉദാഹരണത്തിന്നു ചിലതുമാത്രം കുറിക്കാം. 1979 നവംബറില്‍ ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലേക്കു പോയി. കാരന്തൂരില്‍ സ്ഥാപിച്ച സുന്നിമര്‍ക്കസിന്റെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം പോയതും. അനന്തരം 10.11.79 ലെ ലീഗ് ടൈംസിലും 16.11.79 ലെ ചന്ദ്രികയിലും എ.പി.യുടെ ഖത്തര്‍ പരിപാടിയെപറ്റി ഒരു റിപ്പോര്‍ട്ട് വന്നു. രണ്ടു പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ തമ്മില്‍ ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമുണ്ടായിരുന്നില്. ജ: എ.പി. അഖിലേന്ത്യാ ലീഗുമായും അതിന്റെ ഓഫീസുമായും അടുത്തബന്ധം പുലര്‍ത്തിപോരുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും പ്രസംഗങ്ങള്‍ക്കും ലീഗ് ടൈംസ് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. അങ്ങനെ ആദ്യം ലീഗ്‌ടൈംസിലും പിന്നെ ചന്ദ്രികയിലും വന്ന ഖത്തര്‍ റിപ്പോര്‍ട്ട് താഴെ പറയും പ്രകാരമായിരുന്നു. ''മുസ്‌ലിംകള്‍ സുന്നികളും മുജാഹിദുകളും മറ്റുമായി വ്യത്യസ്തമായി സംഘടിക്കുമ്പോള്‍ തന്നെ ശാഖാപരമായ വഴക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കേണമെന്നു സമസ്ത കേരള സുന്നിയുവജനസംഘം സെക്രട്ടറി ജ.കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉല്‍ബോധിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ശാഖാപരമായ ഭിന്നതകള്‍ക്കതീതമായ ഐക്യമാണ് ആവശ്യമെന്നും സുന്നീയുവജനസംഘം നേതാവ് ഇവിടെ ഒരു വമ്പിച്ച പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. തൗഹീദിന്റെ അടിസ്ഥാനത്തിലായിരിക്കണം ഈ ഐക്യമെന്നും അദ്ദേഹം പറഞ്ഞു. മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതകളായിരുന്നെങ്കിലും അവര്‍ വഴക്കടിച്ചിരുന്നില്ലെന്ന കാര്യം ശാഖാപരമായ ഭിന്നതക്കതീതമായ മുസ്‌ലിം ഐക്യത്തിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്ത് ഇസ്‌ലാമീ നേതാവ് എം.വി. മുഹമ്മദ് സലീം മൗലവി യോഗം ഉല്‍ഘാടനം ചെയ്തു.... ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടായി. കാരണം അദ്ദേഹം പുത്തന്‍വാദികളുമായി ചങ്ങാത്തം സ്ഥാപിക്കുക മാത്രമല്ല അവരെ തൃപ്തിപ്പെടുത്തുവാനായി അവരും സുന്നികളും തമ്മിലുള്ള ഭിന്നിപ്പ് സാഖാപരമാണെന്നും അത് മദ്ഹബുകള്‍ തമ്മിലുള്ള ഭിന്നിപ്പുകള്‍ പോലെ തന്നെയാണെന്നും അതിന്റെ പേരില്‍ ഒരു വാദപ്രതിവാദമോ മറ്റൊ നടത്തുന്നതു സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുമെന്നും തന്നിമിത്തം അത് ഒഴിവാക്കേണമെന്നും മറ്റും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സമര്‍ത്ഥിച്ചിരുന്നു. സത്യത്തിനും സമസ്തയുടെ നിലപാടിനും ഒട്ടും നിരക്കാത്ത ഈ റിപ്പോര്‍ട്ട് കണ്ടതിനെ തുടര്‍ന്നു സമസ്തയുടെ മുശാവറ യോഗം ചേര്‍ന്നു. പരിശുദ്ധ അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആദര്‍ശം മുറുക്കിപിടിക്കുന്ന സുന്നികളുടെ അന്തസ്സുയര്‍ത്തുവാന്‍ അഹോരാത്രം അത്യദ്ധ്വാനം ചെയ്തിരുന്ന മര്‍ഹൂം ഇ.കെ. അസ്സന്‍മുസ്‌ല്യാര്‍ വല്ലാതെ ക്ഷുഭിതനായി. എ.പി. യെ സമസ്തയില്‍ നിന്നു തന്നെ പുറത്താക്കണമെന്നു അഭിപ്രായപ്പെട്ടു. എന്നാല്‍ ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും തല്‍ക്കാലം ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നു ഒഴിവാക്കിയാല്‍ മതി എന്നു പറയുകയും ചെയ്തു. അങ്ങനെ ഐക്യകണ്‌ഠേന തല്‍സ്ഥാനത്തു നിന്നു എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ ഒഴിവാക്കുകയും ചെയ്തു. സത്യത്തില്‍ നിന്നും സമസ്തയുടെ നയത്തില്‍ നിന്നും വ്യതിചലിച്ചതിന്റെ ഒന്നാമത്തെ ശിക്ഷ ജ. എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അന്നനുഭവിച്ചു. തന്നിമിത്തം സമസ്തയെ പൂര്‍ണ്ണമായും തന്റെ കൈപടത്തില്‍ ഒതുക്കുകയോ അല്ലെങ്കില്‍ അതിനെപറ്റെ നശിപ്പിക്കുയോ ചെയ്യാനുള്ള പരിപാടി അന്നുമുതല്‍ അദ്ദേഹം ആരംഭിക്കുകയും ചെയ്തു. മറ്റൊരു ഉദാഹരണം കാണുക. 1978 മുസ്‌ലിംലീഗ് രണ്ടായി പിളര്‍ന്നു രണ്ടു ചേരികളായി പ്രവര്‍ത്തിക്കുന്ന കാലം. ഒന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. അതു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലും, മറ്റേതു അഖിലേന്ത്യാമുസ്‌ലിം ലീഗ്. അതു വഹാബിനേതാവായ എം.കെ. ഹാജിയുടെ നേതൃത്വത്തിലും, എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഇഷ്ടപ്പെട്ടതു എം.കെ. ഹാജിയുടെ ലീഗിനെയായിരുന്നു. തന്നിമിത്തം അദ്ദേഹം അഖിലേന്ത്യാലീഗിലെ വഹാബീസുന്നിവ്യത്യാസം കൂടാതെ നേതാക്കളുമായി സ്‌നേഹബന്ധം പുലര്‍ത്തിപ്പോന്നു. അക്കാലത്ത് ഷാര്‍ജയിലെ സൈത്ത് എന്ന സ്ഥലത്തെ ഖാസിയും കടുത്ത വഹാബിയുമായ ശൈഖ് മഹ്‌വീത്തി എന്ന ആളെ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ കാരന്തൂര്‍ സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു. ഉടനെ എം.കെ. ഹാജി എ.പി.യുമായി ബന്ധപ്പെട്ടു മഹ്‌വീത്തിയെ തിരൂരങ്ങാടി യത്തീംഖാന സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചു. അങ്ങനെ എ.പി. അവര്‍കള്‍ മഹ്‌വീത്തിയെ കൂട്ടി തിരൂരങ്ങാടി യത്തീംഖാനയില്‍ വന്നു. അവിടെ എം.കെ. ഹാജിക്ക് പുറമെ മറ്റു പല വഹാബീ നേതാക്കളുമുണ്ടായിരുന്നു. അവരൊന്നിച്ചു എ.പി. ആഹാരം കഴിക്കുകയും യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ആ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് അന്നു അഖിലേന്ത്യാ ലീഗിലായിരുന്ന ജ: എസ്സ്.എം. ജിഫ്‌രി തങ്ങള്‍ (കക്കാട്) അവര്‍കള്‍ എ.പി. പുത്തനാശയക്കാരോടൊന്നിച്ചിരുന്നു ആഹാരം കഴിക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞ ന്യായം എ.പി. ഏതോ ഒരു ഹോട്ടലില്‍ ചായ കഴിക്കാന്‍ കയറിയപ്പോള്‍, എം.കെ. ഹാജിയും മഹ്‌വീത്തിയും മറ്റും വന്നു അവിടെ ഇരുന്നെന്നും അപ്പോള്‍ എടുത്തഫോട്ടോയാണ് അതെന്നുമായിരുന്നു. ഈ ന്യായം അവരെ കൂടുതല്‍ നിന്ദ്യരും ഇളിഭ്യരുമാക്കുമെന്നു ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം ഇപ്പോള്‍ അവര്‍ അടവൊന്നു മാറ്റിയിരിക്കയാണ്. ഇപ്പോള്‍ അവര്‍ പറയുന്നതു ഇങ്ങനെയാണ് തിരൂരങ്ങാടി യത്തീംഖാന മുജാഹിദുകളുടെ ആയതുകൊണ്ട് ശൈഖ് മഹ്‌വീത്തിയെ അങ്ങോട്ട് ഒറ്റക്കയച്ചാല്‍ അവര്‍ സമസ്തയെപ്പറ്റി അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെങ്കിലോ എന്നു ഭയപ്പെട്ടതുകൊണ്ടാണ് എ.പി. കൂടെ പോയത് എന്നാകുന്നു. ഈ അടവും വിഘടിത സുന്നികളെ രക്ഷിക്കില്ല. മഹ്‌വീത്തി കടുത്ത വഹാബിയാണെന്ന സത്യം ഇവിടെ ആരും അറിഞ്ഞിരിക്കയില്ലെന്നായിരിക്കും ഈ പാവങ്ങള്‍ ധരിച്ചിരിക്കുന്നത്. സുന്നികളെ ഖബര്‍ ആരാധകരായി ഗണിക്കുന്ന കല്ലുകൊണ്ട് കെട്ടിയ ഒരു ഖബര്‍ കണ്ടാല്‍ ശാപം കൂറി പിറകോട്ടോടുന്ന ഒരു മുരത്ത സുന്നീവിരോധിയെ എന്തിന്നു എ.പി. സുന്നീ മര്‍ക്കസില്‍ കൊണ്ടുവന്നു? എന്തിന്നു അയാളുമായി സ്‌നേഹബന്ധം പുലര്‍ത്തി. പുത്തന്‍ വാദികളുമായി ഒരുവിധ ബന്ധവും പാടില്ലെന്ന വാദക്കാരാണ് താനും തന്റെ അനുയായികളുമെന്നും അതിന്റെ പേരിലാണ് സമസ്തക്കാര്‍ക്കും തന്നോട് വിരോധമെന്നും പൂരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന എ.പി.ക്ക് വല്ല ആത്മാര്‍ത്ഥതയോ സത്യദീക്ഷയോ ഉണ്ടോ? വേറെ ഒരു ഉദാഹരണം കാണുക. ലീഗ് രണ്ടായി പിളര്‍ന്നപ്പോള്‍ എം.കെ. ഹാജി നേതൃത്വം നല്‍കിയ അഖിലേന്ത്യ ലീഗിലാണ് ജ. എ.പി. സീറ്റ് പിടിച്ചതെന്ന് മുമ്പ് പറഞ്ഞല്ലൊ. അങ്ങനെ ആ ലീഗിലുള്ള പുത്തനാശയക്കാരുമായി അദ്ദേഹം സമ്പര്‍ക്കം സ്ഥാപിച്ചു. അക്കാലത്തായിരുന്നു അദ്ദേഹത്തിന്റെ പുത്രിയുടെ വിവാഹ അടിയന്തരമുണ്ടായത്. കല്ല്യാണത്തിന്നു പലരേയും ക്ഷണിച്ചു. ആ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും മുജാഹിദു നേതാവുമായ എ.പി. അബ്ദുറഹ്മാന്‍ ഹാജിയെയും ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. ഉമര്‍ ബാഫഖി തങ്ങളുമൊത്ത് കല്ല്യാണത്തിനു വന്നു. എ.പി. അദ്ദേഹത്തെ സബഹുമാനം ഉന്നത വ്യക്തികള്‍ക്ക് പ്രത്യേകമായി തയ്യാര്‍ ചെയ്ത സ്വാദിഷ്ടമായ ഭക്ഷണം നല്‍കി സസന്തോഷം യാത്രയാക്കി. നോക്കുക പു#്തതന്‍വാദികളുമായി ബന്ധപ്പെടരുതെന്നു പറഞ്ഞതിനാണ് തന്നെ സമസ്ത എതിര്‍ക്കുന്നതെന്നു പറഞ്ഞിരുന്നതെന്നു പറഞ്ഞു നടന്നു ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എ.പി. യാണ് ഇത് ചെയ്തതെന്നു ഓര്‍ക്കണം. ഒരു ഉദാഹരണവും കൂടി കാണുക: 1983 ഏപ്രില്‍ 26 ന്നായിരുന്നു സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ബോര്‍ഡിംഗ് മദ്‌റസയുടെ കെട്ടിടോല്‍ഘാടനം വെളിമുക്കില്‍ നടത്തപ്പെട്ടത്. ഉദ്ഘാടകന്‍ ബഹു: കേരള ഗവര്‍ണ്ണര്‍ ശ്രീ. രാമചന്ദ്രനായിരുന്നു. ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന ബഹു: സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ (ഉള്ളാള്‍) ആയിരുന്നു. സ്റ്റേജില്‍ സന്നിഹിതരായവരില്‍ ഒരാള്‍ മുജാഹിദ് നേതാവായ പരേതന്‍ ഔക്കാദര്‍കുട്ടി നഹയും അയാളുടെ തൊട്ടടുത്തുതന്നെ ഉപവിഷ്ടനായതു ജ:എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ (കാന്തപുരം) അവര്‍കളുമായിരുന്നു. അന്നു ഉള്ളാള്‍ തങ്ങള്‍ വിദ്യാഭ്യാസബോര്‍ഡിന്റെ പ്രസിഡണ്ടായിരുന്നെന്നും നാം ഓര്‍ക്കണം. മറ്റൊന്നുസഅദിയ്യാ അറബികോളേജിന്റെ വകയായ കാസര്‍ക്കോട് ടൗണിലുള്ള ലോഡ്ജ് ഉല്‍ഘാടനം ചെയ്തതു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ടു സാഹിബായിരുന്നു. ആ യോഗത്തില്‍ സേട്ടുവിനോടൊന്നിച്ചു പങ്കുവഹിച്ചവരില്‍ ബഹു: ഉള്ളാള്‍ തങ്ങള്‍ എം.പി. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ മുതലായവരുണ്ടായിരുന്നു. അവരെല്ലാം സേട്ടുവൊന്നിച്ചു ആഹാരം കഴിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സേട്ടുസാഹിബ് മുതലായവര്‍ സംബന്ധിച്ചു. യോഗത്തില്‍ ഇ.കെ. പങ്കുകൊണ്ടു എന്നതിന്റെ പേരിലാണല്ലോ എ.പിയും ഉള്ളാളും സമുദായത്തില്‍ ഈ കുഴപ്പവും പിളര്‍പ്പുമെല്ലാം സൃഷ്ടിച്ചുവിട്ടത്. അവരുടെ മുമ്പ് പറഞ്ഞ നടപടിയൊന്നും തെറ്റോ സമസ്തക്കെതിരോ അല്ലെങ്കില്‍ ഇ.കെ. ചെയ്തതു മാത്രം തെറ്റായതെങ്ങനെ?
മസ്‌ലഹത്ത് പൊളിച്ചതാര്
21.04.1974 ന്നു പാലക്കാട് ജന്നത്തുല്‍ ഉലൂം അറബി കോളേജില്‍ ചേര്‍ന്ന മുശാവറ യോഗമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ സമസ്തഃ മുശാവറ മെമ്പറായി തെരഞ്ഞെടുത്തത്. എന്നാല്‍ 1976 മുതല്‍ക്കുതന്നെ സമസ്തയെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അതു നടക്കില്ലെന്നു കണ്ടപ്പോള്‍ എന്നാല്‍ സുന്നീ യുവജനസംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമം നടത്തിനോക്കി. തദവസരത്തിലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്ന തീരുമാനം 28.07.79 ന്നു ചേര്‍ന്ന മുശാവറ യോഗം കൈകൊണ്ടത്. തല്‍സമയം അദ്ദേഹത്തിന്റെ അപഥ സഞ്ചാരം മറ്റൊരു വഴിക്കു തുടര്‍ന്നു. പിന്നില്‍ നിന്നുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. അതാണ് ശൈശവത്തില്‍ തന്നെ കാലഗതി പ്രാപിച്ച എം.ഡി.പി. എന്ന രാഷ്ട്രീയ പാര്‍ട്ടി. ഇതിന്റെ ഉപദേശക സമിതി മെമ്പറായിരുന്നു ജ: എ.പി. പ്രത്യക്ഷത്തില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ കാണപ്പെട്ടവര്‍ പറഞ്ഞിരുന്നത് '' ഈ സംഘടന സമസ്തയുടെ ആശീര്‍വ്വാദത്തോടെയാണ് രൂപീകരിക്കപ്പെട്ടതെന്നും സമസ്തയുടെ നിര്‍ദ്ദേശോപദേശമനുസരിച്ചാണ് ഇതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്'' എന്നുമായിരുന്നു. അങ്ങനെ മുശാവറയോഗം ചേരുകയും ''സമസ്തക്ക് പഴയതോ പുതിയതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധമില്ല'' എന്ന ഉറച്ചതീരുമാനം അതു പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ എം.ഡി.പി. യുടെ കഥയും കഴിഞ്ഞു. എന്നിരുന്നാലും ജ:എ.പി. അവര്‍കള്‍ അതുമായുള്ള വ്യക്തിബന്ധം വേര്‍പ്പെടുത്തുകയോ ഉപദേശകസമിതി മെമ്പര്‍ സ്ഥാനം രാജിവെക്കുകയോ ചെയ്തില്ല. മാത്രമല്ല, എം.ഡി.പി. യുടെ ഭരണഘടന സമസ്ത മുശാവറ യോഗത്തില്‍ വായിച്ചു റിക്കാര്‍ഡാക്കി എന്നു ഗള്‍ഫുനാടുകളില്‍ പല പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചു. ഇതില്‍ സത്യത്തിന്റെ ഹര്‍ക്കത്തോ പുള്ളിയോ ഇല്ല എന്നതാണ് സത്യം. ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സുന്നീ യുവജനസംഘത്തെ തന്റെ കരവലയത്തിനുള്ളില്‍ ഒരുക്കുവാനും തന്റെ കൊട്ടിനൊത്തു നൃത്തം വെക്കുന്ന ഒരു പാവസംഘടനയാക്കി മാറ്റുവാനും അദ്ദേഹം അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ ആജ്ഞാനുവര്‍ത്തികളായി തീരുകയില്ലെന്നു അദ്ദേഹം മനസ്സിലാക്കിയവരെ എസ്.വൈ. എസ് ല്‍ നിന്നു തന്ത്രപരമായി പുറംതള്ളി. അദ്ദേഹത്തിന്റെ റാന്‍മൂളികളെ മറ്റുവിഷയങ്ങളില്‍ എത്ര മോശക്കാരായിരുന്നാലും എസ്.വൈ.എസ്. ന്റെ ഉന്നതസ്ഥാനങ്ങലില്‍ പ്രതിഷ്ടിച്ചു. സമസ്തയെയോ അല്ലെങ്കില്‍ സുന്നീ യുവജന സംഘത്തെ തന്നെയോ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ നിലവിലുള്ള സമസ്ത അനുവദിക്കയില്ലെന്നാഗ്രഹിച്ച എ.പി. പിന്നീടുള്ള ഓരോ കാല്‍വെപ്പും തന്ത്രപരമായും കരുതലോടുകൂടിയുമാണ് നടത്തിപോന്നത്. സമുദായ നേതൃത്വം കൈക്കലാക്കുവാനും എസ്.വൈ.എസ് നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലിറക്കുവാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം പരതിക്കൊണ്ടിരുന്നു. കേരളത്തിലെ സുന്നികളില്‍ ബഹുഭൂരിപക്ഷവും രാഷ്ട്രീയമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനോട് അനുഭാവമുള്ളവരാണല്ലോ. അതിന്റെ പ്രസിഡണ്ട് ബഹു. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളോട് അവര്‍ക്ക് വലിയ ബഹുമാനവും ഭക്തിയുമാണ്. അതിനാല്‍ ലീഗില്‍ നിന്നു ആളുകളെ അടര്‍ത്തി എടുത്ത് തന്റെ പക്ഷക്കാരനാക്കാനായി പണ്ടേ ലീഗ് വിരോധിയായിരുന്ന അദ്ദേഹം ലീഗിന്റെയും അതിന്റെ നേതൃത്വത്തിന്റെയും നേര്‍ക്ക് കടുത്ത അപവാദശരങ്ങള്‍ എയ്തുവിട്ടുകൊണ്ടിരുന്നു. ദീനീ വിജ്ഞാനത്തിന്നു വലിയ പ്രാധാന്യം നല്‍കുന്ന ആളുകളാണല്ലോ പൊതുവെ കേരള മുസ്‌ലിംങ്ങള്‍ അതുകൊണ്ട് തന്നെ അവര്‍ അറിവ് പഠിച്ചവരെയും അതുപഠിപ്പിക്കുന്നവരെയും പഠിക്കുന്നവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കേരളത്തില്‍ അനേകം ദര്‍സുകളും മദ്‌റസകളും അറബികോളേജുകളും നിലനിന്നുവരുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഒരു വലിയ വിഭാഗം സാമ്പത്തികമായി അവശത അനുഭവിക്കുന്നവരാകുന്നു. തന്നിമിത്തം ജ: എ.പി. ആ രംഗത്തു ധാരാളം പണം ചിലവാക്കി. അങ്ങനെ അദ്ധ്യാപക വിദ്യാര്‍ത്ഥി വിഭാഗങ്ങളില്‍ ഒരു നല്ല ശതമാനത്തെ അദ്ദേഹം തന്റെ പക്ഷക്കാരാക്കി മാറ്റി. പണത്തിന്റെ മേലെ പരുന്തും പറക്കില്ലല്ലോ. മുദരിസുകളും മുഅല്ലിമുകളും മുതഅല്ലിമുകളും നാടുകളിലെല എല്ലാ വീടുകളുമായി ബന്ധപ്പെടുന്നതുകൊണ്ടും അവരെ നാട്ടുകാരെല്ലാം സ്‌നേഹിക്കുന്നതുകൊണ്ടും അവര്‍ മുഖേന നാട്ടുകാരെ വശത്താക്കാമെന്ന എ.പി.യുടെ ദൂരകാഴ്ച അത്രമോശമൊന്നുമല്ല. ഏതായാലും ഇങ്ങനെ പലനിലക്കും സുന്നത്ത് ജമാഅത്തിന്റെ അണികളില്‍ പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായി കണ്ടുതുടങ്ങിയപ്പോള്‍ മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമായുടെ ഒരു യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും സുന്നികള്‍ക്കിടയില്‍ ഒരു യോജിപ്പുണ്ടാക്കുവാന്‍ ശ്രമം നടത്തുകയും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ സന്ധിസംഭാഷണം പല സ്ഥലങ്ങളില്‍ വെച്ചു പല സന്ദര്‍ഭങ്ങളിലായി നടന്നുവെങ്കിലും സമസ്തയില്‍ നിന്നു വിട്ടുപോരേണമെന്നും അതു ന്യായമായും സമാധാനപരമായും ആയികൂടായെന്നും ഒരു കുഴപ്പം ഉണ്ടാക്കീട്ട് തന്നെ വേണമെന്നും നിയ്യത്ത് ചെയ്തിരുന്ന എ.പി. അതെല്ലാം തന്ത്രപൂര്‍വ്വം തട്ടിമാറ്റി. അങ്ങനെ മസ്‌ലഹത്തിനിറങ്ങിയവര്‍ തല്‍സംരഭങ്ങളില്‍ നിന്നു പിന്മാറി. അങ്ങനെ മസ്‌ലഹത്ത് വഴിമുട്ടികിടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു 1988 നവംബര്‍ 12-നു ശനിയാഴ്ച കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് യോഗം ചേര്‍ന്നത്. യോഗാവസാനത്തില്‍ മസ്‌ലഹത്ത് വിഷയം വീണ്ടും പൊന്തി വന്നു. യോഗാദ്ധ്യക്ഷന്‍ ഉള്ളാള്‍ തങ്ങളായിരുന്നു. തങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ബഹു: ഇ.കെ. പറയുന്ന തീരുമാനം അംഗീകരിച്ചു കൊള്ളാമെന്നു സന്ദര്‍ഭത്തിന്റെ സമ്മര്‍ദ്ധം കൊണ്ടായിരിക്കാം എ.പി.യും യാതൊരു എതിര്‍പ്പും കൂടാതെയാണ് ആ അഭിപ്രായത്തോട് യോജിച്ചത് ബഹു: ഇ.കെ. വളരെ മടിച്ചു. അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ തന്നെ തീരുമാനിച്ചോലൂ. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചെന്നു വരില്ല'' അപ്പോള്‍ എസ്.വൈ.എസ് പ്രസിഡണ്ട് എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ പറഞ്ഞു: ''അവിടന്നു തന്നെ പറയണം. അതു സ്വീകരിക്കാത്തവരെ നമുക്ക് പുറം തള്ളാം''. രണ്ടു സുന്നി സമ്മേളനങ്ങള്‍ എറണാംകുളത്ത് വെച്ചു നടത്തുവാന്‍ തീരുമാനിക്കപ്പെടുകയും അതിനുള്ള പ്രചാരങ്ങള്‍ ഇരു വിഭാഗവും ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കയും ചെയ്തിരുന്ന അവസരമായിരുന്നു അത്. ഒന്നു എസ്.വൈ.എസ് ന്റെ സ്റ്റൈറ്റു സമ്മേളനവും മറ്റേതു മധ്യകേരളസുന്നിസമ്മേളനവും, ഇതിന്റെ ഭാരവാഹികളില്‍ പലരും മുമ്പ് എസ്.വൈ. എസില്‍ ഉണ്ടായിരുന്നവരും പിന്നീട് അന്യായമായി അതില്‍ നിന്നു പുറംതള്ളപ്പെട്ടവരുമായിരുന്നു. അതുകൊണ്ട് രണ്ട് വിഭാഗക്കാരോടും നീതി പുലര്‍ത്തുന്ന ഒരു തീരുമാനം എടുക്കേണമെന്നു ഇ.കെ. തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: ''എറണാംകുളം സമ്മേളനം ഇരുവിഭാഗങ്ങളും നിറുത്തിവെക്കണം. എന്നിട്ട് മറ്റൊരു തീയ്യതിക്ക് എല്ലാവരും യോജിച്ചുകൊണ്ട് ഒരു സുന്നീ സമ്മേളനം നടത്തണം''. ഇതെല്ലാവരും ഏകണ്ഠമായി അംഗീകരിച്ചു. സന്തോഷത്തോട് കൂടി സ്വലാത്ത് ചൊല്ലി പിരിഞ്ഞു.
ഇരുവിഭാഗത്തിന്റെയും സ്വാഗതസംഘം നേതാക്കളുമായി സംസാരിച്ചു തീരുമാനം കാണുവാനായി അടുത്ത 19-നു കോഴിക്കോട് തന്നെ ഒരുമിച്ചു കൂടാമെന്നും തീരുമാനിച്ചു. അങ്ങനെ ഇ.കെ. അവര്‍കള്‍ 19 നു സമസ്ത ഓഫീസില്‍ എത്തിയപ്പോള്‍ അവിടെ ഒരുപാടു ആളുകള്‍ തടിച്ചുകൂടിയതായി കണ്ടു. ഉള്ളാള്‍ തങ്ങള്‍ എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ എന്നിവരാരെയും അവിടെ കണ്ടില്ല. ഏതായാലും ഇരുവിഭാഗത്തില്‍ നിന്നും പത്തുവീതം ആളുകള്‍ ഓഡിറ്റോറിയത്തില്‍ കടക്കാന്‍ ഇ.കെ. ആവശ്യപ്പെട്ടു. അവര്‍ കയറിയ ശേഷം യോഗം ആരംഭിച്ചു. 12 നു എടുത്ത തീരുമാനം ഇ.കെ. വിവരിച്ചു കൊടുത്തു. ഉടനെ സുന്നി യുവജന സംഘം ഭാരവാഹികളായി സന്നിഹിതരായിരുന്നവരുടെ മറപുടി. ''അതു ഞങ്ങള്‍ക്ക് സമ്മതമല്ല. ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് അതുപറഞ്ഞിട്ടില്ല'' എന്നായിരുന്നു. മുന്‍തീരുമാനം സ്വീകരിക്കുവാന്‍ അവര്‍ തീരെ തയ്യാറായില്ലെന്നു വന്നപ്പോള്‍ എന്നാല്‍ ഇനി നിങ്ങളുടെ നേതാക്കള്‍ വന്നശേഷം സംസാരിക്കാം, ഇപ്പോള്‍ നമുക്ക് പിരിയാം'' എന്നു പറഞ്ഞ ഇ.കെ. യോഗം പിരിച്ചുവിട്ടു. അപ്പോഴേക്കും ഓഡിറ്റോറിയത്തിന്റെ പുറത്തുണ്ടായിരുന്നവര്‍ ബഹളം കൂട്ടുവാനും ശബ്ദകോലാഹലം സൃഷ്ടിക്കുവാനും ആരംഭിച്ചു. ഇ.കെ.യെ കയ്യേറ്റം ചെയ്യുവാനായി ചിലര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളി കയറുവാന്‍ ശ്രമിച്ചു. അതിനെ മറ്റു ചിലര്‍ ശക്തിയായി ചെറുത്തു. നേതാക്കള്‍ക്ക് താഴെ ഇറങ്ങാന്‍ നിര്‍വ്വാഹമില്ലെന്നു വന്നപ്പോള്‍ പോലീസിനു വിവരം കൊടുത്തു. അവര്‍ വന്നശേഷം രംഗംശാന്തമായി. നേതാക്കള്‍ സ്ഥലംവിട്ടു ഇതോടെ മസ്‌ലഹത്തിന്റെ മുന്നില്‍ കറുത്തുതടിച്ച തിരശീല വീണു. ആരാണിതിനുള്ള കാരണക്കാര്‍? പ്രസ്‌നങ്ങള്‍ പിരാഹം കാണുവാന്‍ 12.ാം തീയ്യതിയിലെ യോഗത്തില്‍ ഉള്ളാളം, എ.പി., എം.എ തുടങ്ങി എല്ലാവരും ഇ.കെ. യെ നിര്‍ബന്ധിച്ചു അധികാരപ്പെടുത്തുക. എന്നിട്ട് അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുക. അതു എല്ലാവരും സശിരകമ്പം സമ്മതിക്കുക. ഭാവികാര്യങ്ങള്‍ സംസാരിച്ചു തീരുമാനം കാണുവാന്‍ അടുത്ത ഒരു തീയ്യതി കാണുക. അതും എല്ലാവരും സമ്മതിച്ചു സന്തോഷത്തോടെ പിരിയുക. അടുത്ത നിസ്ചിതയോഗത്തില്‍ തങ്ങളും എ.പി.യും എം.എയും സംബന്ധിക്കാതിരിക്കുക. അവരുടെ പ്രതിനിധികളായി വന്നവര്‍ 12.ാം തീയ്യതിയിലെ തീരുമാനം ഞങ്ങളുടെ നേതാക്കള്‍ ഞങ്ങലോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് അത് ഞങ്ങള്‍ സമ്മതിക്കില്ലെന്നും പറയുക. അവര്‍ കൂടെ കൊണ്ടുവന്നവര്‍ കുഴപ്പം ഉണ്ടാക്കുക. ഇതെല്ലാം കാണുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് എന്താണ് ഗ്രഹിക്കാന്‍ കഴിയുക? ഇതെല്ലാം പ്ലാനിട്ട് പ്രവര്‍ത്തിച്ചതാണെന്നല്ലേ? ഇനി എന്തുണ്ട് കരണീയ മാര്‍ഗം? സുന്നികളുടെ പരമോന്നത ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീര്‍പ്പിന്നു വിടുകതന്നെ അങ്ങനെ 31.12.88 ന്നു മുശാവറയോഗം വിളിച്ചു ഉള്ളാളം തങ്ങള്‍ തുടങ്ങി പല മെമ്പര്‍ മാരും കോഴിക്കോട്ടെത്തി. അപ്പോഴതാ വരുന്നു ഒരു സ്റ്റേ. ഇന്നു മുശാവറായോഗം നടത്തരുത്. ആരാണതു സ്റ്റേക്ക് അപേക്ഷിക്കുന്നതെന്നല്ലേ എ.പി.യുടെ ഉറ്റ സഹപ്രവര്‍ത്തകരില്‍ ഒരാള്‍. സമസ്ത സ്റ്റേ ദുര്‍ബ്ബലപ്പെടുത്തി 1989 ജനുവരി 16 നു യോഗം ചേര്‍ന്നു. പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം എറണാംകുളം സമ്മേളനം നിറുത്തിവെക്കണമെന്നായിരുന്നു. ഉടനെ ജ:എ.പി എഴുന്നേറ്റുനിന്നു. അദ്ധ്യക്ഷനായിരുന്ന ഉള്ളാളം തങ്ങളെ കൈകൊണ്ട് ആംഗ്യം കാട്ടി യോഗം വിട്ടു. ഉള്ളാളവും മറ്റുനാലുപേരും എ.പി. യെ പിന്‍തുടര്‍ന്നു പുറത്തുപോയി. അനന്തരം 18.02.89 ന്നു മുശാവറയോഗം ചേരുകയും മുന്‍യോഗത്തില്‍ നിന്നു ഇറങ്ങിപോകുകയും സമസ്തയുടെ വില്കകുണ്ടായിട്ടും എറണാംകുളം സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്ത ആറ് പേരെയും സമസ്തയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. തുടര്‍ന്നു 21.02.89 ന്നു വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി ചേര്‍ന്നു ബോര്‍ഡില്‍ നിന്നും അതിന്റെ അനുബന്ധഘടകങ്ങളില്‍ നിന്നും തങ്ങളെയും മറ്റും ഒഴിവാക്കി. അവര്‍ സമസ്തക്കെതിരില്‍ കൊടുത്ത ഒന്നില്‍ അധികം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അവര്‍ വ്യാജസമസ്തയും ബോര്‍ഡും മറ്റുമുണ്ടാക്കി ജനങ്ങലെ വഴിതെറ്റിക്കുന്നു. സുന്നികള്‍ക്കിടയില്‍ കുഴപ്പവും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരിക്കുന്നു. ചിലരുടെ അഹങ്കാരവും നേതൃത്വമോഹവും പണക്കൊഴുപ്പുമാണ് ഇതിനെല്ലാം കാരണം. അവരിപ്പോള്‍ തൗഹീദിന്റെയും സുന്നത്ത് ജമാഅത്തിന്റെയും നിലനില്പിന്നായി ധീരംധീരം പോരാടേണ്ടതായ സുന്നീയുവാക്കളെ നിരീശ്വരത്ത്വത്തിന്റെയും നിര്‍മതത്വത്തിന്റെയും പാദസേവകന്മാരാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വശക്തനായ റബ്ബേ! നിന്റെ തൗഹീദിനെയും അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിനെയും നിലനിറുത്തുവാനും ശക്തിപ്പെടുത്തുവാനും ശ്രമിക്കുന്നവരെ നീ വിജയപ്പിക്കേണമേ! നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളെ നിലനിര്‍ത്തുവാനും ബലപ്പെടുത്താനും ശ്രമിക്കുന്നവരെ നീ പരാജയപ്പെടുത്തേണമേ! ആമീന്‍.



കോഴിക്കോട് : മുപ്പത് ലക്ഷം ജീവനു ഭീഷണിയായി നിലകൊള്ളുന്ന മുല്ലപെരിയാരിലെ അണക്കെട്ടിന്റെ ജല നിരപ്പ് കുറക്കുവാനും ജീവന്റെ സുരക്ഷിതത്തിനു വേണ്ടി പുതിയൊരു ഡാം പണിയുക എന്ന ആവശ്യത്തിനും ശക്തി പകര്‍ന്നു കൊണ്ട് ഓണ്‍ലൈന്‍ കൂട്ടായ്‌മകളിലെ കൂട്ടം ചേര്‍ന്ന സുഹൃത്തുകളും ക്യാമ്പസ് വിംഗ് ഇ- വേവ് കൂട്ടായ്‌മയും ചേര്‍ന്ന് ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് ബീച്ചില്‍ " ഓരോ തിരകളും പുതിയ ഡാമിനായി..." എന്ന മുദ്രവാക്യം ഉയർത്തിപിടിച്ച് പ്രതീകാത്മകമായി അണക്കെട്ട് നിര്‍മ്മിക്കുന്നു. സാഹിത്യ സംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍  ഐക്യദാർഡ്യം പ്രഖ്യാപിച്ച് മനുഷ്യ അണക്കെട്ടില്‍ പങ്കുചേരും. നാടിന്റെ നല്ലൊരു നാളെക്കു വേണ്ടി, ഒറ്റകെട്ടായുള്ള ആവശ്യത്തിനു ശക്തിപകരുവാന്‍  താല്‍പര്യമുള്ളവര്‍ വൈകുന്നേരം അഞ്ചു മണിക്കു തന്നെ കോഴിക്കോട് ബീച്ചിലെ കോര്‍പ്പറേഷന്‍  ഓഫീസിന്റെ പരിസരത്ത് എത്തിചേര്‍ന്ന് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജാബിര്‍ മലബാരി , നിയാസ് മാവൂര്‍ , ബിഷ്റുല്‍ ഹാഫി, ഷബിന്‍ മുഹമ്മദ്‌ ഇറാനി എന്നിവര്‍ അറിയിച്ചു .  കൂടുതല്‍ വിവരങ്ങള്‍ക്ക് 9037310731  എന്ന നമ്പറില്‍ ബന്ധപ്പെടുക .

'വ്യാജമുടി; ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്' പ്രകാശനം ചെയ്തു

കോഴിക്കോട് കേരളത്തിലെ പ്രമാദമായ കേശ വിവാദത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അന്വേഷിക്കുന്ന 'വ്യാജമുടിഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്പുസ്തകം പ്രകാശനം ചെയ്തുകോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളാണ് പ്രകാശന കര്‍മ്മം നടത്തിയത്മുസ്തഫ ഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി.

കാരന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മത സ്ഥാപനത്തില്‍ പ്രവാചകന്‍ മുഹമ്മദ് (യുടെ തിരുകേശമുണ്ടെന്ന അവകാശ വാദവുമായി സുന്നി വിഭാഗത്തിലെ ന്യൂനപക്ഷ ചേരിയായ കാന്തപുരം വിഭാഗം രംഗത്തു വന്നതോടെയാണ് കേശവിവാദം പൊട്ടിപ്പുറപ്പെടുന്നത്പ്രസ്തുത കേശത്തിലെ ആധികാരികതയെ ചോദ്യം ചെയ്ത് ഇതര മുസ്‍ലിം സംഘടനകള്‍ ഐക്യകണ്ഠേന പരസ്യ പ്രസ്താവനകള്‍ ഇറക്കുകയായിരുന്നുതുടര്‍ന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള സംവാദങ്ങളും ഖണ്ഡനങ്ങളുമായി കേരളീയ മുസ്‍ലിം സാമുദായിക പരിസരത്ത് മുടി വിവാദം കത്തിക്കയറി
മുടി പ്രവാചകന്‍റേതാണെന്ന് തെളിയിക്കാനുള്ള സനദ് (കൈമാറ്റ ശൃംഖല)കാന്തപുരത്തെ മുടിക്കില്ലെന്നതായിരുന്നു എതിര്‍ കക്ഷികളുടെ ആരോപണം.ഇതുവരെ കാന്തപുരം വിഭാഗം പ്രസ്തുത സനദ് ഹാജറാക്കയിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നുഅതേസമയം ആധികാരിക കൈമാറ്റ രേഖ തങ്ങളുടെ പക്കലുണ്ടെന്ന നിലപാടിലാണ് കാന്തപുരം വിഭാഗംതങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പരസ്യമായി അവരിത് വെളിപ്പെടുത്തിയിട്ടില്ല.
ഇത്തരമൊരു സ്ഥിതി വിശേഷത്തിലാണ് മുടി വിവാദത്തിന്‍റെ യഥാര്‍ത്ഥ ഉള്ളുകളികള്‍ വെളിപ്പെടുത്തുന്ന പുസ്തകം പ്രകാശിതമാവുന്നത്സംഘടനാ പരമായ പക്ഷപാതിത്വങ്ങളില്ലാതെ സ്വതന്ത്രമായ അന്വേഷണമാണ് വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള രീതിശാസ്ത്രമെന്ന് ഗ്രന്ഥകാരന്‍ ടിഅബ്ദുസ്സമദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞുദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂണിയന്‍ (ഡി.എസ്.യുആണ് പുസ്തകം പുറത്തിറക്കുന്നത്.വ്യാജകേശാവതരണത്തിലൂടെ പ്രയോജകര്‍ പ്രവാചകനെ നിന്ദിക്കുന്നിടത്തേക്കു വരെ എത്തിയിരിക്കുകയാണെന്ന് പ്രസാധകര്‍ ആരോപിച്ചുകേരളീയ മുസ്‍ലിം സമൂഹത്തെ ബന്ധപ്പെട്ടവര്‍ മതപരമായ ആശയക്കുഴപ്പത്തിലാക്കിഅതിനുള്ള പരിഹാര ക്രയമാവും ഈ പുസ്തകംപ്രസാധകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് മുഹ്‍സിന്‍ കുറുന്പത്തൂര്‍ജാബിര്‍ തൃക്കരിപ്പൂര്‍,റശീദ് ഏലംകുളംസുഹൈല്‍ വിളയില്‍നൈസാം കുറ്റിപ്പുറംആഫ്താബ് കാസര്‍ഗോഡ് തുടങ്ങിയവര്‍ പങ്കെടുത്തു

 


"സത്യ സാക്ഷികളാവുക" സമസ്ത 85- വാര്‍ഷികം; പ്രബന്ധ മല്‍സരം നടത്തുന്നു


ഒന്നാം സ്ഥാനത്തിന്ന് 25000 രൂപ
കോഴിക്കോട് : റിയാദ് സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമസ്ത സമ്മേളനത്തോടനുബന്ധിച്ച് "സത്യ സാക്ഷികളാവുക" എന്ന പ്രമേയത്തില്‍ പ്രബന്ധ മല്‍സരം നടത്തും.ഒന്നാം സ്ഥാനത്തിന്ന് 25000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000 രൂപയും 10000 രൂപയും സമ്മേളന വേദിയില്‍ വെച്ച് നല്‍ക്കും. പത്ത് പേജില്‍ അധികരിക്കത്ത പ്രബന്ധം 2011 ഡിസംബര്‍ 31ന് മുമ്പായി സ്വാഗത സംഘം ഓഫീസില്‍ എത്തിച്ചിരിക്കണം . mpmsunnimahal@gmail.com ഇ-മെയിലിലും അയക്കവുന്നതാണ്

സ്‌നേഹസംഗമം വരുംവര്‍ഷങ്ങളിലും നടത്തും- ജില്ലാ കളക്ടര്‍


കോഴിക്കോട്: തളി ക്ഷേത്രത്തിന്റെയും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടെയും നവീകരണത്തോടനുബന്ധിച്ച് നടത്തിയ രണ്ട് സ്‌നേഹസംഗമങ്ങളുടെ തുടര്‍ച്ചയായി വരുംവര്‍ഷങ്ങളിലും സ്‌നേഹസംഗമ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം അറിയിച്ചു. സ്‌നേഹസംഗമ പരിപാടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൗരസമൂഹ പ്രതിനിധികളുടെയും സംഘാടകസമിതിയുടെയും ആവശ്യം പരിഗണിച്ചാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ പി.കെ. കൃഷ്ണനുണ്ണിരാജ, കൗണ്‍സിലര്‍മാരായ കെ.പി. അബ്ദുള്ളക്കോയ, അഡ്വ. എ.വി. അന്‍വര്‍, ഫാ. ജോസ് മണിമലതറപ്പേല്‍, ഫാ. ബെന്നി മുണ്ടനാട്ട്, ടി.എ. റസാഖ്, വി.എം. വിനു, കെ.വി. കുഞ്ഞമ്മദ് കോയ, പ്രൊഫ. ശോഭീന്ദ്രന്‍, ജീവന്‍ തോമസ്, ടി.എസ്. കൃഷ്ണന്‍, പി. ദാമോദരന്‍, ആദംമുല്‍സി, എം. മോഹനന്‍, അസിസ്റ്റന്റ് കളക്ടര്‍ ടി.വി. അനുപമ, നജീബ് കാന്തപുരം, പി. മമ്മദ്‌കോയ, ഡി.ഡി.ഇ. കെ. കമലം, എ.ഡി.എം. കെ.പി. രമാദേവി, ആര്‍.ഡി.ഒ. കെ.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌നേഹസംഗമ നടത്തിപ്പിന് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പി.കെ. കൃഷ്ണനുണ്ണിരാജ, കെ.വി. കുഞ്ഞമ്മദ്, അഡ്വ. മാത്യു കട്ടിക്കാനം, ഹിറ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയവര്‍ക്ക് കളക്ടര്‍ പ്രശംസാപത്രം നല്‍കി.

അറഫാ മൈതാനം പാല്‍ കടലായി; ഹജ്ജ് സമാപനത്തിലേക്ക്.. ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍

മക്ക : സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ജ്വലിക്കുന്ന ഓര്‍മ്മകളുമായി അറഫാ മൈതാനം ഇന്നലെ ശുഭ്രസാഗരമായി മാറി. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിച്ചു വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങ് പൂര്‍ത്തിയാക്കി. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക്ക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്കവല്‍മുല്‍ക്ക്, ലാ ശരീക്കലക് എന്ന തല്‍ബിയത്ത് ധ്വനികളും ദൈവകീര്‍ത്തനങ്ങളുമായി ഒരേമനസ്സും ഒരേ വസ്ത്രവുമായി വന്നെത്തിയവര്‍ അപൂര്‍വ്വനിമിഷങ്ങളെ ഭാവിജീവിതത്തിന്റെ കടിഞ്ഞാണാക്കി മാറ്റിയാണ് അറഫാമൈതാനം വിട്ടത്. 
പാപഭാരം മനസ്സിനേല്‍പ്പിച്ച ക്ഷതങ്ങള്‍ തന്റെ സ്രഷ്ടാവിന്റെ മുമ്പില്‍ മനമുരുകിയുള്ള പ്രാര്‍ത്ഥനയിലൂടെ അവര്‍ ഏറ്റുപറഞ്ഞു ഹൃദയവിശുദ്ധി വരുത്തി. സ്വജീവിതം സര്‍വ്വലോകരക്ഷിതാവിന് മുമ്പില്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ചവര്‍ മാനവരാശിയുടെ എെക്യപ്പെടലിന്റേയും സമത്വത്തിന്റേയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സര്‍വ്വോപരി സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവാന്‍ സ്വയം പ്രതിജ്ഞയെടുത്തു. ദേശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ പണത്തിന്റെയോ അതിര്‍വരമ്പുകള്‍ക്കപ്പുറം ദൈവപ്രീതിയും ഇഹപരവിജയവും മാത്രം അവര്‍ ലക്ഷ്യമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ തന്നെ മിനായില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് തീര്‍ത്ഥാടകര്‍ വാഹനങ്ങളിലും കാല്‍നടയായും യാത്രതിരിച്ചിരുന്നു. തിരക്കിനിടയില്‍ ഗതാഗത തടസ്സമുണ്ടാകുമെന്ന് കരുതി തീര്‍ത്ഥാടകരെ നേരത്തെ അറഫയിലെത്തിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നു. ഹജ്ജിന്റെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചെത്തിയ മശാഇര്‍ sൈ്രയിന്‍ ഇത്തവണ സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ വഹിച്ച് പുണ്യകേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തിയത് ഏറെ ആശ്വാസമായി. 
അറഫയിലെ നമിറ മസ്ജിദിലും താല്‍കാലികമായി തീര്‍ത്ത ടെന്റുകളിലും റോഡുകളിലും വഴിയോരങ്ങളിലുമായി ശുഭ്രവസ്ത്രധാരികളായ ജനസഞ്ചയം പാല്‍ക്കടല്‍ തീര്‍ത്തു. ഇവിടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുന്നതില്‍ സഊദി ഭരണാധികാരി അബ്ദുല്ല രാജാവും ഭരണകൂടവും കാട്ടിയ ശുഷ്കാന്തി എടുത്തുപറയേണ്ടതായിരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചവരെ വളണ്ടിയര്‍മാരും സുരക്ഷാസേനാംഗങ്ങളും സഹായിക്കുന്നത് കാണാമായിരുന്നു. 24 ഡിഗ്രി താപനിലയായതിനാല്‍ കാലാവസ്ഥയും അനുകൂലമായിരുന്നൂ.
അറഫാ സംഗമം പൂര്‍ത്തിയാക്കി ഇന്നലെ അസര്‍ നമസ്കാരാനന്തരം തന്നെ ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മുസ്ദലിഫയില്‍ രാപ്പാര്‍ക്കല്‍ കര്‍മം നിര്‍വഹിച്ച ഹാജിമാര്‍ ഇന്ന് ബലി കര്‍മവും മുടിനീക്കല്‍ കര്‍മവും നിര്‍വഹിക്കും. സഊദി അറേബ്യയില്‍ ഇന്നാണ് ബലി പെരുന്നാള്‍.