ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം [1400 വര്ഷങ്ങള്ക്കുഷ മുന്പ്വ നബി [സ] പറഞ്ഞ വലിയ അടയാളങ്ങള്‍ ലോകത്ത് ഇനി നടക്കാന്‍ പോകുന്നത്.]
VC Shameer.https://www.facebook.com/vc.1000
1. ഇമാം മഹ്ദി വരിക.
2. ദജ്ജാല്‍ പുറപ്പെടുക.
3. ഈസ നബി[അ] [യേശു] ഇറങ്ങി വരിക.
4. യഅജൂജ് മ’അജൂജ് പുറത്തു വരിക.
5. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുക.
6. ദാബതുല്‍ ആര്ള് എന്ന മൃഗം വരിക.
7. ക’അബ പോളിക്കപ്പെടുക.
1. ഇമാം മഹ്ദി വരിക.
----------------------------------
ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. ഒരിക്കല്‍ നബി തങ്ങള്‍ തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ചാതിപതികളുടെ രാജ വാഴ്ച അവസാനിക്കും. എന്നിട്ട് ഒരു നിമിഷം നബി തങ്ങള്‍ മൌനത്തില്‍ ഇരുന്നു. ഇനി ഒരു വരവേ ഉള്ളൂ അതു ഇമാം മഹ്ദിയുടെ വരവാണ്.
ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന് വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്.
1400 വര്ഷം മുന്പ്ധ നബി പറഞ്ഞു കുരെസ്സ[തുര്ക്കി യുടെ ഒരു പ്രാന്ത പ്രദേശം] എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ പോയി മുസാഫാത് ചെയ്യുക. കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടെന്നു പ്രവാചകന്‍ മുഹമ്മദ് മുസ്തഫ [സ].
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പ്മ ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും. അല്ലാഹു ഈ ലോകം ശ്രിഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പുടള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും. ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാരുകള്‍ ഹജ്ജിനു വരും. അബുദാരുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ ടോറിന്റെയും മഖാമു ഇബ്രാഹിമിന്റെയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാരുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും ഞാനല്ല, ഇമാം മഹ്ദി ഞാനല്ല. 1400 വര്ഷം മുന്പ്‍ നബി തങ്ങള്‍ പറഞ്ഞു ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാദാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ് എന്നാണു, ബാപ്പയുടെ പേര് അബ്ദുള്ള എന്നാണു, നബിയുടെ മകള്‍ ഫാത്തിമ[റ]യുടെ മകന്‍ ഹസ്സന്‍[റ]യുടെ പരമ്പരയില്‍ പെട്ട ഒരു സാദാരണ മനുഷ്യന്‍. 1400 നബി പറഞ്ഞു മക്കയില്‍ ഒരാള്‍ വരും അവന്‍ മഹ്ദി ആണെന്ന് പറയും അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല. ( 1980ല്‍ മുഹമ്മദ് അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് പറഞ്ഞു വന്നു. അയാള്‍ സുരക്ഷ ഉധ്യോഗസ്തരുടെ വെടിയേറ്റ് മരിച്ചു. ഇത് ലോകം കണ്ട വാര്ത്ത്യാണ്.) രണ്ടാമതൊരാള്‍ കടന്നു വരും ക’അബാലയതിന്റെ ഡോറിന്റെ അടുത്ത് നില്കു്മ്പോള്‍ അബ്ദാരുകള്‍ അദ്ധേഹത്തിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞു. അബ്ദാരുകള്‍ പറയും നിങ്ങളാണ് ഇമാം മഹ്ദി. നബി[സ] പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു. മഹ്ദി പറയും ഞാനല്ല ഇമാം മഹ്ദി. അപ്പൊ അബ്ദാറുകള്‍ പറയും അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്പിംച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃതം നല്കാനന്‍ ഇനി ആരാ ബാക്കിയുള്ളതെന്നു ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കാബാലയതിന്റെ വാതിലില്‍ ഒരു കൈ പിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക് നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യും. ആദ്യം ബൈഅത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്ക്കി വംശജനും ആയിരിക്കും. ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും. കുടി വെള്ളത്തിന് ബുദ്ധിമുട്ടിയ ഇവിടെ വലിയ മഴയുണ്ടാകും. ദാരിദ്ര്യം ഉണ്ടാകില്ല. അങ്ങനെ ഇമാം മഹ്ദി ലോക മുസ്ലിങ്ങളുടെ നായകനായി ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ 96000 പേര്‍ 8 ഭാഗമായിട്ട് വരും. 8 പേര്‍ കൊടി പിടിക്കും. ഓരോ കൊടിയുടെ കീഴിലും 12000 പേര്‍ ആയിരിക്കും. അബുദാരുകളും മുസ്ലിംകളും മഹ്ദി ഇമാമും അവരോട് പോരാടും. 4 ദിവസം നീളുന്ന യുദ്ധത്തില്‍ ഇമാം മഹ്ദി ജൂതന്മാരെ തകര്ക്കു മെന്ന് നബി മുഹമ്മദ് മുസ്തഫ.
(ഈ യുദ്ധമാണ് ഹര്‍ മജ്നൂന്‍.)
2. ദജ്ജാല്‍ പുറപ്പെടുക.
------------------------------------
ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാദാനതോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്. നബി[സ] പറഞ്ഞു കിഴക്ക് ഭാഗത്ത് നിന്നാണ് ദജ്ജാല്‍ വരുന്നത്. അല്ലാഹുവിന്റെ റസൂല്‍ അവിടത്തെ ഭാര്യ ആയിഷ[റ] യോട് പറയുമായിരുന്നു എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദാജ്ജാലിന്റെ ഫിത്നയാണ്. ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ലന്നു പറഞ്ഞതായി പറഞ്ഞപോള്‍ നബി[സ] കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു ഇവിടെ മാത്രം അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന് [1400 വര്ഷം മുന്പ്ൊ നബി[സ] ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് 40 ചലിക്കുന്ന ഇലക്ട്രിക് കുബ്ഭകളുള്ള ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.]
ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ ഞാന്‍ ആണ് അല്ലാഹ് എന്നു അവന്‍ പറയും, അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും, ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും, മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്ക്കാ ന്‍ പറയും, മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും. ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും. ഇസ്ലാമിക സമൂഹം പേടിച്ചു നില്ക്കുുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാധി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.
3. ഈസ നബി[അ] ഇറങ്ങി വരുക.(ക്രിസ്ത്യാനികള്‍ യേശു എന്നു പറയുന്നു.)
അസറിന്റെ ബാങ്ക് കൊടുത്തു ഇഖമാത്തിനു വേണ്ടി ഇരിക്കുമ്പോള്‍ അതാ ആകാശത്ത് നിന്നും ഒരു ശബ്ദം കേള്ക്കു ന്നു. ഇമാം മഹ്ദിയും ആയിരക്കണക്കിന് മുസ്ലിംകളും നോക്കുമ്പോള്‍ ആകാശത്ത് ഒരു പ്രകാശം. ഭൂമി മുഴുവനായും പ്രകാശിച്ചു നില്കുന്നതായി തോന്നും. ആകാശത്ത് നിന്നും ജിബ്രീല്‍ [അ] ന്റെക നേതൃത്തത്തില്‍ ലക്ഷക്കണക്കിന് മലക്കുകള്‍ ഭൂമിയിലേക്ക് വരും. അതിന്റെ തൊട്ടു പിറകില്‍ രണ്ടു മലക്കുകളുടെ തോളില്‍ കൈ വെച്ച് മഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഈസ നബി[അ] ദിമിസ്കിലെ പള്ളിയുടെ ഇടത്തു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും. (നബി[സ] ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല.)
ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി[അ] പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത് ചെയ്യും. ഈസ മുഖം ഉയര്ത്തു മ്പോള്‍ മുത്ത് രത്നങ്ങള്‍ വെട്ടി തിളങ്ങുന്നത് പോലെയായിരിക്കും ഈസ നബിയുടെ മുഖം എന്നു മുഹമ്മദ് മുസ്തഫ[സ]. ഇമാം മഹ്ദി പറയും നിങ്ങള്‍ ഇമാമത്ത് നില്ക്ക ണേ. ഈസ നബി പറയും നിങ്ങള്ക്ക് വേണ്ടിയാണ് ബാങ്ക് വിളിച്ചത് നിങ്ങള്‍ ഇമാമായി നില്ക്കു ക. മഹ്ദി ഇമാമായി നിന്ന് നിസ്കരിക്കും. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോള്‍ പള്ളിയുടെ കിഴക്കേ വാതില്‍ ചൂണ്ടി വാതില്‍ തുറക്കാന്‍ പള്ളിയില്‍ ഉള്ളവരോട് പറയും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ഒറ്റക്കണ്ണ് ഉള്ള ദജ്ജാല്‍. ഈസ നബിയെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. ദാജ്ജാലിനോട് ആളുകള്‍ പറയും നീയാണ് അല്ലാഹു എങ്കില്‍ ഇമാം മഹ്ദിയെ കൊന്നു കാണിക്കാന്‍ പറയും, അപ്പോള്‍ ദജ്ജാല്‍ ഇമാം മഹ്ദിയെ രണ്ടായി വലിച്ചു കീറി കൊന്നു ഏറിയും. മുസ്ലിമീങ്ങള്‍ അന്ധാളിച്ചു നില്കുൊമ്പോള്‍ ഇമാം മഹ്ദി ശരീരത്തെ ചേര്ത്ത് വെച്ച് എണീച്ചു വരും, എന്നിട്ട് ഒന്ന് കൂടി കൊല്ലാന്‍ ദജ്ജാലിനെ വെല്ലു വിളിക്കും. എന്നാല്‍ ദാജ്ജാലിനു അതു കഴിയില്ല. അപ്പൊ ഈസ നബി വരും . ദജ്ജാല്‍ ഓടും, പിറകെ ഈസ നബി പോകും ദജ്ജാല്‍ ഓടി ബബുലുധ്(ഇസ്രായേലിന്റെ എയര്പോഈര്ട്ട് ഉള്ള സ്ഥലം.) എന്ന സ്ഥലത്ത് എത്തും. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കുത്തി കൊല്ലുമെന്ന് നബി[സ] തങ്ങള്‍ പറഞ്ഞു. പിന്നീട് ഇമാം മഹ്ദി വഫാതാകും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി[അ] ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബിയുടെ രണ്ടാമത്തെ വരവ് കണ്ടിട്ട് ഈ ലോകത്തുള്ള എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കും. ഈസ നബി[അ] 40 വര്ഷം ഈ ലോകം ഭരിക്കും. മുഹമ്മദ് നബി[സ]യുടെ അടുത്ത് സ്ഥലം ഒഴിച്ച് വെച്ചിട്ടുണ്ട് അവിടെയാണ് ഈസ നബി[അ] വഫാതാകുംപോള്‍ മറവു ചെയ്യുക.
4.യഅജൂജ് മഅജൂജ് പുറത്തു വരിക.
---------------------------------------------------
ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്. ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. ഇവര്‍ ഭൂമിയുടെ അടിയില്‍ ആണ് ഉള്ളത്. ഇവര്‍ ഒരു നാള്‍ പുറത്തേക്കു വരും. അവര്‍ ഇവിടെ വന്നു ലക്ഷക്കണക്കിന് പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാധി പറയും. ഈസ നബി അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പൊ എല്ലാം ചത്തൊടുങ്ങും. ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്ഗ്ന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.
5. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക.
ഈസ നബിയുടെ കാല ശേഷം യാഹ്ജാജ് എന്ന ആള്‍ ഭരിക്കും. 6 പേര്‍ ഈ ഭൂമി ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു വരും. ഒരു വലിയ പെരുന്നാള്‍ ദിവസത്തില്‍ എല്ലാവരും ഇഷാ നിസ്കരിച്ചു വന്നു കിടന്നുറങ്ങും. പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടു ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാക്കുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തിക്കാന്‍ നോക്കിയാല്‍ കത്തില്ല. നബി[സ] പറയുന്നു മനുഷ്യര്‍ വിശന്നു നില വിളിക്കുമ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ സ്വീകരിക്കില്ല. സൂര്യന്‍ പകുതി വരെ വന്നിട്ട് അതു തിരിച്ചു പടിഞ്ഞാറ് പോകും.
6. ദാബ്ബത്തുല്‍ അര്ള് എന്ന മൃഗം വരിക.
----------------------------------------------------------
അറഫ മൈതാനിയില്‍ ഒരു ഭൂഗമ്പം ഉണ്ടാകും. ഭൂമിയുടെ അടിയില്‍ നിന്നും ദാബ്ബത്തുല്‍ അര്ള്ു എന്ന മൃഗം പുറത്തു വരും. അതു മനുഷ്യരോട് സംസാരിക്കും. അതിന്റെ തല കാളയുടെ തലപോലെ, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയായിരിക്കും. ചെവികള്‍ ആനയുടെ ചെവി ഉള്ള, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയുള്ള, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെ, നിറം പുള്ളിപ്പുലിയുടെ നിറം പോലെ., അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയുള്ള, അതിന്റെ വാല്‍ ആടിന്റെ വാല് പോലെയുള്ള, നട്ടെല്ല് കഴുതയുടെ നട്ടെല്ല് പോലെയുള്ള, രണ്ടു സന്ധികള്‍ തമ്മില്‍ 12 അടി നീളമുള്ള ഒരു മൃഗമാണ് ദാബ്ബത്തുല്‍ അര്ള്ല. അതിന്റെ വലതു കയ്യില്‍ മൂസ നബിയുടെ വടി ഉണ്ടാകും, ഇടതു കയ്യില്‍ സുലൈമാന്‍ നബിയുടെ മോതിരം ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. സത്യാ വിശ്വാസിയുടെ മുഖത്ത് വടി കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം പ്രകാശിക്കും. അല്ലാത്തവരെ കാണുമ്പോള്‍ അതു മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.
7. കഅബ പോളിക്കപ്പെടുക.
----------------------------------------
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടലിടുക്ക് വരെ നിരന്നു നില്ക്കും . ഓരോ കല്ലും ഇളക്കി വരി വരിയായി നില്ക്കു ന്നവര്‍ ജിദ്ദ കടലിടുക്കിലേക്ക് വലിച്ചു എറിയും. കഅബയുടെ മുകളില്‍ കയറി ആദ്യത്തെ കല്ല് ഇളക്കുന്ന മനുഷ്യന്‍ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരിക്കും അവന്റെ കാലിന്റെ ഉപ്പുറ്റി മുമ്പോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കും എന്നു മുഹമ്മദ് മുസ്തഫ[സ]. കഅബ പൊളിച്ചാല്‍ പിന്നെ നിസ്കാരമില്ല. അവസാനമാകുമ്പോള്‍ പരസ്പരം കാണാന്‍ പറ്റാത്ത രീതിയില്‍ ഒരു കറുത്ത പുക ഈ ലോകം മുഴുവന്‍ വന്നു പൊതിയും. ആകാശം തെളിയുംപോഴേക്കും സത്യവിശ്വാസികളുടെ ജീവന്‍ പോയിരിക്കും. ഒരു വെള്ളിയാഴ്ച അല്ലാഹു ഇസ്രാഫീലിനോട് സൂര്‍ എന്ന കാഹളത്തില്‍ ഊതാന്‍ പറയും. ആദ്യം ഊതുമ്പോള്‍ ഈ ലോകം തകര്ന്നും തരിപ്പണമാകും. നബി തങ്ങള്‍ പറഞ്ഞു ഒരു വെള്ളിയാഴ്ചയാണ് ലോകം അവസാനിക്കുക.
(ലോകത്തിന്റെ നേതാവ് മുഹമ്മദ് മുസ്തഫ തങ്ങള്ക്ക ല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ.. അല്ലാഹുവിന്റെ ഹബീബായ റസൂലേ അങ്ങേയ്ക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ...)
(അല്ലാഹുവേ ഇതില്‍ വല്ല പോരായ്മയോ പാകപ്പിഴവോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ പൊറുത്തു തരേണമേ...ആമീന്‍..)
ഈ വിവരം നിങ്ങളുടെ കണ്മുന്നില്‍ എത്തിയ പോലെ നിങ്ങള്‍ കാരണം നിങ്ങളുടെ കൂട്ടുകാരുടെയും കണ്മുന്നിലെത്തിക്കാന്‍ ശ്രിമിക്കണം... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ....
https://www.facebook.com/vc.1000
https://www.facebook.com/vc.1000