ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാഗത സംഘം ചെയറമാൻ ഷെരീഫ് ഹാജി പതാക ഉയർത്തുന്നു 






ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനം ജില്ലാ നാഇബ് ഖാസി സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള് ഉദ്ഘാടനം ചെയ്യുന്നു  


 ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനത്തിൽ മുഖ്യാതിയായി എത്തിയ കേന്ദ്ര വഖഫ് ബോർഡ് വൈസ് ചെയർമാനും ജാമിആ നൂരിയ്യാ അറബിയ്യ യുടെ പ്രിൻസിപ്പാളുംSYS സ്റ്റെറ്റ് ജെനറൽ സെകട്രി യുമായ പ്ര: ആലിക്കുട്ടി മുസ്ലിയാർ ആശംസാ പ്രഭാഷണം നടത്തുന്നു 













കേരള മുസ്ലിംങ്ങആശയ ഭിന്നിപ്പിന്റെ  ഒരു നൂറ്റാണ്ടും പരസ്പര ഭിന്നിപ്പിന്റെ  ന്റെ കാനൂറ്റാണ്ടും...      
  1. 1921 കളിലെ കൊടുങ്ങല്ലൂ ഭാഗത്തുള്ള ഗോത്ര ക്കങ്ങ പരിഹരിക്കുന്നതിന് വേണ്ടി നിഷ്പക്ഷ സംഘത്തിനു രൂപം കി 
  2. 1924-25 നിഷ്പക്ഷ സംഘത്തി നിന്നും ഐക്യ സംഘത്തിലേക്കുള്ള ചുവടു മാറ്റം
  3. 1925 ഐക്യ സംഘത്തിനു കീഴികേരള ജമിയ്യത്തുഉലമയുടെ(KNM  ന്റെ മാതൃ സംഘടന രൂപീകരണം കേരള ജംഇയ്യത്തു ഉലമ യുടെ പുത്തനാഷയങ്ങ ഇസ്ലാമിനെ വികൃതമാക്കാ തുടങ്ങിയപ്പോ വരക്ക മുല്ലക്കൊയത്തങ്ങളുടെ നേത്രതത്തി
  4. 1926 സമസ്ത കേരള ജംഇയ്യത്തു ഉലമ രൂപീകരിച്ചു 
  5. 1934 ലി ഐക്യ സംഘത്തിന്റെ  പിരിച്ചു വിടലോട് കൂടി ഐക്യ സംഘത്തിന്റെ നെത്രതത്തി രൂപീകരിച്ച കേരള ജംഇയ്യത്തു ഉലമ (KNM  ന്റെ മാതൃ സംഘടനസജീവമായി 
  6. 1946- ഹാജിസാഹിബിന്റെ നെത്രതത്തി കേരള ജംഇയ്യത്തുഉലമയി നിന്ന് വിഖടിച്ചു  ജംഇയ്യത്തു മുസ്തശിദീ എന്ന സംഘടനക്ക് രൂപം കി.( ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആദ്യ രൂപം )
  7. 1948  ജംഇയ്യത്തു മുസ്തശിദീയെ   ജമാഅത്തെ ഇസ്ലാമി എന്നാക്കി മാറ്റി  
  8. 1950 ജമാലുദ്ധീ അഫ്ഘാനിയുടെയും ഇബ്നു അബ്ദു വഹ്ഹബിന്റെയും നവീന ആശയങ്ങളി പ്രജോദനം ക്കൊണ്ട്കെ. എം മൗലവിയുടെ നേത്രതത്തി കേരള നജ്വത്തു മുജാഹിധിന്റെ ആരംഭം (അതുവരെ ഉണ്ടായിരുന്ന ഈജിപ്ത്യ സലഫി ആശയത്തി നിന്നും വഹ്ഹബിസത്തിലേക്കുള്ള ചുവടു മാറ്റം)
  9. 1964 തബ്ലീഗ് ജമാഅത്തിനെ പുത്തനാശയക്കാരുടെ ഗണത്തി പെടുത്തിയതി പ്രധിഷേദിച്ചു സമസ്ത കേരള ജംഇയ്യത്തു ഉലമയി നിന്നും വിഘടിച്ചു ഒരു വിഭാഗം അഖില കേരള ജംഇയ്യത്തു ഉലമ രൂപീകരിച്ചു ( കാന്തപുരം പി അബൂബക്ക മുസ്ലിയാ സംഘടനയിലെ ബാരവാഹിയായിരുന്നു ) പക്ഷേ 1970 ഉള്ളി തന്നെ സംഘടന പിരിച്ചു വിടാ പോലും ആളില്ലാത്ത വിധം ശിതിലമായി.
  10. 1967 ജുമുഅ  ഹുതുബയി മൈക്ക് ഉപയോഗിക്കാം  എന്ന സമസ്ത കേരള ജംഇയ്യത്തു ഉലമയുടെ നിലപാടിനെ അംഗീകരിക്കാ സാധിക്കാത്ത പണ്ഡിതന്മാ സമസ്ഥാന കേരള ജംഇയ്യത്തു ഉലമ(സമസ്താനി) എന്ന സംഘടനക്ക് രൂപം നല്കി 
  11. 1979  സമസ്ത യുടെ യുവജന വിഭാഗത്തെ രാഷ്ട്രീയ പാട്ടിയാക്കണം അല്ലെങ്കി സമസ്ത പുതിയ രാഷ്ട്രീയ പാട്ടി രൂപീകരിക്കണം എന്നവശ്യപ്പെടുന്ന പ്രമേയം കാന്തപുരം  സമസ്ത മുശാവറയി  അവതിരിപ്പിക്കുന്നു, പ്രമേയം മുശാവറ തള്ളി
  12. 1980  കളി SSFന്റെ പ്രസിടന്റായിരുന്ന ഹൈദരിലി ശിഹാബ് തങ്ങക്ക് എതിരെ രാഷ്ട്രീയ പാടിയി  ഭാരവാഹിത്വം വഹിക്കുന്നതി വിമുഖതയുള്ളവ ചേന്ന്   പടയൊരുക്കം നടത്തുന്നു.  
  13. ഹൈദരലി ശിഹാബ് തങ്ങ SSF നിന്നും രാജി വെച്ച് ഒഴിയുന്നു പകരം ഇസ്മീ വഫ സ്ഥാനത്ത് എത്തുന്നു(ഇദ്ദേഹം അന്ന് കേരളത്തില ഉണ്ടായിരുന്ന MDP എന്ന രാഷ്ട്രീയ പാടിയുടെ കോഴിക്കോട് ജില്ലാ ഭാരവാഹി ആയിരുന്നു അപ്പോ )
  14. MDP സമസ്തയുടെ പാടിയാണെന്നുള്ള തരത്തി കാന്തപുരത്തിനോട് ആഭിമുഖ്യമുള്ള SSF പ്രവത്തക ഇസ്മീ വഫയുടെ നേതൃതത്തി സമസ്തയുടെ ലെറ്റ ഹെഡ് ദുരുപയോഗം ചെയ്തു കൊണ്ട് പ്രചരിപ്പിക്കാ ശ്രമം നടത്തുന്നു, സമസ്തയുടെ ശ്രദ്ധയി പെട്ട ഉടനെ ഇത് നിഷേധിച്ചു
  15. പിന്നീട് 1989 വരെ പല തിരഞ്ഞെടുപ്പകളിലും മുസ്ലിം ലീഗിന് എതിരെയും SSF പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വന്നു 
  16.  1985 ഷബാനു ബീഗം കേസുമായി ബന്ധപ്പെട്ടു ശരീഅത് അപ്രസക്തമാകുന്ന തരത്തി സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നുഅപകടം മനസ്സിലായ മുസ്ലിം പണ്ഡിതന്മാ വിധിയെ മറികടക്കാനുള്ള നിയമ നിമാണം ആവശ്യപ്പെട്ടു പ്രധാന മന്ത്രി ആയ രാജീവ് ഗാന്ധിയെ   സമീപിക്കുന്നു, നിയമ നിമാണം നടത്തണമെങ്കി മുസ്ലിങ്ങളുടെ പിന്ദുണ ബോധ്യപെടുത്തണം എന്ന് പ്രധാന മന്ത്രി മുസ്ലിം പണ്ടിതരോട് ആവശ്യപ്പെടുന്നു തുടന്ന് അന്നത്തെ മുസ്ലിം പേസണ ലോ ബോഡ്  ചെയമാ സയെദ് അലി ഹസ നദ്വി പിന്തുണ തേടി ഇന്ത്യ മുഴുവ പര്യാടനം ചെയ്തു 
  17. കേരളത്തി ശംസു ഉലമയുടെ നെത്രതത്തി സമസ്ത അതിനു സ്വീകരണം കിതുടന്ന് പ്രധാന മന്ത്രി സുപ്രീം കോടതിയുടെ വിധിയെ മറികടക്കാനുള്ള നിയമനിര്മാനതിനു അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തു .( ഇതിനെതിരെ എം എസ് ന്റെ ശക്തമായ നിലപാട് എടുത്തു, കാന്തപുരം എം എസ് ന്റെ നിലപാടിനെ അനുകൂലിച്ചു)
  18. 1989 സമസ്ത യി നിന്നും കാന്തപുരത്തിന്റെ നെത്രതത്തി 6 മുശാവറ മെമ്പമാരും അവരെ പിന്തുണയ്ക്കുന്ന അണികളും പുറത്തു പോവുകയോ പുറത്താക്കപ്പെടുകയൊ ചെയ്യുന്നു.

( പുറത്ത് പോവാനുള്ള കാരണം അലി ഹസ നദ്വി യുമായി ശരീഅത് സംരക്ഷണത്തിനു വേണ്ടി ശംസു ഉലമ വേദി പങ്കിട്ടത് കൊണ്ടും ലീഗിനോടുള്ള ആഭിമുഖ്യം എന്നിവയിലെ വിയോജിപ്പ് 
പുറത്താക്കപ്പെടാനുള്ള കാരണം   സംഘടനാ വിരുദ്ധ പ്രവത്തനത്തിനും സുന്നികക് ഇടയി  ഭിന്നിപ്പ് ഉണ്ടാകിയത്തിനും. )
തുടന്ന് അഡ്വ: അരവിന്ധാക്ഷ മേനോന്റെ ഉപദേശ പ്രകാരം കാന്തപുരം സമസ്ത കേരള ജംഇയ്യത്തു ഉലമക് അതെ പേരി സമാന്ധര സംഘടന രൂപീകരിച്ച് സമസ്തയുടെ  യഥാത്ഥ പതാകയെ തിരിച്ചറിയാ പ്രയസുമുള്ള തരത്തി കാന്തപുരം വിഭാഗം പതാക നിമിച്ചു.( ജനങ്ങളി ഏത് വിഭാഗമാണ്ഔദ്യോഗികം എന്ന് തിരിച്ചറിയ ഇത് പ്രയാസം സൃഷ്ടിച്ചു)
തുടന്ന്  ഏകദേശം 720 മദ്രസകളില് പ്രശ്നങ്ങളുണ്ടായി. 266 മദ്രസകള്ക്ക് നടുവില് ചുവര് വച്ച് വിഭജിച്ചു. 168 ജുമുഅത്ത് പള്ളികളില് കോലാഹലം ഉണ്ടാക്കി. ഇതില് 63 പള്ളികള് വിഘടനവാദികള് കൈയടക്കി. ബാക്കിയുള്ളത് രണ്ടുംകെട്ട നിലയില് നിലനിര്ത്തി. മുന്സിഫ് കോടതി മുതല് സുപ്രീം കോര്ട്ട് വരെയായി ഇരുന്നൂറിലധികം കേസുകള് ഫയല് ചെയ്തു. വഖഫ് ബോര്ഡിലും വന്നു നൂറിലധികം കേസുകള്. ഇതിനെല്ലാം പുറമെ ആയിരക്കണക്കായി ക്രിമിനല് കേസുകളുണ്ടായി.
വയനാട്ടിലെ വാരാമ്പറ്റയിലെ ആത്തിലന് അന്ത്രു ഉള്പ്പെടെ കാല്ഡസന് കൊലപാതകങ്ങളുണ്ടായി. കുറ്റിമൂച്ചി ഉള്പ്പെടെ അരഡസനോളം പള്ളി മദ്റസകള് പൂട്ടി. ഇതില് പലതും ഇത് വരെ തുറന്നിട്ടില്ല. ചിലതരിച്ചു നശിച്ചു

Note: .ഡി 646ലാണ് കേരളത്തില് പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര് ചേരമാന് ജുമുഅത്ത് പള്ളി) അതുമുതൽ AD 1920 വരെ കേരള മുസ്ലിംഗക് ഇടയിപറയത്തക്ക ആശയ അനൈക്യാമോ ഭിന്നിപ്പോ ഉള്ളതായി അറിവില്ല 


അപഹാസ്യ തന്ത്രങ്ങള്‍

- പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പ്രിന്‍സിപാള്‍, ജാമിഅ: നൂരിയ്യ: അറബിയ്യ: ഫൈസാബാദ്,  പട്ടിക്കാട് 


ഇന്നിന്‍െറ നിലനില്‍പുരാഷ്ട്രീയം കളിക്കാന്‍ ഏതുവേഷവും ധരിക്കാന്‍ തീരുമാനിച്ചവര്‍ നിലനില്‍പിന് ചരിത്ര വക്രീകരണം നടത്തുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സാക്ഷിയാണ്. അതിവിദഗ്ധതയുടെ രാഷ്ട്രീയ ചതുരംഗം കളിക്കാന്‍ പരിചയസമ്പത്തുള്ളവര്‍ അതിനുവേണ്ട ഏറ്റവും മികച്ച ആയുധമായ ‘വ്യാജ’ത്തെ കൂട്ടുപിടിക്കുന്നു.
മുസ്ലിം കേരളത്തിന്‍െറ ആധികാരിക പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രതവിതച്ച വിമതനേതാവ്, താനകപ്പെട്ട അഗാധ ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹംതന്നെ. സമസ്തക്ക് സമാന്തരം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യംവരും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഏതു കാര്യത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും ഉറച്ചതും വ്യക്തതയുള്ളതുമായ നയനിലപാടുകള്‍ ഉണ്ട്. ‘ഇന്നിന്‍െറ നിലനില്‍പിന്‍െറ രാഷ്ട്രീയം’ പതിവാക്കിയവര്‍ക്ക് ഇന്നലെകളെയും നാളെകളെയും പരിഗണിക്കേണ്ടതില്ലായിരിക്കാം. രേഖപ്പെട്ടുകിടക്കുന്ന വസ്തുതകള്‍ ഇല്ലെന്നുപറഞ്ഞാല്‍ അതുതിരിച്ചറിയാന്‍ മാത്രം വകതിരിവ് സമൂഹത്തിനുണ്ട് എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നന്ന്. ‘ഐക്യം’ എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള പദമാണെങ്കിലും അനൈക്യവാഹകര്‍ക്ക് ചവിട്ടുപടിയാക്കാന്‍ ഈ പദം വിട്ടുകൊടുക്കുന്നത് ശരിയല്ലല്ലോ? ആരാണ് അനൈക്യം വിതച്ചത് എന്നും ഛിദ്രതയുണ്ടായത് ആരുടെ പ്രവര്‍ത്തനംമൂലമാണെന്നും പരിശോധിക്കല്‍ അനിവാര്യമായിത്തീരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിക്കൊണ്ട് സര്‍വാദരണീയ ഗുരുവര്യന്മാരായ  റഈസുല്‍ മുഹഖ്ഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരും  ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും സമുദായത്തിന് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ക്ക് സമാന്തരമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു പുതിയ ഗ്രൂപ്പ് ആരംഭിക്കാന്‍ കാരണം എന്തായിരുന്നു എന്നത് അന്വേഷിക്കുന്നത് ഈ വിഭാഗം ഇപ്പോള്‍ നടത്തുന്ന കരണംമറിച്ചിലിന്‍െറ നേര്‍രൂപം മനസ്സിലാക്കാന്‍ ഉപകരിക്കും. അന്ധമായ ലീഗ് വിരോധം അദ്ദേഹത്തിന്‍െറ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് എക്കാലത്തും പ്രകടമായതാണ്.രാഷ്ട്രീയതാല്‍പര്യം നടപ്പാക്കാന്‍ കാന്തപുരം പലവുരു സമസ്തക്കുള്ളില്‍തന്നെ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ലേഖനത്തിലെ (സമസ്തയുടെ രാഷ്ട്രീയം, 20.10.11) 1979ലെ കുപ്രസിദ്ധമായ പ്രമേയം നിഷേധിക്കാന്‍ ശ്രമിച്ചത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അത് മറച്ചുവെക്കല്‍ ഇപ്പോള്‍ അനിവാര്യമായി അദ്ദേഹത്തിന് തോന്നുന്നുണ്ടാവാം. ‘സമസ്ത മുശാവറ മുന്‍കൈയെടുത്ത് സുന്നികള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയോ അല്ലെങ്കില്‍ സുന്നി യുവജന സംഘത്തെ (SYS) സമസ്തയുടെ രാഷ്ട്രീയ ഘടകമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യുക’ എന്ന ഉള്ളടക്കത്തോടെ  സമസ്ത മുശാവറയുടെ മുന്നിലേക്കുവന്ന നിവേദനത്തിനുപിന്നില്‍ സാക്ഷാല്‍ കാന്തപുരമായിരുന്നു. മുസ്ലിം പൊതുപ്രശ്നങ്ങള്‍ക്കെതിരെപോലും ഒരുകാലത്ത് എടുത്ത തീരുമാനങ്ങള്‍ ഇദ്ദേഹത്തിന് നിഷേധിക്കേണ്ടിവന്നിട്ടുണ്ട്. മതസ്ഥാപന ദുരുപയോഗ ബില്‍ അതിനൊരുദാഹരണമാണ്. അക്കാലത്ത് മുസ്ലിംസമുദായം മൊത്തത്തില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ കാന്തപുരത്തിന്‍െറ സുന്നി വോയ്സില്‍ ചിലസമുദായവിരുദ്ധരുടെ താല്‍പര്യത്തിനൊപ്പംനിന്ന് തന്‍െറ ഇംഗിതം സംരക്ഷിക്കാന്‍ എഴുതിയത് ഇങ്ങനെ: ‘ശുദ്ധമായ മതപ്രവര്‍ത്തനം ലക്ഷ്യംവെക്കുന്ന സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മതസ്ഥാപന ദുരുപയോഗ ബില്ലില്‍ ആശങ്കപ്പെടേണ്ടതില്ല. മതത്തിന്‍െറ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് ബില്‍ പേടിസ്വപ്നവുമാണ് ’ (സുന്നിവോയ്സ് 1988 സെപ്റ്റംബര്‍ 16, 16-22). എന്നാല്‍, ആ വാദം വന്‍ അപകടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സമൂഹം ഒന്നടങ്കം എതിര്‍ക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിന്‍െറ അവകാശവാദവും  ഏറ്റെടുത്തിട്ടുണ്ട്. 2004ല്‍ ഇവര്‍ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പരാമര്‍ശിച്ചത് നോക്കൂ: ‘1988ലെ മതസ്ഥാപന ദുരുപയോഗ ബില്‍ മുസ്ലിം സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കിയത് കാണാം’ (സുന്നി വോയ്സ് സുവനീര്‍ 2004, പേജ്:16) എത്ര ലജ്ജാവഹമാണ് ഈ നുണപറച്ചില്‍. ഇന്നലെകളിലെ ചരിത്രം മൂടിവെച്ച് ലാഭം കൊയ്യാനും ‘ഗുണം’ നേടാനും ഏതു രൂപവും സ്വീകരിക്കുന്നതിന് വിരോധമില്ലെന്ന് തന്‍െറ ലേഖനത്തില്‍തന്നെ അദ്ദേഹം സൂചിപ്പിച്ച സ്ഥിതിക്ക് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. എടുക്കുന്ന തീരുമാനങ്ങളില്‍ ധിഷണതയില്ലാത്തതിനാലും ഇന്നിന്‍െറ ലാഭം നോക്കി, ഭാവിനോക്കാതെ എടുത്തുചാടുന്നതിനാലുമാണ് നാള്‍ക്കുനാള്‍ ‘ആദര്‍ശം’ മാറ്റേണ്ടിവരുന്നത്.സമസ്തയില്‍ കലാപമുണ്ടാക്കാന്‍ ഇദ്ദേഹം ഉയര്‍ത്തിയത് രണ്ടുകാരണങ്ങളായിരുന്നു. 1. സമസ്തക്ക് മുസ്ലിംലീഗുമായുള്ള ബന്ധം. 2. പൊതുപ്രശ്നത്തില്‍ നവീന ചിന്താഗതിക്കാരുമായി വേദിപങ്കിട്ടു. ഈ രണ്ട് വാദങ്ങളും അദ്ദേഹത്തെതന്നെ പില്‍ക്കാലത്ത് തിരിച്ചടിച്ചു എന്നത് വസ്തുതയാണ്. പൊതുപ്രശ്നങ്ങളില്‍ ഇതര വിഭാഗവുമായി വേദിപങ്കിട്ടു. ലീഗുമായി ഐക്യപ്പെടാന്‍ മത്സരിക്കുന്നു. തെളിവുകള്‍ ആവശ്യമില്ലാത്തവിധം ആര്‍ക്കും ബോധ്യപ്പെട്ട സംഗതികളായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. 1979 സമസ്ത മുശാവറക്ക് മുന്നിലേക്ക് വന്ന പ്രമേയം തള്ളിക്കളഞ്ഞപ്പോള്‍ മുതല്‍ തന്‍െറ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സുന്നി യുവജന സംഘം എന്ന സമസ്ത കീഴ്ഘടകത്തെ രാഷ്ട്രീയവത്കരിക്കാന്‍ അണിയറയില്‍ നീക്കം നടത്തി. എറണാകുളം സമ്മേളനവുമായി ബന്ധപ്പെട്ട് ‘സമസ്ത’മുശാവറ എടുത്ത തീരുമാനങ്ങള്‍ തിരസ്കരിച്ചവരെ 18-2-1989ന് മുശാവറ പുറത്താക്കി. എസ്.വൈ.എസ് മാത്രമല്ല, എസ്.എസ്.എഫിനെയും തന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാക്കാനും മുസ്ലിംലീഗിനോട് എതിരാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്.എസ്.എഫിന്‍െറ സ്ഥാപിതകാലം മുതല്‍ അതിന്‍െറ പ്രസിഡന്‍റായ ഹൈദരലി ശിഹാബ് തങ്ങള്‍ 1979 നവംബര്‍ 6ന് ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍നിന്ന് രാജിവെച്ച് പോരേണ്ടിവന്നത് ലീഗിനോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന നിലപാടിനോട് യോജിപ്പില്ലാഞ്ഞിട്ടായിരുന്നു.ലീഗിനോട് തെരഞ്ഞെടുപ്പുകളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കാന്തപുരം എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. 1989ല്‍ കുന്ദമംഗലത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു: ‘മുസ്ലിംലീഗുകാര്‍ അല്ലാഹുവിന്‍െറ ദീനിന് എതിരാണ്... ലീഗ് ഭരണത്തിന് അനുകൂലമായി വോട്ടു ചെയ്താല്‍ അല്ലാഹുവിനോടുതന്നെ സമാധാനം പറയേണ്ടിവരും (മാതൃഭൂമി 1989 നവംബര്‍ 18). പിന്നീട് കാന്തപുരത്തിന്‍െറ പത്രം എഴുതി: ‘ ഒരു ശിപായിയുടെയോ അല്ലെങ്കില്‍ അടിച്ചുവാരുന്നവന്‍േറയോ ജോലിയെങ്കിലും പാവപ്പെട്ട ഒരു മുസ്ലിം കുടുംബത്തിന് വാങ്ങിക്കൊടുക്കാന്‍ ഭരണത്തിലുള്ള ലീഗിന് കഴിഞ്ഞിട്ടുണ്ടോ? എന്നിരിക്കെ, എന്തിനാണ് മുസ്ലിംലീഗ് എന്നൊരു സംഘടന? (സിറാജ്, 2004 ജൂലൈ 8) ‘ഇസ്ലാമിനെ മുച്ചൂടും നശിപ്പിക്കാന്‍ കൂട്ടുനിന്നതാണ് യഥാര്‍ഥത്തില്‍ ലീഗ് നേതൃത്വത്തോടുള്ള വെറുപ്പ് (സിറാജ് 2004 ജൂണ്‍ 15).ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ രഹസ്യമായും പരസ്യമായും ലീഗിനെ തകര്‍ക്കാന്‍ നടന്ന് പരാജയപ്പെട്ടപ്പോള്‍ കളം മാറ്റിച്ചവിട്ടുകയാണ് എന്ന് ആര്‍ക്കുമറിയാം.
ഈ വസ്തുത അറിഞ്ഞുകൊണ്ടുതന്നെയാണ് മുസ്ലിംലീഗ്  പെരുമാറിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ‘മുസ്ലിം ഐക്യത്തെ അവഗണിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന ഒരു പരിപാടികളിലും മുസ്ലിംലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക, 1989 ജനുവരി 18). എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജയിക്കുന്ന കക്ഷിയുടെ ഭാഗത്ത് നില്‍ക്കുകയും കപടരാഷ്ട്രീയത്തിന്‍െറ ഏറ്റവും വലിയ ആള്‍രൂപമായി മാറുകയും ചെയ്ത കാന്തപുരത്തോട് മുസ്ലിംലീഗിന്‍െറ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നുവന്നു. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍െറ തോല്‍വിയില്‍ അഹങ്കരിക്കാനും കാന്തപുരത്തിനുള്ളിലെ ലീഗ് വിരുദ്ധര്‍ തിടുക്കംകാട്ടി. അന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലീഗിന് അടിസ്ഥാനപരമായിത്തന്നെ വിയോജിപ്പുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ തോല്‍വി ആരുടേയെങ്കിലും ശക്തികൊണ്ടാണെന്ന മിഥ്യാധാരണ ലീഗിനില്ല. അത് കേരളമാകെ പ്രതിഫലിച്ച തരംഗമാണ്. ഒരുമണ്ഡലത്തില്‍ മാത്രം ഒരുവിഭാഗത്തിന്‍െറ കഴിവുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. (പി.കെ. കുഞ്ഞാലിക്കുട്ടി -2004 ജൂലൈ 13, ചന്ദ്രിക)മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഡോ. എം.കെ. മുനീര്‍ പറഞ്ഞു: ‘ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ദൃഢമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിഥ്യയായിരുന്നു എ.പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്‍െറ വോട്ടുബാങ്കിനെക്കുറിച്ചുള്ള സങ്കല്‍പം. തന്‍െറ സ്ഥാനാര്‍ഥിത്വം ഇസ്ലാമിനുവേണ്ടിയുള്ള ജിഹാദാണെന്നും താന്‍ കറകളഞ്ഞ  എ.പി സുന്നിയാണെന്നും സി.പി.എം സ്ഥാനാര്‍ഥി ടി.കെ. ഹംസ കാന്തപുരം വിഭാഗം എന്ന അയഥാര്‍ഥ വോട്ടുവൃക്ഷത്തെ ആശ്ളേഷിച്ച് പറഞ്ഞതും ഈ മിഥ്യാധാരണ അന്ധമായി സ്വാംശീകരിച്ചതുകൊണ്ടായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു  വോട്ടുബാങ്കില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് പേരുടെ സംഘമാണ് കാന്തപുരം എ.പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാ മേധാവിയായി കാണുമ്പോള്‍തന്നെ വ്യത്യസ്ത രാഷ്ട്രീയ രഥങ്ങളില്‍ ചലിക്കുന്നവരാണ് അനുയായികള്‍. അതുകൊണ്ടാണ് മറ്റുചിലരെപ്പോലെ പത്രസമ്മേളനം നടത്തി വോട്ട് ഇന്നകക്ഷിക്കാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വം മുതിരാത്തത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 മേയ് 31, ജൂണ്‍ 6). ഈ സാഹചര്യം മാറ്റാന്‍ താത്ത്വികമായി കാന്തപുരം നിലപാട് മാറ്റിയോ എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.

മുസ്ലിംലീഗിനെതിരെ നില്‍ക്കാന്‍ വഹാബിവത്കരണമാണ് കാരണമായി കാന്തപുരം തന്‍െറ ലേഖനത്തില്‍ പറയുന്നത്. മുസ്ലിംലീഗ് ഇപ്പോള്‍ വഹാബിമുക്തമായി എന്നാണ് അതിന്‍െറ ധ്വനി. എന്നാല്‍, സി.എച്ച്. മുഹമ്മദ്കോയയെപ്പോലുള്ള അതിപ്രശസ്ത ഭരണ ധിഷണാശാലികള്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതല ലീഗ് ഏല്‍പിച്ചത് സലഫി ആശയക്കാരനെയാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തഥൈവ. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലേക്ക് സലഫിക്ക് അംഗത്വം നല്‍കി. കാന്തപുരം ആരോപിക്കുന്ന ലീഗിലെ വഹാബിവത്കരണം മുമ്പത്തേക്കാളും ഇന്നാണ് പ്രകടം. ഈയൊരു ഘട്ടത്തില്‍ പാര്‍ട്ടി വഹാബി മുക്തമാണെന്ന കാന്തപുരത്തിന്‍െറ ധാരണ എന്തിന്‍െറ അടിസ്ഥാനത്തിലാണാവോ? കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും പള്ളികള്‍ നഷ്ടപ്പെട്ടതിന്‍െറ കാരണക്കാര്‍ മുസ്ലിംലീഗാണ് എന്നുപറയുന്ന ഇദ്ദേഹം മുമ്പ് ആദരണീയനായ സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളിലായിരുന്നു കുറ്റമാരോപിച്ചത്. ആ നിലപാടില്‍നിന്ന് മാറിയോ ആവോ?ചെറുപാര്‍ട്ടികള്‍ ഭരണനേട്ടം നോക്കി കാലുമാറുന്നതുപോലെ തങ്ങളുടെ കാലുമാറ്റം പരിഗണിച്ചുകൂടേ എന്ന് കാന്തപുരം ചോദിക്കുന്നു. അദ്ദേഹം എഴുതി: ‘രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ലെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്നുപറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്’ (മാധ്യമം, ഒക്ടോബര്‍ 20). കളംമാറിയവര്‍ തെരഞ്ഞെടുപ്പിനുമുമ്പ് തങ്ങള്‍ ഏതു ചേരിയുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയാന്‍ നട്ടെല്ല് കാണിച്ചിട്ടുണ്ട്. ആ നിലപാട് എടുക്കാതെ വിജയിക്കുന്ന കക്ഷി ഏതോ അവരുടെ പിന്നില്‍ മാത്രം നില്‍ക്കാന്‍ കാണിക്കുന്ന തന്ത്രം അപഹാസ്യമാണ്.
കോട്ടക്കല്‍ കോണ്‍ഫറന്‍സിലേക്ക് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ പരിതാപം പ്രകടിപ്പിക്കുന്ന കാന്തപുരം,  വീണ്ടും വ്യാജം പറയുകയാണ്. കോട്ടക്കലിലേക്ക് ജമാഅത്തിന് ക്ഷണിക്കരുത് എന്ന് ഏറ്റവുമധികം ശഠിച്ചതും ക്ഷണിക്കാത്തതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതും കാന്തപുരം വിഭാഗം തന്നെയായിരുന്നുവെന്നതാണ് പച്ചപ്പരമാര്‍ഥം. ഇപ്പോള്‍ കാണിക്കുന്ന ഈ കളംമാറിച്ചവിട്ടല്‍കൊണ്ട് പ്രധാനമായും അദ്ദേഹം ഉദ്ദേശിക്കുന്നത്, ഭരണകക്ഷിയില്‍നിന്ന് പരമാവധി ആനുകൂല്യം പറ്റുക എന്നതാണ്. മറ്റൊന്ന്, തന്‍െറ ജീവിതത്തില്‍ ഏറ്റവും വലിയ കുടുക്കില്‍പെട്ട കേശവിവാദത്തില്‍ നിന്ന് തടിയൂരുക എന്നതും. വ്യാജകേശ വിവാദം എന്നാലും അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ആര്‍ക്കും ആരെയും സ്വീകരിക്കുകയും സ്വീകരിക്കപ്പെടുകയുമാവാം. അത് ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടാവണം, മനഃസാക്ഷിയോടും.