സവര്‍ണര്‍ വെള്ളക്കാരുടെ പിന്‍മുറക്കാര്‍

സവര്‍ണര്‍ വെള്ളക്കാരുടെ പിന്‍മുറക്കാര്‍
നേരറിവ്ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഉത്ഭവ പരിണാമങ്ങള്‍ ഇപ്പോഴും വിവാദ വിഷയമാണ്.യൂറോ ഏഷേയന്‍ വംശജരായ ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടന്നുവന്ന് ആധിപത്യം സ്ഥാപിച്ചതിന്റെ ഫലമായിട്ടാണ് ബ്രാഹ്മണ മേധാവിത്വ ഘടന ഇവിടെ ഉണ്ടായതെന്നു വ്യാപകമായി പ്രചാരമുള്ള സിദ്ധാന്തത്തെ സമീപ കാലത്ത് പലരും ചോദ്യം ചെയ്തിരുന്നു.ഹിന്ദുത്വവാദ രാഷ്ട്രീയ പ്രസ്ഥാ നങ്ങള്‍,ബ്രാഹ്മണര്‍ ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരുടെ പരമ്പരകളാണെന്നും ആര്യന്‍ അധിനി വേശം എന്നത് കെട്ടു കഥയാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.ചരിത്രപരമായി അസന്ദിഗ്ധമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാനോ നിരാ കരിക്കാനോ പറ്റാത്ത വിഷയമായിട്ടാണ് ഈ വിവാദം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.എന്നാല്‍ സമീപകാലത്ത് നടന്ന ചില ജനിതകശാസ്ത്ര ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായ,നിഷേധിക്കാനാവാത്ത തെളിവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.വ്യക്തമായ നിഗമനങ്ങളിലേക്ക് നയിക്കുന്നവയാണ് ഈ തെളിവുകള്‍

ഈ ഗവേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജിനോം റിസര്‍ച്ച് എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഉട്ടാഹ് സര്‍വകലാശാലയിലെ മനുഷ്യ ജനിതക ശാസ്ത്രത്തിനുള്ള എക്കിള്‍സ് ഇന്‍സ്റ്റിട്ട്യൂട്ടിലെ മൈക്കള്‍.ജെ.ബംഷാദിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രസംഘമാണ് ഈ ഗവേഷണംനടത്തിയത്.യുഎസ്എ,ബ്രിട്ടണ്‍,ഇന്ത്യ,എസ്‌തോ ണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് ഈ സംഘത്തി ലുണ്ടായിരുന്നത്.ഇതില്‍ സഹകരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍,വിശാഖപട്ടണത്തെ ആന്ധ്ര സര്‍വകലാശാലയിലെ ഭാസ്‌കര്‍ റാവുജെ.മസ്താന്‍ നായിഡു,ബി.വി.രവിപ്രസാദ് എന്നിവരും മദ്രാസ് സര്‍വകലാശാലയിലെ പി.ഗോവിന്ദ റെഡ്ഡിയുമായിരുന്നു.


വിശാഖപട്ടണം ജില്ലയില്‍ നിന്നുള്ള തെലുങ്കു സംസാരിക്കുന്ന 8 ജാതികളില്‍ നിന്നുള്ള 265 പേരില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകളാണ് ഈ പഠനത്തിലെ അടിസ്ഥാനമായി എടുത്തത്.ഇന്ത്യയില്‍ നിന്നു തന്നെ യുള്ള ഗോത്ര വര്‍ഗങ്ങളില്‍ നിന്നും ഹിന്ദി സംസാരി ക്കുന്നവരില്‍ നിന്നുമായി 400 പേരുടെ സാമ്പിളുകളും ആഫ്രിക്കക്കാരും ഏഷ്യക്കാരും യൂറോപ്യ ന്മാരുമായ350 പേരുടെ സാമ്പിളുകളുമായി ഈ അടിസ്ഥാന സാമ്പിളുകളെ താരതമ്യം ചെയ്യുക യാണു ണ്ടായത്.

വിശാഖപട്ടണം ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജാതികള്‍ഇ വയായിരുന്നു. നിയോഗി,വൈദികിബ്രാഹ്മണന്മാര്‍,ക്ഷത്രിയര്‍,വൈശ്യര്‍തെലേഗകൊച്ചു,തുകര്‍പ്പുകാപ്പു,യാദവ,റെല്ലി,മദിഗ,മാല.ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ഉയര്‍ന്ന ജാതികളുംകാപ്പുകളും യാദവരും മധ്യ ജാതികളും ബാക്കിയുള്ള മൂന്ന് ജാതികളും താഴ്ന്ന ജാതികളും എന്ന് തിരിക്കുകയാണ് ചെയ്തത്.സാമ്പിളുകളായി നിശ്ചയിച്ചവരെ കാര്യം പറഞ്ഞു മനസ്സിലാക്കി 8 മില്ലി രക്തമോ തലയോട്ടിയില്‍ നിന്നുള്ള 5 മുടിയിഴകളോ വീതം ശേഖരിച്ചതില്‍ നിന്നാണ് ഡിഎന്‍എ വേര്‍പെടുത്തിയെടുത്ത് പരീക്ഷണ വിധേയമാക്കിയത്.മനുഷ്യ ജീനോം പരീക്ഷ ണങ്ങളായതുകൊണ്ട് ധാര്‍മ്മിക പ്രശ്‌നങ്ങളും മറ്റും അടങ്ങിയതുകൊണ്ട് ആന്ധ്രാ യൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും അനുവാദത്തോടെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരാണ് ഡിഎന്‍എ വേര്‍പെടുത്തലും ബന്ധപ്പെട്ട പരീക്ഷണങ്ങളും നടത്തിയത്.ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ഏറ്റവും സജ്ജമായ പരീക്ഷണ ശാലകളുള്ളത് ആന്ധ്രയിലാണ്.

3 തരം ജീന്‍ സെറ്റുകളാണ് പരീക്ഷണ വിധേയ മാക്കിയത്. അമ്മ വഴി മാത്രം പകര്‍ത്ത പ്പെടുന്ന മൈറ്റോ കോണ്‍ട്രിയ ഡിഎന്‍എയും അച്ഛന്‍ വഴി മാത്രം പകര്‍ത്തപ്പെടുന്ന വൈ ക്രോമസോമുകളും മാതാ പിതാക്കളില്‍ നിന്ന് ഒരുമിച്ചു പകര്‍ത്ത പ്പെടുന്നവയുമായ ജീനുകളുടെ സെറ്റുകളുമാണ് പരിഗണിച്ചത്.പിതാവില്‍ നിന്നുള്ള ജീനുകള്‍ കോശ കേന്ദ്രത്തില്‍ മാത്രമേ ഉണ്ടാകൂ.എന്നാല്‍ മാതാവിന്റെ കോശത്തിലുള്ള മൈറ്റോകോണ്‍ട്രിയയെന്ന ഊര്‍ജോ ത്പാദക കേന്ദ്രങ്ങളിലുള്ള ഡിഎന്‍എ എല്ലാ ശരീര ത്തിനും ലഭിക്കുന്നത് മാതാവില്‍ നിന്നുമാത്രമാണ്.പുരുഷലിംഗത്തെ നിര്‍ണയിക്കുന്ന വൈ ക്രോമസോമാകട്ടെ പിതാവില്‍ നിന്നു മാത്രം ലഭിക്കുന്നതാണ്.

ഡിഎന്‍എ താരതമ്യത്തില്‍ തെളിഞ്ഞ വസ്തുതകള്‍ കൗതുക കരമായിരുന്നു.നിരീക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ ജീനുകളില്‍ മൈറ്റോകോണ്‍ട്രിയ ഡിഎന്‍എ ഒട്ടു മൊത്തത്തില്‍ ഏഷ്യക്കാരുടേതിനോട് സമാനമായിരുന്നു-ജാതി ശ്രേണിയില്‍ മുകളിലേക്ക് വരുംതോറും യൂറോപ്യന്‍ സാദൃശ്യം വര്‍ധിക്കുന്നു ണ്ടായിരുന്നെങ്കിലും അതേ സമയം പിതാവ് വഴി പകര്‍ത്തപ്പെട്ട ഡിഎന്‍എ ഏഷ്യക്കാരുടേതിലും കൂടുതലായി യൂറോപ്യന്മാരുടേതിനോടാണ് സാദൃശ്യം കാട്ടിയത്. അവിടെയും ജാതിശ്രേണിയില്‍ മുകളിലേക്ക് പോകുംതോറും ഈ യൂറോപ്യന്‍ അടുപ്പം കൂടുതല്‍ പ്രകടമായിരുന്നു.ഈ പ്രതിഭാസത്തിന് ഒരു വിശദീകരണമുണ്ട്.ഇങ്ങോട്ടു കുടിയേറിയ യൂറോപ്യരില്‍ പുരുഷന്മാര്‍ അധികവും സ്ത്രീകള്‍ കുറവു മായിരുന്നു. അതുകൊണ്ട്യൂറോപ്യന്‍ പുരുഷന്മാര്‍ ഏഷ്യന്‍ സ്ത്രീകളെ സ്വീകരിക്കുക യായിരുന്നു.അത്തരം ബന്ധത്തില്‍ നിന്നുള്ള പരമ്പരകളില്‍ ഏഷ്യന്‍ സ്ത്രീകളില്‍ നിന്ന് പകര്‍ത്തപ്പെട്ട മൈറ്റോകോണ്‍ട്രിയ ഡിഎന്‍എ വ്യാപകമായി കാണാനിടയാകുന്നത് സ്വാഭാവികം മാത്രം.താഴ്ന്ന ജാതികളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന ജാതിപുരുഷന്മാരുമായുള്ള ബന്ധം അനുവദിക്കപ്പെട്ടുവെങ്കിലും പുരുഷന്മാരുടെ കാര്യത്തില്‍ ഇത്തരം ബന്ധം അനുവദിക്കപ്പെട്ടിരുന്നില്ല.പുരുഷന്മാരുടെ ജീനുകള്‍ ജാതിവേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നിന്നപ്പോള്‍ സ്ത്രീകളുടേത് അത്തരം മതില്‍ക്കെട്ടുകളെ ഭേദിച്ച് വ്യാപിച്ചിരുന്നു.അതാണ് മൈറ്റോകോണ്‍ട്രിയ ഡിഎന്‍എയുടെ വ്യാപകമായ ഏഷ്യന്‍ സ്വഭാവത്തിന് അടിസ്ഥാനം.

'ജനിതക അകലംവിശകലനം ചെയ്യുന്ന പഠനമാണ് ഈ ഗവേഷണത്തില്‍ മുഖ്യമായി നടന്നത്.ഓരോ ജാതി വിഭാഗവും മറ്റ് ഏഷ്യക്കാരുമായി കൂടുതല്‍ അടുത്തിരിക്കുന്നു വെന്നും ആഫ്രിക്കക്കാരുമായി ഏറെ അകന്നിരിക്കുന്നു വെന്നുമാണ് വ്യക്തമായത്.അതേ സമയംഇന്ത്യന്‍ജാതികള്‍ പൊതുവില്‍ ഏഷ്യന്‍ ബന്ധം തെളിയിക്കുമ്പോള്‍ താണ ജാതിശ്രേണി മുകളിലേക്ക് വരുംതോറും യൂറോപ്യന്‍ ബന്ധവും ബലപ്പെടുന്നുവെന്നാണ് ഈ താരതമ്യ പഠനങ്ങള്‍ വ്യക്തമായും തെളിയി ക്കുന്നത്.ഉയര്‍ന്ന ജാതികളുടെ ജീനുകള്‍ കൂടുതല്‍ യൂറോപ്യന്‍ സാദൃശ്യം പ്രകടിപ്പിക്കുമ്പോള്‍ മധ്യജാതികളുടെ കാര്യത്തില്‍,യൂറോപ്യന്‍ ഏഷ്യന്‍ സാദൃശ്യം ഏറെക്കുറെ തുല്യനിലയില്‍ നില്‍ക്കുന്നു. താഴ്ന്ന ജാതികളിലേക്ക് വരുമ്പോള്‍,ഏഷ്യന്‍ സാദൃശ്യം വളരെ ശക്തമായി പ്രകടമാവുകയും ചെയ്യുന്നു.

ചുരുക്കത്തില്‍,ജനിതകശാസ്ത്ര തെളിവുകള്‍,ദീര്‍ഘകാലമായി ജാതികളുടെ ഉത്ഭവത്തെ സംബന്ധിച്ച് ഇവിടെ നിലനിന്നിരുന്ന സിദ്ധാന്തങ്ങളെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.ആതായത് ദ്രാവിഡരായിരുന്നു ഇന്ത്യയിലെ ആദിമ നിവാസികളെന്നും ആര്യന്മാര്‍ കുടിയേറി ആധിപത്യം സ്ഥാപിച്ചവരാണെന്നുമുള്ള സിദ്ധാന്തം സാധൂകരിക്കുകയാണ് ഈ ഗവേഷണഫലങ്ങള്‍ ചെയ്യുന്നത്.പക്ഷെ,ഇത് തികച്ചും ശാസ്ത്രീയമായി സ്ഥാപിക്കുന്നതിന് ഇനിയും ഏറെ ചെയ്യാനുണ്ട്.80കോടിയോളം വരുന്ന ഹിന്ദു ജാതീയ സമൂഹത്തിന്റെ പാരമ്പര്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍,ഒരു ചെറിയപ്രദേശത്തു മാത്രമുള്ള 265 സാമ്പിളുകളെ മാത്രം ആധാരമാക്കിയ ഒരു പഠനം പോരാ.ഈ പഠനം പുറത്തു കൊണ്ടുവന്നിട്ടുള്ള വസ്തുതകള്‍ അനിഷേധ്യങ്ങളാണ്.

പക്ഷെ,ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ഒരു പ്രദേശത്തെ ജീന്‍ സഞ്ചയ ത്തിന്റെ സ്വഭാവം പൊതുവായ സ്വഭാവമായി വില യിരുത്തുക എളുപ്പമല്ല.ഉത്തരേന്ത്യയും ദക്ഷിണെന്ത്യയും തമ്മില്‍ ജീനുകളുടെ സമ്മിശ്രത്തിലും മറ്റും കാര്യമായ അന്തരം കാണാനിടയുണ്ട്.അതുകൊണ്ട് ഇപ്പോള്‍ നടന്നതുപോലെയുള്ള പഠനങ്ങള്‍ ഇന്ത്യയുടെ വ്യത്യസ്ത മേഖലകളില്‍ കേന്ദ്രീകരിച്ചു നടക്കേണ്ടതുണ്ട്.അപ്പോഴേ ചിത്രം പൂര്‍ത്തിയാവുകയുള്ളൂ.എങ്കിലും ബാംഷാദിന്റേയും കൂട്ടരുടേയും പഠനം ഈ രംഗത്ത് ചരിത്രപ്രധാനമായ ഒരു ചുവടുവെപ്പ് തന്നെയാണ് നടത്തിയിരിക്കുന്നതെന്നതില്‍ സംശയത്തിനവകാശമില്ല.

(സമീക്ഷ മാസികയുടെ 2001 ജൂലൈ ലക്കത്തില്‍ സ്വന്തം ലേഖകനാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.
എല്ലാ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്)
കടപ്പാട് : ഇടനേരം ബ്ലോഗ്സ്പോട്ട് .കോം