K I C R LIVE
K I C R LIVE
കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട് ഒന്‍പത് ചോദ്യങ്ങള്‍
http://www.youtube.com/watch?v=RCAhX6j9Oa8
Tajudheen KV ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്. ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല.
കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽപ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!അല്ല, ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!അതുമല്ല, പിന്നെയോ?മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.
കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ! പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!
എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്.
വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..മോതിരക്കൈവിരൽപോലും മുരടിച്ച്പോയി ..മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം!
തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു! എന്നിട്ടും നാം പഠിച്ചില്ല.എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?അങ്ങിനെയൊന്നുമില്ല. എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്. ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്ലീസിന്റെ അഹന്തക്ക് സമാനമായ ദാര്‍ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...
മാനവികത എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ് എന്ന് അറിയാതെ ആണ് കാരന്തൂരികള്‍ യാത്രക്ക് ഒരുങ്ങുന്നത് ! കൊന്നും കൊലവിളിച്ചും മഹല്ലുകളില്‍ ഫിത്ന ഉണ്ടാക്കിയും മദ്രസകള്‍ക്കിടയില്‍ ഇടച്ചുമര് കെട്ടിയും നോമ്പും പെരുന്നാളും ഭിന്നിപ്പിച്ചും കുടുംബത്തില്‍ ശത്രുത വളര്‍ത്തിയും നടക്കുന്ന നിങ്ങള്‍ക്ക് മാനവികത പറയാന്‍ അവകാശമുണ്ടോ എന്ന് സ്വയം ചോദിക്കുക. തന്റെ അനുയായികള്‍ക്ക് മാനവികത തീരെ ഇല്ല എന്ന് ബോധ്യം വന്ന പെരുംകള്ളനു തോന്നിയ തമാശ ..അതാണ് ഈ യാത്ര.മാനവികത തൊട്ടു തീണ്ടിയിട്ടുള്ള ആരെങ്കിലും ആ പാളയത്തില്‍ ഇനി ബാക്കിയുണ്ടോ ..കള്ളമുടി ചെലവാകുന്നില്ല എന്ന് കണ്ടപ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ നിങ്ങള്‍ നടത്തുന്ന ഈ നാടകം കേരളത്തിലെ സകല ജാതി ആളുകള്‍ക്കും മനസ്സിലായിക്കഴിഞ്ഞു ആത്മീയ ചൂഷണത്തിനെതിരെ..SKSSF വിമോചന യാത്ര..2012
പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്. നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽവണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.
ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നിലനില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും
എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്. എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?. യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറഅ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്റെയും സഹാനുഭാവത്തിന്റെയും നീതി-നിയമബോധത്തിന്റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്. മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം
“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരും കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പ് വേളകളില്‍ മുസ്ലിം ലീഗെന്ന ആജന്മ ശത്രുവിനെ തോല്‍പ്പിക്കാന്‍ വേണ്ടി പിന്തുണ ചോദിച്ചാലും ഇല്ലെങ്കിലും പതിച്ചു നല്‍കാറുള്ള സി. പി . എമ്മിന്റെ ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ആചാര്യനായ സാക്ഷാല്‍ സഖാവ് ( ഇടയ്ക്കു എപ്പോഴോ സ്നേഹം കൂടിയപ്പോള്‍ മൌലാനാ എന്ന് എ. പി. ഗ്രൂപുകാര്‍ വിളിച്ചതായി ഒരു ശ്രുതിയുണ്ടായിരുന്നു ) പിണറായി വിജയന് തന്നെ മുടിവിവാദത്തില്‍ പങ്കു കൊണ്ട് എല്ലാ മുടിയും കത്തുമെന്നു പ്രസ്താവിച്ചു കളഞ്ഞിരിക്കുന്നു .
കാന്തപുരം മുസ്ലിയാരെ സംബന്ധിച്ചേടത്തോളം ഇത് ഓര്‍ക്കാപുറത്ത് കിട്ടിയ നല്ല ഒന്നാന്തരം അടിതന്നെയാണ്, അതാണ് ഉസ്താതും സി . പി. എമ്മും തമ്മിലുള്ള ഇരിപ്പ് വശം. ഉസ്താതും സി. പി . എമ്മും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞാല്‍ അതൊരുതരത്തില്‍ അമേരിക്ക ഇസ്രായേല്‍ ബന്ധമാണ് . രണ്ടുപേരും പരസ്പരം വളര്‍ന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന അഭ്യുദയ കാംഷികള്‍ . മ്സുലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നു അവിടെ സി . പി. എം കയറിയിരിക്കണമെന്നു ഉസ്താതും , മുസ്ലിം ലീഗിന്റെ ശര്റില് നിന്നും സമുദായത്തെ രക്ഷിച്ചു ലീഗ് വിരോധിയായായ ഉസ്താതിന്റെ ഗ്രൂപ്പില്‍ സമുദായം അഭയം പ്രാപിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് സി .പി. എമ്മുകാരും . ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം .
കാന്തപുരം ഗ്രൂപ്പ് ജന്മം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗിനെ പിന്തുണക്കുന്ന ഇ. കെ വിഭാഗത്തെ എതിര്‍ക്കാന്‍ എല്ലാ വിധ രാഷ്ട്രീയ പിന്തുണയും കൊടുത്തു വരുന്നത് സി. പി. എം ആണ് . പഴയ സമസ്തയുടെ കീഴില്‍ ഉണ്ടായിരുന്ന പല മദ്രസകളിലും ഇടച്ചുമര് സ്ഥാപിച്ച് സമാന്തര മദ്രസ്സ സൃഷ്ടിച്ചതും നിലവിലുണ്ടായിരുന്ന പല മഹല്ലുകളും വിഭചിച്ചു സമാന്തര മഹല്ലും പള്ളികളും സ്ര്ഷ്ടിക്കപ്പെട്ടതിലും സി. പി. എമ്മിന്റെ സഹായം അകമഴിഞ്ഞതായിരുന്നു . തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മലബാര്‍ മേഖലയില്‍ സി . പി. എമ്മിന്റെ ഏത് നേതാവ് വന്നാലും കരന്തൂരിലെ മര്‍കസില്‍ ഉസ്താദിനെ മുസാഫഹത്ത് ചെയ്യാതെ പോകാറില്ല. തെരഞ്ഞെടുപ്പ് കാലം അടുത്താല്‍ ടി. കെ ഹംസയടക്കമുള്ള ചില നേതാകള്‍ക്ക് സുന്നി ബാധ കേറുന്നതും പതിവാണ്, തെരഞ്ഞെടുപ്പ് കാലം വന്നാല്‍ പിന്നെ ഞാന്‍ “സുന്നി”യാണെന്നും അതും നല്ല നൂറ്റിപ്പത്ത് “എ പി സുന്നിയാണെന്നും” പ്രഖ്യാപിക്കാറുള്ള ഹംസ സഖാവ് പിണറായിയുടെ പാര്‍ട്ടിയുടെ മലപ്പുറത്തെ ഖലീഫയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളകളില്‍ സി. പി. എം സ്ഥാനാര്‍ഥി കളെയോ അവര്‍ പിന്തുണക്കുന്ന കാന്തപുരം ഗ്രൂപുകരായ ഇടതു സ്ഥാനാര്‍ഥി കളെയോ വിജയിപ്പിക്കാന്‍ വേണ്ടി പ്രത്യേക സ്വലാത്ത് സമ്മേളനങ്ങളും കാന്തപുരം ഗ്രൂപുകാര്‍ സാധാരണയായി നടത്തി വരാറുള്ളതാണ്. ഇത്രയും വിവരിച്ചത് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കാന്‍ വേണ്ടിയാണ് . കാന്തപുരം പ്രവാചകന്റെതെന്നു പറഞ്ഞു തിരുകേശം!!!(???) കൊണ്ടുവന്ന ഉടനെതന്നെ അതിന്റെ ആധികാരികത ചോദ്യം ചെയ്തു കൊണ്ട് ഇ. കെ . വിഭാഗം രംഗത്ത് വന്നപ്പോഴും കാന്തപുരം പ്രതീക്ഷിച്ചിരുന്നത് ആരൊക്കെ എതിര്‍ത്താലും സി. പി. എം. ഞമ്മന്റെ കൂടെയുണ്ടാകുമെന്നാണ്. ആ സുന്ദര മനോഹര സ്വപ്നമാണ് ഇപ്പൊ പൊളിഞ്ഞു പാളീസായിരിക്കുന്നത്.
മുടിപ്പള്ളിയോടു ചേര്‍ന്ന് കാന്തപുരം വിഭാവനം ചെയ്യുന്ന വാണിജ്യ സമുച്ചയങ്ങള്‍ ( CONCEPT VIEW കടപ്പാട് സിറാജ് പത്രം ) |
പിണറായിയുടെ പ്രസ്താവന വന്ന ഉടനെ അതിനെതിരെ രംഗത്ത് വന്ന കാന്തപുരം മുസ്ലിയാര് പറഞ്ഞത്. “നിരീശ്വര വാദിയായ പിണറായി മുസ്ലിം വിശ്വാസത്തില്‍ ഇടപെടേണ്ട എന്നാണു ഇടപെട്ടാല്‍ കയ്യും കെട്ടി നോകി നില്കില്ല എന്നും” കാന്തപുരം മുസ്ലിയാര് പറഞ്ഞതിനെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ ഞാന്‍ പിന്തുണക്കുന്നു . വിശ്വാസ കാര്യത്തില്‍ വിശ്വാസികള്‍ തന്നെയാണ് ഇടപെടേണ്ടത് അല്ലാത്തവര്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുകയല്ലാതെ പരിഹരിക്കപ്പെടുകയില്ല . എന്നാല്‍ മുസ്ലിം ഇന്ത്യ ഒന്നാകെ ശരീഅത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്നപ്പോള്‍ ശരീഅത്തിനെ തെരുവ് തോറും വിമര്‍ശിച്ചു നടന്ന ഇ. എം.എസ്സിനെയും . സി. പി. എമ്മിനെയും പിന്തുണയ്ക്കുകയായിരുന്നു കാന്തപുരം മുസ്ലിയാര് ചെയ്തത് അതിനു കാരണം മുസ്ലിം ലീഗ് ശരീഅത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നില്ലേ ? അതിനു ശേഷവും പലതവണ സി . പി. എം മുസ്ലിം വിശ്വാസത്തില്‍ കൈ കടത്താന്‍ ശ്രമിച്ചപ്പോഴും മദ്രസ്സ സംവിധാനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും എവിടെയായിരുന്നു അരിവാള്‍ സുന്നികള്‍ എന്ന് വിളിപ്പേരുള്ള കാന്തപുരം സുന്നികള്‍ ? അന്നൊന്നും കാണിക്കാത്ത വമ്പത്തരം ഇന്ന് പുറത്തെടുക്കുമ്പോള്‍ കൊതിക്കെറുവ് മൂത്ത കച്ചവടക്കാരനോട് തോന്നേണ്ട സഹതാപമാണ് തോന്നുന്നത്.
സമുദായത്തിന് പുറത്തുള്ളവരെക്കൊണ്ട് ഇവ്വിധം വിശ്വാസത്തില്‍ കൈ കടത്താനുള്ള അവസരം സൃഷ്ടിച്ചതും കാന്തപുരം മുസ്ലിയാര് തന്നെ. ഇതുവരെ കേട്ട് കേള്‍വിപോലുമില്ലാത്ത പരമ്പരയില്‍ അവതരിപ്പിച്ച പ്രവാചക കേശമെന്നു പറയുന്ന കേശം കാന്തപുരം എന്ത് പറഞ്ഞാലും ശരിതെറ്റുകളെ ക്കുറിച്ച് ആലോചിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായികളല്ലാതെ മുസ്ലിം സമുദായത്തില്‍ നിന്ന് ആരും ആ കേശം പ്രവാചക കേശമാണെന്ന് വിശ്വസിക്കുന്നില്ല. മേല്‍ പ്രതിപാതിച്ച കേശം ഒറിജിനല്‍ ആണെന്നു തെളിയിക്കുന്നതിന് മുന്‍പുതന്നെ കേശം സൂക്ഷിക്കാന്‍ പള്ളിയുണ്ടാകുന്നു എന്ന പേരില്‍ വ്യാപകമായ പിരിവു നടത്താന്‍ ശ്രമിച്ചതും , പള്ളിയോടു ചേര്‍ന്ന് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വലിയ റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളുമോക്കെയാണ് മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും കാന്തപുരം മനസ്സിലാകേണ്ടിയിരിക്കുന്നു.
കേശം ഒരിജിനലാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പള്ളിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി മുന്നോട്ടു പോകുന്ന കാന്തപുരവും അനുയായികളും സാധാരണക്കാരായ വിശ്വാസികളുടെ ഒരു പാട് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ട്.
ഒരു വിശ്വാസി എന്ന നിലയില്‍ കാന്തപുരം മുസ്ലിയാര് കൊണ്ട് വന്ന മുടിയുടെ ആധികാരികതയില്‍ എനിക്ക് ഒരു പാട് ചോദ്യങ്ങള്‍ ബാകിയാണ്. മുടി ഒരിജിനലാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും മുടി സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ പള്ളിക്ക് തറക്കല്ലിടുകയും പള്ളിയോടു ചുറ്റും നിര്‍മിക്കുന്ന റിയല്‍എസ്റ്റേറ്റ് പ്രോജെക്റ്റുകള്‍ക്ക് പണപ്പിരുവു നടത്തുകയും ചെയ്യുന്നവര്‍ താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,, മറ്റൊരു അര്‍ത്ഥത്തില്‍ അത് അവരുടെ ബാധ്യതയാണ് കാരണം ഇത് ഇസ്ലാമിന്റെ വിശ്വാസമാണ് ഇവിടെ മുസൈലിമത്തുല്‍ കദ്ധാബുമാര്ക് സ്ഥാനമില്ല.
ചോദ്യം:
1) 1) : മുഹമ്മദ് നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു ….!!!!! ???
ഖസ്രജിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മുടികളില്‍ ചിലത് |
2) 2) നബി (സ)യുടെ തിരു ശേഷിപ്പുകള്‍ സൂക്ഷിപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെ ക്കുറിച്ച് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖകള്‍ ഉണ്ടെന്നിരിക്കെ കാന്തപുരം കൊണ്ടുവന്ന മുടിയടക്കം മുടിദാതാവ് ഖസ്രജിയുടെ കൈവശമുള്ള പതിനായിരക്കണക്കിനു മുടികളുടെ കെട്ടുകളെ കുറിച്ചും, മറ്റൊരു മുടിദാതാവ് ജാലിയന്‍ വാലയുടെ കൈവശമുള്ള പതിനായിരക്കണക്കിന് മുടികളെ ക്കുറിച്ചും ഇതിനുമുന്‍പ് എഴുതപ്പെട്ട ഇസ്ലാമികാമോ അല്ലാത്തതോ ആയ ഒരു ചരിത്ര ഗ്രന്ഥത്തിലും പരാമര്‍ഷമില്ലാതെ പോയത് എന്ത് കൊണ്ട് ??
3) 3) കാന്തപുരത്തിന് മുടി കിട്ടിയെന്നു പറയുന്ന ഖസ്രജി , ജാലിയന്‍ വാലമാരുടെ കയ്യിലുള്ള മറ്റു ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന നബി(സ)യുടെ കുപ്പായം , ഭക്ഷണം കഴിച്ച പാത്രങ്ങള്‍ , ഫാത്തിമാ ബീവി(റ;അ)യുടെ പുതപ്പ് , നബി (സ)യുടെ കാല്പാദം പതിഞ്ഞ കല്ല് , ആയിരക്കണക്കിന് വര്‍ഷം മുന്‍പ് ജീവിച്ചു മരണപ്പെട്ട മുഹ്യദ്ധീന് ശെഖിന്റെ കളര്‍ ഫോട്ടോ !!!!?????? അങ്ങനെ പലതും ഈ ശേഷിപ്പുകള്‍ ഒന്നുമെന്തേ ഇതിനുമുന്‍പ് എഴുതപ്പെട്ട ഒരു ചരിത്ര രേഖയിലും ഇല്ലാതെ പോയി ....????
4) 4) നബി (സ) യുടെ കേശമെന്നു പറഞ്ഞു കാന്തപുരവും ഖസ്രജിയും കൊണ്ടുവന്ന കേശത്തിന്റെ കൈ മാറ്റ പരമ്പര അവതരിപ്പിക്കാന്‍ മറു വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടപ്പോള്‍ അവതരിപ്പിച്ച കേശ കൈമാറ്റ പരമ്പര (സനദ്) പിന്നീട് ഖസ്രജിയുടെ വംശ പരമ്പരയാണെന്നു മാറ്റിപ്പറയേണ്ടി വന്നത് എന്ത് കൊണ്ട് ??? കള്ളം ഇവിടെ തന്നെ വ്യെക്തമല്ലേ ...????
5) 5) കാന്തപുരത്തിനു കേശം കൈമാറിയ മറ്റൊരു ദാതാവ് മുംബൈയിലെ ജാലിയന്‍ വാലയുടെ കയ്യില്‍ ശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ചു ഒരു രേഖയും ഇല്ലെന്നു അദ്ദേഹം തന്നെ പറയുമ്പോള്‍ മഹാനായ നബി (സ) യുടെ പേരില്‍ തന്നെ ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഒരു സത്യവിശ്വാസിക്ക് എങ്ങനെ കഴിയും ???
6) 6 ) കാന്തപുരത്തിനു ഖസ്രജിയുടെ കയ്യില്‍നിന്നു കേശം ലഭിച്ചയുടനെ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിശ്വാസികള്‍ക്ക് മുന്പില് അതിന്റെ ആധികാരികത തെളിയിക്കുന്ന കൈമാറ്റ പരമ്പരയോ രേഖകളോ ഹാജരാക്കുന്നതിന് മുന്‍പ് കാന്തപുരം ചെയ്തത് മുടി സൂക്ഷിക്കാന്‍ എന്ന പേരില്‍ നാല്‍പ്പതു കോടി രൂപയുടെ പള്ളിയുടെ പ്രോജെക്റ്റ് പ്രഖ്യാപിക്കുകയും പള്ളിക്ക് വേണ്ടി സീരിയല്‍ നമ്പര്‍ ഇല്ലാത്ത രശീതുകള്‍ അടിച്ചു വ്യാപകമായി പിരിവു നടത്തുകയും, പള്ളിയോടു ചേര്‍ന്ന് നൂറു കണക്കിന് കോടി രൂപയുടെ ഹോട്ടല്‍ , അപ്പാര്‍ട്ട്മെന്റ്, ഷോപ്പിംഗ് കോംബ്ലെക്സുകള്‍ , തുടങ്ങി വിവിധ തരം വാണിജ്യ പ്രൊജക്റ്റ്കളുടെ ബ്ലു പ്രിന്റ് സഹിതം നിക്ഷേപം ക്ഷണിച്ചു കൊണ്ട് സ്വന്തം പത്രമായ സിറാജില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടി വിശ്വാസത്തിന്റെ മറവു പിടിച്ചു നടത്താന്‍ ഉദ്ദേശിക്കുന്ന വലിയ കച്ചവട താല്പര്യമാണെന്ന് വിശ്വാസികള്‍ സംശയിച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയാനാകും..?
7) 7) മുടിദാതാവ് ഖസ്രാജി തന്നെ പ്രസിദ്ധീകരിച്ച നബി (സ) യുടെ തിരു ശേഷിപ്പുകളെ ക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത്രയധികം പ്രവാചക കേശമടക്കം(!!????) പലതും സൂക്ഷിക്കുന്ന ഖസ്രജി എന്ത് കൊണ്ട് തന്റെ കൈവശമുള്ള ഈ പതിനായിരക്കണക്കിനു കേശ ങ്ങളെക്കുറിച്ച് പുസ്തകത്തില്‍ മൗനം പാലിച്ചു . നബി (സ) യുടെ കുപ്പായവും (??) ഫാതിമാബീവി(റ;അ)യുടെ പുതപ്പും (???), പിന്നെ പതിനായിരക്കണക്കിനു തിരുകേശവും (??) സൂക്ഷിക്കുന്ന ജാലിയന്‍ വാലയെ ക്കുറിച്ചും ഖസ്രാജി തന്റെ പുസ്തകത്തില്‍ എന്തു കൊണ്ട് മൗനം പാലിച്ചു..???
8) 8) നബി(സ)യുടെ കേശത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്നും അത് അഗ്നിക്കിരയാവുകയില്ലെന്നും അതിനു നിഴല്‍ കാണപ്പെടുകയില്ലെന്നും വിശ്വസിക്കുന്നവരാണ് സുന്നീ സമൂഹം ഇക്കാര്യം കാന്തപുരം തന്നെ തന്റെ സ്വന്തം പുസ്തകത്തില്‍ എഴുതുകയും , കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ “സുന്നി വോയിസ്” വാരികയിലും ഇത് എഴുതിയിട്ടുണ്ടെന്നിരിക്കെ സുന്നീ സമൂഹത്തിന്റെ ഇടയിലുള്ള എതിര്‍പ്പുകള്‍ ഒഴിവാകാന്‍ വേണ്ടിയും സംശയം ദൂരീകരിക്കാനും കാന്തപുരം എന്തുകൊണ്ട് അദ്ദേഹം തന്നെ പറയുന്ന പരീക്ഷണത്തിന് തയ്യാറാവുന്നില്ല...??
a) തന്റെ കൈവശമുള്ള മുടിയുടെ ആധികാരികത തെളിയിക്കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്ന, കാന്തപുരം തന്നെ അംഗീകരിക്കുന്ന ,പരീക്ഷണത്തിനും, എതിര്‍ക്കുന്നവരെകൂടി കൂട്ടി മാധ്യമങ്ങളുടെയും പരസ്പരം അംഗീകരിക്കുന്ന മധ്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു പരസ്യ സംവാദത്തിനു പലതവണ സമസ്തയടക്കമുള്ളവര്‍ വെല്ലുവിളിച്ചിട്ടും എന്തുകൊണ്ട് കാന്തപുരം തയ്യാറാവുന്നില്ല....???
9) 9 ) കാന്തപുരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്റെ കൈവശമുള്ള കേശം വിട്ടുകൊടുക്കാത്തതിന്റെ പിന്നില്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പിന്നെ കേശം സൂക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പള്ളിയുടെ പിരിവുമായും പള്ളിക്ക് ചുറ്റും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാണിജ്യ സമുച്ചയങ്ങളുടെ നിക്ഷേപ സമാഹരനവുമായും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇതിനകം പിരിച്ചെടുത്ത കോടികള്‍ തിരിച്ചു കൊടുക്കേണ്ടി വരുമെന്ന ഭീതിയും തുടങ്ങാന്‍ ഉദ്ദേശിച്ച ബിസിനസ്സ് സംരഭം പൂര്‍ത്തിയാകാന്‍ കഴിയുമോയെന്ന ഏതൊരു കച്ചവടക്കാരനും ഉണ്ടാകുന്ന സ്വാഭാവിക ഭീതി മാത്രമല്ലേ കാന്തപുരത്തിനും ഉള്ളതെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കാന്തപുരത്തിനോ അനുയായികള്‍ക്കോ കഴിയുമോ ....????
a) എന്തുവന്നാലും മുടിപ്പള്ളിയുമായും വാണിജ്യ പ്രോജെക്റ്റുകളുമായും മുന്നോട്ടു പോകുമെന്ന് പറയുന്ന കാന്തപുരവും അനുയായികളും അതിന്റെ നൂറിലൊന്നു ആവേശം സത്യം തെളിയിക്കാന്‍ കാണിക്കാത്തത് എന്ത്കൊണ്ട്..?
കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി?
പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന് ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ. "രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല".
ഈ മുടി കത്തിച്ചാല്‍ കത്തുമെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ള ആദ്യത്തെ ആള് കാന്തപുരമാണ്. അതുകൊണ്ടാണ് ആ മുടിയുടെ നാലയലത്ത് ഒരു തീപ്പെട്ടിക്കൊള്ളി വെക്കാന്‍ പോലും അദ്ദേഹം സമ്മതിക്കാത്തത്. ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്. കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്ന ആളുകള്‍ക്കും ഇക്കാര്യത്തില്‍ അണുമണിത്തൂക്കം സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നാല് വോട്ടു കിട്ടുന്നത് മുടക്കേണ്ട എന്ന് കരുതിയാണ് ലീഗ് നേതാക്കള്‍ പോലും മുടിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അപ്പോള്‍ കാന്തപുരം ഉസ്താദുമായി പതിറ്റാണ്ടുകളുടെ ചങ്ങാത്തമുള്ള പിണറായി ഉസ്താദ് ഇങ്ങനെ പറയാന്‍ കാരണമെന്താണ്. അതാണ് എനിക്ക് പിടി കിട്ടാത്തത്.
കാലാകാലങ്ങളായി കാന്തപുരത്തിന്റെ വോട്ടു വാങ്ങുന്നത് സഖാക്കളാണ് എന്നത് ഒരു തുണിയഴിച്ചിട്ട സത്യമാണ്. കാന്തപുരം എന്ത് പ്രസ്താവന നടത്തിയാലും പടച്ചോന്റെ കൃപയുണ്ടായി അദ്ദേഹത്തിന്റെ അണികള്‍ കൊന്നാലും ലീഗിന് വോട്ടു ചെയ്യില്ല. അവരുടെ ഒരു മൈന്‍ഡ് സെറ്റ് അതാണ്. ഇ കെ വിഭാഗം സുന്നികള്‍ ലീഗിന്റെ കൂടെ ഉള്ളിടത്തോളം കാലം ദുഫായീന്ന് ഖസ്റജി തന്നെ വന്ന് പറഞ്ഞാലും അവര്‍ മാറ്റിക്കുത്തില്ല. പക്ഷേ, രാഷ്ട്രീയക്കാരെക്കാള്‍ ഒരു മുഴം നീട്ടിയെറിയാനുള്ള തന്ത്രം കയ്യിലുള്ളതിനാല്‍ ആര് ജയിച്ചാലും അവര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്തത് എന്ന് കാന്തപുരം പറയും. പാവം ലീഗുകാര്‍ അത് വിശ്വസിക്കുകയും കാന്തപുരത്തിന്റെ കൂടെയിരുന്നു നെയ്ച്ചോറും ബിരിയാണിയും കഴിച്ചു അല്‍ഹംദുലില്ല എന്ന് പറഞ്ഞു കൈ കഴുകി പോരുകയും ചെയ്യും.
ഈ അടിയൊഴുക്കുകളൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ആളാണ് സഖാവ് പിണറായി. അതുകൊണ്ടാണ് മൂപ്പര്‍ക്ക് ഇതെന്തു പറ്റി എന്ന് നാം ചോദിച്ചു പോകുന്നത്. നാല്പതു കോടി ചെലവില്‍ നിര്‍മിക്കുന്ന തിരുകേശപ്പള്ളിയുടെ പണി പൂര്‍ത്തിയായാല്‍ അതിന്റെ ഉദ്ഘാടനത്തിന് സ്റ്റേജില്‍ ഇരിക്കേണ്ട ആളാണ് പിണറായി. ആ അവസരമാണ് വെറുതെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിറവത്ത് കാന്തപുരത്തിന് വോട്ടൊന്നും ഇല്ല!!.
അങ്ങിനെ നമ്മുടെ പാവം കുഞ്ഞാടുകള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. പക്ഷെ പ്രതീക്ഷിച്ച ആ അടിരേഖ കിട്ടിയില്ല. പാവം ഖാശ്രജിയെ പഴിച്ചിട്ട് കരിയമില്ലല്ലോ.. ഒറിജിനല്‍ അല്ലാത്ത മുടിക്കെട്ടുകള്‍ ക്ക് സനടുണ്ടാക്കാന്‍ പറ്റിയ 'സഖ്ഹാഫി കൂട്ടങ്ങളെ' അവിടെ ആരും 'വാര്‍ത്തു വിടു' ന്നില്ലല്ലോ?
പാവങ്ങളുടെ ഒരു ഗതികേട് നോക്കൂ ..ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.
പാവങ്ങളുടെ ഒരു ഗതികേട് നോക്കൂ ..ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.
അടിരേഖ തിരഞ്ഞ് നടന്നാല്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം ഉയരില്ല എന്നറിയാവുന്ന ശൈഖുന അടിരേഖക്ക് കാത്തു നില്‍ക്കാതെ മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു..ഉസ്താദിനറിയാം തന്റെ മുടിക്ക് വ്യജ അടിരേഖ ഉണ്ടാക്കിയാലും ഖസ്റജിയുടേയും ജാലിയവാല യുടേയും കെട്ട് കണക്കിന് മുടിക്ക് ആര് അടിരേഖ ഉണ്ടാക്കും.. തല്ക്കാലം അടിരേഖ തപ്പാതിരി ക്കുന്നതാണ്് നല്ലതെന്ന് മൂപ്പര്‍ക്കറിയാം... അല്ലെങ്കിലേ.. താടി മുടിയും തലമുടിയും..കൈ മുടിയും ഒക്കെയായി ഉസ് താതിന് മടുത്തിരിക്കുന്നൗ അങ്ങിനെയാ ഇനി ആരും മുടിയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ഈ എസ്.കെ.എസ്.എസ്.എഫ് കാര്‍ മിണ്ടാതിരിക്കാനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും... അവര്‍ അതാ പ്രദര്‍ശനവും പരീക്ഷ്ണവുമായി വരുന്നു... ഗതി മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞപോലെ അതോടുകൂടി കാന്തപുരത്തിന് മൗനം വെടിയേണ്ടിവന്നു... ഉടനെ ഉസ് താദ് മുന്നുംപിന്നും നോക്കാതെ വെച്ചു കാച്ചി മുടികത്തിക്കല്‍ ഹീനമാണെന്ന്.. പക്ഷെ അതിന് തെളിവ് മാത്രം ചോദിക്കരുത് കാരണം ലക്ഷക്കണക്കിന് പ്രേഷകര്‍ക്ക് മുന്നില്‍ പറഞ്ഞതല്ലേ..... പിന്നെ എന്തിനാ തെളിവ്.. ഇനി നമ്മുക്ക് പഴയ ആ ലക്ഷങ്ങളുടെ മുന്നിലേക്ക് പോകാം
ഒരു കൊല്ലം മുന്‍പ് മര്‍കസില്‍ "ലച്ചങ്ങളുടെ മുന്പില്" സനദ് വായിച്ച് "തിരു കേശം" എന്ന പേരില്‍ അവതരിപ്പിച്ച ഒരു മുടി യുമായി മുസ്ലിം സമുദായത്തെ കുപ്പിയിലാക്കാം എന്ന് കരുതി "തിരുകേശത്തിനു ഒരുത്തമ കേന്ദ്രം" എന്ന പേരില്‍ പള്ളിയുടെ ചിത്രവും കൂപ്പണുമായി നാട്ടിലും വിദേശത്തും പിരിവു മഹാമഹം നടക്കുകയായിരുന്നു. നാടായ നാടൊട്ടുക്കും ഫ്ലക്സ് ബോര്‍ഡുകള്‍ ..
പാണക്കാട് തങ്ങള്‍ പോലും പള്ളി നിര്‍മാണത്തില്‍ കൂപ്പണ്‍ എടുത്തു കൂടി.. ഇതില്‍ പരം ആനന്ദം ഇനി എന്തുണ്ടാകാന്‍.. ഏറെ വൈകാതെ തന്റെ പേരില്‍ ഈ കള്ളത്തരം പ്രചരിപ്പിച്ച വിഘടിതരെ ചവറ്റു കൊട്ടയില്‍ എറിയണം എന്ന് പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍, ഇവര്‍ വ്യാജ മുടി പ്പള്ളിക്ക് വേണ്ടി പിരിച്ചെടുത്ത പണം ജനങ്ങള്‍ക്ക് തിരിച്ചു കൊടുക്കണം എന്ന് കൂടെ ആവശ്യപ്പെട്ടു.. ചേളാരിക്കാരെ ഊതാന്‍ കിട്ടിയ മുന്തിയ അവസരം എന്ന നിലക്ക് എപ്പിക്കുട്ടികള്‍ ഉസ്താദിന്റെ പോരിശ പാടി നടന്നു..ഇവര്‍ക്ക് മുടി കൊടുത്ത ആശാന്റെ കയ്യിലുള്ള നീണ്ട നീണ്ട മുടി ക്കെട്ടുകളുടെ ചിത്രവും അത് അവരുടെ തന്നെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതും പിന്നീട് മുക്കിയതും ഒക്കെ ലോകം കണ്ടു കൊണ്ടിരിക്കെ , ഇതൊന്നും ഉസ്താദിനെ വിശ്വസിച്ചവര്‍ക്ക് ഒരു പ്രശ്നമേ അല്ല എന്ന നിലക്ക് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു..
കാര്യങ്ങളുടെ കിടപ്പ് കണ്ടിട്ട് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് തോന്നിയ എസ് കെ എസ് എഫു കാര്‍, സനദ് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ദാറുല്‍ ഹുദയുടെ സഹകരണം കൂടി ആയപ്പോള്‍ കാര്യം കേമമായി. മര്കസിലെ മുടി കൈമാറ്റ രംഗം ഒരൊറ്റ ആവര്‍ത്തി സീഡി യില്‍ കണ്ടപ്പോഴേ കാര്യം ക്ലീന്‍. ഇതു സനദല്ലെടോ. ആ ഖസ്റജിയുടെ ബാപ്പാന്റെ പരമ്പരയാണ്. ഇക്കാര്യം പറഞ്ഞപ്പോഴേക്കു നമ്മുടെ പേരോട് മൂപ്പര്‍ക്ക് വല്ലാത്തൊരു ഏനക്കേട് തുടങ്ങി. ങാ ഹാ.. എന്നാല്‍ ഇവന്മാര്ക്ക് സനദ് കാണിക്കാന്‍ തന്നെ ആയി ഒന്ന് പ്രസംഗിക്കാന്‍ തന്നെ തീരുമാനിച്ചു.. എത്ര മണിക്കൂര്‍ എന്ന് ചോദിക്കരുത്. എന്താ പറഞ്ഞതെന്നും കാരണം അത് ഇന്നും അയാളെ തന്നെ തിരിഞ്ഞ് കുത്തുകയാണ്..
ഖസ് റജിയുടെ സ്വന്തം പിതാവിന്റെ കാലത്ത് പോലും ഇല്ലാത്ത ഒരു മുടി ഈ കോലത്തില്‍ കൊണ്ട് വന്നു കളിച്ച നാടകം ഒന്നാം രംഗം ഒന്ന് പൊളിച്ചടുക്കാന്‍ കോഴിക്കോട്ട് മുടി വിശദീകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍, എങ്ങിനെയെങ്കിലും ഇതൊന്നു നിര്‍ത്തി വെപ്പിക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റി നോക്കി.. എല്ലാം നിഷ്ഫലമായി എന്ന് മാത്രമല്ല മുടി നാടകത്തിന്റെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു വന്നു തുടങ്ങി. ഒടുക്കം ഇപ്പോള്‍ എവിടെ എത്തി നില്ക്കുന്നു എന്ന് എല്ലാര്ക്കും അറിയാമല്ലോ ..
അവസാനം സ്വന്തമായും സില്ബന്ധികള് മുഖേനയും പല കളികളും വിശദീകരണങ്ങളുമായി ഊരാക്കുടുക്കില്‍ പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ ടിയാന് അണികള്‍ക്കു ഒരു നിര്‍ദേശം നല്കി. ഇനി മുടി എന്ന് പറയണമെങ്കില്‍ മര്‍കസിന്റെ മുന്‍ കൂട്ടി അനുവാദം വാങ്ങണം. എന്തിനാണ് ഇങ്ങിനെ ഒരു കണ്ട്രോള് വെച്ചത്? അതറിയാന്‍ ബുദ്ധിമുട്ടില്ല. "മദീനയുടെ സമ്മാനം" എന്ന പുസ്തകത്തിലൂടെ സ്വന്തം മകന് ഹകീമും, "തലയിലെ മുടി, താടിമുടി, കൈ മുടി" എന്ന് പറഞ്ഞു താഹിര്‍ സഖാഫിയും, ജാലിയ വാല ഏ.പി യുടെ ശൈഖും ഉസ്താദുമാണെന്നും, ഖസ്രജി കത്തിച്ചു പരിശോധിച്ചു എന്നും പറഞ്ഞു പകരയും, സനദല്ല നസബ യാണെന്ന് മാറ്റി പറഞ്ഞു പേരോടും, ദാറുല്‍ ഹുദയില്‍ വെക്കാന്‍ എന്ന് എ,പി പറഞ്ഞത് കളവാണെന്ന് പറഞ്ഞു നൌഷാദ് അഹ് സനിയും, തിരു കേശത്തിന് നിഴലുണ്ടാകുമെന്നും കത്തുമെന്നും നിഴല്‍ നോക്കലും പരിശോധനയും യുക്തി വാടമാനെന്നും എഴുതി ഓടയില്‍ മുഹമ്മദ് എന്ന തരുവണക്കാരനും തുടങ്ങി സകല ശിഷ്യന്മാരും കൂടി, കയറി പോരാന്‍ പറ്റാത്ത വിധം വീണ്ടും വീണ്ടും കാന്തപുരം മുസ്ലിയാരെ കിണറ്റില്‍ ഇറക്കിയ ദുരനുഭവം ആര്‍ക്കു മനസിലായില്ലെങ്കിലും വല്യ മൂപര്ക്ക് നന്നായി മനസിലായി.
ഇക്കണ്ട സഹായങ്ങള്‍ ശിഷ്യന്മാര് ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം ഇത്ര വഷളാകുമായിരുന്നില്ല.
സംശയം പ്രകടിപ്പിക്കുന്ന, ബുദ്ധിയുള്ളവര്‍ പോയാലും തക്ബീര്‍ മാത്രംശീലിച്ച കുറെ അന്തം കമ്മികളെ എങ്കിലും കൂടെ നിര്‍ത്താം എന്ന് കാന്ത പുരം മുസ്ലിയാര് ചിന്തിച്ചത് മനസിലാക്കാം. "ലച്ചക്കണക്കിന് " ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച മുടിക്ക് മുന്‍പേ മര്‍കസില്‍ ഉള്ള "ജാലിയ വാല മുടി"കളുടെ സ്രോതസ് അന്വേഷിച്ചു സാക്ഷാല്‍ വാലയെ കണ്ടെത്തി ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എഫുകാരും അയാളുടെ അടിരേഖ കണ്ടെത്തി ഏഴു മുടിയും വാങ്ങി അത് സമുദായത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും സംശയ ലേശമന്യേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
ജാലിയ വാലയുടെ കയ്യില്‍ നിന്നും മുന്‍പ് ഖസ്രജിയും കാന്തപുരവും മുടി വാങ്ങാന്‍ അവരവരുടെ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ കൂടി കണ്ട അന്വേഷണ സംഘത്തിനു കിട്ടിയ മുടി, വേറെ ഒപ്പിച്ചതാനെന്നു പറയാനൊന്നും മോല്യാര് തുനിഞ്ഞില്ല. എനിക്ക് കിട്ടിയ അതെ സ്ഥലത്ത് നിന്നു തന്നെ അവര്‍ക്കും കിട്ടി എന്നു പറയാന്‍ അദ്ദേഹം കാണിച്ച സൌമനസ്യം സത്യത്തില്‍ ഒരു പാട് പണി കുറച്ചു. ഏതായാലും ആ ഏഴു മുടികള്‍ ദാറുല്‍ഹുദയിലെ കുട്ടികളെ കാണിച്ചു ഖുബ്ബ ഉണ്ടാകി ജാലിയ വാല എന്ന് എഴുതി വെക്കും എന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് പറഞ്ഞ മൂപ്പരുടെ ശിഷ്യന് പറഞ്ഞത് ഇസ്ലാമിക് സെന്ററില്‍ വെക്കാന്‍ എന്നു പറഞ്ഞാണ് വാങ്ങിയത് എന്നാണു... ഇക്കണ്ട പുകിലൊക്കെ നടക്കുന്നതിനിടക്ക്, ഇനി എന്ത് എന്ന ആലോചനയും ഒപ്പം, തുടക്കത്തിലേ അത്യാവേശത്തില്‍ "ഉത്തമ കേന്ദ്രത്തിനു " പണം കൊടുത്തു കുടുങ്ങിയ പാവങ്ങളുടെ പള്ളിപ്പണി അന്വേഷണവും, ഒക്കെ കൂടെ മോല്യാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു.
പണ്ടത്തെ പോലെ പത്രക്കാരും ചാനലുകളും തന്റെ സല്‍ക്കാരങ്ങളില്‍ വീഴുന്നില്ല. കരിന്തിരി സിറാജ് ഒഴികെ എല്ലാവന്മാരും, അവര്‍ക്ക് കിട്ടുന്ന സൂപ്പര്‍ ഫുഡും വിഴുങ്ങി, ലാപ് ടോപ് അടക്കം വമ്പന്‍ ഗിഫ്റ്റുകളും കയ്യിലാക്കി സ്ഥലം വിട്ടതല്ലാതെ ഒരു "കവറേജ് " കിട്ടുന്നില്ല. പരിപാടി കളൊക്കെ പത്തൊന്‍പതാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നു. അപ്രതീക്ഷിതമായി ഭാഗ്യക്കുറി അടിച്ച പോലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒന്ന് മുഖം കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. പക്ഷെ നാശം പിടിച്ച വേണു, നല്ല നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു, വല്ല മുഖാമുഖക്കാരെ പ്പോലെ ചോദിച്ചു ചോദിച്ചു കൂട്ടത്തില്‍ കുത്ത് ചോദ്യങ്ങള്‍ക്ക് ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയോടെ ഖസ്രജി അങ്ങനെ പറഞ്ഞിട്ടില്ല അത് അയാളുടെ, ബാപ്പ.. ബാപ്പാന്റെ.. ബാപ്പ.. അങ്ങനെ.... ശരിക്കും വല്ലാത്തൊരു പെടാപാടാണ് ആ ചാനല്‍ അഭിമുഖം ഉണ്ടാക്കിയത് . എന്തായാലെന്താ എസ്സെസ്സെഫു കാര്‍ നിരന്തരം ആ ചാനല്‍ അഭിമുഖത്തിന്റെ യു ട്യൂബ് ലിങ്ക് നിരന്തരം പ്രചരിപ്പിച്ചു .
ഏതായാലും ഉസ്താദ്, തനിക്കു ശേഷം, ഷാജഹാന് മുംതാസിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച താജ്മഹല്‍ പോലെ അപ്പറഞ്ഞ മുടിപ്പള്ളിക്ക് തറക്കല്ലിടാന്‍ സമയം ഗണിച്ചു.സ്ഥലം തീരുമാനമായി ല്ലെന്കിലെന്താ.. ഇടുന്ന കല്ല് പിന്നീട് ആവശ്യം വന്നാല്‍ അങ്ങോട്ട് ഇളക്കി കൊണ്ട് പോകാന്‍ മാത്രം പാകത്തിലുള്ളതായാല്‍ മതിയല്ലോ. ഉസ്താദേതാ മോന് ..
പണ്ടെത്ര തറക്കല്ലുകള്‍ ഇതു പോലെ പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വന്നിട്ടതാ.. മെഡിക്കല്‍ കോളേജിനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും പിന്നെ ,,തല്ക്കാലം തക്ബീര്‍ മുട്ടി നില്ക്കുന്ന അണികളെ ഒന്ന് റാഹത്താക്കണം. ബാക്കി ഒക്കെ വരുന്നിടത്ത് വെച്ചു കാണാം .. "തറ" കല്ലിടുന്നത് കാണാന്‍ എത്തുന്ന "ലച്ചങ്ങള്" മുന്‍പാകെ ഒറ്റക്കരച്ചില്.. ഒരു ദുആ ... കുറച്ചു നാളത്തേക്ക് സ്വന്തം ഖൌം അടങ്ങി നിന്നോളും.. അതെ... ഒന്നുറപ്പാണ് .തക്ബീര്‍ ഉണ്ടാകും.. പോരെ .. പിന്നെ, കെടാന്‍ ഇനി എന്താ ബാക്കി? മുഖം കെടുക എന്നാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞു തീര്‍ക്കുകയല്ലേ കോടികളുടെ നടുവിലും മനസമാധാനം എന്തെന്ന് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ പാവപ്പെട്ട പണക്കാരന്.. മോനെ എല്ലാം നിനക്ക് വേണ്ടി .. മക്കളെ എല്ലാം നിങ്ങള്‍ക്ക് വേണ്ടി.. ആദ്യത്തെ മുടി നല്കിയ ജാലിയ വാലയെ വിളിക്കാന്‍ മറന്നുവോ ആവോ..ചിലപ്പോ ആയാളുടെ മുടിക്ക് അല്ലല്ലോ പള്ളി ഉണ്ടാക്കുന്നത് ഖസ്റജിയുടെ മുടിക്ക് അല്ലേയ്..പിന്നെ എന്തിനാ വെറുതെ ആ സാധുവിനെ വിളിച്ച് ബുദ്ധി മുട്ടാക്കുന്നത്... എസ്.കെ.എസ്.എസ്.എഫ് കാരുടെ മുന്നിലെങ്ങാനും പെട്ടാല്‍ വല്ല ഫാത്തിഹയോ മറ്റോ ചോദിച്ച് കിട്ടിയില്ലെങ്കിലും അതും കുടുങ്ങും അതോടെ ശൈഖുനായുടെ ഉസ് താദിന്റെ വിവരം നാട്ടുകാരറിയും .
വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!
ഒടുവില്‍ മുടിപ്പള്ളിക്ക് തറക്കല്ലിട്ടു. ഒരു പ്രദേശത്തെയാകെ ശ്വാസം മുട്ടിച്ച മുടിപ്രേമികള്‍ വിശ്വപ്രവാചകന്റെ 'തിരുകേശ'മെന്ന് തെറ്റിദ്ധരിച്ച് സനദില്ലാ മുടിവെള്ളം ശേഖരിക്കാന്‍ ഞാനാദ്യം ഞാനാദ്യമെന്ന് തിരക്കു കൂട്ടി. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് കോടികള്‍ തന്നെ സംഭാവനകളായി ഒഴുകിയെത്തിയപ്പോള്‍ ഇല്ലാക്കഥ കളുടെ രാജശില്പി ശ്രീ. ശ്രീ. ക്ഷമിക്കണം ജ. ജ. ഹോജാ കാന്തപുരത്തിന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. സഹഹോജമാരുടെ ആവേശം അതിനേക്കാള്‍ അണപൊട്ടി. ഇതൊക്കെ കണ്ട് വേദിയിലിരുന്ന അബുദാബി അറബി ഊറിച്ചിരിച്ചു. ഏതാണ്ട് മുക്കുപണ്ടം പണയം വെച്ച് കാശും കീശയിലിട്ട് ബാങ്കിറങ്ങി വരുന്നവന്റെ അതേ ചിരി! അപ്പോഴും ഒരു കാര്യം മാത്രം ദുരൂഹമായി കിടന്നു. എവിടെയാവും ഈ 'അതിശയപ്പള്ളി' പിറവി കൊള്ളാന്‍ പോകുന്നതെന്ന 'ബ്രഹ്മാണ്ഡ രഹസ്യം'! വന്‍ വിപണന സാധ്യതകളുള്ള മുടിവ്യാപാര സമുച്ചയത്തിന്റെ സമീപ പ്രദേശങ്ങള്‍ അന്യഭൂമാഫിയകള്‍ സ്വന്തമാക്കിക്കളയുമോയെന്ന ഭയം തന്നെയാവണം സംഗതി അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരെങ്കിലും സ്വന്തമാക്കും മുമ്പ് പ്രസ്തുത പ്രദേശം തങ്ങളുടെ വരുതിയിലാക്കാന്‍ ഉസ്താദും കൂട്ടരും ശ്രമം തുടങ്ങിക്കാണുമെന്നതും ഉറപ്പ്.
ഏതായാലും ഒരുകൂട്ടം വിശ്വാസികളുടെടെ മനസ്സില്‍ ആശ്വാസമാണ്. പതിനായിരങ്ങള്‍ മുടക്കി മദീനയില്‍ പോയി പ്രവാചകപ്രഭുവിന്റെ റൗളാ ശെരീഫ് ദര്‍ശിക്കുന്നതിനു പകരമിനി, കാന്തപുരം ഉസ്താദ് പടുത്തുയര്‍ത്താന്‍ പോകുന്ന കേശകൂടാരത്തില്‍ ചെന്ന് 'തിരുകേശം' ദര്‍ശിച്ചാല്‍ മതിയല്ലോ. മാറാരോഗത്തിന്റെ വേദന തിന്ന് ആശുപത്രിക്കിടക്കയില്‍ കിടന്ന് നരകിക്കുന്നതിനു പകരം തിരുകേശം മുക്കിയ ഒരു കുപ്പി വെള്ളം ബിസ്മിയും ചൊല്ലി വലിച്ചു കുടിച്ചാല്‍ മതിയല്ലോ! മര്‍ക്കസ് കോംപ്ലക്സ് അപ്പാടെ തന്നെ പണയം വെച്ചിട്ടും നിര്‍മിക്കാനാവാതെ പോയ മെഡിക്കല്‍ കോളജിനെ കുറിച്ചോര്‍ത്ത് ഇനിയെന്തിന് സങ്കടപ്പെടണം? സര്വരോഗസംഹാരിയാ യി, സര്‍വപാപ പരിഹാരിയായി രണ്ടു മൂന്നു മുടിയിഴകള്‍ ചില്ലുകൂട്ടില്‍ കിടന്ന് തിളങ്ങുന്നുണ്ടല്ലോ..!! കേരളത്തില്‍ ഒരു മദീന തന്നെ സൃഷ്ടിച്ചെടുത്ത ഉസ്താദിന്റെ ബുദ്ധി അപാരം, അത്യപാരം. വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!
കോടികള്‍ പിരിച്ചെടുക്കാന്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങിലെത്തിയത്! അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന് സ്വപ്നത്തില്‍ നിര്‍ദേശം നല്കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍! അപൂര്‍വത്തില്‍ അപൂര്‍വമെന്നു വീമ്പിളക്കിയ 'തിരു'മുടി കെട്ടുകണക്കിന് അബുദാബി അറബിയുടെ വീട്ടിലുണ്ടെന്ന് തെളിവു സഹിതംഈ ബ്ലോഗിലൂടെ മാലോകരറിഞ്ഞപ്പോള് നുണക്കഥകളുടെ ചീട്ടു കൊട്ടാരം നിലംപൊത്തിയെന്നത് ശേഷകഥ.
പറ്റിയ അമളി അഡ്ജസ്റ്റ് ചെയ്യാന്‍ കൈയിലുള്ള മുടികള്‍ സ്വയം വളരുമെന്നും കത്തിച്ചപ്പോള്‍ കത്തിയില്ലെന്നും സ്വയം പ്രകാശിച്ചെന്നുമൊക്കെ ഖസ്രജി തന്നെ അവകാശപ്പെട്ടുവെന്നായി പിന്നീടുള്ള നുണപുരാണം. നാടായ നാട്ടിലൊക്കെ മൈക്ക് കെട്ടി സഖാഫി - അഹ്സനിമാര്‍ വീരകഥകള്‍ വിളംബരംചെയ്തു. അണികള്‍ തക്ബീര്‍ മുഴക്കി പ്രോല്‍സാഹിപ്പിച്ചു. അധികം വൈകാതെ മുടിയുടെ നിഴലുള്ള ഫോട്ടോകള്‍ പുറത്തെത്തിയപ്പോള്‍ ഈ ബ്ലോഗറടക്കം ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്നായി ആരോപണം. അതും ഫലിക്കാതെ വന്നപ്പോള്‍ ആസ്ഥാന കോളമെഴുത്തുകാരനെ രംഗത്തിറക്കി. തരുവണ സുവിശേഷം തീര്‍ത്തു പറഞ്ഞു, തിരുമുടിക്ക് തിരുനിഴലുണ്ടാവില്ലെന്നു പറയുന്നവര്‍ യുക്തിവാദികള്‍ തന്നെ! കൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാനാധ്യക്ഷനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞു. പാവം അണികള്‍ അപ്പോഴും തക്ബീര്‍ വിളിച്ചു! പുണ്യപ്രവാചകനെ മുടി വെട്ടാത്ത പ്രാകൃതനാക്കിയെന്നാരോപിച്ചും, വ്യാജ മുടിയുടെ ഹോള്‍സെയില്‍ ഡീലറായ 'ബോംബെ വാലയെ' കൈയോടെ പിടിച്ച് കാന്തപുരത്തിന് കിട്ടിയ മുടി പോലുള്ള ഏഴെണ്ണം സംഘടിപ്പിച്ച് പരസ്യമായി നിഴല്‍ പരിശോധന നടത്തിയും ഔദ്യോഗിക സമസ്ത തന്നെ നേരിട്ടു രംഗത്തിറങ്ങിയപ്പോള്‍ സഖാഫിമാര്‍ വീണ്ടും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ മുടി കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങളുടെ പക്കലുള്ള മുടി കത്തിച്ചു നോക്കില്ലെന്നും സാക്ഷാല്‍ കാന്തപുരം തന്നെ പ്രഖ്യാപിച്ചപ്പോള്‍ പാവം അനുയായികള്‍ അണ്ടി പോയ അണ്ണാനെ അനുകരിച്ചു!
തറക്കല്ലിടാന്‍ കോഴിക്കോട്ടെത്തിയ ഖസ്രജിയുടെ ലഗേജ് എയര്‍പോര്‍ട്ട് അധികൃതരേക്കാള്‍ വിശദമായി പരിശോധിച്ചത് ചോട്ടാപ്പിമാരായിര്‍ക്കണം. അബുദാബിയിലുള്ള അടിരേഖ വേരോടെ പിഴുതെടുത്ത് സ്വപ്നനഗരിയിലെ ജനസാഗരത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അവര്‍ ന്യായമായും വിശ്വസിച്ചു കാണും. അങ്ങനെയാണല്ലോ ബഡാ ഉസ്താദ് പറഞ്ഞു വിശ്വസിപ്പിച്ചത്. മര്‍ക്കസില്‍ വായിച്ചത് സനദാണെന്ന ആദ്യ വാദത്തില്‍ നിന്നും മലക്കം മറിച്ചു അത് നസബയാണെന്നും അടിരേഖ അബുദാബിയിലെ ശൈഖിന്റെ കൊട്ടാരത്തില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും ഉസ്താദ് പറഞ്ഞാല്‍ പിന്നെയെന്തിന് അവിശ്വസിക്കണം! പക്ഷെ, വിശ്വാസമാണ് എല്ലാമെന്ന് ഉസ്താദ് വീണ്ടും തെളിയിച്ചു. അടിരേഖ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ താക്കോല്‍ കാണാഞ്ഞിട്ടോ എന്തോ സംഗതി ഇപ്പോഴും അബുദാബിയിലാണെന്ന് ഖസ്രജി വ്യക്തമാക്കിയപ്പോള്‍ അണികള്‍ മൌനം പൂണ്ടു. താമസിയാതെ താനൊരു വലിയ 'പുത്തകം' എഴുതുന്നുണ്ടെന്നും അതില്‍ എല്ലാം വിശദീകരിക്കുമെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ത്തപ്പോള്‍ തക്ബീര്‍ വിളികള്‍ വീണ്ടുമുയര്‍ന്നു. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ പഴയ പുസ്തകത്തില്‍ സ്വന്തം വീട്ടിലെ മുടിപുരാണം ചേര്‍ക്കാതെ പോയതിന്റെ കാരണത്തെ കുറിച്ചോ, ഒരു എ ഫോര്‍ പേപ്പറില്‍ ഒതുങ്ങുന്ന സനദ് വെളിപ്പെടുത്താന്‍ ഒരു വലിയ കിതാബ് തന്നെ രചിക്കുന്നതിന്റെ അസാംഗത്യത്തെ കുറിച്ചോ ആരും ചോദിച്ചില്ല. അല്ലെങ്കിലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ തന്റേടമുള്ള ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവാണല്ലോ വിമത സമസ്തയെ ഇക്കോലത്തിലാക്കിയത്. പഴയ മുടിക്ക് കൃത്രിമ സനദ് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞ 'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്' എന്ന ഒരൊറ്റ വാക്യം മതി, സ്വന്തം കൂട്ടരിലുള്ള വിമര്ശകരോടുള്ള ഇക്കൂട്ടരുടെ നിലപാട് ബോധ്യപ്പെടാന്‍ .
സംഗതി ഇത്രയുമായ സ്ഥിതിക്ക് കാന്തപുരം ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്ക് തന്നെ അതില്‍ പ്രധാനം. ആദ്യം പ്രഖ്യാപിക്കപ്പെട്ടത് നാല് ലക്ഷം പേരില്‍ നിന്നും ആയിരം രൂപയുടെ ടോക്കന്‍ മുഖേന നാല്പത് കോടി പിരിച്ചെടുക്കുമെന്നായിരുന്നു. ഇത് പ്രകാരം എത്ര പണം പിരിച്ചെടുത്തു? വിതരണം ചെയ്ത ടോക്കണില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന മറുപക്ഷതിന്റെ ആരോപണം സത്യമാണോ? ആയിരം രൂപയ്ക്ക് പുറമേ ഒരു മുസല്ലക്ക് ഇരുപത്തി അയ്യായിരം എന്ന രീതിയില്‍ എത്ര രൂപ പിരിഞ്ഞു കിട്ടി? കഴിഞ്ഞ ദിവസം സ്വപ്നനഗരിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി സീ എം ഇബ്രാഹിം നല്കിയ അഞ്ചു കോടിയും നാദാപുരം സ്വദേശി നല്കിയ പത്തു ലക്ഷവുമടക്കം പിരിഞ്ഞു കിട്ടിയ കോടികളുടെ കണക്കെത്ര? ഉത്തരം സ്വാഭാവികമായും 'നിന്റെ പണം ഉസ്താദ് വാങ്ങിയിട്ടില്ലല്ലോ'യെന്ന മറുചോദ്യമായിരിക്കുമെന്നറിയാം. എന്നാലും വെറുതെ ചോദിക്കുകയാണ്, ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം!
പ്രിയ കാന്തപുരം, സ്വലാത്തും ദിക്റും പള്ളിയും ദര്‍സും വാണിഭവല്‍ക്കരിച്ചാല്‍ ഇനിയുമേറെക്കാലം നിങ്ങള്‍ക്ക് വിദേശവാഹനങ്ങളില്‍ ഉലകം ചുറ്റാനായേക്കും. പണച്ചാക്കുകള്‍ കൂടെയുള്ള കാലത്തോളം ഖസ്രജിയെ പോലുള്ള 'അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ' വേദിയില്‍ നിറക്കാനുമായേക്കും. പക്ഷേ, നിര്‍മിക്കാന്‍ പോകുന്ന ഭീമന് പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു. ഒന്ന് വിരല്‍ ഞൊടിക്കുമ്പോഴേക്കും നാല്പതിനു പകരം നാനൂറു കോടി പിരിച്ചെടുക്കാനുള്ള താങ്കളുടെ ശേഷി ഇനിയെങ്കിലും ഇത്തരം മേഖലകളിലേക്ക് തിരിച്ചു വിടണം. ഇത് പറയുമ്പോഴും ഏതെങ്കിലും മുക്കിലും മൂലയിലും നടത്തിയ സമൂഹ വിവാഹത്തിന്റെ ഫോട്ടോയും പൊക്കി തെളിവ് നിരത്താന്‍ വരുമെന്നറിയാം. അതൊക്കെയും നല്ലതെന്ന് സമ്മതിക്കുമ്പോഴും പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന പ്രോജക്ടകളുമായി വീണ്ടും രംഗത്തിറങ്ങിയതിനു ന്യായീകരണമാവില്ല. നിര്‍മാണ - പുനരധിവാസ മേഖലകളില്‍ ക്രിയാത്മകമായി വിനിയോഗിക്കപ്പെടെണ്ട കോടികള്‍, ഇസ്ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത മുടിപ്പള്ളി പണിത് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയുമാവില്ല. വിമര്‍ശനങ്ങള്‍ ന്യായമെന്ന് കണ്ടാല്‍ തെറ്റ് തിരുത്തുന്നത് ഭീരുത്വമല്ല; ആര്‍ജവമാണ്. ശഅറേ മുബാറക്കെന്ന പേരു മാറ്റി മസ്ജിദുല്‍ ആസാര്‍ എന്നാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ഈയൊരു മാറ്റം കൊണ്ട് നിങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാറിയേക്കാം. അപ്പോഴും വ്യാജമുടിക്ക് ആര്‍ഭാട പള്ളി നിര്‍മിച്ചവനെന്ന അപഖ്യാതി താങ്കളുടെ ചരിത്ര പുസ്തകത്തില്‍ ബാക്കി കിടക്കും.
പ്രിയ സഹോദരന്മാരെ ഇതില്‍ എന്റെതായി ഒരു വരി പോലും ഇല്ല വിവിധ ബ്ലോഗ് കളില്‍ നിന്നുള്ളവയാണ് കടപ്പാട് ബഷീര്‍ വള്ളിക്കുന്ന് , ഷാജിതരങ്ങള്‍ , പടന്നക്കാരന്,skssf news എന്നിവയാണ് എന്ന് siddhique hassan