MADRASA


തദ്രീബ്: മദ്രസാ പ്രസ്ഥാന രംഗത്ത് വ്യത്യസ്തമായ കര്‍മപദ്ധതി


  1. "തദ്രീബ്' എന്ന അറബി പദത്തിന് പരിശീലനം എന്നാണര്‍ത്ഥം. പരിശീലനമെന്നത്; നിലവിലുള്ള 
  2. അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഫലപ്രദവും ആസൂത്രിതവും അക്കാദമിക സ്വഭാവ
  3. ത്തിലുള്ളതുമായ ഇടപെടലാണ്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമസ്ത കേരള 
  4. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം 
  5. മുതല്‍ ആരംഭിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തേക്കു തയാര്‍ ചെയ്തിരിക്കുന്ന ഈ 
  6. പദ്ധതി കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയവും 
  7. സജീവവുമാക്കിത്തീര്‍ക്കുമെന്നു പ്രത്യാശിക്കാം. രണ്ടുവര്‍ഷം കഴിഞ്ഞ് കുറവുകള്‍ 
  8. പരിഹരിച്ച് ഈ പദ്ധതി വ്യവസ്ഥാപിതമാക്കി നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ലക്ഷ്യമാക്കുന്നത്.
  9. നാളിതുവരെയായി കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകസമൂഹത്തിന്റെ
  10.  ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അക്കാദമിക 
  11. വളര്‍ച്ചക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ജംഇയ്യത്തുല്‍
  12.  മുഅല്ലിമീന്‍ ഇതിനകം വിജയിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ 
  13. ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ഒരു ലക്ഷത്തിലേറെ അധ്യാപകര്‍
  14.  അംഗങ്ങളായുണ്ട്. വര്‍ഷത്തില്‍ ആറു തവണ നടക്കുന്ന റെയ്ഞ്ച് യോഗങ്ങളിലൂടെ മദ്രസാരംഗത്തെ
  15.  ക്ലാസ് റൂം പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും പുതിയ ബോധനരീതികളെ വിനിമയം 
  16. ചെയ്യുന്നതിനും അധ്യാപകര്‍ക്കു സാധിച്ചിട്ടുണ്ട്. ഈ റെയ്ഞ്ച് യോഗങ്ങളെ കൂടുതല്‍
  17.  കാര്യക്ഷമമായി പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്ന ആശയമാണ് "തദ്രീബ്
  18. ' പദ്ധതി ലക്ഷ്യമിടുന്നത്.പാഠ്യവസ്തുവിന്റെയും പഠിതാവിന്റെയും ഇടയില്‍ 
  19. കലാപരമായ ഒരു ദൗത്യം നിര്‍വഹിക്കുന്ന ഏറ്റവും സചേതനമായ കണ്ണിയാണ് അധ്യാപകന്‍.
  20.  പാഠ്യവസ്തു അചേതനമാണ്. പഠിതാവാകട്ടെ ഏറ്റവും ചൈതന്യമുള്ള ജൈവവസ്തുവും.
  21.  പഠിതാവിന്റെ ജൈവ ഘടനക്കും ബൗദ്ധിക നിലയ്ക്കുമനുസരിച്ച് പാഠ്യവസ്തുവിന് 
  22. ജീവന്‍ നല്‍കുകയെന്ന ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്. നല്ലൊരു 
  23. അധ്യാപകന്റെ പ്രതിഭക്കു വിധേയമാകാത്ത പാഠ്യവസ്തു അചേതനമായിത്തന്നെ കിടക്കും.
  24.  അതു കുട്ടി മനഃപാഠമാക്കുന്നുണ്ടാകാം. എന്നാല്‍ കുട്ടിയുടെ സ്വഭാവരീതിയിലും
  25.  സാംസ്കാരിക നിലപാടുകളിലും അതു യാതൊരു തരം മാറ്റവും ഉണ്ടാക്കിക്കൊള്ളണമെന്നില്ല.
  26.  പഠനം ഒട്ടും രസകരമല്ലാത്ത ഒരുതരം വരണ്ട അനുഭവമായി മാറുകയും ചെയ്യും.
  27.  അതുകൊണ്ടുതന്നെ അധ്യാപക ശാക്തീകരണം ഏറ്റവും അനിവാര്യമായി വരുന്നു.
  28.  ഏറ്റവും മികച്ച ബോധനരീതികളെ അധ്യാപകരിലെത്തിക്കുകയെന്നത് പ്രസക്തമായി 
  29. വരുന്നു.കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലും ചിന്താപ്രക്രിയയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന
  30.  ഗണനീയമായ മാറ്റങ്ങളെ ഇന്നത്തെ വിദ്യാഭ്യാസ സമൂഹം ഗൗരവപൂര്‍വ്വം ആലോചിക്കുന്നുണ്ട്.
  31.  ഈ ഘട്ടത്തില്‍ പരീക്ഷ കേന്ദ്രീകരിച്ചുള്ള പഠനം എന്നതിനപ്പുറത്ത് മതപരമായ അനുഭവങ്ങള്‍
  32.  നല്‍കിയുള്ള ഇടപെടലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അറിവ്
  33.  ബോധനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു സ്വഭാവിക പ്രക്രിയയായി വരണം വിദ്യാഭ്യാസം.
  34.  അതിന് ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ വൈവിധ്യമുള്ളതായിരിക്കണം,
  35.  തീവ്രമായതായിരിക്കണം, പുനരനുഭവങ്ങള്‍ക്കു പാകമാവണം, 
  36. കുട്ടിയുടെ പ്രകൃതം അറിഞ്ഞുകൊണ്ടുള്ളതാവണംനല്ല പരിശീലനം സിദ്ധിച്ച, വേണ്ടത്ര
  37.  അവബോധം നേടിയ അധ്യാപക സമൂഹത്തെയാണ് "തദ്രീബ്' ലക്ഷ്യമാക്കുന്നത്.
  38.  ഇതിനായി റൈഞ്ച് യോഗങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശയങ്ങളെ 
  39. അടിസ്ഥാനപ്പെടുത്തിത്തന്നെ പ്രക്രിയകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആധുനിക മനഃശാസ്ത്രവും 
  40. പഠനബോധന തന്ത്രങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന 45 മിനുട്ട് നേരത്തെ ജനറല്‍ ടോക്ക്
  41.  ഓരോ റെയ്ഞ്ച് പാഠശാലകളുടെയും ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക
  42.  ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെട്ട 110ഓളം റിസോഴ്സ് അംഗങ്ങള്‍ക്കു സംസ്ഥാനതലത്തില്‍
  43.  പരിശീലനം നല്‍കിക്കഴിഞ്ഞു. ഓരോ ജില്ലകളിലും റെയ്ഞ്ചുകളുടെ എണ്ണത്തിനനുസരിച്ച്
  44.  റിസോഴ്സ് അംഗങ്ങളെ വിന്യസിക്കുന്നുണ്ട്. മൂന്ന് റെയ്ഞ്ചുകള്‍ക്ക് ഒരു റിസോഴ്സ്
  45.  എന്ന രീതിയിലാവും പ്രവര്‍ത്തനങ്ങള്‍ സാധിച്ചെടുക്കുക.റെയ്ഞ്ച് പാഠശാലയില്‍
  46.  സംബന്ധിക്കുന്ന എല്ലാ അധ്യാപകരുടെയും പങ്കാളിത്തം പൂര്‍ണമായും ഉറപ്പുവരുത്തുന്ന
  47.  "വര്‍ക്ക്ഷീറ്റ്' നിര്‍മാണമാണ് മറ്റൊരു പ്രവര്‍ത്തനം. അധ്യാപകര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ്
  48.  6 പാഠങ്ങളെ ആസൂത്രണം ചെയ്യുകയാണ് രീതി. പഠനപ്രവര്‍ത്തനങ്ങളുടെ തുടക്കം,
  49.  പ്രയാസമുള്ള ഭാഗങ്ങളെ എളുപ്പമാക്കല്‍, പ്രശ്നങ്ങളുടെ കുട്ടികളെ പരിഗണിക്കല്‍,
  50.  പഠനോപകരണങ്ങളുടെ വിനിയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍ചേര്‍ന്നുവരും.
  51.  ഓരോ ഗ്രൂപ്പും ചര്‍ച്ചാധാരകള്‍ അവതരിപ്പിക്കുകയും അധ്യാപകര്‍ വര്‍ക്ക്ബുക്കില്‍
  52.  കുറിച്ചെടുക്കുകയും ചെയ്യും. 6 അവതരണങ്ങളില്‍ ഏറ്റവും മികച്ച ഒരു രീതി അടുത്ത
  53.  പാഠശാലയിലെ മോഡല്‍ക്ലാസിനു വേണ്ടി തെരഞ്ഞെടുക്കുകയും ചെയ്യും.
  54.  സഹവര്‍ത്തിക പഠനം (ഇീഹഹമയീൃമശേ്ല ഘലമൃിശിഴ) എന്ന ആധുനിക പഠന 
  55. സമീപനമാണ് ഇവിടെ അവലംബിക്കപ്പെടുന്നത്.രണ്ട് വര്‍ഷക്കാലം ഈ പദ്ധതി കൂടുതല്‍
  56.  ക്രിയാത്മകമായി നടക്കുന്നതിനു ചില അനുബന്ധപ്രവര്‍ത്തനങ്ങള്‍ കൂടി ഇതില്‍
  57.  ഉള്‍പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് 313 മദ്റസകളെ മാതൃകാ
  58.  വിദ്യാലയമായി തെരഞ്ഞെടുക്കും. ശിശുസൗഹൃദ ക്ലാസ്മുറികള്‍, അധ്യാപക സ്ഥിരത,
  59.  പ്രഭാത അസംബ്ലി, ബാലവേദി പ്രവര്‍ത്തനങ്ങള്‍, മദ്റസാ ലൈബ്രറി, ഫലപ്രദമായ
  60.  രക്ഷാകര്‍തൃസമിതി പ്രവര്‍ത്തനം, വിദ്യാലയ പരിസരം, കുട്ടികളുടെ പഠന 
  61. പുരോഗതി എന്നിവ വിലയിരുത്തിയാവും മാതൃകാ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക.
  62.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്‍കുന്ന 1001 അധ്യാപകരെയും
  63.  പദ്ധതി കാലയളവില്‍ തെരഞ്ഞെടുത്ത് ആദരിക്കും. തദ്രീബ് ഏറ്റവും നന്നായി ഉള്‍കൊണ്ട് 
  64. വിജയിപ്പിക്കുന്ന 33 റെയ്ഞ്ചു കമ്മിറ്റികളെയും പ്രത്യേകം അംഗീകരിക്കും.സംസ്ഥാനത്തെ
  65.  വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍ എന്നിവരുടെ
  66.  നേതൃത്വത്തില്‍ നടന്ന വിവിധ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഈ
  67.  പദ്ധതിയുടെ ആശയം രൂപപ്പെടുന്നതും കര്‍മതലത്തിലെത്തുന്നതും. ഇസ്ലാമിക വിജ്ഞാനരംഗത്ത്
  68.  പുതിയൊരു ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്നതിനും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം 
  69. നല്‍കുന്നതിനും ഈ പദ്ധതി സഹായകമാവുമെന്ന് പ്രത്യാശിക്കുകയാണ്. സമകാലികമായ 
  70. ആശയങ്ങളെ പലപ്രദമായി ഉപയോഗപ്പെടുത്തി മദ്റസാ പ്രസ്ഥാനരംഗത്തെ പഠനപ്രവര്‍ത്തനങ്ങളെ 
  71. കൂടുതല്‍ നവീകരിക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകള്‍ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. മതവിദ്യാഭ്യാസ
  72.  രംഗത്ത് സമസ്ത നിര്‍വ്വഹിച്ച ചരിത്രപരമായ ദൗദ്യത്തില്‍ പുതിയൊരധ്യായം കുറിക്കാന്‍
  73.  പദ്ധതി വഴിതുറക്കുമെന്ന് നമുക്ക് ആശിക്കാം.