മുസ്ലിംകള്‍
1. ലോക മുസ്ലികളില്‍ 96% പരമ്പരാഗത മുസ്ലിംകളാണ്. പരമ്പരാഗത സുന്നികള്‍, പരമ്പരാഗത ശിയാക്കള്‍, ഇബാദികള്‍ എന്നീ മൂന്നു വിഭാഗാങ്ങളെയാണ് റിപ്പോര്‍ട്ട് പരമ്പരാഗത മുസ്ലിംകള്‍ എന്നു വിളിക്കുന്നത്.
ഈ പരമ്പരാഗതക്കാരില്‍ 90% വിശ്വാസപരമായി ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി, ഇമാം അബൂ മന്‍സൂര്‍ അല്‍മാതുരുദി എന്നിവരെയും കര്‍മ്മശാസ്ത്രപരമായി ഹനഫി, ശാഫി, മാലികി, ഹന്‍ബലി, എന്നീ മദ്ഹബുകളെയും ആത്മീയമായി ഖാദിരിയ്യ, നഖ്‌ശബന്തിയ്യ, തീജാനിയ്യ, ശാദിലിയ്യ, രിഫാഇയ്യ, സുഹ്രവര്‍ദിയ്യ, കുബ്രാവിയ്യ, മൌലവിയ്യ, ചിശ്തിയ്യ, ബാ-അലവിയ്യ, ഖല്‍വതിയ്യ, ബദവിയ്യ തുടങ്ങിയ സരണികളെയും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന പരമ്പരാഗത സുന്നികളാണ്.
9.5 % പരമ്പരാഗത ശിയാക്കളും ൦.5% ഖവാരിജുകളുടെ പുതുരൂപമായ ഒമാന്‍ കേന്ദ്രീകരിച്ചുള്ള ഇബാദികളാണ്.
2. റിപ്പോര്‍ട്ട് ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന് വിളിക്കുന്ന വഹ്ഹാബികള്‍(സലഫികള്‍)/ഇഖ്വാനികള്‍/വിപ്ലവ ശിയാക്കള്‍ എല്ലാവരും കൂടി ചേര്‍ന്നാല്‍ ലോക മുസ്ലികളുടെ 3% മാത്രം.
3. ബാക്കിയുള്ള 1% ആധുനികവാദികള്‍.
ഒന്നുക്കൂടി വ്യക്തമാക്കാന്‍ പട്ടിക സഹായിക്കും.
പരമ്പരാഗത സുന്നികള്‍ 86.40%
പരമ്പരാഗത ശിയാക്കള്‍ 9.12%
ഇബാദികള്‍ 0.48%
സലഫികള്‍/ഇഖ് വാനികള്‍/വിപ്ലവ ശിയാക്കള്‍ 3.00%
ആധുനിക വാദികള്‍ 1.00%
ആകെക്കൂടി 100.00%
വിവിധ മദ്ഹബുകള്‍ പിന്തുടരുന്നവരുടെ ശതമാനം
മദ്ഹബ് % ആകെ മുസ്ലിംകളില്‍ % സുന്നികളില്‍
ഹനഫി 43.68% 50.40%
ശാഫി 26.88% 31.00%
മാലികി 14.40% 16.50%
ഹന്‍ബലി 1.92% 2.10%
ആകെക്കൂടി 86.88% 100.00%