- "തദ്രീബ്' എന്ന അറബി പദത്തിന് പരിശീലനം എന്നാണര്‍ത്ഥം. പരിശീലനമെന്നത്; നിലവിലുള്ള
- അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഫലപ്രദവും ആസൂത്രിതവും അക്കാദമിക സ്വഭാവ
- ത്തിലുള്ളതുമായ ഇടപെടലാണ്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമസ്ത കേരള
- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം
- മുതല്‍ ആരംഭിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തേക്കു തയാര്‍ ചെയ്തിരിക്കുന്ന ഈ
- പദ്ധതി കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയവും
- സജീവവുമാക്കിത്തീര്‍ക്കുമെന്നു പ്രത്യാശിക്കാം. രണ്ടുവര്‍ഷം കഴിഞ്ഞ് കുറവുകള്‍
- പരിഹരിച്ച് ഈ പദ്ധതി വ്യവസ്ഥാപിതമാക്കി നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ലക്ഷ്യമാക്കുന്നത്.
- നാളിതുവരെയായി കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകസമൂഹത്തിന്റെ
- ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അക്കാദമിക
- വളര്‍ച്ചക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ജംഇയ്യത്തുല്‍
- മുഅല്ലിമീന്‍ ഇതിനകം വിജയിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ
- ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ഒരു ലക്ഷത്തിലേറെ അധ്യാപകര്‍
- അംഗങ്ങളായുണ്ട്. വര്‍ഷത്തില്‍ ആറു തവണ നടക്കുന്ന റെയ്ഞ്ച് യോഗങ്ങളിലൂടെ മദ്രസാരംഗത്തെ
- ക്ലാസ് റൂം പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും പുതിയ ബോധനരീതികളെ വിനിമയം
- ചെയ്യുന്നതിനും അധ്യാപകര്‍ക്കു സാധിച്ചിട്ടുണ്ട്. ഈ റെയ്ഞ്ച് യോഗങ്ങളെ കൂടുതല്‍
- കാര്യക്ഷമമായി പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്ന ആശയമാണ് "തദ്രീബ്
- ' പദ്ധതി ലക്ഷ്യമിടുന്നത്.പാഠ്യവസ്തുവിന്റെയും പഠിതാവിന്റെയും ഇടയില്‍
- കലാപരമായ ഒരു ദൗത്യം നിര്‍വഹിക്കുന്ന ഏറ്റവും സചേതനമായ കണ്ണിയാണ് അധ്യാപകന്.
- പാഠ്യവസ്തു അചേതനമാണ്. പഠിതാവാകട്ടെ ഏറ്റവും ചൈതന്യമുള്ള ജൈവവസ്തുവും.
- പഠിതാവിന്റെ ജൈവ ഘടനക്കും ബൗദ്ധിക നിലയ്ക്കുമനുസരിച്ച് പാഠ്യവസ്തുവിന്
- ജീവന് നല്‍കുകയെന്ന ദൗത്യമാണ് അധ്യാപകന് നിര്‍വ്വഹിക്കുന്നത്. നല്ലൊരു
- അധ്യാപകന്റെ പ്രതിഭക്കു വിധേയമാകാത്ത പാഠ്യവസ്തു അചേതനമായിത്തന്നെ കിടക്കും.
- അതു കുട്ടി മനഃപാഠമാക്കുന്നുണ്ടാകാം. എന്നാല്‍ കുട്ടിയുടെ സ്വഭാവരീതിയിലും
- സാംസ്കാരിക നിലപാടുകളിലും അതു യാതൊരു തരം മാറ്റവും ഉണ്ടാക്കിക്കൊള്ളണമെന്നില്ല.
- പഠനം ഒട്ടും രസകരമല്ലാത്ത ഒരുതരം വരണ്ട അനുഭവമായി മാറുകയും ചെയ്യും.
- അതുകൊണ്ടുതന്നെ അധ്യാപക ശാക്തീകരണം ഏറ്റവും അനിവാര്യമായി വരുന്നു.
- ഏറ്റവും മികച്ച ബോധനരീതികളെ അധ്യാപകരിലെത്തിക്കുകയെന്നത് പ്രസക്തമായി
- വരുന്നു.കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലും ചിന്താപ്രക്രിയയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന
- ഗണനീയമായ മാറ്റങ്ങളെ ഇന്നത്തെ വിദ്യാഭ്യാസ സമൂഹം ഗൗരവപൂര്‍വ്വം ആലോചിക്കുന്നുണ്ട്.
- ഈ ഘട്ടത്തില്‍ പരീക്ഷ കേന്ദ്രീകരിച്ചുള്ള പഠനം എന്നതിനപ്പുറത്ത് മതപരമായ അനുഭവങ്ങള്‍
- നല്‍കിയുള്ള ഇടപെടലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അറിവ്
- ബോധനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു സ്വഭാവിക പ്രക്രിയയായി വരണം വിദ്യാഭ്യാസം.
- അതിന് ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ വൈവിധ്യമുള്ളതായിരിക്കണം,
- തീവ്രമായതായിരിക്കണം, പുനരനുഭവങ്ങള്‍ക്കു പാകമാവണം,
- കുട്ടിയുടെ പ്രകൃതം അറിഞ്ഞുകൊണ്ടുള്ളതാവണംനല്ല പരിശീലനം സിദ്ധിച്ച, വേണ്ടത്ര
- അവബോധം നേടിയ അധ്യാപക സമൂഹത്തെയാണ് "തദ്രീബ്' ലക്ഷ്യമാക്കുന്നത്.
- ഇതിനായി റൈഞ്ച് യോഗങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശയങ്ങളെ
- അടിസ്ഥാനപ്പെടുത്തിത്തന്നെ പ്രക്രിയകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആധുനിക മനഃശാസ്ത്രവും
- പഠനബോധന തന്ത്രങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന 45 മിനുട്ട് നേരത്തെ ജനറല്‍ ടോക്ക്
- ഓരോ റെയ്ഞ്ച് പാഠശാലകളുടെയും ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക
- ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെട്ട 110ഓളം റിസോഴ്സ് അംഗങ്ങള്‍ക്കു സംസ്ഥാനതലത്തില്‍
- പരിശീലനം നല്‍കിക്കഴിഞ്ഞു. ഓരോ ജില്ലകളിലും റെയ്ഞ്ചുകളുടെ എണ്ണത്തിനനുസരിച്ച്
- റിസോഴ്സ് അംഗങ്ങളെ വിന്യസിക്കുന്നുണ്ട്. മൂന്ന് റെയ്ഞ്ചുകള്‍ക്ക് ഒരു റിസോഴ്സ്
- എന്ന രീതിയിലാവും പ്രവര്‍ത്തനങ്ങള്‍ സാധിച്ചെടുക്കുക.റെയ്ഞ്ച് പാഠശാലയില്‍
- സംബന്ധിക്കുന്ന എല്ലാ അധ്യാപകരുടെയും പങ്കാളിത്തം പൂര്‍ണമായും ഉറപ്പുവരുത്തുന്ന
- "വര്ക്ക്ഷീറ്റ്' നിര്‍മാണമാണ് മറ്റൊരു പ്രവര്‍ത്തനം. അധ്യാപകര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ്
- 6 പാഠങ്ങളെ ആസൂത്രണം ചെയ്യുകയാണ് രീതി. പഠനപ്രവര്‍ത്തനങ്ങളുടെ തുടക്കം,
- പ്രയാസമുള്ള ഭാഗങ്ങളെ എളുപ്പമാക്കല്‍, പ്രശ്നങ്ങളുടെ കുട്ടികളെ പരിഗണിക്കല്‍,
- പഠനോപകരണങ്ങളുടെ വിനിയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍ചേര്‍ന്നുവരും.
- ഓരോ ഗ്രൂപ്പും ചര്‍ച്ചാധാരകള്‍ അവതരിപ്പിക്കുകയും അധ്യാപകര്‍ വര്‍ക്ക്ബുക്കില്‍
- കുറിച്ചെടുക്കുകയും ചെയ്യും. 6 അവതരണങ്ങളില്‍ ഏറ്റവും മികച്ച ഒരു രീതി അടുത്ത
- പാഠശാലയിലെ മോഡല്‍ക്ലാസിനു വേണ്ടി തെരഞ്ഞെടുക്കുകയും ചെയ്യും.
- സഹവര്‍ത്തിക പഠനം (ഇീഹഹമയീൃമശേ്ല ഘലമൃിശിഴ) എന്ന ആധുനിക പഠന
- സമീപനമാണ് ഇവിടെ അവലംബിക്കപ്പെടുന്നത്.രണ്ട് വര്‍ഷക്കാലം ഈ പദ്ധതി കൂടുതല്‍
- ക്രിയാത്മകമായി നടക്കുന്നതിനു ചില അനുബന്ധപ്രവര്‍ത്തനങ്ങള്‍ കൂടി ഇതില്‍
- ഉള്‍പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് 313 മദ്റസകളെ മാതൃകാ
- വിദ്യാലയമായി തെരഞ്ഞെടുക്കും. ശിശുസൗഹൃദ ക്ലാസ്മുറികള്, അധ്യാപക സ്ഥിരത,
- പ്രഭാത അസംബ്ലി, ബാലവേദി പ്രവര്‍ത്തനങ്ങള്‍, മദ്റസാ ലൈബ്രറി, ഫലപ്രദമായ
- രക്ഷാകര്‍തൃസമിതി പ്രവര്‍ത്തനം, വിദ്യാലയ പരിസരം, കുട്ടികളുടെ പഠന
- പുരോഗതി എന്നിവ വിലയിരുത്തിയാവും മാതൃകാ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക.
- ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്കുന്ന 1001 അധ്യാപകരെയും
- പദ്ധതി കാലയളവില്‍ തെരഞ്ഞെടുത്ത് ആദരിക്കും. തദ്രീബ് ഏറ്റവും നന്നായി ഉള്‍കൊണ്ട്
- വിജയിപ്പിക്കുന്ന 33 റെയ്ഞ്ചു കമ്മിറ്റികളെയും പ്രത്യേകം അംഗീകരിക്കും.സംസ്ഥാനത്തെ
- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, പണ്ഡിതന്മാര്, നേതാക്കള്‍ എന്നിവരുടെ
- നേതൃത്വത്തില്‍ നടന്ന വിവിധ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഈ
- പദ്ധതിയുടെ ആശയം രൂപപ്പെടുന്നതും കര്‍മതലത്തിലെത്തുന്നതും. ഇസ്ലാമിക വിജ്ഞാനരംഗത്ത്
- പുതിയൊരു ഊര്‍ജ്ജം പകര്ന്നുനല്കുന്നതിനും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം
- നല്‍കുന്നതിനും ഈ പദ്ധതി സഹായകമാവുമെന്ന് പ്രത്യാശിക്കുകയാണ്. സമകാലികമായ
- ആശയങ്ങളെ പലപ്രദമായി ഉപയോഗപ്പെടുത്തി മദ്റസാ പ്രസ്ഥാനരംഗത്തെ പഠനപ്രവര്‍ത്തനങ്ങളെ
- കൂടുതല്‍ നവീകരിക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകള്‍ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. മതവിദ്യാഭ്യാസ
- രംഗത്ത് സമസ്ത നിര്‍വ്വഹിച്ച ചരിത്രപരമായ ദൗദ്യത്തില്‍ പുതിയൊരധ്യായം കുറിക്കാന്‍
- പദ്ധതി വഴിതുറക്കുമെന്ന് നമുക്ക് ആശിക്കാം.