- വര്‍ഗ്ഗീയ കലാപ ബില്ല് സാമുദായിക അകല്‍ച്ച ഇല്ലാതാക്കും: SKSSF
- കാസര്‍കോട് : മതേതരത്വ രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ ജാതിമതസ്ഥരും സൗഹാര്‍ദ്ദത്തോടുകൂടി കഴിഞ്ഞിരുന്ന ചുറ്റുപാടില്‍നിന്നും മാറി പരസ്പരം സാമുദായിക കലഹങ്ങള്‍ ഉണ്ടാക്കുന്നതിന് ചില സംസ്ഥാന സര്‍ക്കാരുകള്‍ ഒത്താശചെയ്തുകൊടുക്കുകയും അതിന്റെ ഫലമായി ഭൂരിപക്ഷസമുദായങ്ങള്‍ അവരുടെ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണത അധികരിച്ചുവരുന്ന ഈ സമയത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുകയും കലാപത്തിന് നേതൃത്വം നല്കിയ ഭൂരിപക്ഷസമുദായത്തിന് അര്‍ഹമായ ശിക്ഷ ലഭിക്കുകയും ചെയ്യുന്ന രൂപത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനുളള ബില്ല് സാമുദായിക അകല്‍ച്ച ഇല്ലാതാക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ചില ഭരണാധികാരികള്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയവരെ സംരക്ഷിക്കുന്നത് കൊണ്ട് പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാതിരിക്കുകയും അതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്ക് കോടതികളെ സമീപിക്കേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. അതിനൊക്കെയും പരിഹാരം കാണുന്ന രൂപത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ തുനിഞ്ഞ കേന്ദ്രസര്‍ക്കരിന്റെ സമീപനം അഭിനന്ദനാര്‍ഹമാണെന്നും അതിന് രാഷ്ട്രീയ ലാഭം നോക്കാതെ എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Subscribe to:
Posts (Atom)