അസ്സലാമു അലൈക്കും
സ്വകാര്യത സത്യവിശ്വാസിക്ക് അനിവാര്യമാണ്. ഒറ്റയ്ക്കിരുന്ന്, അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്നവര്‍ക്ക് മഅ്ശറയിലെ വെയില്ചൂടില് അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് നബിതിരുമേനി(സ) പറയുകയുണ്ടായി. അങ്ങനെ കണ്ണീര്‍വാര്‍ക്കുന്നവര്‍, കറന്നെടുത്ത പാല് അകിട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയാത്തപോലെ നരകത്തില്‍ പ്രവേശിക്കില്ലെന്നും നബി(സ) പറഞ്ഞു.
അവനവന്റേതുമാത്രമായി വീണുകിട്ടുന്ന നിമിഷങ്ങളില്‍ സ്വന്തം ഭൂതകാലത്തെയും സ്വഭാവ സമീപനങ്ങളെയും വിശ്വാസജീവിതത്തെയും നിര്‍ദയവും കഠിനവുമായി ചോദ്യംചെയ്യുവാനും തിരുത്താനും സാധിക്കുക എന്നത് വലിയ സൗഭാഗ്യമാണല്ലോ.
ഇത്തരം സ്വകാര്യതകളാണ് പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത്രയും കാലം ജീവിച്ചുപോന്നത് വിശ്വാസത്തിന്റെ വഴിയിലൂടെയല്ല എന്നും, ഇനിയുള്ള കാലത്തെ ജീവിതം അലകും പിടിയും മാറ്റിവെച്ച്, നേരും നെറിയും നന്മയുമുള്ള ഒന്നാക്കുവാന്‍ പരിശ്രമിക്കണമെന്നും സ്വകാര്യതയിലെ ദൈവചിന്ത നമ്മെ ഓര്‍മിപ്പിക്കും.
ഒരു വ്യക്തി സ്വകാര്യതയില്‍ എങ്ങനെയാണോ, ആരാണോ, അതാണ് യഥാര്‍ഥത്തില്‍ അയാള്‍. അതല്ലാത്തതെല്ലാം വെറും പുറംമോടിയാണ്. മറ്റുള്ളവര്‍ക്ക് മുന്നിലാവുമ്പോള്‍ നന്മകളേ പുറത്തുകാണൂ. ആവുന്നത്ര `ആത്മാര്‍ഥത' യുള്ളയാളാകുവാനും ശ്രമിക്കും. നല്ല നമസ്കാരക്കാരനും ഭക്തനും പ്രാസംഗികനും ഉപദേശിയുമെല്ലാമായിരിക്കും. പക്ഷേ, സ്വകാര്യതയില്‍ നല്ലവനാകില്ല. ആരും കാണാത്തപ്പോള്‍ തിന്മകള് ചെയ്യുന്നു, മറ്റാരും കൂടെയില്ലാത്തപ്പോള്‍ പാപങ്ങള്‍ക്ക് വശംവദരാവുന്നു. സ്വകാര്യതയില്‍ അല്ലാഹുവിനെ മറക്കുന്നു. അവന്റെ ശിക്ഷയെക്കുറിച്ച് അറിഞ്ഞുകൊണ്ട് അലസരാവുന്നു. ഇത് നമ്മില്‍ പലരുടെയും പ്രശ്നമല്ലേ? അതെ. വീണുകിട്ടുന്ന സ്വകാര്യസമയങ്ങളെ നന്മയ്ക്കും ആത്മവിചാരണയ്ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ വളരെ കുറവേയുള്ളൂ.
സ്വഹാബിവര്യനായ അനസിനോടൊപ്പം നടന്നുപോവുന്ന സമയത്ത് ഒരു മതിലിന്നപ്പുറത്തെത്തിയപ്പോള്‍, കിട്ടിയ ഒരല്പം സ്വകാര്യ നിമിഷങ്ങളില്‍ ഉമര്‍(റ) സ്വന്തത്തോട് കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതായി ഹദീസില്‍ കാണാം.
ജീവിതം, മരണം, പരലോകം, സ്വര്‍ഗനരകങ്ങള്‍......ഇവയൊക്കെ നമ്മെ പേടിപ്പെടുത്തുന്നില്ലേ? ക്രൂരനായ ഭരണാധികാരിയേക്കാളും നിഷ്കരുണമായി സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യേണ്ടതില്ലേ? എല്ലാ തിരക്കുകളില്‍ നിന്നും മാറിനിന്ന് അത്തരമൊരു ചോദ്യം ചെയ്യലിന് നമുക്ക് സാധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ആത്മാര്‍ഥത കുറഞ്ഞുപോകുന്നതും മറ്റൊന്നുകൊണ്ടല്ല. പ്രവര്‍ത്തനങ്ങളെല്ലാം എന്തിനുവേണ്ടിയുള്ളതാണെന്ന ചോദ്യം സ്വയം ചോദിക്കാന്‍ നാം മറുന്നുപോയി.
ഇമാം ഗസ്സാലി (റ)യുടെ `ഇഹ്യാ ഉലൂമിദ്ദീനി'ന്റെ ആമുഖത്തില്‍ ആത്മവിമര്‍ശനത്തിന്റെ പ്രാധാന്യവും പരിഗണനയും എടുത്ത് പറയുന്നതായി കാണാം. ഓരോരുത്തരും സ്വന്തം ജീവിതത്തിലേക്ക് വിരല്‍ചൂണ്ടി ഈ ചോദ്യങ്ങള്‍ ചോദിച്ചുനോക്കൂ:പ്രഭാതത്തില്‍ പ്രാര്‍ഥിക്കാനായി നബി(സ) പഠിപ്പിച്ച ദിക്റുകള്‍ ചൊല്ലിയാണോ എന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്?
നമസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താറുണ്ടോ?
വിശുദ്ധഖുര്ആനില് നിന്ന് അല്പമെങ്കിലും എല്ലാ ദിവസങ്ങളിലും പാരായണം ചെയ്യാറുണ്ടോ?
ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്താറുണ്ടോ?
അല്ലാഹു കൂടെയുണ്ടെന്ന ചിന്തയാല്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറുണ്ടോ?
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്ലൊരു സുഹൃത്ത് എനിക്കുണ്ടോ?
പരലോക വിജയത്തിനുവേണ്ടിയുള്ളതാണെന്ന ചിന്തയാല്‍ തന്നെയാണോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ളത്?
ഓരോ ദിവസവും ഒരു പാവപ്പെട്ടയാളെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സഹായിക്കാറുണ്ടോ?
നാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്റെ കുടുംബം എനിക്കെതിരെ അല്ലാഹുവിനോട് പറയേണ്ടിവരാത്ത വിധത്തില്‍ അവരോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ?
ഏതു പ്രയാസങ്ങളിലും പടച്ചവന് കൂടെയുണ്ടെന്ന വിചാരം മനശ്ശാന്തി നല്‍കാറുണ്ടോ?
ഓരോ ദിവസവും ഒരു സുന്നത്തെങ്കിലും പുതുതായി പഠിക്കുകയും പുലര്‍ത്തുകയും ചെയ്യാറുണ്ടോ?
മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാറുണ്ടോ?
കളവോ ചതിയോ വഞ്ചനയോ ആരോടും നടത്തുകയില്ലെന്ന് നിര്‍ബന്ധം പുലര്‍ത്താറുണ്ടോ? സംസാരങ്ങള്‍ സത്യസന്ധമാണോ?
ഓരോസമയത്തുമായിനബി(സ) പഠിപ്പിച്ച പ്രാര്‍ഥനകള്‍ മനഃപാഠമാക്കിയിട്ടുണ്ടോ?
തഹജ്ജുദ് നമസ്കരിക്കണമെന്ന ആഗ്രഹത്തോടെയാണോ ഉറങ്ങുന്നത്?
മറ്റുള്ളവരോട് ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വയം ചെയ്യാറുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?
ഒറ്റയ്ക്കിരിക്കുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയുണ്ടാവാറുണ്ടോ?
മരണം ഏതുനിമിഷവും കൂടെയുണ്ടെന്ന ചിന്ത ഭയപ്പെടുത്താറുണ്ടോ?
ഹറാമായ ഒരു കാര്യവും ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാമോ?
ചെയ്തുപോയ തെറ്റുകളുടെ പേരില്‍ തൗബ ചെയ്തുവോ?
സകാത്തും സ്വദഖയും കൃത്യമായി നല്കുന്നുണ്ടോ?
ആഴ്ചയിലൊരിക്കലെങ്കിലും ജുമുഅക്ക് പുറമെയുള്ള ഒരു ദീനീ സദസ്സില്‍ പങ്കെടുക്കുന്നുണ്ടോ?
നന്മ ചെയ്യുന്നവരെ മാതൃകയാക്കാറുണ്ടോ?
തെറ്റുകളെയും അനീതികളെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കാറുണ്ടോ?
വിശ്വാസിയുടെ ഏറ്റവം നല്ല സദ്ഗുണങ്ങളിലൊന്നായ സമയനിഷ്ഠ ജീവിതത്തില്‍ നിലനിര്‍ത്താറുണ്ടോ?
ഉത്തരവാദിത്തങ്ങളില്‍ പൂര്‍ണമായ സത്യസന്ധത പുലര്‍ത്തുന്നുണ്ടോ?
സ്വകാര്യസമയങ്ങളില്‍ സ്വന്തത്തെ വിചാരണ ചെയ്യാറുണ്ടോ?

Subscribe to:
Posts (Atom)