ഗുരുസ്മരണക്ക് മുന്നില്‍ ആര്‍ദ്രനയനങ്ങളോടെ…


എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ അനു്സമരിക്കുന്നു.
ഞാന്‍ ജാമിഅയിലെത്തുന്നത് 1999ലാണ്. കാളമ്പാടി ഉസ്താദിനെകുറിച്ച് മുമ്പ് തന്നെ ധാരാളം കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് ജാമിഅയിലെത്തിയ ശേഷമാണ്. ജാമിഅയിലേക്ക് പ്രവേശനപരീക്ഷക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞപ്പോഴെല്ലാം അവരില്‍ പലരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ട്, അദ്ദേഹത്തിന്റെ അടുത്താണ് പരീക്ഷക്ക് എത്തുന്നതെങ്കില്‍ ഒന്ന് വിയര്‍ക്കും.
കാളമ്പാടി ഉസ്താദെന്ന കര്‍ക്കശക്കാരനായ ഒരു പണ്ഡിതന്റെ ചിത്രമായിരുന്നു ആ വാക്കുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നത്. എന്നാല്‍ ജാമിഅയിലെത്തി അവിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതത്തിലൂടെ ആ മഹാന്റെ യഥാര്‍ത്ഥ ചിത്രവും ചരിത്രവും നേരില്‍ കാണാനായി. വിനയത്തിന്റെ ആള്‍രൂപവും ലാളിത്യത്തിന്റെ മറ്റൊരു പേരുമായിരുന്നു യഥാര്‍ത്ഥത്തില്‍ കാളമ്പാടി ഉസ്താദ്.
ഞങ്ങളുടെ ഒരു സുഹൃത്തിന് അമളി പിണഞ്ഞത് ഞങ്ങള്‍ ഇന്നും ഓര്‍ക്കാറുണ്ട്, പ്രവേശനപ്പരീക്ഷക്ക് ജാമിഅയിലേക്ക് വരുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടിക്കാട്ടേക്കുള്ള ബസില്‍ തൊട്ടടുത്ത സീറ്റില്‍ മടിയില്‍ തലപ്പാവ് ഊരിവെച്ച് മൊല്ലാക്ക എന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൊല്ലാക്കയുടെ ചോദ്യം, എങ്ങോട്ടാ മുസ്‌ലിയാരേ പോകുന്നത്. ജാമിഅയിലേക്കാണെന്നും പ്രവേശനപരീക്ഷക്ക് പോകുകയാണെന്നും പറഞ്ഞശേഷം ആ സുഹൃത്ത് ഇങ്ങനെ കൂടി പറഞ്ഞു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ടത്രെ, അയാളെയാ പേടി, മറ്റു ഉസ്താദുമാരൊന്നും പ്രവേശനപരീക്ഷയില്‍ അത്ര കര്‍ശനക്കാരല്ലെന്നാ കേട്ടത്. ഏതായാലും നിങ്ങള്‍ ദുആ ചെയ്യണം.
പട്ടിക്കാടെത്തി ബസ് ഇറങ്ങി പ്രവേശന പരീക്ഷക്കായി റൂമിന് മുമ്പില്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴും ആ സുഹൃത്തിന്റെ പ്രാര്‍ത്ഥന അത് തന്നെയായിരുന്നു, തനിക്ക് പരീക്ഷ നടത്തുന്നത് കാളമ്പാടി ഉസ്താദാവരുതേ എന്ന്. തന്റെ ഊഴമെത്തിയപ്പോള്‍, ഒരു റൂം ചൂണ്ടിക്കാണിച്ച് കണ്‍ട്രോളര്‍ പറഞ്ഞു, അതാ അങ്ങോട്ട് ചെല്ലൂ, കാളമ്പാടി ഉസ്താദിന്റെ അടുത്തേക്ക്. അദ്ദേഹം ആകെ തളര്‍ന്നുപോയി. വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍, തന്നെയും കാത്തിരിക്കുന്നത്, ബസില്‍ കൂടെയുണ്ടായിരുന്ന അതേ മൊല്ലാക്ക. ഒരു വേള, തന്റെ സപ്തനാഡികളും തളര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ആ സുഹൃത്ത് ഇപ്പോഴും ഓര്‍ക്കാറുണ്ട്.
ശേഷം ജാമിഅയില്‍ പ്രവേശനം ലഭിച്ചശേഷം ആ സുഹൃത്തിനോട് ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, കാളമ്പാടി അത്ര കര്‍ശനമൊന്നുമല്ലെന്ന് മനസ്സിലായില്ലേ. ബസില്‍ വെച്ച് ആളറിയാതെ പറഞ്ഞുപോയ ആ വാക്കിന് അവസാനം ഉസ്താദിനോട് മാപ്പ് ചോദിച്ചാണ് ആ സുഹൃത്ത് ജാമിഅയില്‍നിന്ന് പോയത്.
ധീരമായ നിലാപടുകള്‍
തീരുമാനങ്ങളെടുക്കുന്നതിലെ കണിശതയും എടുത്ത  തീരുമാനങ്ങളിലെ ആര്‍ജ്ജവവും ജീവിതത്തിലെ ലാളിത്യവും സമം ചേര്‍ത്തെടുത്തതായിരുന്നു ആ വ്യക്തിത്വം.
എസ്.കെ.എസ്.എസ്.എഫിന്റെ  പ്രവര്‍ത്തകരോടൊപ്പം ചില കാര്യങ്ങളിലൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ വെക്കാനും അഭിപ്രായം ആരായാനുമായി ഉസ്താദിന്റെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നത്, മുസ്‌ലിയാരേ, ഇത് സമസ്തയാണ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ തോന്നുംവിധം തീരുമാനം പറയാനുള്ളതല്ല ഇത്. അത്യാവശ്യമായി വരുന്ന ഘട്ടത്തിലേ സമസ്ത വല്ലതും പറയൂ, പറഞ്ഞാല്‍ പിന്നെ അത് ഒരിക്കലും മാറ്റിപ്പറയേണ്ടി വരാറുമില്ല.
അതായിരുന്നു ഉസ്താദിന്റെയും ശൈലി.
തനിക്ക് ശരിയാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടത് ആരുടെ മുമ്പിലും അദ്ദേഹം സധൈര്യം തുറന്ന് പറയുമായിരുന്നു, എന്നാല്‍ അങ്ങനെ ബോധ്യപ്പെട്ടതേ പറയുമായിരുന്നുള്ളൂ താനും. സമസ്തക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ അതിശക്തമായി തങ്ങളുടെ നിലപാട് അറിയിക്കാന്‍ അദ്ദേഹം മടിക്കാറില്ലായിരുന്നു. തങ്ങന്മാരോട് ഉസ്താദിന് ഏറെ ആദരവായിരുന്നു. എന്നാല്‍ എല്ലാ ആദരവും സൂക്ഷിച്ചുകൊണ്ട് തന്നെ, അവരോട് പോലും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
ലാളിത്യത്തിന്റെ മനുഷ്യരൂപം
പരമോന്നത പണ്ഡിതസഭയുടെ അമരത്തിരിക്കുമ്പോഴും ആ ലാളിത്യത്തിന് ആക്കം കൂടുന്നതാണ് കേരളം കണ്ടത്. അതാണല്ലോ ഉഖ്റവിയ്യായ പണ്ഡിതന്റെ ലക്ഷണവും. പരിപാടികള്‍ക്ക് ക്ഷണിക്കാനായി സംഘടാകര്‍ വരുമ്പോള്‍, ഞങ്ങള്‍ കാറ് അയക്കാമെന്ന് പറയുമ്പോഴൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു, അതിനൊക്കെ കുറേ കാശ് ആവില്ലേ, ബസില്‍ വന്നാല്‍ പോരേ എന്ന്.
ഉസ്താദ് ബസിലും ഓട്ടോറിക്ഷയിലുമായി യാത്രകള്‍ ചെയ്യുന്നത് കണ്ട ഞങ്ങള്‍ ഫൈസിമാര്‍ ഉസ്താദിന് വേണ്ടി ഒരു കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ഒരിക്കല്‍ ആലോചിച്ചു. ഉസ്താദിനെ കാര്യം സമ്മതിപ്പിക്കാന്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് ശ്രമിച്ചത്. പക്ഷേ, എത്ര തന്നെ പറഞ്ഞിട്ടും, ഉസ്താദ് അത് സമ്മതിച്ചില്ല, അതിന്റെയൊന്നും ആവശ്യമില്ല മുസ്‌ലിയാരേ എന്ന സരസശൈലിയിലെ മറുപടിയായിരുന്നു അവിടന്ന് കിട്ടിയത്.
ആ ലാളിത്യം വേഷത്തിലും കാണാമായിരുന്നു. പളപളാ മിന്നുന്ന ഉടുപ്പുകളോ വെട്ടിത്തിളങ്ങുന്ന തലപ്പാവോ ഒരിക്കല്‍ പോലും അവിടന്ന് ഉപയോഗിച്ചിട്ടില്ല. സമസ്തയുടെ പ്രസിഡണ്ടായ ശേഷം പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പച്ച വല്ലി ഉപയോഗിക്കാന്‍ തുടങ്ങിയത്. വല്ലിയെക്കുറിച്ച് പലപ്പോഴും ഉസ്താദ് ഇങ്ങനെ പറയാറുണ്ടായിരുന്നു, ഇത് കാശ് കൊടുത്താല്‍ ടെക്സ്റ്റൈല്‍സില്‍നിന്ന് ആര്‍ക്കും കിട്ടും, അത് ധരിക്കാനുള്ള അര്‍ഹതയുണ്ടാവലാണ് പ്രധാനം.
ഉസ്താദിന്റെ രണ്ട് കുട്ടികള്‍ അപകടത്തില്‍ മരണമടഞ്ഞത് ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലത്തായിരുന്നു. വിവരമറിഞ്ഞ് ഞങ്ങള്‍ ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പണ്ഡിതകാരണവരുടെ ആ കൊച്ചുവീട്ടിലേക്ക് നേരാം വണ്ണം റോഡ് പോലുമില്ലായിരുന്നു എന്നത് ഞങ്ങളെ ഏറെ അല്‍ഭുതപ്പെടുത്തി. മക്കള്‍ പിരിഞ്ഞ ദുഖം അല്‍പം പോലും പുറത്ത് കാണിക്കാതെ, തിരിച്ചുപോരുന്ന ഞങ്ങള്‍ക്ക് വെളിച്ചം കാണിക്കാനായി ടോര്‍ച്ചും കൈയ്യിലേന്തി ഞങ്ങളോടൊപ്പം നടന്നുവന്ന ആ ലാളിത്യത്തെ അളക്കാന്‍ ഏത് മാപിനിയാണ് നമ്മുടെ കൈയ്യിലുള്ളത്.  മക്കളുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞ് ദുഖം ഘനീഭവിച്ച മുഖത്തോടെ തളര്‍ന്ന മനസ്സോടെ തിരിച്ചെത്തുന്ന ഉസ്താദിനെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍, യാതൊന്നും പുറത്ത് കാണിക്കാതെ, ഇന്നാലില്ലാഹിയില്‍ കാര്യങ്ങളെല്ലാം ഒതുക്കിയ ഒരു യഥാര്‍ത്ഥ സ്വൂഫിവര്യനെയാണ് അന്ന് ഞങ്ങള്‍ക്ക് കാണാനായത്.
ഹൃദ്യമായ ക്ലാസുകളും സൂക്ഷ്മതയും
അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ ഹൃദ്യവും അതിലേറെ ഗഹനവുമായിരുന്നു. തുഹ്ഫയായിരുന്നു ഞങ്ങള്‍ക്ക് പ്രധാനമായും എടുത്തിരുന്നത്. പൊതുവെ അല്‍പം പ്രയാസമേറിയതാണല്ലോ തുഹ്ഫ. എന്നാല്‍ അത് പോലും അതിഹൃദ്യമായും വളരെ ലളിതമായും അദ്ദേഹം അവതരിപ്പിക്കുന്നത് ഏറെ അല്‍ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. നാടന്‍ ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചുതന്നത് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിവിധ വിഷയങ്ങളിലൂടെ വിവരണം കടന്നുപോവുമ്പോള്‍ ആ വിജ്ഞാനസാഗരത്തിന് മുന്നില്‍ പലപ്പോഴും ഞാന്‍ കണ്ണ് മിഴിച്ചിരുന്നിട്ടുണ്ട്. ഞാനായിരുന്നു പലപ്പോഴും ക്ലാസില്‍ കിതാബ് വായിച്ചു കൊക്കാറുണ്ടായിരുന്നത്. വിവരണത്തില്‍ മുഴുകി ചിലപ്പോഴൊക്കെ വായിക്കുന്നത് പോലും മറന്ന് ഒരുനിമിഷം അങ്ങനെ ഇരുന്ന് പോകും, ഉടനെ വരും ആ ശബ്ദം, മുസ്‌ലിയാരേ, അന്തം വിട്ടിരിക്കാനുള്ളതല്ല ഈ സമയം, 140 കുട്ടികളുണ്ട് ഇവിടെ, നിങ്ങള്‍ ഒരു മിനുട്ട് വായിക്കാതെ ഇരുന്നാല്‍ 140 മിനുട്ടാണ് നഷ്ടപ്പെടുന്നത്.
സമയത്തിന് അത്രമേല്‍ പ്രാധാന്യവും മൂല്യവും കല്‍പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതികളൊക്കെയും.
കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. ആ അവശതകള്‍ക്കിടയിലും ഒരിക്കലും ക്ലാസ് മുടക്കാറില്ലായിരുന്നു. മുകളിലെ നിലയിലെ ക്ലാസ് റൂമിലേക്ക് കയറാന്‍ സാധ്യമാവാതെ വരുമ്പോള്‍ കുട്ടികളെ താഴെയുള്ള പള്ളിയിലേക്ക് വിളിച്ചുവരുത്തി ക്ലാസ് എടുക്കാറായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. തന്നിലര്‍പ്പിതമായ  ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന കര്‍ക്കശമായ സൂക്ഷ്മതക്കൊപ്പം വിജ്ഞാനത്തിനായി സമയം ചെലവഴിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു അതിന് പിന്നില്‍. വിജ്ഞാനം ആര്‍ജ്ജിക്കുകയും അത് പ്രസരണം ചെയ്യുകയും ചെയ്യുക എന്നതിലുപരി ആ ജീവിതത്തില്‍ വേറെ മോഹങ്ങളില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബൈ ഔഖാഫിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഉസ്താദിനും ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, അതിലൊന്നും കാര്യമായ താല്‍പര്യം കാണിക്കാതെ മാറിനില്‍ക്കാനായിരുന്നു ഉസ്താദ് ശ്രമിച്ചത്.
പ്രകടനപരതയില്ലാത്ത ആത്മീയത
ആത്മീയതയുടെ പ്രകടനപരതയില്‍ ഒട്ടുമേ വിശ്വസിക്കാത്തതായിരുന്നു ആ പ്രകൃതവും ജീവിതവും. മനസ്സില്‍ സദാസമയവും ദിക്റും തസ്ബീഹുമായി നടന്നപ്പോഴും ആ കൈയ്യില്‍ ഒരു തസ്ബീഹ് മാല പോലും കാണാമായിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും കൈയ്യില്‍ തസ്ബീഹ് മാലയുമായി നടക്കുന്ന എത്രയോ ആളുകളേക്കാള്‍, അല്ലാഹുവിങ്കല്‍ സ്വീകാര്യരാവുന്നത് പകലന്തിയോളം പാടത്ത് പണിയെടുത്ത് അഞ്ച് നേരം കൃത്യമായി നിസ്കാരം നിര്‍വ്വഹിക്കുന്നവരായിരിക്കുമെന്ന് ഉസ്താദ് ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
ചില വിദ്യാര്‍ത്ഥികളൊക്കെ പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതെ സ്വലാതും ദിക്റുമായി കൈയ്യില്‍ തസ്ബീഹ് മാലയും പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മുസ്‌ലിയാരേ, ഈ തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല, കിതാബ് ഓതിപ്പഠിക്കണം, കിതാബ് ഓതുന്നതിനേക്കാള്‍ വലിയ വേറെ ഇബാദതൊന്നുമില്ല.
ചിലരൊക്കെ പഠിക്കുന്നുവെന്ന് വരുത്താനായി, സംശയങ്ങളുമായി ഉസ്താദിന്റെ റൂമിലെത്തും. അങ്ങനെ വരുന്നവര്‍ക്ക് വിഷയത്തില്‍ എത്രമാത്രം ധാരയുണ്ടെന്ന് ഒറ്റ ചോദ്യത്തിലൂടെ ഉസ്താദ് മനസ്സിലാക്കും. ശേഷം, ലൈബ്രറി ചൂണ്ടിക്കൊണ്ട് പറയും, മുസ്‌ലിയാരേ, ആ കാണുന്നതെന്താണെന്നറിയോ, കുതുബ്ഖാന. അവിടെ കുറെ കിതാബുകളുണ്ട്, അതിലുണ്ട് ഇതിനൊക്കെയുള്ള മറുപടി, അതൊക്കെ പോയി നോക്കുക, എന്നിട്ടും തിരിഞ്ഞില്ലെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി.
അധ്യാപനത്തോടൊപ്പം സംസ്കരണം കൂടിയായിരുന്നു ഈ വാക്കുകളിലൂടെ അവിടന്ന് നിര്‍വ്വഹിച്ചത്.
ഒരിക്കല്‍ തറാവീഹിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രവാചകരുടെ കാലത്ത് എന്ത് കൊണ്ട് വ്യവസ്ഥാപിതമായി അത് ജമാഅതായി നിര്‍വ്വഹിക്കപ്പെട്ടില്ലെന്ന് ഉസ്താദ് വിശദീകരിച്ചത് ഞാന്‍ ഇന്നും ഓര്‍ത്തുപോവുന്നു. ഇസ്‌ലാമിക സംസ്കാരത്തിന്റെ ഉല്‍ഭവത്തിന്റെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെ അനാവരണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു, ഓരോ സംസ്കാരത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും അതിന്റെ ഉല്‍ഭവത്തിലും വികാസത്തിലും അതിന്റേതായ മുന്‍ഗണനാക്രമമുണ്ട്. അതനുസരിച്ചേ അതൊക്കെ നടക്കാവൂ. ഓരോ കാര്യങ്ങള്‍ക്കും അതിന്റെ സമയാവേണ്ടതുണ്ട്. തറാവീഹ് നിസ്കാരവും അത് ജമാഅതായി നിര്‍വ്വഹിക്കലുമൊക്കെ ഇസ്‌ലാമിക ആരാധനാകര്‍മ്മങ്ങളുടെ സൌകുമാര്യതയും സൌന്ദര്യവുമാണ്. അത് നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത് ഉമര്‍(റ)വിന്റെ കാലത്താണ്. ആഭ്യന്തരപ്രശ്നങ്ങളാല്‍ ഏറെ കലുശിതമായിരുന്ന അബൂബക്റ് (റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല.
പാരമ്പര്യവിഷയങ്ങളെ താത്വികമായി എങ്ങനെ അവലോകനം ചെയ്യാമെന്ന ഏറ്റവും വലിയ പാഠമായിരുന്നു അതിലൂടെ ഉസ്താദ് ഞങ്ങള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബെഗോവിച്ചിന്റെ ഇസ്‌ലാം രാജമാര്‍ഗ്ഗം വായിച്ചപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സമാനവായന എനിക്ക് അവിടെ കാണാനായി. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് കാളമ്പാടി ഉസ്താദിന്റെ ആ വാക്കുകളിലേക്ക് മടങ്ങിപ്പോയി, പരമ്പരാഗത ഗ്രന്ഥങ്ങള്‍ മാത്രം ഓതിപ്പഠിച്ച ആ മഹാപണ്ഡിതന്‍ തന്റെ സ്വതസിദ്ധശൈലിയിലൂടെ അന്ന് അവതരിപ്പിച്ചതും ഇതു തന്നെയായിരുന്നില്ലേ എന്ന് വീണ്ടും വീണ്ടും ഞാന്‍ ഓര്‍ത്തുപോയി.
ആ സ്മരണകള്‍ക്ക് മുമ്പില്‍ ഒലിക്കുന്ന കണ്ണുകളെ നിയന്ത്രിക്കാനാവുന്നില്ല. കേരളീയ മുസ്‌ലിം സമൂഹത്തിന് തണല്‍വിരിച്ച് നിന്ന് ഒരു വടവൃക്ഷമാണ് ഇതിലൂടെ നഷ്ടമാവുന്നത്.
ആ ഭൌതികപൂമേനി ആറടി മണ്ണിലേക്ക് വെക്കുമ്പോള്‍, മുമ്പൊരു അറബി കവി ചോദിച്ചതാണ് എനിക്കും ചോദിക്കാനുള്ളത്, എങ്ങനയാണ് ആ വിജ്ഞാനസാഗരം നിങ്ങള്‍ക്ക് മണ്ണിലേക്ക് വെക്കാന്‍ കഴിയുന്നത്, ആ വിജ്ഞാനകോശത്തിന് മുകളിലേക്ക് മണ്ണ് വാരിയിടാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്.
ആ വിയോഗം നിമിത്തമുള്ള സമൂഹത്തിലെ വിടവ് നാഥന്‍ നികത്തുമാറാവട്ടെ..
അല്ലാഹുമ്മ ലാ തഹരിംനാ അജ്റഹു.. വലാ തഫ്തിന്നാ ബഅ്ദഹു…അല്ലഹുമ്മ ലാ തഫ്തിന്നാ ബഅ്ദഹ്……….


-ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍സെക്രട്ടറി
-തയ്യാറാക്കിയത്- മജീദ് ഹുദവി പുതുപ്പറമ്പ്








അക്ഷരങ്ങള്‍ ചൊല്ലിപ്പഠിച്ചിരുന്ന ഓത്തുപള്ളിക്കാലം

KA Razak Kodakkad
(ഇന്ന് (02/10/2012) നമ്മോട് വിട പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുമായി നടന്ന ഒരു പഴയ അഭിമുഖത്തില്‍ നിന്ന്.)
ഭൂമിയിലേക്ക് കുനിഞ്ഞുനോക്കിയുള്ള നടത്തം, ഭൂമി പറയുന്നതെന്തോ കേള്‍ക്കാനാണെന്നു തോന്നും. അധികം അമരാത്ത ആ നടത്തത്തില്‍ ഭൂമിക്കുപോലും വേദനിക്കില്ല. ആ തലോടല്‍ എന്നുമുണ്ടാകണേ എന്നു ഭൂമി കൊതിക്കുന്നതുപോലെ. കേരള മുസ്‌ലിംകള്‍ തങ്ങളുടെ പൊതുധാരയുടെ നേതൃത്വം ഈ മഹാപണ്ഡിതനില്‍ വന്നത് ഉള്‍കുളിരുന്ന അഭിമാനത്തോടെയാണ് സ്വീകരിച്ചത്. തല നെഞ്ചിലേക്ക് കുനിച്ചു പിടിച്ചു കുനിഞ്ഞിരുന്ന് പറഞ്ഞുതന്നതൊക്കെ ഒരു ദേശത്തിന്റെയും ദേശക്കാരുടെയും ഒരു കാലത്തെ അനുഭവസത്യങ്ങളായിരുന്നു. പഠിക്കല്‍, പഠിപ്പിക്കല്‍, ഉപജീവനവഴികള്‍, വെളിച്ചം തന്ന മഹാ ജീവിതങ്ങള്‍- ഒക്കെ കയറിവന്നു ആ സംസാരത്തില്‍.
കിതാബ് പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായി. എന്താണ് അനുഭവം. പഠിക്കുന്ന കാലത്തേക്കാള്‍ പഠിപ്പിക്കുന്ന കാലത്താണോ കൂടുതല്‍ കിതാബ് നോക്കാനായത്?

അത്, ആയുസ് കൂടുതലുള്ളവര്‍ക്ക് അതിന്റെ അവസരമുണ്ടാകും. മുതഅല്ലിമീങ്ങള്‍ ബുദ്ധിയുള്ളവരും ഓതിപ്പഠിക്കുന്നവരുമായാല്‍ ഉസ്താദുമാര്‍ ആഴമുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടിവരും. ബാഖിയാത്തില്‍നിന്നു പിരിഞ്ഞ 1961-ലാണ് ഞാന്‍ ദര്‍സ് തുടങ്ങുന്നത്. ഇത് ഇപ്പോള്‍ അമ്പത് വര്‍ഷമായി.
ഇപ്പോള്‍ വയസ് 75ന് മുകളിലുണ്ടാവും. 25നു മുമ്പ് ദര്‍സ് തുടങ്ങിയിട്ടുണ്ട്. ഏകദേശ കണക്കാണ്. അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു ആദ്യ ദര്‍സ്. കിടങ്ങഴി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖേന ആ നാട്ടുകാര്‍ കോട്ടുമല ഉസ്താദിന്റെ അടുത്തു വന്ന് അന്വേഷിച്ചതാണ്. ഉസ്താദാണ് എന്നെ അങ്ങോട്ട് പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് ആരുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെ തുടങ്ങിക്കൊടുത്തതാണ്. സാധാരണ ദര്‍സുകളിലെ എല്ലാ കിതാബും അവിടെ ദര്‍സുണ്ടായിരുന്നു. പകലും ഇശാ-മഗ്‌രിബിന്നിടയിലുമൊക്കെ ദര്‍സുണ്ടാകും. സുബ്ഹിക്കു ശേഷം തുടങ്ങിയിരുന്നു. കുട്ടികള്‍ പുരയിലേക്ക് ചെലവിനു പോകും. രാവിലെ ചായ, ഉച്ചക്ക് ചോറ്, രാത്രി കഞ്ഞി, പത്തുമണിക്കും അസ്വറിനു ശേഷവും ചായയോ കഞ്ഞിയോ ഉണ്ടാകും. ഇതാണ് എന്റെ ഭക്ഷണം. ഇത് ഞാന്‍ പരപ്പനങ്ങാടിയില്‍ ഓതുന്ന കാലത്ത് ശീലമാക്കിയതാണ്. ഇപ്പോഴും ഇങ്ങനെതന്നെ. ഏറ്റവും ആദ്യം ഓതിക്കൊടുത്തത് ഫത്ഹുല്‍ മുഈനാണ്. ജലാലൈനി, ശറഹുതഹ്ദീബ്, ബുഖാരി തുടങ്ങിയ വലിയ കിതാബുകളും അവിടെ പഠിപ്പിച്ചിരുന്നു. 12 കൊല്ലം അവിടെ ദര്‍സ് നടത്തി. ഖാളിപ്പണിയുണ്ടായിരുന്നു. കൊല്ലപ്പഴക്കം വന്നു. നാട്ടുകാര്‍ അനുസരണ കുറഞ്ഞു. വിദ്യാര്‍ത്ഥികളും കമ്മിയായി. അങ്ങനെ അവിടുന്നു പോന്നു. ശേഷം ആരീക്കോടിനടുത്തുള്ള മൈത്രയില്‍ രണ്ടു വര്‍ഷം ദര്‍സ് നടത്തി; കൊണ്ടോട്ടിക്കടുത്ത മുണ്ടക്കുളത്തും കാച്ചിനിക്കാടും ഓരോ വര്‍ഷവും. രണ്ടു കൊല്ലം മുണ്ടംപറമ്പും ശേഷം നെല്ലിക്കുത്തുമായിരുന്നു ദര്‍സ്. അവിടെ പത്തു വര്‍ഷമുണ്ടായിരുന്നു. നെല്ലിക്കുത്ത്, ഞാന്‍ ചെല്ലുന്ന അന്നവിടെ ഒരു ജുമുഅത്ത് പള്ളിയായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവയൊക്കെ സ്രാമ്പി പള്ളികളായിരുന്നു. ശേഷം കിടങ്ങയത്തായിരുന്നു ദര്‍സ്; അഞ്ചു വര്‍ഷം. പിന്നെ ജാമിഅയിലേക്ക് പോന്നു. ഒരു ദര്‍സിലും അസിസ്റ്റന്റ് മുദര്‍രിസുമാരുണ്ടായിരുന്നില്ല. കൂടുതല്‍ മുതഅല്ലിമീങ്ങള്‍ അരീക്കോട്, മുണ്ടക്കുളം, നെല്ലിക്കുത്ത് എന്നിവിടങ്ങളിലായിരുന്നു. മുപ്പതും മുപ്പത്തിയഞ്ചുമൊക്കെയുണ്ടാകും.
ആദ്യകാലത്തെ മുതഅല്ലിമുകള്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ടോ?

ഉണ്ട്, ചിലരൊക്കെ മരിച്ചുപോയി. അധികപേര്‍ക്കും മദ്‌റസയിലാണ് ജോലി.
അരീക്കോട് മുജാഹിദുകള്‍ ശ്രദ്ധിക്കുന്ന സ്ഥലമാണല്ലോ. ഉസ്താദ് ആദ്യം ദര്‍സ് തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്തായിരുന്നു അവസ്ഥ?
ഞാന്‍ ചെല്ലുന്ന അന്ന് സ്വാധീനമുണ്ടായിരുന്നു. വന്നതിനുശേഷം കുറേ മുജാഹിദുകള്‍ സുന്നിയായിട്ടുണ്ട്. ക്രമേണ മുജാഹിദുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കുറയുകയായിരുന്നു. പിന്നെ കൂടുതലും സുന്നികളായി. അവരുടെ സംഘടന രൂപീകരിക്കുന്ന കാലത്തുള്ളവരല്ലാത്തവരൊക്കെ വേര്‍പിരിഞ്ഞു. അവരുടെ വലിയ ഊക്കൊക്കെ അമര്‍ന്നുപോയി.
ഒരു സുന്നിക്ക് തലയുയര്‍ത്തി നടക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു അവിടുത്തെ സ്ഥിതി. സംവാദങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുന്നികള്‍ അവരുടെ അനുഷ്ഠാനങ്ങള്‍ പുറത്തുകൊണ്ടുവന്നു. അങ്ങനെ, മുജാഹിദും സുന്നികളോടൊപ്പം കൂടി. അവര്‍ക്ക് കെട്ടു ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മൗലിദ്, നേര്‍ച്ച….എല്ലാറ്റിലും അവര്‍ പിന്നെ പങ്കെടുക്കും.
ഓത്തുപള്ളി
കേരളീയ മുസ്‌ലിംകള്‍ ഇസ്‌ലാമികമായ അറിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ വഴികള്‍ പലതാണ്. ഓത്തുപള്ളികള്‍ ഇവിടെ വലിയ പങ്കാണ് നിര്‍വഹിച്ചത്. നിര്‍മാണത്തിലും നടത്തിപ്പിലും വൈവിധ്യം പുലര്‍ത്തിയിരുന്ന ഇവ മുസ്‌ലിം നവോത്ഥാന നീക്കങ്ങളെ ഗുണപരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഒരുക്കിവെപ്പുകളെ കുറിച്ച് ഉറപ്പുള്ള ധാരണകള്‍ ഈ ഓത്തുപള്ളികള്‍ കൈമാറുന്നു. കൃത്യമായ കാലനിര്‍ണയം നടത്താന്‍ കഴിയാത്ത ഈ പഠനസംവിധാനം എങ്ങനെയായിരുന്നു? കേരളത്തിലെ ഇസ്‌ലാമിക വരവോളം പഴക്കം അനുമാനിക്കാവുന്ന ഓത്തുപള്ളികളില്‍ എഴുത്തിനെക്കാള്‍ ഓത്തായിരുന്നോ നടന്നിരുന്നത്? ഓത്തുപള്ളി എന്നാണല്ലോ പേര്. നാടുകളില്‍ എവിടെയായിരുന്നു ഇത് നടന്നിരുന്നത്? അന്നത്തെ ജനത ഓത്തുപള്ളി മൊല്ലാക്കയെ എങ്ങനെയാണ് പരിഗണിച്ചു പോന്നത്?
ഓരോ നാട്ടിലും അവരവര്‍ക്ക് സൗകര്യമുള്ളിടത്താണ് ഓത്തുപള്ളികളുണ്ടാക്കുക. മൊല്ലാക്ക അധികവും ആ നാട്ടുകാരന്‍ തന്നെയായിരിക്കും. വിദേശികള്‍ വളരെ കുറവാണ്. മൊല്ലാക്കയാകാന്‍ പ്രത്യേക തഹ്‌സീലൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹവും ഇങ്ങനെ ഓത്തുപള്ളികളില്‍ പഠിച്ച് വലുതായതാണ്. സ്വന്തം വീട്ടിലാണ് മൊല്ലാക്കാന്റെ നിത്യചെലവ്.
ആളുകള്‍ ഇവിടേക്ക് പഠിക്കാന്‍ വരുമായിരുന്നു. ഇവിടന്ന് മൊല്ലാക്ക എഴുതിക്കൊടുത്തത് കുട്ടികള്‍ ഒതിപ്പഠിക്കും. മുരുക്കിന്റെയോ മൂച്ചിയുടെയോ പലക ഈര്‍ന്ന് കൊണ്ടുനടക്കാന്‍ കഴിയുന്ന പാകത്തില്‍ ഉണ്ടാക്കും. ചൗടി മണ്ണ് കൊണ്ട് പലക ശരിക്ക് കഴുകിയിട്ട് അത് തേച്ച് വെയിലില്‍ ഉണക്കും. അപ്പോള്‍ നിറം കിട്ടും. എന്നിട്ട് അതിന്മേല്‍ മൊല്ലാക്ക എഴുതിക്കൊടുക്കും.
അറബി മഷികൊണ്ടാണ് എഴുതുക. ഈ മഷി ഇപ്പോഴും വാങ്ങാന്‍ കിട്ടും. അച്ചടിമഷിക്കാരുടെ അടുത്ത് കാണും. കറുപ്പാണ് അതിന്റെ കളര്‍. മൊല്ലാക്ക പലകയില്‍ എഴുതിത്തന്നത് പഠിച്ചുകഴിഞ്ഞാല്‍ വെള്ളം പാര്‍ന്ന് പലക മായ്ച്ചു കളയും. പിന്നെയും ആദ്യം ചെയ്തപോലെ ചൗടി മണ്ണ് തേച്ച് ഉണക്കാന്‍ വെയിലില്‍ വെക്കും. പിന്നെയും എഴുതും.
അലിഫ്, ബാഅ്, താഅ് അങ്ങനെ എഴുതി കാണാതെ പഠിക്കുക. ഇതാണ് പഠനരീതി. മൊല്ലാക്ക എഴുതിക്കൊടുക്കും. കുട്ടികള്‍ ഇരുന്ന് പഠിക്കുക. കുട്ടികള്‍ എഴുതാറില്ല. കുറച്ചു വലുതായാലാണ് അവര്‍ എഴുതിപ്പഠിക്കുക. പുള്ളിയില്ലാത്ത അലിഫ്, താഴെ പുള്ളിയുള്ള ബാഅ്, ഖാഇന് പുള്ളി മേലെ, ഹാഇന് പുള്ളിയില്ല, ജീമിന് പുള്ളി താഴെ എന്നിങ്ങനെ മൊല്ലാക്ക പറഞ്ഞ് എഴുതിത്തരും. കുട്ടികള്‍ അങ്ങനെ ചൊല്ലി പഠിക്കും.
ഈ പഠനം സൂറത്തുല്‍ ഫാതിഹ തുടങ്ങുന്നതു വരെയുണ്ടാകും. അതിന് വര്‍ഷത്തിന്റെ കണക്ക് പതിവില്ല. ചിലര്‍ക്ക് ഒരു മാസം കൊണ്ട് തീരും. ചിലര്‍ക്ക് ആറു മാസം പിടിക്കും. ആദ്യം ഫാതിഹയാണ് ഓതിപ്പഠിക്കുക. പിന്നെ നാസ് മുതല്‍ മുകളിലേക്ക് കാല്‍ ജുസ്അ്, അര ജുസ്അ് അങ്ങനെ പോകും.
ഫാതിഹയും പലകയില്‍ എഴുതി കൊടുക്കുമായിരുന്നു. മൊല്ലാക്ക പറഞ്ഞുകൊടുക്കും. പഠിച്ച മുതിര്‍ന്ന കുട്ടികളും പറഞ്ഞുതരാന്‍ ഉണ്ടാകും. ക്ലാസായി വേര്‍തിരിക്കുകയൊന്നുമില്ല. വലിയവരും ചെറിയവരും കൂട്ടായും വേറിട്ടും ഇരിക്കാറുണ്ട്. ഏകദേശം എല്ലാ നാടുകളിലും ഇങ്ങനെ ഓത്തുപള്ളികളുണ്ടായിരുന്നു.
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഇശാ-മഗ്‌രിബിനിടയില്‍ ദര്‍സിന് പോകുമായിരുന്നു. അത് പകലുണ്ടാകാറില്ല. ഈ ദര്‍സും ഓത്തുപള്ളിയുമെല്ലാം മലപ്പുറം കുന്നുമ്മലായിരുന്നു. മുസ്ഹഫ് മുപ്പത് ജുസ്ഉം ഓതിത്തീര്‍ന്നാലാണ് ഓത്തുപള്ളി പഠനം തീരുക. ഇങ്ങനെ മുപ്പത് ജുസ്ഉം ഓതിപ്പഠിച്ചാണ് ഞാന്‍ ദര്‍സ് പഠനം തുടങ്ങുന്നത്.
ഓത്തുപഠനത്തിനു പുറമെ നിസ്‌കാരക്കണക്കുകള്‍, സബീനകള്‍, മുനാജാത്തുകള്‍ ഒക്കെ ഇവിടെ നിന്ന് പഠിപ്പിക്കും. മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല തുടങ്ങിയ മാല-മൗലിദുകള്‍, പാട്ടുകള്‍ എല്ലാം നല്ലവണ്ണം പഠിപ്പിച്ചിരുന്നു. ഓത്തുപള്ളി പഠനം തീരുമ്പോഴേക്ക് അത്യാവശ്യം ഒരു കിതാബ് ഓതിയ മനുഷ്യനായിത്തീരും എന്നു പറയാം. സബീനയിലായിരുന്നു നിസ്‌കാരക്കണക്കുകള്‍ ഉണ്ടായിരുന്നത്. മശാഇഖന്മാരെ വന്ദിച്ചുണ്ടാക്കിയതായിരിക്കും പാട്ടുകള്‍. അമലിയ്യാത്തും ദീനിയ്യാത്തും പ്രധാനമായി പഠിപ്പിച്ചിരുന്നു. അത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. തല മുതല്‍ അവസാനം വരെ പഠിപ്പിക്കും. അറബി മലയാളത്തിലായിരുന്നു അത്. പടപ്പാട്ടുകളും ഇവിടെന്നു പഠിച്ചിരുന്നു. ഇതൊക്കെ ജനങ്ങള്‍ ഇശാ-മഗ്‌രിബിനിടയില്‍ ചൊല്ലല്‍ പതിവാണ്. ഞാന്‍ പാട്ടുപഠിക്കാന്‍ മെനക്കെട്ടിട്ടില്ല. ഓത്തിനുശേഷം സ്‌കൂള്‍ പഠനത്തിന് പോകുകയായിരുന്നു.
ഓത്തുപള്ളിയില്‍ പഠിപ്പിക്കുന്നതിന് മൊല്ലാക്കാക്ക് ശമ്പളമുണ്ടായിരുന്നു. ആഴ്ചയില്‍ ‘വ്യാഴാഴ്ചക്കായി’ എന്നു പറഞ്ഞ് ഓരോ കുട്ടികളും അത് കൊണ്ടുവന്നു കൊടുക്കും. ഒരു കുട്ടി ഒരു മുക്കാലാണ് കൊടുക്കാറ്. നാല് മുക്കാല്‍ ഒരണ. 16 അണ ഒരു ഉറുപ്പിക എന്നാണ് അന്നത്തെ കണക്ക്. സമസ്തയുടെ മദ്‌റസയും പുസ്തകവും ഉണ്ടാകുവോളം ഈ സ്ഥിതി നിലനിന്നിരുന്നു.
ഓത്തുപള്ളികളില്‍ സ്‌കൂള്‍ വിഷയങ്ങളും പഠിപ്പിച്ചിരുന്നോ? എപ്പോഴാണ് അതിന് സമയം നിശ്ചയിക്കപ്പെട്ടത്?
നേരം വെളുത്ത് അസ്വ്ര്‍ വാങ്ക് കൊടുക്കുന്നതു വരെ ഓത്തുപള്ളിയില്‍ പഠനം ഉണ്ടാകും. രാവിലെ വിശപ്പിന് വല്ലതും കഴിച്ചിട്ടായിരിക്കും തുടങ്ങുക. പത്തു മണിക്കും ഉച്ചയ്ക്കും ഒന്നു വിടും. ഭക്ഷണത്തിനുള്ള സമയമാണത്. സ്‌കൂളില്‍ പോകാത്തിടത്താണ് ഇങ്ങനെയുണ്ടായിരുന്നത്. സ്‌കൂളില്‍ പോകുന്നവര്‍ക്ക് രാവിലെ പത്തുമണി വരെയും പോകാത്തവര്‍ക്ക് വൈകുന്നേരം വരെയുമാണ് പഠനമുണ്ടാവുക. എല്ലാവരുമൊന്നും സ്‌കൂളില്‍ പോകാറില്ല. പത്തില്‍ രണ്ടെണ്ണമൊക്കെയാണ് പോവുക. ഇത് എല്ലാ സമുദായത്തിലെയും സ്ഥിതിയാണ്. ചില സ്ഥലത്ത് ഓത്തുപള്ളിയും സ്‌കൂളും ഒന്നായിരിക്കും. അവിടെ ഒമ്പതര പത്തുമണി വരെ ഓത്തുപള്ളി പഠനമാണ്. ശേഷം വൈകുന്നേരം വരെ സ്‌കൂള്‍ പഠനവുമുണ്ടാകും.
ഞാന്‍ മലപ്പുറം കുന്നുമ്മലുള്ള ഓത്തുപള്ളിയിലേക്കാണ് പോയിരുന്നത്. അവിടെ ഇങ്ങനെയായിരുന്നു പഠനം. എന്റെ നാട്ടിലെ ഓത്തുപള്ളിയില്‍ ഞാന്‍ പോയിരുന്നില്ല. പത്തു മണിക്ക് ഓത്തുപള്ളി പഠനം കഴിഞ്ഞ് പിന്നെ സ്‌കൂളിലേക്ക് പോകും.
അന്ന് സ്‌കൂള്‍ പഠനത്തിന് പ്രത്യേക പുസ്തകം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അതുണ്ടാകും. അധ്യാപകരില്‍ മുസ്‌ലിം-അമുസ്‌ലിം, ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം തുടങ്ങിയവ അവിടന്ന് പഠിച്ചിരുന്നു. ഇംഗ്ലീഷ് രണ്ടാം ക്ലാസില്‍ നിന്ന് തുടങ്ങി. അഞ്ചാം ക്ലാസ്സുവരെയായിരുന്നു എന്റെ സ്‌കൂള്‍ പഠനം. അധികസ്ഥലത്തും ഓത്തുപള്ളിയും സ്‌കൂളും ഒരേ സ്ഥലത്തായിരുന്നു. ചിലയിടത്ത് രണ്ടും വേറിടത്ത് തന്നെയായിരുന്നു. ഓത്തുപള്ളിയില്‍ മുസ്‌ലിംകളേ വരാറുള്ളൂ. പക്ഷേ, ഓത്തുപള്ളി സ്‌കൂളില്‍ എല്ലാവരും വരും. സ്‌കൂള്‍ സൗകര്യത്തിനുവേണ്ടി പിന്നെ രണ്ടാക്കുകയായിരുന്നു.
ഓത്തുപള്ളികളില്‍ പഠനത്തിന് പുറമെ മറ്റെന്തെങ്കിലും നടന്നിരുന്നോ?
ഇവിടെ ഓത്തുപള്ളി മൊല്ലാക്കാന്റെ വക നേര്‍ച്ചയൊക്കെ നടക്കാറുണ്ട്. റബീഉല്‍ അവ്വലില്‍ ഉണ്ടാകുമായിരുന്നു. ഓത്തുപള്ളിയില്‍ വെച്ചു തന്നെയായിരിക്കും അത് നടത്തുക. മൗലിദും ഉണ്ടാകും. നാട്ടുകാര്‍ പങ്കെടുക്കുമായിരുന്നു. ചീരണിയും ഉണ്ടാകും. റമളാനില്‍ ഓത്തുപള്ളിയില്‍ ഉച്ചവരെയായിരുന്നു പഠനം. ബാക്കിയുള്ള സമയം പള്ളിയില്‍ പോയി മുസ്ഹഫ് എടുത്ത് ഓതിയിരിക്കും.
ഓത്തുപള്ളിയില്‍ അഞ്ചു വര്‍ഷം പഠിച്ചുവെന്നത് ഉസ്താദ് പറഞ്ഞു. ഉസ്താദിന്റെ കുടുംബത്തില്‍ ആരെങ്കിലും ഓത്തുപള്ളി മൊല്ലാക്കാമാരായിരുന്നോ?
എന്റെ പിതാവ് ഒരു മൊല്ലാക്കയായിരുന്നു; നാട്ടില്‍ തന്നെ. ഞാന്‍ പിതാവില്‍നിന്നാണ് പഠിച്ചുതുടങ്ങിയത്. വൈകുന്നേരം വീട്ടില്‍ നിന്ന് ഖുര്‍ആന്‍ ഓത്ത് പഠിപ്പിക്കും. എന്റെ വാപ്പാന്റെ വാപ്പ കുഞ്ഞി മുഹ്‌യിദ്ദീന്‍ എന്നവരും മൊല്ലാക്കയാണ്. അദ്ദേഹം ഞങ്ങളുടെ പുരയില്‍ ഓത്ത് പഠിപ്പിക്കുമായിരുന്നു. ഇത് ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പുരയല്ല. ഞങ്ങളുടെ തറവാട്ട് പുരയായിരുന്നു. അതും കാളമ്പാടിയില്‍ തന്നെ. പരിയമണ്ണ, എം.എസ്.പി ക്യാമ്പ് എന്നിവിടങ്ങളില്‍ വല്ല്യുപ്പ ഖുതുബ ഓതിയിരുന്നു. ഖുതുബ മാത്രമാണുണ്ടായിരുന്നത്. കാവുങ്ങല്‍ ആദ്യമായി ഒരു ഓത്തുപള്ളി തുടങ്ങിയത് മുരിങ്ങേക്കല്‍ അഹ്മദ് ഹാജി എന്നയാളാണ്. അയാളുടെ പീടികയുടെ മുകളിലായിരുന്നു അത്. അദ്ദേഹം ശേഷം ഞങ്ങളുടെ കുടുംബക്കാരനായി.

ദര്‍സ് പഠനം
പഴയ കാലത്ത് കേരളത്തില്‍ മതപഠനത്തിന് രണ്ടു സംവിധാനങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പ്രാഥമിക പഠനത്തിന് ഓത്തുപള്ളികളും രണ്ട്, ഉന്നത പഠനത്തിന് ദര്‍സുകളും. അഞ്ചു വര്‍ഷത്തെ ഓത്തുപള്ളി പഠനത്തിനുശേഷം ദര്‍സുകളില്‍ തന്നെയാണോ പഠനം തുടര്‍ന്നത്?
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഇശാ-മഗ്‌രിബിനിടയില്‍ ഞാന്‍ മലപ്പുറം കുന്നുമ്മല്‍ ജുമുഅത്ത് പള്ളിയില്‍ പോയിരുന്നു. പത്തുകിത്താബാണ് ഓതിയിരുന്നത്. സൈതാലിക്കുട്ടി മുസ്‌ലിയാരാണ് ഓതിത്തന്നത്. ആദ്യമായി ഓതിയ കിതാബ് അതാണ്.
മലപ്പുറത്ത് മഞ്ചേരി റോഡിന് താഴ്ഭാഗത്തായിരുന്നു ആ പള്ളി. അതിപ്പോഴുമുണ്ട്. പത്തോ ഇരുപത്തിയഞ്ചോ കുട്ടികളുമുണ്ടാകും അന്ന്. അങ്ങോട്ട് നടന്നായിരുന്നു ഞങ്ങള്‍ പോയിരുന്നത്.
പിന്നെ കൂട്ടിലങ്ങാടി ജുമുഅത്ത് പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. നഹ്‌വിന്റെ കിതാബുകളാണ് ഓതിയത്. മൂന്നു കൊല്ലം വരെയുണ്ടായിരുന്നു അവിടെ. ശേഷം പഴമള്ളൂര്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അടുത്ത് ഓതി. ജലാലൈനി, മിശ്കാത്ത് തുടങ്ങി കുറച്ച് കിതാബുകള്‍ അവിടെ നിന്ന് ഓതി. ശേഷം വറ്റല്ലൂരില്‍ പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക് പോയി. മുഖ്തസ്വറുല്‍ മആനി, ശര്‍ഹുത്തഹ്ദീബ്, തുഹ്ഫത്തുല്‍ ഇഖ്‌വാന്‍, തസ്വ്‌രീഹുല്‍ മന്‍തിഖ് തുടങ്ങിയ കിതാബുകള്‍ ഓതിപ്പഠിച്ചു. തുടര്‍ന്ന് എടരിക്കോട് പാലച്ചിറമാടില്‍ ചെറുശ്ശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. രണ്ടു കൊല്ലമാണ് ഓതിയത്. ഖുതുബി, ഖുലാസ, സ്വഹീഹു മുസ്‌ലിം, ജംഉല്‍ ജവാമിഅ്, ഉഖ്‌ലൈദിസ്, തശ്‌രീഹുല്‍ അഫ്‌ലാക് എന്നീ കിതാബുകളാണ് അന്ന് ഓതിയത്.
ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി ഖുതുബ ഓതുന്നത്. ഓതുന്ന പള്ളിയില്‍ തന്നെയായിരുന്നു ഖുതുബ. നാട്ടുകാര്‍ പറഞ്ഞിട്ടാണ് ഓതിയത്.
പിന്നീട് കോട്ടുമല ഉസ്താദിന്റെ അടുത്തേക്ക് പോയി. പരപ്പനങ്ങാടി പനയത്ത് പള്ളിയിലായിരുന്നു കോട്ടുമല ഉസ്താദ് ദര്‍സ് നടത്തിയിരുന്നത്. ഉസ്താദിന്റെ അടുക്കല്‍ രണ്ടു വര്‍ഷം ഓതി. ശര്‍ഹുല്‍ അഖാഇദ്, മഹല്ലി, ഖുതുബി മീര്‍, മുല്ലാ ഹസന്‍, ബുഖാരി, രിസാലതുല്‍ മാറദീനിയ്യ തുടങ്ങിയ കിതാബുകള്‍ ഓതി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹാശിയയോടു കൂടിയതായിരുന്നു രിസാലതുല്‍ മാറദീനിയ്യ. അന്ന് അധിക ദര്‍സുകളിലും ഈ കിതാബുണ്ടായിരുന്നു.
അക്കാലത്ത് പള്ളിദര്‍സുകളില്‍ സമാജങ്ങളോ പ്രസിദ്ധീകരണങ്ങളോ ഉണ്ടായിരുന്നോ?
സമാജങ്ങളൊന്നും അന്ന് അധിക ദര്‍സിലും ഉണ്ടായിരുന്നില്ല. അന്ന് നമുക്ക് ‘അല്‍ ബയാന്‍’ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ വെള്ളിയാഴ്ച വഅ്‌ളിന് പോകാറുണ്ടായിരുന്നു. ഞാന്‍ അങ്ങനെ പോയിരുന്നില്ല. ചെന്നാല്‍ തന്നെ അക്കാലങ്ങളില്‍ പള്ളികളില്‍ വഅ്‌ള് പറയാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല.
പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍ കൂടെയുണ്ടായിരുന്ന ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ വഅ്‌ളിനു പോയിരുന്നു.ബാഖിയാത്ത്
ഹിജ്‌റ 1286-ല്‍ വെല്ലൂരില്‍ അഅ്‌ലാ ഹസ്‌റത് ബാനി അബ്ദുല്‍ വഹാബ് നിര്‍മിച്ച വിശ്വേത്തര പാഠശാലയായിരുന്നുവല്ലോ ബാഖിയാത്ത്. ഒരു പാഠശാലയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒട്ടാഞ്ചേരിയിലെ ഗനി തമ്പി(റ) എന്ന പണ്ഡിതന്‍ ബാനിയെ സമീപിക്കുന്നത്. ”മഹാനവര്‍കളേ, നിങ്ങളിപ്പോള്‍ നാടുനീളെ പ്രസംഗിക്കുന്നു. ജനങ്ങള്‍ പ്രസംഗം കേള്‍ക്കുന്നു. പക്ഷേ, അതിനുശേഷം അവര്‍ പഴയ അവസ്ഥയിലേക്കു തന്നെ മടങ്ങുന്നു. മാത്രമല്ല, നിങ്ങള്‍ക്ക് ഓരോ നാട്ടിലും ചെന്ന് ദീനീ പ്രബോധനം നടത്താന്‍ കഴിയണമെന്നുമില്ല. അതുകൊണ്ട് മുഴുവന്‍ സ്ഥലങ്ങളിലും പോയി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക. അവര്‍ ഈ പ്രവര്‍ത്തനം സുഖമമായി നടത്തിക്കൊള്ളും.” ഗനിതമ്പിയുടെ ഈ വാക്കാണ് പിന്നീട് ബാഖിയാത്തിന്റെ രൂപീകരണത്തിന് പ്രധാനമായും വഴിത്തിരിവായത്. കേരളത്തില്‍ നിന്ന് ആദ്യമായി മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദാജി ബാഖിയാത്തില്‍ പോയി പഠിച്ചു. പില്‍ക്കാലത്ത് നിരവധി പണ്ഡിതന്‍മാര്‍ അവിടെ പോയിരുന്നു. ഈ അറിവിന്റെ സന്നാഹവഴിയില്‍ ഉസ്താദും ഉള്‍ച്ചേര്‍ന്നു നിന്നിട്ടുണ്ട്. എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍, ഓര്‍മകള്‍?
പരപ്പനങ്ങാടി ദര്‍സില്‍ നിന്ന് നേരെ വെല്ലൂര്‍ ബാഖിയാത്തിലേക്കാണ് പോയത്. കൂടെ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരും കോട്ടുമല മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും പരപ്പനങ്ങാടി ദര്‍സില്‍ നിന്നാണ് പോയത്. അവിടെ ബൈളാവി, മഹല്ലി, ജംഉല്‍ ജവാമിഅ്, മുല്ലാ ഹസന്‍, ചഗ്‌മൈനി, അത്തൗളീഹു വത്തല്‍വീഹ് (ഹനഫി ഉസൂല്‍), ഹിദായ (ഹനഫീ ഫിഖ്ഹ്) എന്നീ കിതാബുകളാണ് ഓതിയത്. ഒരു കൊല്ലമായിരുന്നു മുഖ്തസര്‍. പിന്നെ രണ്ടു കൊല്ലം മുതവ്വല്‍. സിഹാഹുസ്സിത്ത മുഴുവനും അഖാഇദുല്‍ ജലാലിയും ഓതി.
ഓതുന്ന കിതാബുകള്‍ മുഴുവന്‍ ഓതലാണ് പണി. ദര്‍സുകളില്‍ ഒന്ന് തീര്‍ന്നിട്ടേ മറ്റൊന്ന് ഓതുകയുള്ളൂ. എന്നാല്‍, രണ്ടുമൂന്ന് കിതാബുകള്‍ ഒന്നിച്ച് ഓതുന്ന പതിവ് വെല്ലൂരില്‍ ഉണ്ടായിരുന്നു. മുതവ്വലില്‍ സിഹാഹുസ്സിത്ത ഒരു വരിയും ഒഴിവാക്കാതെ ആദ്യം മുതല്‍ അവസാനം വരെ ഓതും. അവിടുന്നും ഇവിടുന്നുമെടുത്ത് ഓതുകയല്ല ചെയ്തിരുന്നത്.
ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ മുസ്‌ലിയാര്‍ പാപ്പിനിശ്ശേരി, അബൂബക്ര്‍ ഹസ്‌റത്ത് എന്നിവരായിരുന്നു അന്ന് ഉസ്താദുമാര്‍. ഉയര്‍ന്ന ക്ലാസുകളില്‍ കിതാബ് നടത്തിയിരുന്നത് ഇവര്‍ മൂന്നുപേരായിരുന്നു.
സ്വന്തമായി കിതാബുകള്‍ വാങ്ങിയിരുന്നോ?
വായ്പ വാങ്ങും. സ്വന്തമായി വാങ്ങാന്‍ കഴിവുള്ളവര്‍ അങ്ങനെ വാങ്ങും. കുതുബ്ഖാനയില്‍ നിന്ന് കിതാബ് കിട്ടും. നാലാള്‍ക്ക്, മൂന്നാള്‍ക്ക് വീതമൊക്കെ ഓഹരിവെച്ചു തരും.
അവിടത്തെ ക്ലാസ് രീതി എങ്ങനെയായിരുന്നു?
നിലത്ത് പായ നിവര്‍ത്തിയിരിക്കും. കിതാബ് വെക്കാന്‍ മുമ്പില്‍ ബെഞ്ചുണ്ടാകും. എന്നാല്‍ പനയത്തെ (പരപ്പനങ്ങാടി) പള്ളിയില്‍ ഇരിക്കാന്‍ പായയുണ്ടാകും. കിതാബ് വെക്കാന്‍ മുമ്പില്‍ വല്ല മുണ്ടോ മറ്റോ ഉണ്ടാകും. അതിലാണ് കിതാബ് വെക്കുക. ബാഖിയാത്തില്‍ ഓരോ മണിക്കൂര്‍ നേരമുണ്ടാകും ഓരോ ക്ലാസ്സുകള്‍. രാവിലെ എട്ടു മണിക്ക് തുടങ്ങി അസ്വ്‌റിന് വാങ്കു കൊടുക്കുമ്പോള്‍ നിര്‍ത്തും. പിരിയഡ് രീതിയിലായിരുന്നു ക്ലാസ്.
അസ്വ്‌റിന് ശേഷം?
കിതാബുകള്‍ നോക്കും. അല്ലാതെ എന്തുപണി? മഗ്‌രിബിനു ശേഷം നിസ്‌കാരം കഴിഞ്ഞാല്‍ ഭക്ഷണം. അതുകഴിഞ്ഞാല്‍ കിതാബ് ഓത്ത്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ അവനവന്റെ റൂമില്‍ ചെന്ന് കിതാബ് നോക്കും. ഹല്‍ഖയായിട്ടും ഒറ്റയായിട്ടും നോക്കും. രാത്രി എത്ര വേണമെങ്കിലും ഉറക്കമൊഴിവാക്കിയും അവനവന്റെ സൗകര്യം പോലെ നോക്കാം.
അവിടെ കിതാബ് മാത്രമാണോ ഉണ്ടായിരുന്നത്?
കിതാബ് മാത്രം. പക്ഷേ, ഉറുദുവും പാഴ്‌സിയും പഠിക്കണമെന്ന് നിമയമുണ്ടായിരുന്നു. അതിന് മലബാരികള്‍ അങ്ങനെ പോകാറില്ല.
എവിടെ വെച്ചായിരുന്നു ക്ലാസ്. ഉസ്താദുമാര്‍ കിതാബിലില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അതെഴുതിയെടുക്കുന്ന പതിവുണ്ടായിരുന്നോ?
എഴുതിയെടുക്കാറുണ്ട്. അങ്ങനെ എഴുതിവെച്ച നോട്ടുകള്‍ ഇപ്പോഴുമുണ്ട്. എഴുത്തൊക്കെ മാഞ്ഞുതുടങ്ങി. ഇപ്പോഴവ എടുത്തു നോക്കാറില്ല. ബാഖിയാത്ത് പള്ളിയില്‍ വെച്ചല്ലായിരുന്നു ക്ലാസ്, കോളേജില്‍ വെച്ചായിരുന്നു.
തലേന്നെടുത്ത ക്ലാസ് പിറ്റേന്ന് ചോദിക്കാറുണ്ടോ?
പിറ്റേന്ന് ചോദിക്കാറൊന്നുമില്ല. പഠിക്കുന്നവര്‍ക്ക് പഠിക്കാം. അവര്‍ ക്ലാസെടുത്തു തരും. ക്ലാസിനിടയില്‍ സംശയം ചോദിക്കാം. അവരത് തീര്‍ത്തു തരും.
ക്ലാസിലില്ലാത്ത കിതാബുകള്‍ നോക്കാന്‍ അവിടെ കുതുബുഖാന ഉണ്ടായിരുന്നില്ലേ?
അതെ, കുതുബ്ഖാനയില്‍ പ്രത്യേകം ആളെ ശമ്പളം കൊടുത്തു നിര്‍ത്തിയിരുന്നു. അവിടെ ചെന്നാല്‍ കിതാബ് എടുത്തു തരും. അവിടന്ന് മുതാലഅ ചെയ്യാം.
ഏറ്റവും താല്‍പര്യമുള്ള കിതാബ് ഏതായിരുന്നു?
ഇന്ന കിതാബ് എന്നില്ല, ഓതുന്ന കിതാബിനോടൊക്കെ താല്‍പര്യമായിരുന്നു.
പള്ളിയില്‍ കുട്ടികളായിരുന്നോ ഇമാം നിന്നിരുന്നത്?
അല്ല, ഇമാം നില്‍ക്കാന്‍ അതിനുവേറെ ആളുണ്ടായിരുന്നു. പ്രത്യേകം ആളെ നിശ്ചയിച്ചിരുന്നു.
ഹദ്ദാദ് ഉണ്ടായിരുന്നോ?
ഇല്ല. അവര്‍ ഹനഫികളല്ലേ.
ബാഖിയാത്തില്‍ അവധി എങ്ങനെയായിരുന്നു?
ഒരു റമളാനിനു പോയാല്‍ പിറ്റേ റമളാനിനാണ് അവിടെ ദര്‍സ് നിര്‍ത്തുക. അതിനിടയില്‍ അത്യാവശ്യക്കാര്‍ ഒരാഴ്ചക്കോ മറ്റോ ലീവ് ചോദിച്ചു പോകും. ഞാനാദ്യം ഒരു കൊല്ലത്തിലേ പോന്നിരുന്നുള്ളൂ. പിന്നെ റബീഉല്‍ അവ്വലില്‍ പോന്നിരുന്നു. റബീഉല്‍ അവ്വല്‍ 12ന് ഒരു ദിവസത്തെ ലീവ്. പെരുന്നാളിന് അഥവാ വലിയ പെരുന്നാളിന് ഒന്നാം പെരുന്നാളിന്റെ ലീവ്. ഇങ്ങനെയായിരുന്നു ലീവുകള്‍.
ഉസ്താദുമാരും ഈ ലീവിലായിരുന്നോ പോന്നിരുന്നത്?
അവര്‍ പെണ്ണുങ്ങളെയും കുട്ടികളെയും കൂട്ടി പുര വാടകക്കെടുത്ത് താമസിക്കുകയായിരുന്നു ചെയ്തിരുന്നത്. അവരവിടെ ഖുതുബയും ഇമാമത്തുമൊക്കെ ഉള്ളവരാണ്. അവര്‍ റമളാനിലേക്ക് പുട്ടുമ്പോഴേ പോവുകയുള്ളൂ.
വീട്ടിലേക്ക് കത്തെഴുതിയിരുന്നോ?
അതെ, കത്തെഴുതാറുണ്ടായിരുന്നു. അവനവന്റെ ആവശ്യങ്ങള്‍ പോലെ ചെയ്യും.
ബാഖിയാത്തിലെ പരീക്ഷയും സനദ്ദാനവുമൊക്കെ എങ്ങനെയായിരുന്നു?
രണ്ടു സമയങ്ങളില്‍ പരീക്ഷയുണ്ടാകും. അരക്കൊല്ലവും കൊല്ലവസാനവും. നാല് കിതാബുകള്‍ നാലുദിവസങ്ങളില്‍ പരീക്ഷയുണ്ടാകും. പാസ് മാര്‍ക്കുള്ളവരൊക്കെ ജയിക്കും. 35 മാര്‍ക്കു വേണം ജയിക്കാന്‍.
പരീക്ഷ കഴിഞ്ഞ് ഒരാഴ്ച അവധിയായിരിക്കും. പിന്നീടുള്ള ഞായറാഴ്ച ദിവസമാണ് കുട്ടികള്‍ക്ക് സനദ് നല്‍കുക. ഒരാഴ്ച അവധി കുട്ടികളുടെ പേപ്പറും മറ്റുമൊക്കെ നോക്കാന്‍ വേണ്ടിയാണ്. കുട്ടികളാരും നാട്ടില്‍ പോകാന്‍ പാടില്ല. എല്ലാവരും അവിടെത്തന്നെ നില്‍ക്കണം. ജയിച്ചവര്‍ക്ക് കോട്ടിന് അളവെടുക്കും. അല്ലാത്തവര്‍ ഈ വിവരം എങ്ങനെയെങ്കിലും ചോദിച്ചറിയും. അതോടെ അവര്‍ പോകും. അവര്‍ പോകുന്നത് ആരുമറിയില്ല.
കറുത്ത കട്ടിയുള്ള ശീലകൊണ്ടായിരുന്നു അന്നത്തെ കോട്ട്. ചെരിപ്പടിക്കാല്‍ വരെയുണ്ടാകും അത്. കോട്ട് തന്നത് ശൈഖ് ആദമായിരുന്നു. സര്‍ട്ടിഫിക്കറ്റുമുണ്ടാകും.
ആളുകളെ പ്രത്യേകം വിളിച്ചുവരുത്താറൊന്നുമില്ല. കുട്ടികളുണ്ടാകും. നാട്ടുകാര്‍ കേട്ടറിഞ്ഞു വരും. അവരെ വരുത്തലൊന്നുമില്ല. ഒരു പ്രത്യേക ഹാളില്‍ വെച്ചായിരിക്കും സനദ് കൊടുക്കുക.
കോട്ടിട്ട് വന്നിട്ട് പ്രത്യേക സ്വീകരണമുണ്ടായിരുന്നോ?
അതൊക്കെ ആളുകളുടെ സൗകര്യം പോലെ ചെയ്യലുണ്ട്.
പഠിക്കുന്ന കാലത്ത് ‘സമസ്ത’ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നോ?സമസ്തയില്‍ അന്ന് ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?
മെമ്പര്‍മാരെയുണ്ടാക്കുക, വല്ല യോഗങ്ങളുണ്ടാകുമ്പോള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുക ഇതൊക്കെ തന്നെയായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. പഠനകാലത്ത് സമസ്ത നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ എവിടെയെങ്കിലും വഅ്‌ളിന് വരും. അങ്ങനെ വര്‍ത്തമാനം പറയും, പരിചയമാകും. പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കേട്ടിട്ടുണ്ട്. പള്ളിപ്പുറത്ത് വെച്ചുള്ള ഒരു വഅള് പരിപാടിയായിരുന്നു അത്. വാണിയമ്പലത്തിന്റെ പ്രസംഗവും കേട്ടിട്ടുണ്ട്. അരീക്കോട് നില്‍ക്കുന്ന കാലത്തുള്ള പരിചയമാണ്. മൂപ്പര് അരീക്കോടിനടുത്ത് മൈത്രയിലായിരുന്നു താമസിച്ചിരുന്നത്. പൂക്കോയ തങ്ങളോടൊക്കെ ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അവിടെ ചെല്ലും. അതിനു അവര്‍ പരിഹാരം പറഞ്ഞുതരും. ഈ നിലക്കുള്ള ബന്ധമുണ്ടായിരുന്നു. പൂക്കോയ തങ്ങളെ പല സ്ഥലത്തേക്കും യോഗത്തിന് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു. നമ്മള്‍ നില്‍ക്കുന്നിടത്ത് വല്ല പരിപാടിയുമുണ്ടെങ്കില്‍ അങ്ങോട്ട് കൊണ്ടുവരും.
മുശാവറ മെമ്പറായിട്ട് എന്താണനുഭവം. എത്രയായി?
1971-ലാണ് ഞാന്‍ മുശാവറ മെമ്പറാകുന്നത്. അരീക്കോട് ജോലി ചെയ്യുകയായിരുന്നു. അന്ന് സെക്രട്ടറി ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരായിരുന്നു.
മുശാവറ യോഗത്തിന് ചിലപ്പോള്‍ കോട്ടുമല ഉസ്താദിനൊപ്പം പോയിരുന്നു. ചിലപ്പോള്‍ ജോലി ചെയ്യുന്നിടത്തു നിന്നായിരിക്കും. യോഗമുണ്ടെന്നറിയിച്ച് കത്തയക്കും.
യോഗം ആവശ്യമുള്ളപ്പോഴൊക്കെ കൂടുമായിരുന്നു. മസ്അലകള്‍, നാട്ടിലെ കുഴപ്പങ്ങള്‍ ഒക്കെ അതില്‍ ചര്‍ച്ച ചെയ്യും. സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതവരെ അറിയിക്കും. അവരത് അംഗീകരിക്കും. ഇപ്പോള്‍ മുശാവറയില്‍ നാല്‍പതില്‍പരം കൊല്ലമായി.
പ്രസിഡന്റായത്?
അത് ഈയടുത്താണ്. കൊല്ലക്കണക്ക് എനിക്ക് ഓര്‍മയില്ല. അതൊന്നും എഴുതിവെക്കല്‍ പതിവില്ല. പാണക്കാട്ടെ ഉമറലിയാണ് ഈ വിവരം അറിയിച്ചത്. പ്രസിഡന്റായതിനു ശേഷമുള്ള മുശാവറയില്‍ ആദ്യചര്‍ച്ച എന്തായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ഓരോ യോഗങ്ങളില്‍ ഓരോ ചര്‍ച്ചയുണ്ടാകും. അത് ബുക്കില്‍ എഴുതിവെക്കും. ബുക്കില്‍ നോക്കിയാലേ പറയാനാവൂ.
പട്ടിക്കാട് ജാമിഅഃ
കേരളത്തിലെ ബിരുദം കൊടുക്കുന്ന സമസ്തയുടെ ആദ്യസ്ഥാപനമാണ് പട്ടിക്കാട് ജാമിഅ. ഒരുപാട് മഹാപണ്ഡിതന്‍മാര്‍ ഇവിടെ അറിവ് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഉസ്താദ് ജാമിഅയില്‍ എപ്പോഴാണ് എത്തിയത്. എന്തൊക്കെയാണ് അനുഭവം?
ജാമിഅയില്‍ ഇപ്പോള്‍ ഇരുപത് വര്‍ഷമായിട്ടുണ്ട്. ഞാന്‍ പരീക്ഷാബോര്‍ഡില്‍ മെമ്പറായിരുന്നു. ഇവിടെ ആളില്ലാത്ത അവസ്ഥ വന്നപ്പോള്‍ കുറേ തെരഞ്ഞു. ആളെ കിട്ടിയില്ല. അങ്ങനെ എന്നെ അഭിപ്രായപ്പെട്ടു. ഒരു കൊല്ലത്തിനായിരുന്നു ഏറ്റത്. കൊല്ലം തീര്‍ന്നുപോകാന്‍ ഒരുങ്ങിയപ്പോള്‍ തുടര്‍ന്നു പോകണമെന്നു പറഞ്ഞു.
താനൂര്‍ കെ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, കരുവാരകുണ്ട് കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ആലിക്കുട്ടി മുസ്‌ലിയാര്‍ ഇവരൊക്കെ അന്ന് ജാമിഅയില്‍ ഉണ്ടായിരുന്നു.
ഇവിടെ കൊല്ലം കൊല്ലം കുട്ടികള്‍ വന്നുചേരും. അവര്‍ക്ക് കിതാബ് ഓതിക്കൊടുക്കുക, പരീക്ഷയും നടത്തുക. ഇതൊക്കെയാണ് ഇവിടത്തെ അനുഭവം. സ്ഥാപിച്ച കാലം മുതല്‍ സമ്മേളനം നടക്കുന്നുണ്ട്. അത് കൊല്ലം കൊല്ലം വര്‍ധിക്കുകയാണ്. ആളുകള്‍ വര്‍ധിക്കുന്നു.
ജാമിഅഃയില്‍ ഉസ്താദ് പാര്‍ക്കുന്ന മുറിയില്‍ മുമ്പ് ആരായിരുന്നു?
ഈ റൂമില്‍ താമസിച്ചിരുന്നത് ഇ.കെയും കോട്ടുമലയുമായിരുന്നു. കോട്ടുമല ഉസ്താദിന്റെ മരണശേഷം ഇതില്‍ ആരും താമസിക്കാറില്ല. ഞങ്ങള്‍ പരീക്ഷാ ബോര്‍ഡുകാര്‍ വരുമ്പോള്‍ ഒന്നു തുറക്കും. ഞങ്ങള്‍ പോയാല്‍ ആരും താമസിക്കുകയില്ല.
ഞാന്‍ വന്നതിനുശേഷം ശിഹാബ് തങ്ങള്‍ ഇവിടെ താമസിക്കാന്‍ പറയുകയായിരുന്നു. ഫാത്തിഹ ഓതി ദുആര്‍ന്നു താമസിച്ചോളീന്‍ എന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജാമിഅഃയില്‍ വന്നത് മുതല്‍ ഈ റൂമില്‍ തന്നെയാണ്. വേറെ എവിടെയും പോയിട്ടില്ല. ഈ കട്ടിലും കസേരയും ഇ.കെയും കോട്ടുമലയും ഉപയോഗിച്ചതാണ്.കിഴിശ്ശേരി ഉസ്താദും കണ്യാല മൗലയും
കിഴിശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ ജാമിഅഃ സമ്മേളനത്തിന് വരാറുണ്ടെന്ന് പറയുന്നു. ഉസ്താദ് കണ്ടിട്ടുണ്ടോ?
ഞാന്‍ അദ്ദേഹത്തെ ഒരു കൊല്ലം കണ്ടിട്ടുണ്ട്. പക്ഷേ, എല്ലാ കൊല്ലവും വരാറുണ്ടെന്ന് പറയുന്നു. ആ വെപ്പുപുരയുടെ അടുത്തെ ഒഴിഞ്ഞ സ്ഥലത്തുവന്നിരിക്കും. അവിടെ ഒരു തിണ്ടുണ്ട്. അതിന്മേല്‍ ഇരിക്കും. അവിടെ ഇപ്പോള്‍ സ്ഥാപനമുണ്ടാക്കിയിരിക്കുന്നു.
അന്ന് അങ്ങനെ ശ്രുതിപ്പെട്ടിട്ടില്ല. വന്നാലും പോയാലും അപ്പോള്‍ ആരും കൂടെ കൂടില്ലായിരുന്നു. ഇത് ഞാന്‍ കണ്ടതല്ല. ആളുകള്‍ പറയുന്നത് കേട്ടതാണ്. ഞാന്‍ കണ്ട അന്ന് അദ്ദേഹത്തിന്റെ പിന്നാലെ ആളുകള്‍ കൂടി. പിന്നെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഇവിടെ പഠിക്കാന്‍ വഴിയില്ല.
കണ്യാല മൗല ഇവിടെ വരാറുണ്ടോ? അദ്ദേഹവുമായുള്ള ബന്ധം?
വരുമായിരുന്നു. ഇ.കെ, കോട്ടുമല, താനൂര്‍ കെ.കെയൊക്കെയുള്ള കാലത്ത് കൂടുതല്‍ വരും. അവരോട് നല്ല അടുപ്പമായിരുന്നു. ഇവര്‍ക്കൊക്കെ പിറകെ ഇവിടെ ഇടക്കൊക്കെ വരും. ഉസ്താദുമാരെയൊക്കെ കാണും. എല്ലാവരെയും കാണാറില്ല.
മൂപ്പര്‍ക്ക് ഇഷ്ടമുള്ളേടത്തേക്കേ പോകാറുള്ളൂ. എന്റെ അടുത്ത് വന്നിരുന്നു. ഈ റൂമിലേക്ക് വരും. സംസാരങ്ങളൊക്കെയുണ്ടാവും. നാട്ടുവര്‍ത്തമാനം ഒന്നും പറയൂല. മറ്റു വിഷയങ്ങളാണ് പറയാറ്.
ജാമിഅയിലെ കുഴല്‍ക്കിണര്‍ അദ്ദേഹത്തിന്റെ വകയായിട്ട് ഉണ്ടാക്കിയതാണ്. വെള്ളം അന്ന് ഒറുവമ്പുറം പുഴയില്‍ നിന്നോ ജാമിഅഃയുടെ പറ�


          Download Mobile Athan (Azan) Software for your Cell Phone         Download Athan (Azan) Software for your Computer    The Holy Qur'an          MP3      Prophet Muhammad (S)      Hadith     Khalifa Umar (R) 

                           K I C R LIVE












































































                           






































കത്താതെ കത്തുന്ന മുടി : കാന്തപുരത്തോട്‌ ഒന്‍പത് ചോദ്യങ്ങള്‍


















Tajudheen KV ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല . 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്. ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല. 


കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽ‌പ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത!അല്ല, ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത!അതുമല്ല, പിന്നെയോ?മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല.


കുടിച്ചവെള്ളം അലിഞ്ഞ് ചേരട്ടെ ധമനികളിൽ! പിന്നെ തിളക്കട്ടെ അതിലുശിര്പൂണ്ട് മാനവികത!
എന്ന് പറയാമല്ലാതെ കേരളത്തിന്റെ മാനവികത ഉറങ്ങിക്കിടക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നില്ല. സാക്ഷാൽ എ.പി. ഉസ്താദിനും ഇതിന് ചുക്കാൻ പിടിക്കുന്ന ബിസ്നസ് പാർട്നേഴ്സിനും ഒട്ടും തോന്നിയിട്ടുമുണ്ടാകില്ല,എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്. 


വെളിച്ചം വിതറാൻ ഒരു വിളക്കുമരമില്ലാതെ..കൂടാരമൊരുക്കാൻ മരുപ്പച്ചകാണാതെ..ഭാരമിറക്കിവെക്കാൻ അത്താണിയില്ലാതെ..മോതിരക്കൈവിര‌ൽ‌പോലും മുരടിച്ച്പോയി ..മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം! 


തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു! എന്നിട്ടും നാം പഠിച്ചില്ല.എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ?മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ?അങ്ങിനെയൊന്നുമില്ല. എല്ലാവരും ഉണർന്ന് തന്നെയാണിരിക്കുന്നത്. ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം . ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം.നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ...,വേണ്ട !, അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ! ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽ‌ഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് .കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ....സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...




മാനവികത എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണ് എന്ന് അറിയാതെ ആണ് കാരന്തൂരികള്‍ യാത്രക്ക് ഒരുങ്ങുന്നത് ! കൊന്നും കൊലവിളിച്ചും മഹല്ലുകളില്‍ ഫിത്ന ഉണ്ടാക്കിയും മദ്രസകള്‍ക്കിടയില്‍ ഇടച്ചുമര് കെട്ടിയും നോമ്പും പെരുന്നാളും ഭിന്നിപ്പിച്ചും കുടുംബത്തില് ‍ശത്രുത വളര്‍ത്തിയും നടക്കുന്ന നിങ്ങള്‍ക്ക് മാനവികത പറയാന്‍ അവകാശമുണ്ടോ എന്ന് സ്വയം ചോദിക്കുക. തന്‍റെ അനുയായികള്‍ക്ക് മാനവികത തീരെ ഇല്ല എന്ന് ബോധ്യം വന്ന പെരുംകള്ളനു തോന്നിയ തമാശ ..അതാണ്‌ ഈ യാത്ര.മാനവികത തൊട്ടു തീണ്ടിയിട്ടുള്ള ആരെങ്കിലും ആ പാളയത്തില്‍ ഇനി ബാക്കിയുണ്ടോ ..കള്ളമുടി ചെലവാകുന്നില്ല എന്ന് കണ്ടപ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ നിങ്ങള്‍ നടത്തുന്ന ഈ നാടകം കേരളത്തിലെ സകല ജാതി ആളുകള്‍ക്കും മനസ്സിലായിക്കഴിഞ്ഞു ആത്മീയ ചൂഷണത്തിനെതിരെ..SKSSF വിമോചന യാത്ര..2012
പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് . അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്. നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽ‌വണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം.


ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നില‌നില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ . ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്.ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും
എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്. എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ?അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?. യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറ‌അ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്. മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം


“മുടി വിവാദം” ഇനിയും അണഞ്ഞിട്ടില്ല അണയുന്ന മട്ടുമില്ല. കത്തിച്ചാല്‍ കത്തുമെന്നും , കത്തില്ലെന്നും , കത്തിച്ചു തെളിയിക്കണമെന്നും കത്തിക്കാതെ തന്നെ തെളിഞ്ഞതാണെന്നും എന്നൊക്കെ പറഞ്ഞു വിവാദം കത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരും കാലാകാലങ്ങളിലെ തെരഞ്ഞെടുപ്പ് വേളകളില്‍ മുസ്ലിം ലീഗെന്ന ആജന്മ ശത്രുവിനെ തോല്പ്പിക്കാന്‍ വേണ്ടി പിന്തുണ ചോദിച്ചാലും ഇല്ലെങ്കിലും പതിച്ചു നല്‍കാറുള്ള സി. പി . എമ്മിന്‍റെ ജീവിച്ചിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ആചാര്യനായ സാക്ഷാല്‍ സഖാവ് ( ഇടയ്ക്കു എപ്പോഴോ സ്നേഹം കൂടിയപ്പോള്‍ മൌലാനാ എന്ന് എ. പി. ഗ്രൂപുകാര്‍ വിളിച്ചതായി ഒരു ശ്രുതിയുണ്ടായിരുന്നു ) പിണറായി വിജയന്‍ തന്നെ മുടിവിവാദത്തില്‍ പങ്കു കൊണ്ട് എല്ലാ മുടിയും കത്തുമെന്നു പ്രസ്താവിച്ചു കളഞ്ഞിരിക്കുന്നു .
കാന്തപുരം മുസ്ലിയാരെ സംബന്ധിച്ചേടത്തോളം ഇത് ഓര്‍ക്കാപുറത്ത് കിട്ടിയ നല്ല ഒന്നാന്തരം അടിതന്നെയാണ്, അതാണ്‌ ഉസ്താതും സി . പി. എമ്മും തമ്മിലുള്ള ഇരിപ്പ് വശം. ഉസ്താതും സി. പി . എമ്മും തമ്മിലുള്ള ബന്ധമെന്ന് പറഞ്ഞാല്‍ അതൊരുതരത്തില്‍ അമേരിക്ക ഇസ്രായേല്‍ ബന്ധമാണ് . രണ്ടുപേരും പരസ്പരം വളര്‍ന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്ന അഭ്യുദയ കാംഷികള്‍ . മ്സുലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നു അവിടെ സി . പി. എം കയറിയിരിക്കണമെന്നു ഉസ്താതും , മുസ്ലിം ലീഗിന്‍റെ ശര്റില്‍ നിന്നും സമുദായത്തെ രക്ഷിച്ചു ലീഗ് വിരോധിയായായ ഉസ്താതിന്‍റെ ഗ്രൂപ്പില്‍ സമുദായം അഭയം പ്രാപിക്കണമെന്നു ആഗ്രഹിക്കുന്നവരാണ് സി  .പി. എമ്മുകാരും . ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധം .



 കാന്തപുരം ഗ്രൂപ്പ് ജന്മം കൊണ്ട കാലം മുതല്‍ മുസ്ലിം ലീഗിനെ പിന്തുണക്കുന്ന ഇ. കെ വിഭാഗത്തെ എതിര്‍ക്കാന്‍ എല്ലാ വിധ രാഷ്ട്രീയ പിന്തുണയും കൊടുത്തു വരുന്നത് സി. പി. എം ആണ് . പഴയ സമസ്തയുടെ കീഴില്‍ ഉണ്ടായിരുന്ന പല മദ്രസകളിലും ഇടച്ചുമര്‍ സ്ഥാപിച്ച് സമാന്തര മദ്രസ്സ സൃഷ്ടിച്ചതും നിലവിലുണ്ടായിരുന്ന പല മഹല്ലുകളും വിഭചിച്ചു സമാന്തര മഹല്ലും പള്ളികളും സ്ര്ഷ്ടിക്കപ്പെട്ടതിലും സി. പി. എമ്മിന്റെ സഹായം അകമഴിഞ്ഞതായിരുന്നു . തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മലബാര്‍ മേഖലയില്‍ സി . പി. എമ്മിന്‍റെ ഏത് നേതാവ് വന്നാലും കരന്തൂരിലെ മര്‍കസില്‍ ഉസ്താദിനെ മുസാഫഹത്ത് ചെയ്യാതെ പോകാറില്ല. തെരഞ്ഞെടുപ്പ് കാലം അടുത്താല്‍ ടി. കെ ഹംസയടക്കമുള്ള ചില നേതാകള്‍ക്ക്  സുന്നി ബാധ കേറുന്നതും പതിവാണ്, തെരഞ്ഞെടുപ്പ് കാലം വന്നാല്‍ പിന്നെ ഞാന്‍ “സുന്നി”യാണെന്നും അതും നല്ല നൂറ്റിപ്പത്ത് “എ പി സുന്നിയാണെന്നും” പ്രഖ്യാപിക്കാറുള്ള ഹംസ സഖാവ് പിണറായിയുടെ പാര്‍ട്ടിയുടെ മലപ്പുറത്തെ ഖലീഫയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന വേളകളില്‍ സി. പി. എം സ്ഥാനാര്‍ഥി കളെയോ അവര്‍ പിന്തുണക്കുന്ന കാന്തപുരം ഗ്രൂപുകരായ ഇടതു സ്ഥാനാര്‍ഥി കളെയോ വിജയിപ്പിക്കാന്‍ വേണ്ടി പ്രത്യേക സ്വലാത്ത് സമ്മേളനങ്ങളും കാന്തപുരം ഗ്രൂപുകാര്‍ സാധാരണയായി നടത്തി വരാറുള്ളതാണ്. ഇത്രയും വിവരിച്ചത് അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കാന്‍ വേണ്ടിയാണ് . കാന്തപുരം പ്രവാചകന്‍റെതെന്നു പറഞ്ഞു തിരുകേശം!!!(???) കൊണ്ടുവന്ന ഉടനെതന്നെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്തു കൊണ്ട് ഇ. കെ . വിഭാഗം രംഗത്ത്‌ വന്നപ്പോഴും കാന്തപുരം പ്രതീക്ഷിച്ചിരുന്നത് ആരൊക്കെ എതിര്‍ത്താലും സി. പി. എം. ഞമ്മന്‍റെ കൂടെയുണ്ടാകുമെന്നാണ്.  ആ സുന്ദര മനോഹര സ്വപ്നമാണ് ഇപ്പൊ പൊളിഞ്ഞു പാളീസായിരിക്കുന്നത്.
മുടിപ്പള്ളിയോടു ചേര്‍ന്ന് കാന്തപുരം വിഭാവനം ചെയ്യുന്ന വാണിജ്യ   സമുച്ചയങ്ങള്‍ ( CONCEPT VIEW കടപ്പാട് സിറാജ് പത്രം )


 പിണറായിയുടെ പ്രസ്താവന വന്ന ഉടനെ അതിനെതിരെ രംഗത്ത്‌ വന്ന കാന്തപുരം മുസ്ലിയാര്‍ പറഞ്ഞത്. “നിരീശ്വര വാദിയായ പിണറായി മുസ്ലിം വിശ്വാസത്തില്‍ ഇടപെടേണ്ട എന്നാണു ഇടപെട്ടാല്‍ കയ്യും കെട്ടി നോകി നില്കില്ല എന്നും”  കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതിനെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തന്നെ ഞാന്‍ പിന്തുണക്കുന്നു . വിശ്വാസ കാര്യത്തില്‍ വിശ്വാസികള്‍ തന്നെയാണ് ഇടപെടേണ്ടത് അല്ലാത്തവര്‍ ഇടപെട്ടാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുകയല്ലാതെ പരിഹരിക്കപ്പെടുകയില്ല . എന്നാല്‍ മുസ്ലിം ഇന്ത്യ ഒന്നാകെ ശരീഅത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുനിന്നപ്പോള്‍ ശരീഅത്തിനെ തെരുവ് തോറും വിമര്‍ശിച്ചു നടന്ന ഇ. എം.എസ്സിനെയും . സി. പി. എമ്മിനെയും പിന്തുണയ്ക്കുകയായിരുന്നു കാന്തപുരം മുസ്ലിയാര്‍ ചെയ്തത് അതിനു കാരണം മുസ്ലിം ലീഗ് ശരീഅത്തിനു വേണ്ടി നിലകൊള്ളുന്നു എന്നതായിരുന്നില്ലേ ? അതിനു ശേഷവും പലതവണ സി . പി. എം മുസ്ലിം വിശ്വാസത്തില്‍ കൈ കടത്താന്‍ ശ്രമിച്ചപ്പോഴും മദ്രസ്സ സംവിധാനത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴും എവിടെയായിരുന്നു അരിവാള്‍ സുന്നികള്‍ എന്ന് വിളിപ്പേരുള്ള കാന്തപുരം സുന്നികള്‍ ? അന്നൊന്നും കാണിക്കാത്ത വമ്പത്തരം ഇന്ന് പുറത്തെടുക്കുമ്പോള്‍ കൊതിക്കെറുവ് മൂത്ത കച്ചവടക്കാരനോട് തോന്നേണ്ട സഹതാപമാണ് തോന്നുന്നത്.


സമുദായത്തിന് പുറത്തുള്ളവരെക്കൊണ്ട് ഇവ്വിധം വിശ്വാസത്തില്‍ കൈ കടത്താനുള്ള അവസരം സൃഷ്ടിച്ചതും കാന്തപുരം മുസ്ലിയാര്‍ തന്നെ. ഇതുവരെ കേട്ട് കേള്‍വിപോലുമില്ലാത്ത പരമ്പരയില്‍ അവതരിപ്പിച്ച പ്രവാചക കേശമെന്നു പറയുന്ന കേശം കാന്തപുരം എന്ത് പറഞ്ഞാലും ശരിതെറ്റുകളെ ക്കുറിച്ച് ആലോചിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുയായികളല്ലാതെ മുസ്ലിം സമുദായത്തില്‍ നിന്ന് ആരും ആ കേശം പ്രവാചക കേശമാണെന്ന് വിശ്വസിക്കുന്നില്ല. മേല്‍ പ്രതിപാതിച്ച കേശം ഒറിജിനല്‍ ആണെന്നു തെളിയിക്കുന്നതിന് മുന്‍പുതന്നെ കേശം സൂക്ഷിക്കാന്‍ പള്ളിയുണ്ടാകുന്നു എന്ന പേരില്‍ വ്യാപകമായ പിരിവു നടത്താന്‍ ശ്രമിച്ചതും , പള്ളിയോടു ചേര്‍ന്ന് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച വലിയ റിയല്‍ എസ്റ്റേറ്റ്‌ സംരഭങ്ങളുമോക്കെയാണ് മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും കാന്തപുരം മനസ്സിലാകേണ്ടിയിരിക്കുന്നു.
കേശം ഒരിജിനലാണെന്നു  തെളിയിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പള്ളിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി മുന്നോട്ടു പോകുന്ന കാന്തപുരവും അനുയായികളും സാധാരണക്കാരായ  വിശ്വാസികളുടെ ഒരു പാട് സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ട്.



ഒരു വിശ്വാസി എന്ന നിലയില്‍ കാന്തപുരം മുസ്ലിയാര്‍ കൊണ്ട് വന്ന മുടിയുടെ ആധികാരികതയില്‍ എനിക്ക് ഒരു പാട് ചോദ്യങ്ങള്‍ ബാകിയാണ്. മുടി  ഒരിജിനലാണെന്ന് വാദിക്കുകയും വിശ്വസിക്കുകയും  മുടി സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ പള്ളിക്ക് തറക്കല്ലിടുകയും പള്ളിയോടു ചുറ്റും നിര്‍മിക്കുന്ന റിയല്‍എസ്റ്റേറ്റ്‌ പ്രോജെക്റ്റുകള്‍ക്ക് പണപ്പിരുവു നടത്തുകയും ചെയ്യുന്നവര്‍ താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി തരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു,, മറ്റൊരു അര്‍ത്ഥത്തില്‍ അത് അവരുടെ ബാധ്യതയാണ് കാരണം ഇത് ഇസ്ലാമിന്‍റെ വിശ്വാസമാണ് ഇവിടെ മുസൈലിമത്തുല്‍ കദ്ധാബുമാര്ക് സ്ഥാനമില്ല.

ചോദ്യം:

1)     1)   മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു  ….!!!!!  ???

ഖസ്രജിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മുടികളില്‍ ചിലത്


2)      2) നബി (സ)യുടെ തിരു ശേഷിപ്പുകള്‍ സൂക്ഷിപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെ ക്കുറിച്ച് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖകള്‍ ഉണ്ടെന്നിരിക്കെ കാന്തപുരം കൊണ്ടുവന്ന മുടിയടക്കം മുടിദാതാവ് ഖസ്രജിയുടെ കൈവശമുള്ള പതിനായിരക്കണക്കിനു മുടികളുടെ കെട്ടുകളെ കുറിച്ചും,  മറ്റൊരു മുടിദാതാവ് ജാലിയന്‍ വാലയുടെ കൈവശമുള്ള പതിനായിരക്കണക്കിന് മുടികളെ ക്കുറിച്ചും ഇതിനുമുന്‍പ്‌ എഴുതപ്പെട്ട ഇസ്ലാമികാമോ അല്ലാത്തതോ ആയ ഒരു ചരിത്ര ഗ്രന്ഥത്തിലും പരാമര്‍ഷമില്ലാതെ പോയത് എന്ത് കൊണ്ട് ??

3)  3)   കാന്തപുരത്തിന് മുടി കിട്ടിയെന്നു പറയുന്ന ഖസ്രജി , ജാലിയന്‍ വാലമാരുടെ കയ്യിലുള്ള മറ്റു ശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്ന  നബി(സ)യുടെ കുപ്പായം , ഭക്ഷണം കഴിച്ച പാത്രങ്ങള്‍ , ഫാത്തിമാ ബീവി(റ;അ)യുടെ പുതപ്പ് , നബി (സ)യുടെ കാല്‍പാദം പതിഞ്ഞ കല്ല്‌ , ആയിരക്കണക്കിന് വര്ഷം മുന്‍പ് ജീവിച്ചു മരണപ്പെട്ട മുഹ്യദ്ധീന്‍ ശെഖിന്‍റെ  കളര്‍ ഫോട്ടോ  !!!!?????? അങ്ങനെ പലതും ഈ ശേഷിപ്പുകള്‍ ഒന്നുമെന്തേ ഇതിനുമുന്‍പ് എഴുതപ്പെട്ട ഒരു ചരിത്ര രേഖയിലും ഇല്ലാതെ പോയി ....???? 

4)      4) നബി (സ) യുടെ കേശമെന്നു പറഞ്ഞു കാന്തപുരവും ഖസ്രജിയും കൊണ്ടുവന്ന കേശത്തിന്റെ കൈ മാറ്റ പരമ്പര അവതരിപ്പിക്കാന്‍ മറു വിഭാഗം സുന്നികള്‍ ആവശ്യപ്പെട്ടപ്പോള്‍  അവതരിപ്പിച്ച കേശ കൈമാറ്റ പരമ്പര (സനദ്‌) പിന്നീട് ഖസ്രജിയുടെ വംശ  പരമ്പരയാണെന്നു മാറ്റിപ്പറയേണ്ടി വന്നത് എന്ത് കൊണ്ട് ??? കള്ളം ഇവിടെ തന്നെ വ്യെക്തമല്ലേ ...????

5)      5) കാന്തപുരത്തിനു കേശം കൈമാറിയ മറ്റൊരു ദാതാവ് മുംബൈയിലെ ജാലിയന്‍ വാലയുടെ കയ്യില്‍ ശേഷിപ്പുകളുടെ ആധികാരികത സംബന്ധിച്ചു ഒരു രേഖയും ഇല്ലെന്നു അദ്ദേഹം തന്നെ പറയുമ്പോള്‍ മഹാനായ നബി (സ) യുടെ പേരില്‍ തന്നെ ഇങ്ങനെയൊരു അവകാശവാദം നടത്താന്‍ ഒരു സത്യവിശ്വാസിക്ക്‌ എങ്ങനെ കഴിയും ???

6)      6 ) കാന്തപുരത്തിനു ഖസ്രജിയുടെ കയ്യില്‍നിന്നു കേശം ലഭിച്ചയുടനെ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത വിശ്വാസികള്‍ക്ക് മുന്‍പില്‍ അതിന്‍റെ ആധികാരികത തെളിയിക്കുന്ന കൈമാറ്റ പരമ്പരയോ രേഖകളോ ഹാജരാക്കുന്നതിന് മുന്‍പ് കാന്തപുരം ചെയ്തത് മുടി സൂക്ഷിക്കാന്‍ എന്ന പേരില്‍ നാല്‍പ്പതു കോടി രൂപയുടെ പള്ളിയുടെ പ്രോജെക്റ്റ്‌ പ്രഖ്യാപിക്കുകയും പള്ളിക്ക് വേണ്ടി സീരിയല്‍ നമ്പര്‍ ഇല്ലാത്ത രശീതുകള്‍ അടിച്ചു വ്യാപകമായി പിരിവു നടത്തുകയും,  പള്ളിയോടു ചേര്‍ന്ന് നൂറു കണക്കിന്  കോടി രൂപയുടെ ഹോട്ടല്‍ , അപ്പാര്ട്ട്മെന്‍റ്, ഷോപ്പിംഗ്‌ കോംബ്ലെക്സുകള്‍ , തുടങ്ങി വിവിധ തരം വാണിജ്യ പ്രൊജക്റ്റ്‌കളുടെ ബ്ലു പ്രിന്‍റ് സഹിതം നിക്ഷേപം ക്ഷണിച്ചു കൊണ്ട് സ്വന്തം പത്രമായ സിറാജില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടി വിശ്വാസത്തിന്‍റെ മറവു പിടിച്ചു നടത്താന് ഉദ്ദേശിക്കുന്ന വലിയ കച്ചവട താല്പര്യമാണെന്ന് വിശ്വാസികള്‍ സംശയിച്ചാല്‍ അവരെ എങ്ങനെ തെറ്റ് പറയാനാകും..? 

7)      7) മുടിദാതാവ് ഖസ്രാജി തന്നെ പ്രസിദ്ധീകരിച്ച നബി (സ) യുടെ തിരു ശേഷിപ്പുകളെ ക്കുറിച്ചുള്ള പുസ്തകത്തില്‍ ഇത്രയധികം പ്രവാചക കേശമടക്കം(!!????) പലതും സൂക്ഷിക്കുന്ന ഖസ്രജി എന്ത് കൊണ്ട് തന്‍റെ കൈവശമുള്ള ഈ പതിനായിരക്കണക്കിനു കേശ ങ്ങളെക്കുറിച്ച് പുസ്തകത്തില്‍ മൗനം പാലിച്ചു . നബി (സ) യുടെ കുപ്പായവും (??) ഫാതിമാബീവി(റ;അ)യുടെ പുതപ്പും (???), പിന്നെ  പതിനായിരക്കണക്കിനു തിരുകേശവും (??) സൂക്ഷിക്കുന്ന ജാലിയന്‍ വാലയെ ക്കുറിച്ചും ഖസ്രാജി തന്റെ പുസ്തകത്തില്‍ എന്തു കൊണ്ട് മൗനം പാലിച്ചു..???

8)    8)   നബി(സ)യുടെ കേശത്തിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്നും അത് അഗ്നിക്കിരയാവുകയില്ലെന്നും അതിനു നിഴല്‍ കാണപ്പെടുകയില്ലെന്നും വിശ്വസിക്കുന്നവരാണ് സുന്നീ സമൂഹം ഇക്കാര്യം കാന്തപുരം തന്നെ തന്‍റെ സ്വന്തം പുസ്തകത്തില്‍ എഴുതുകയും , കാന്തപുരം വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ “സുന്നി വോയിസ്‌” വാരികയിലും ഇത് എഴുതിയിട്ടുണ്ടെന്നിരിക്കെ സുന്നീ സമൂഹത്തിന്‍റെ ഇടയിലുള്ള എതിര്‍പ്പുകള്‍ ഒഴിവാകാന്‍  വേണ്ടിയും സംശയം ദൂരീകരിക്കാനും കാന്തപുരം എന്തുകൊണ്ട് അദ്ദേഹം തന്നെ പറയുന്ന പരീക്ഷണത്തിന്‌ തയ്യാറാവുന്നില്ല...??

a)  തന്‍റെ കൈവശമുള്ള മുടിയുടെ ആധികാരികത തെളിയിക്കാന്‍ ഇസ്ലാം നിര്‍ദേശിക്കുന്ന, കാന്തപുരം തന്നെ അംഗീകരിക്കുന്ന ,പരീക്ഷണത്തിനും, എതിര്‍ക്കുന്നവരെകൂടി കൂട്ടി മാധ്യമങ്ങളുടെയും  പരസ്പരം അംഗീകരിക്കുന്ന മധ്യസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു പരസ്യ  സംവാദത്തിനു പലതവണ സമസ്തയടക്കമുള്ളവര്‍  വെല്ലുവിളിച്ചിട്ടും എന്തുകൊണ്ട്  കാന്തപുരം തയ്യാറാവുന്നില്ല....???

9)      9 )  കാന്തപുരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്‍റെ കൈവശമുള്ള കേശം വിട്ടുകൊടുക്കാത്തതിന്‍റെ പിന്നില്‍ കേശം വ്യാജമാണെന്ന് തെളിഞ്ഞാല്‍ പിന്നെ കേശം സൂക്ഷിക്കാനെന്ന പേരില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച പള്ളിയുടെ പിരിവുമായും പള്ളിക്ക് ചുറ്റും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാണിജ്യ സമുച്ചയങ്ങളുടെ നിക്ഷേപ സമാഹരനവുമായും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും ഇതിനകം പിരിച്ചെടുത്ത കോടികള്‍ തിരിച്ചു കൊടുക്കേണ്ടി വരുമെന്ന ഭീതിയും തുടങ്ങാന്‍ ഉദ്ദേശിച്ച ബിസിനസ്സ് സംരഭം പൂര്‍ത്തിയാകാന്‍ കഴിയുമോയെന്ന ഏതൊരു കച്ചവടക്കാരനും ഉണ്ടാകുന്ന സ്വാഭാവിക ഭീതി മാത്രമല്ലേ കാന്തപുരത്തിനും ഉള്ളതെന്ന് സാധാരണ ജനങ്ങള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാന്‍ കാന്തപുരത്തിനോ അനുയായികള്‍ക്കോ കഴിയുമോ ....????

a)      എന്തുവന്നാലും മുടിപ്പള്ളിയുമായും വാണിജ്യ പ്രോജെക്റ്റുകളുമായും മുന്നോട്ടു പോകുമെന്ന് പറയുന്ന കാന്തപുരവും അനുയായികളും അതിന്‍റെ നൂറിലൊന്നു ആവേശം സത്യം തെളിയിക്കാന്‍ കാണിക്കാത്തത് എന്ത്കൊണ്ട്..?      




കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി?

പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ.  "രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല".

ഈ മുടി കത്തിച്ചാല്‍ കത്തുമെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ള ആദ്യത്തെ ആള്‍ കാന്തപുരമാണ്. അതുകൊണ്ടാണ് ആ മുടിയുടെ നാലയലത്ത് ഒരു തീപ്പെട്ടിക്കൊള്ളി വെക്കാന്‍ പോലും അദ്ദേഹം  സമ്മതിക്കാത്തത്. ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്. കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്ന ആളുകള്‍ക്കും ഇക്കാര്യത്തില്‍ അണുമണിത്തൂക്കം സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നാല് വോട്ടു കിട്ടുന്നത് മുടക്കേണ്ട എന്ന് കരുതിയാണ് ലീഗ് നേതാക്കള്‍ പോലും മുടിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അപ്പോള്‍ കാന്തപുരം ഉസ്താദുമായി പതിറ്റാണ്ടുകളുടെ ചങ്ങാത്തമുള്ള പിണറായി ഉസ്താദ്‌ ഇങ്ങനെ പറയാന്‍ കാരണമെന്താണ്. അതാണ്‌ എനിക്ക് പിടി കിട്ടാത്തത്.

കാലാകാലങ്ങളായി കാന്തപുരത്തിന്റെ വോട്ടു വാങ്ങുന്നത് സഖാക്കളാണ് എന്നത് ഒരു തുണിയഴിച്ചിട്ട സത്യമാണ്. കാന്തപുരം എന്ത് പ്രസ്താവന നടത്തിയാലും പടച്ചോന്റെ കൃപയുണ്ടായി അദ്ദേഹത്തിന്‍റെ അണികള്‍ കൊന്നാലും ലീഗിന് വോട്ടു ചെയ്യില്ല. അവരുടെ ഒരു മൈന്‍ഡ് സെറ്റ് അതാണ്‌. ഇ കെ വിഭാഗം സുന്നികള്‍ ലീഗിന്റെ കൂടെ ഉള്ളിടത്തോളം കാലം ദുഫായീന്ന് ഖസ്റജി തന്നെ വന്ന് പറഞ്ഞാലും അവര്‍ മാറ്റിക്കുത്തില്ല. പക്ഷേ, രാഷ്ട്രീയക്കാരെക്കാള്‍ ഒരു മുഴം നീട്ടിയെറിയാനുള്ള തന്ത്രം കയ്യിലുള്ളതിനാല്‍ ആര് ജയിച്ചാലും അവര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്തത് എന്ന് കാന്തപുരം പറയും. പാവം ലീഗുകാര്‍ അത് വിശ്വസിക്കുകയും കാന്തപുരത്തിന്റെ കൂടെയിരുന്നു നെയ്ച്ചോറും ബിരിയാണിയും കഴിച്ചു അല്‍ഹംദുലില്ല എന്ന് പറഞ്ഞു കൈ കഴുകി പോരുകയും ചെയ്യും. 


ഈ അടിയൊഴുക്കുകളൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ആളാണ്‌ സഖാവ് പിണറായി. അതുകൊണ്ടാണ് മൂപ്പര്‍ക്ക് ഇതെന്തു പറ്റി എന്ന് നാം ചോദിച്ചു പോകുന്നത്.  നാല്പതു കോടി ചെലവില്‍ നിര്‍മിക്കുന്ന തിരുകേശപ്പള്ളിയുടെ പണി പൂര്‍ത്തിയായാല്‍ അതിന്റെ ഉദ്ഘാടനത്തിന് സ്റ്റേജില്‍ ഇരിക്കേണ്ട ആളാണ്‌ പിണറായി. ആ അവസരമാണ് വെറുതെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിറവത്ത് കാന്തപുരത്തിന് വോട്ടൊന്നും ഇല്ല!!.


 ങ്ങിനെ നമ്മുടെ പാവം കുഞ്ഞാടുകള്‍ അവേശത്തോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. പക്ഷെ പ്രതീക്ഷിച്ച ആ അടിരേഖ കിട്ടിയില്ല. പാവം ഖാശ്രജിയെ പഴിച്ചിട്ട് കരിയമില്ലല്ലോ.. ഒറിജിനല്‍ അല്ലാത്ത മുടിക്കെട്ടുകള്‍ ക്ക് സനടുണ്ടാക്കാന്‍ പറ്റിയ 'സഖ്‌ഹാഫി കൂട്ടങ്ങളെ' അവിടെ ആരും  'വാര്‍ത്തു വിടു' ന്നില്ലല്ലോ?      
പാവങ്ങളുടെ ഒരു ഗതികേട് നോക്കൂ ..ഇന്നലെ പത്രക്കാരുടെ സമാന്യ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും വ്യക്തമായ മറുപടി പറയാനാകാതെയും മുമ്പ് പറഞ്ഞത് മാറ്റി പറഞ്ഞും അഖിലേന്ത്യാ ശൈഖുനയും ചോട്ടാ ശൈഖുനമാരും പരിഹാസ്യരായതിന്‍ പിന്നാലെ ഇന്നെങ്കിലും അടിരേഖ കണ്ടെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. 

അടിരേഖ തിരഞ്ഞ് നടന്നാല്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം ഉയരില്ല എന്നറിയാവുന്ന ശൈഖുന അടിരേഖക്ക് കാത്തു നില്‍ക്കാതെ മറ്റു പരിപാടികളിലേക്ക് കടക്കുകയായിരുന്നു..ഉസ്താദിനറിയാം തന്റെ മുടിക്ക് വ്യജ അടിരേഖ ഉണ്ടാക്കിയാലും ഖസ്‌റജിയുടേയും ജാലിയവാല യുടേയും കെട്ട് കണക്കിന്‍ മുടിക്ക് ആര്‍ അടിരേഖ ഉണ്ടാക്കും.. തല്‍ക്കാലം അടിരേഖ തപ്പാതിരി ക്കുന്നതാണ്് നല്ലതെന്ന് മൂപ്പര്‍ക്കറിയാം... അല്ലെങ്കിലേ.. താടി മുടിയും തലമുടിയും..കൈ മുടിയും ഒക്കെയായി ഉസ് താതിന്‍ മടുത്തിരിക്കുന്നൗ അങ്ങിനെയാ ഇനി ആരും മുടിയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയത്.. ഈ എസ്.കെ.എസ്.എസ്.എഫ് കാര്‍ മിണ്ടാതിരിക്കാനും സമ്മതിക്കില്ല എന്നു വെച്ചാല്‍ എന്തു ചെയ്യും... അവര്‍ അതാ പ്രദര്‍ശനവും പരീക്ഷ്ണവുമായി വരുന്നു... ഗതി മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറഞ്ഞപോലെ അതോടുകൂടി കാന്തപുരത്തിന്‍ മൗനം വെടിയേണ്ടിവന്നു... ഉടനെ ഉസ് താദ് മുന്നുംപിന്നും നോക്കാതെ വെച്ചു കാച്ചി മുടികത്തിക്കല്‍ ഹീനമാണെന്ന്.. പക്ഷെ അതിന്‍ തെളിവ് മാത്രം ചോദിക്കരുത് കാരണം ലക്ഷക്കണക്കിന്‍ പ്രേഷകര്‍ക്ക് മുന്നില്‍ പറഞ്ഞതല്ലേ..... പിന്നെ എന്തിനാ തെളിവ്.. ഇനി നമ്മുക്ക് പഴയ ആ ലക്ഷങ്ങളുടെ മുന്നിലേക്ക് പോകാം
ഒരു കൊല്ലം മുന്‍പ് മര്‍കസില്‍  "ലച്ചങ്ങളുടെ മുന്‍പില്‍"  സനദ് വായിച്ച്  "തിരു കേശം" എന്ന പേരില്‍ അവതരിപ്പിച്ച ഒരു മുടി യുമായി മുസ്ലിം സമുദായത്തെ കുപ്പിയിലാക്കാം എന്ന് കരുതി  "തിരുകേശത്തിനു ഒരുത്തമ കേന്ദ്രം" എന്ന പേരില്‍ പള്ളിയുടെ ചിത്രവും കൂപ്പണുമായി നാട്ടിലും വിദേശത്തും പിരിവു മഹാമഹം നടക്കുകയായിരുന്നു. നാടായ നാടൊട്ടുക്കും ഫ്ലക്സ് ബോര്‍ഡുകള്‍ ..
 പാണക്കാട് തങ്ങള്‍ പോലും പള്ളി നിര്‍മാണത്തില്‍ കൂപ്പണ്‍ എടുത്തു കൂടി.. ഇതില്‍ പരം ആനന്ദം ഇനി എന്തുണ്ടാകാന്‍.. ഏറെ വൈകാതെ തന്റെ പേരില്‍ ഈ കള്ളത്തരം പ്രചരിപ്പിച്ച വിഘടിതരെ ചവറ്റു കൊട്ടയില്‍ എറിയണം എന്ന് പറഞ്ഞ ഹൈദരലി ശിഹാബ് തങ്ങള്‍, ഇവര്‍ വ്യാജ മുടി പ്പള്ളിക്ക് വേണ്ടി  പിരിച്ചെടുത്ത പണം  ജനങ്ങള്‍ക്ക്‌ തിരിച്ചു കൊടുക്കണം എന്ന് കൂടെ ആവശ്യപ്പെട്ടു.. ചേളാരിക്കാരെ ഊതാന്‍ കിട്ടിയ മുന്തിയ അവസരം എന്ന നിലക്ക് എപ്പിക്കുട്ടികള്‍ ഉസ്താദിന്റെ പോരിശ പാടി നടന്നു..ഇവര്‍ക്ക് മുടി കൊടുത്ത ആശാന്റെ കയ്യിലുള്ള  നീണ്ട നീണ്ട  മുടി ക്കെട്ടുകളുടെ ചിത്രവും അത് അവരുടെ തന്നെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതും പിന്നീട് മുക്കിയതും ഒക്കെ ലോകം കണ്ടു കൊണ്ടിരിക്കെ , ഇതൊന്നും ഉസ്താദിനെ വിശ്വസിച്ചവര്‍ക്ക്‌  ഒരു പ്രശ്നമേ അല്ല എന്ന നിലക്ക് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കുകയായിരുന്നു.. 
 കാര്യങ്ങളുടെ കിടപ്പ്  കണ്ടിട്ട്  ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്ന് തോന്നിയ എസ് കെ എസ് എഫു കാര്‍, സനദ് ഒന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. ദാറുല്‍ ഹുദയുടെ സഹകരണം കൂടി ആയപ്പോള്‍ കാര്യം കേമമായി. മര്കസിലെ മുടി കൈമാറ്റ രംഗം ഒരൊറ്റ ആവര്‍ത്തി സീഡി യില്‍ കണ്ടപ്പോഴേ കാര്യം ക്ലീന്‍. ഇതു സനദല്ലെടോ.  ആ ഖസ്റജിയുടെ ബാപ്പാന്റെ പരമ്പരയാണ്.  ഇക്കാര്യം പറഞ്ഞപ്പോഴേക്കു നമ്മുടെ പേരോട്  മൂപ്പര്‍ക്ക് വല്ലാത്തൊരു ഏനക്കേട് തുടങ്ങി. ങാ ഹാ.. എന്നാല്‍ ഇവന്മാര്‍ക്ക് സനദ്  കാണിക്കാന്‍ തന്നെ ആയി  ഒന്ന് പ്രസംഗിക്കാന്‍ തന്നെ തീരുമാനിച്ചു.. എത്ര മണിക്കൂര്‍ എന്ന് ചോദിക്കരുത്. എന്താ പറഞ്ഞതെന്നും കാരണം അത് ഇന്നും അയാളെ തന്നെ തിരിഞ്ഞ് കുത്തുകയാണ്.. 
 ഖസ് റജിയുടെ സ്വന്തം പിതാവിന്റെ കാലത്ത് പോലും ഇല്ലാത്ത ഒരു മുടി ഈ കോലത്തില്‍ കൊണ്ട് വന്നു കളിച്ച നാടകം ഒന്നാം രംഗം ഒന്ന് പൊളിച്ചടുക്കാന്‍ കോഴിക്കോട്ട് മുടി വിശദീകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍, എങ്ങിനെയെങ്കിലും ഇതൊന്നു നിര്‍ത്തി വെപ്പിക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റി നോക്കി.. എല്ലാം നിഷ്ഫലമായി എന്ന് മാത്രമല്ല  മുടി നാടകത്തിന്റെ കള്ളക്കളികള്‍ ഓരോന്നായി പുറത്തു  വന്നു തുടങ്ങി. ഒടുക്കം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് എല്ലാര്‍ക്കും അറിയാമല്ലോ ..
 അവസാനം സ്വന്തമായും സില്‍ബന്ധികള്‍ മുഖേനയും പല കളികളും വിശദീകരണങ്ങളുമായി  ഊരാക്കുടുക്കില്‍ പെടുന്ന അവസ്ഥ സംജാതമായപ്പോള്‍ ടിയാന്‍ അണികള്‍ക്കു ഒരു നിര്‍ദേശം നല്‍കി. ഇനി മുടി എന്ന് പറയണമെങ്കില്‍ മര്‍കസിന്റെ മുന്‍ കൂട്ടി അനുവാദം വാങ്ങണം. എന്തിനാണ് ഇങ്ങിനെ ഒരു കണ്ട്രോള്‍ വെച്ചത്? അതറിയാന്‍ ബുദ്ധിമുട്ടില്ല.   "മദീനയുടെ സമ്മാനം" എന്ന പുസ്തകത്തിലൂടെ  സ്വന്തം മകന്‍ ഹകീമും, "തലയിലെ മുടി, താടിമുടി, കൈ മുടി" എന്ന് പറഞ്ഞു താഹിര്‍ സഖാഫിയും, ജാലിയ വാല ഏ.പി യുടെ ശൈഖും ഉസ്താദുമാണെന്നും, ഖസ്രജി കത്തിച്ചു പരിശോധിച്ചു എന്നും പറഞ്ഞു പകരയും, സനദല്ല നസബ യാണെന്ന് മാറ്റി പറഞ്ഞു പേരോടും, ദാറുല്‍ ഹുദയില്‍ വെക്കാന്‍ എന്ന് എ,പി പറഞ്ഞത് കളവാണെന്ന് പറഞ്ഞു നൌഷാദ് അഹ് സനിയും, തിരു കേശത്തിന് നിഴലുണ്ടാകുമെന്നും കത്തുമെന്നും  നിഴല് നോക്കലും പരിശോധനയും യുക്തി വാടമാനെന്നും എഴുതി ഓടയില്‍ മുഹമ്മദ്‌ എന്ന തരുവണക്കാരനും   തുടങ്ങി സകല  ശിഷ്യന്മാരും കൂടി, കയറി പോരാന്‍ പറ്റാത്ത വിധം വീണ്ടും വീണ്ടും കാന്തപുരം മുസ്ലിയാരെ കിണറ്റില്‍ ഇറക്കിയ ദുരനുഭവം ആര്‍ക്കു മനസിലായില്ലെങ്കിലും വല്യ മൂപര്‍ക്ക് നന്നായി മനസിലായി. 
 ഇക്കണ്ട സഹായങ്ങള്‍ ശിഷ്യന്മാര്‍ ചെയ്തില്ലായിരുന്നെങ്കില്‍ കാര്യം ഇത്ര വഷളാകുമായിരുന്നില്ല.
സംശയം പ്രകടിപ്പിക്കുന്ന, ബുദ്ധിയുള്ളവര്‍ പോയാലും തക്ബീര്‍ മാത്രംശീലിച്ച കുറെ അന്തം കമ്മികളെ എങ്കിലും കൂടെ നിര്‍ത്താം എന്ന് കാന്ത പുരം മുസ്ലിയാര്‍ ചിന്തിച്ചത് മനസിലാക്കാം. "ലച്ചക്കണക്കിന് " ആളുകളുടെ മുന്നില്‍ അവതരിപ്പിച്ച മുടിക്ക് മുന്‍പേ മര്‍കസില്‍ ഉള്ള "ജാലിയ വാല മുടി"കളുടെ സ്രോതസ് അന്വേഷിച്ചു സാക്ഷാല്‍ വാലയെ കണ്ടെത്തി ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എഫുകാരും അയാളുടെ അടിരേഖ കണ്ടെത്തി ഏഴു മുടിയും വാങ്ങി അത് സമുദായത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും സംശയ ലേശമന്യേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. 
 ജാലിയ വാലയുടെ കയ്യില്‍ നിന്നും മുന്‍പ് ഖസ്രജിയും കാന്തപുരവും മുടി വാങ്ങാന്‍ അവരവരുടെ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച  അപേക്ഷകള്‍ കൂടി കണ്ട അന്വേഷണ സംഘത്തിനു കിട്ടിയ മുടി,  വേറെ ഒപ്പിച്ചതാനെന്നു പറയാനൊന്നും മോല്യാര്‍ തുനിഞ്ഞില്ല. എനിക്ക് കിട്ടിയ അതെ സ്ഥലത്ത് നിന്നു തന്നെ അവര്‍ക്കും കിട്ടി എന്നു പറയാന്‍ അദ്ദേഹം കാണിച്ച സൌമനസ്യം സത്യത്തില്‍ ഒരു പാട് പണി കുറച്ചു. ഏതായാലും ആ ഏഴു  മുടികള്‍ ദാറുല്‍ഹുദയിലെ കുട്ടികളെ കാണിച്ചു ഖുബ്ബ ഉണ്ടാകി ജാലിയ വാല എന്ന് എഴുതി വെക്കും എന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് പറഞ്ഞ മൂപ്പരുടെ ശിഷ്യന്‍ പറഞ്ഞത് ഇസ്ലാമിക് സെന്ററില്‍ വെക്കാന്‍ എന്നു പറഞ്ഞാണ്  വാങ്ങിയത് എന്നാണു... ഇക്കണ്ട പുകിലൊക്കെ നടക്കുന്നതിനിടക്ക്, ഇനി എന്ത് എന്ന ആലോചനയും ഒപ്പം, തുടക്കത്തിലേ അത്യാവേശത്തില്‍ "ഉത്തമ കേന്ദ്രത്തിനു " പണം കൊടുത്തു കുടുങ്ങിയ പാവങ്ങളുടെ പള്ളിപ്പണി അന്വേഷണവും, ഒക്കെ കൂടെ  മോല്യാരുടെ ഉറക്കം കെടുത്തുന്നതായിരുന്നു. 
 പണ്ടത്തെ പോലെ പത്രക്കാരും ചാനലുകളും തന്റെ സല്‍ക്കാരങ്ങളില്‍ വീഴുന്നില്ല. കരിന്തിരി സിറാജ് ഒഴികെ  എല്ലാവന്മാരും, അവര്‍ക്ക്  കിട്ടുന്ന സൂപ്പര്‍  ഫുഡും വിഴുങ്ങി,  ലാപ് ടോപ്‌ അടക്കം വമ്പന്‍ ഗിഫ്റ്റുകളും കയ്യിലാക്കി സ്ഥലം വിട്ടതല്ലാതെ ഒരു "കവറേജ് " കിട്ടുന്നില്ല. പരിപാടി കളൊക്കെ പത്തൊന്‍പതാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നു. അപ്രതീക്ഷിതമായി  ഭാഗ്യക്കുറി അടിച്ച പോലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒന്ന് മുഖം കാണിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. പക്ഷെ നാശം പിടിച്ച വേണു, നല്ല നൂറ്റിപ്പത്തിന്റെ ചിരി ചിരിച്ചു, വല്ല മുഖാമുഖക്കാരെ പ്പോലെ ചോദിച്ചു ചോദിച്ചു കൂട്ടത്തില്‍ കുത്ത്  ചോദ്യങ്ങള്‍ക്ക് ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയോടെ ഖസ്രജി അങ്ങനെ പറഞ്ഞിട്ടില്ല അത് അയാളുടെ, ബാപ്പ.. ബാപ്പാന്റെ.. ബാപ്പ.. അങ്ങനെ.... ശരിക്കും വല്ലാത്തൊരു പെടാപാടാണ് ആ ചാനല്‍ അഭിമുഖം ഉണ്ടാക്കിയത് . എന്തായാലെന്താ എസ്സെസ്സെഫു കാര്‍ നിരന്തരം ആ ചാനല്‍ അഭിമുഖത്തിന്റെ യു ട്യൂബ് ലിങ്ക് നിരന്തരം പ്രചരിപ്പിച്ചു . 
  ഏതായാലും ഉസ്താദ്, തനിക്കു ശേഷം, ഷാജഹാന്‍ മുംതാസിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച താജ്മഹല്‍  പോലെ അപ്പറഞ്ഞ മുടിപ്പള്ളിക്ക് തറക്കല്ലിടാന്‍ സമയം ഗണിച്ചു.സ്ഥലം തീരുമാനമായി ല്ലെന്കിലെന്താ..  ഇടുന്ന കല്ല്‌ പിന്നീട്  ആവശ്യം വന്നാല്‍ അങ്ങോട്ട്‌ ഇളക്കി കൊണ്ട് പോകാന്‍ മാത്രം പാകത്തിലുള്ളതായാല്‍ മതിയല്ലോ. ഉസ്താദേതാ മോന്‍ .. 
 പണ്ടെത്ര തറക്കല്ലുകള്‍ ഇതു പോലെ പ്രധാന മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും വന്നിട്ടതാ.. മെഡിക്കല്‍ കോളേജിനും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കും പിന്നെ ,,തല്‍ക്കാലം തക്ബീര്‍ മുട്ടി നില്‍ക്കുന്ന അണികളെ ഒന്ന് റാഹത്താക്കണം. ബാക്കി ഒക്കെ വരുന്നിടത്ത് വെച്ചു കാണാം .. "തറ" കല്ലിടുന്നത് കാണാന്‍ എത്തുന്ന  "ലച്ചങ്ങള്‍" മുന്‍പാകെ ഒറ്റക്കരച്ചില്‍.. ഒരു ദുആ ... കുറച്ചു നാളത്തേക്ക് സ്വന്തം ഖൌം അടങ്ങി നിന്നോളും.. അതെ... ഒന്നുറപ്പാണ് .തക്ബീര്‍ ഉണ്ടാകും.. പോരെ .. പിന്നെ, കെടാന്‍ ഇനി എന്താ ബാക്കി? മുഖം കെടുക എന്നാല്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞു തീര്‍ക്കുകയല്ലേ കോടികളുടെ നടുവിലും മനസമാധാനം എന്തെന്ന് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഈ പാവപ്പെട്ട പണക്കാരന്‍.. മോനെ എല്ലാം നിനക്ക് വേണ്ടി .. മക്കളെ എല്ലാം നിങ്ങള്‍ക്ക്‌ വേണ്ടി.. ആദ്യത്തെ മുടി നല്‍കിയ ജാലിയ വാലയെ വിളിക്കാന്‍ മറന്നുവോ ആവോ..ചിലപ്പോ ആയാളുടെ മുടിക്ക് അല്ലല്ലോ പള്ളി ഉണ്ടാക്കുന്നത് ഖസ്‌റജിയുടെ മുടിക്ക് അല്ലേയ്..പിന്നെ എന്തിനാ വെറുതെ ആ സാധുവിനെ വിളിച്ച് ബുദ്ധി മുട്ടാക്കുന്നത്... എസ്.കെ.എസ്.എസ്.എഫ് കാരുടെ മുന്നിലെങ്ങാനും പെട്ടാല്‍ വല്ല ഫാത്തിഹയോ മറ്റോ ചോദിച്ച് കിട്ടിയില്ലെങ്കിലും അതും കുടുങ്ങും അതോടെ ശൈഖുനായുടെ ഉസ് താദിന്റെ വിവരം നാട്ടുകാരറിയും .

വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!


ഒടുവില്‍ മുടിപ്പള്ളിക്ക് തറക്കല്ലിട്ടു. ഒരു പ്രദേശത്തെയാകെ ശ്വാസം മുട്ടിച്ച മുടിപ്രേമികള്‍ വിശ്വപ്രവാചകന്റെ 'തിരുകേശ'മെന്ന് തെറ്റിദ്ധരിച്ച് സനദില്ലാ മുടിവെള്ളം ശേഖരിക്കാന്‍ ഞാനാദ്യം ഞാനാദ്യമെന്ന് തിരക്കു കൂട്ടി. ആയിരങ്ങളും ലക്ഷങ്ങളും കടന്ന് കോടികള്‍ തന്നെ സംഭാവനകളായി ഒഴുകിയെത്തിയപ്പോള്‍ ഇല്ലാക്കഥ കളുടെ രാജശില്പി ശ്രീ. ശ്രീ. ക്ഷമിക്കണം ജ. ജ. ഹോജാ കാന്തപുരത്തിന്റെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി. സഹഹോജമാരുടെ ആവേശം അതിനേക്കാള്‍ അണപൊട്ടി. ഇതൊക്കെ കണ്ട് വേദിയിലിരുന്ന അബുദാബി അറബി ഊറിച്ചിരിച്ചു. ഏതാണ്ട് മുക്കുപണ്ടം പണയം വെച്ച് കാശും കീശയിലിട്ട് ബാങ്കിറങ്ങി വരുന്നവന്റെ അതേ ചിരി! അപ്പോഴും ഒരു കാര്യം മാത്രം ദുരൂഹമായി കിടന്നു. എവിടെയാവും ഈ 'അതിശയപ്പള്ളി' പിറവി കൊള്ളാന്‍ പോകുന്നതെന്ന 'ബ്രഹ്മാണ്ഡ രഹസ്യം'! വന്‍ വിപണന സാധ്യതകളുള്ള മുടിവ്യാപാര സമുച്ചയത്തിന്‍റെ സമീപ പ്രദേശങ്ങള്‍ അന്യഭൂമാഫിയകള്‍ സ്വന്തമാക്കിക്കളയുമോയെന്ന ഭയം തന്നെയാവണം സംഗതി അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പ്രേരണയായതെന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരെങ്കിലും സ്വന്തമാക്കും മുമ്പ് പ്രസ്തുത പ്രദേശം തങ്ങളുടെ വരുതിയിലാക്കാന്‍ ഉസ്താദും കൂട്ടരും ശ്രമം തുടങ്ങിക്കാണുമെന്നതും ഉറപ്പ്. 

ഏതായാലും ഒരുകൂട്ടം വിശ്വാസികളുടെടെ മനസ്സില്‍ ആശ്വാസമാണ്. പതിനായിരങ്ങള്‍ മുടക്കി മദീനയില്‍ പോയി പ്രവാചകപ്രഭുവിന്റെ റൗളാ ശെരീഫ്‌ ദര്‍ശിക്കുന്നതിനു പകരമിനി, കാന്തപുരം ഉസ്താദ്‌ പടുത്തുയര്‍ത്താന്‍ പോകുന്ന കേശകൂടാരത്തില്‍ ചെന്ന് 'തിരുകേശം' ദര്‍ശിച്ചാല്‍ മതിയല്ലോ. മാറാരോഗത്തിന്റെ വേദന തിന്ന് ആശുപത്രിക്കിടക്കയില്‍ കിടന്ന് നരകിക്കുന്നതിനു പകരം തിരുകേശം മുക്കിയ ഒരു കുപ്പി വെള്ളം ബിസ്മിയും ചൊല്ലി വലിച്ചു കുടിച്ചാല്‍ മതിയല്ലോ! മര്‍ക്കസ്‌ കോംപ്ലക്സ് അപ്പാടെ തന്നെ പണയം വെച്ചിട്ടും നിര്‍മിക്കാനാവാതെ പോയ മെഡിക്കല്‍ കോളജിനെ കുറിച്ചോര്‍ത്ത്‌ ഇനിയെന്തിന് സങ്കടപ്പെടണം? സര്‍വരോഗസംഹാരിയായി, സര്‍വപാപ പരിഹാരിയായി രണ്ടു മൂന്നു മുടിയിഴകള്‍ ചില്ലുകൂട്ടില്‍ കിടന്ന് തിളങ്ങുന്നുണ്ടല്ലോ..!!  കേരളത്തില്‍ ഒരു മദീന തന്നെ സൃഷ്ടിച്ചെടുത്ത ഉസ്താദിന്റെ ബുദ്ധി അപാരം, അത്യപാരം. വാട്ട് ആന്‍ ഐഡിയ ഉസ്താദ്ജീ...!!!

കോടികള്‍ പിരിച്ചെടുക്കാന്‍ എന്തൊക്കെ നാടകങ്ങളാണ് അരങ്ങിലെത്തിയത്! അബുദാബിയിലെ ശൈഖിനോട് അങ്ങേരുടെ കൈയിലെ 'അപൂര്‍വ മുടി' അശ്ശൈഖ് അബൂബക്കറിന് കൈമാറണമെന്ന് പ്രവാചകന്‍ സ്വപ്നത്തില്‍ നിര്‍ദേശം നല്‍കിയ കഥ മുതല്‍, പ്രവാചകനെ കാണാന്‍ അണികള്‍ക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന കാന്തപുരത്തെ സ്വപ്നത്തില്‍ ദര്‍ശിച്ച അരുമശിഷ്യരുടെ അനുഭവ കഥകള്‍ വരെ കേശഗോപുരത്തിന് അടിത്തറ പാകാന്‍ പറഞ്ഞിറക്കി ഇക്കൂട്ടര്‍! അപൂര്‍വത്തില്‍ അപൂര്‍വമെന്നു വീമ്പിളക്കിയ 'തിരു'മുടി കെട്ടുകണക്കിന് അബുദാബി അറബിയുടെ വീട്ടിലുണ്ടെന്ന് തെളിവു സഹിതംഈ ബ്ലോഗിലൂടെ മാലോകരറിഞ്ഞപ്പോള്‍ നുണക്കഥകളുടെ ചീട്ടു കൊട്ടാരം നിലംപൊത്തിയെന്നത് ശേഷകഥ. 

പറ്റിയ അമളി അഡ്ജസ്റ്റ്‌ ചെയ്യാന്‍ കൈയിലുള്ള മുടികള്‍ സ്വയം വളരുമെന്നും കത്തിച്ചപ്പോള്‍ കത്തിയില്ലെന്നും സ്വയം പ്രകാശിച്ചെന്നുമൊക്കെ ഖസ്രജി തന്നെ അവകാശപ്പെട്ടുവെന്നായി പിന്നീടുള്ള നുണപുരാണം. നാടായ നാട്ടിലൊക്കെ മൈക്ക് കെട്ടി സഖാഫി - അഹ്സനിമാര്‍ വീരകഥകള്‍ വിളംബരംചെയ്തു. അണികള്‍ തക്ബീര്‍ മുഴക്കി പ്രോല്‍സാഹിപ്പിച്ചു. അധികം വൈകാതെ മുടിയുടെ നിഴലുള്ള ഫോട്ടോകള്‍ പുറത്തെത്തിയപ്പോള്‍ ഈ ബ്ലോഗറടക്കം ഫോട്ടോയില്‍ കൃത്രിമം കാട്ടിയെന്നായി ആരോപണം. അതും ഫലിക്കാതെ വന്നപ്പോള്‍ ആസ്ഥാന കോളമെഴുത്തുകാരനെ രംഗത്തിറക്കി. തരുവണ സുവിശേഷം തീര്‍ത്തു പറഞ്ഞു, തിരുമുടിക്ക് തിരുനിഴലുണ്ടാവില്ലെന്നു പറയുന്നവര്‍ യുക്തിവാദികള്‍ തന്നെ! കൂടെ ചേര്‍ക്കാന്‍ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാനാധ്യക്ഷനെ തന്നെ രംഗത്തിറക്കി. കത്തിച്ചാല്‍ കത്തുമെന്നു അദ്ദേഹവും കട്ടായം പറഞ്ഞു. പാവം അണികള്‍ അപ്പോഴും തക്ബീര്‍ വിളിച്ചു! പുണ്യപ്രവാചകനെ മുടി വെട്ടാത്ത പ്രാകൃതനാക്കിയെന്നാരോപിച്ചും, വ്യാജ മുടിയുടെ ഹോള്‍സെയില്‍ ഡീലറായ 'ബോംബെ വാലയെ' കൈയോടെ പിടിച്ച് കാന്തപുരത്തിന് കിട്ടിയ മുടി പോലുള്ള ഏഴെണ്ണം സംഘടിപ്പിച്ച് പരസ്യമായി നിഴല്‍ പരിശോധന നടത്തിയും ഔദ്യോഗിക സമസ്ത തന്നെ നേരിട്ടു രംഗത്തിറങ്ങിയപ്പോള്‍ സഖാഫിമാര്‍ വീണ്ടും വിയര്‍ത്തു. ഏറ്റവുമൊടുവില്‍ മുടി കത്തിച്ചാല്‍ കത്തില്ലെന്നും എന്നാല്‍ തങ്ങളുടെ പക്കലുള്ള മുടി കത്തിച്ചു നോക്കില്ലെന്നും സാക്ഷാല്‍ കാന്തപുരം തന്നെ പ്രഖ്യാപിച്ചപ്പോള്‍ പാവം അനുയായികള്‍ അണ്ടി പോയ അണ്ണാനെ അനുകരിച്ചു! 

തറക്കല്ലിടാന്‍ കോഴിക്കോട്ടെത്തിയ ഖസ്രജിയുടെ ലഗേജ്‌ എയര്‍പോര്‍ട്ട് അധികൃതരേക്കാള്‍ വിശദമായി പരിശോധിച്ചത്‌ ചോട്ടാപ്പിമാരായിര്‍ക്കണം. അബുദാബിയിലുള്ള അടിരേഖ വേരോടെ പിഴുതെടുത്ത് സ്വപ്നനഗരിയിലെ ജനസാഗരത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് അവര്‍ ന്യായമായും വിശ്വസിച്ചു കാണും. അങ്ങനെയാണല്ലോ ബഡാ ഉസ്താദ്‌ പറഞ്ഞു വിശ്വസിപ്പിച്ചത്. മര്‍ക്കസില്‍ വായിച്ചത് സനദാണെന്ന ആദ്യ വാദത്തില്‍ നിന്നും മലക്കം മറിച്ചു അത് നസബയാണെന്നും അടിരേഖ അബുദാബിയിലെ ശൈഖിന്റെ കൊട്ടാരത്തില്‍ ഭദ്രമായി ഇരിപ്പുണ്ടെന്നും ഉസ്താദ്‌ പറഞ്ഞാല്‍ പിന്നെയെന്തിന് അവിശ്വസിക്കണം! പക്ഷെ, വിശ്വാസമാണ് എല്ലാമെന്ന് ഉസ്താദ്‌ വീണ്ടും തെളിയിച്ചു. അടിരേഖ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ താക്കോല്‍ കാണാഞ്ഞിട്ടോ എന്തോ സംഗതി ഇപ്പോഴും അബുദാബിയിലാണെന്ന് ഖസ്രജി വ്യക്തമാക്കിയപ്പോള്‍ അണികള്‍ മൌനം പൂണ്ടു. താമസിയാതെ താനൊരു വലിയ 'പുത്തകം' എഴുതുന്നുണ്ടെന്നും അതില്‍ എല്ലാം വിശദീകരിക്കുമെന്നും കൂടി അദ്ദേഹം കൂട്ടിചേര്‍ത്തപ്പോള്‍ തക്ബീര്‍ വിളികള്‍ വീണ്ടുമുയര്‍ന്നു. അദ്ദേഹത്തിന്‍റെ കാര്‍മികത്വത്തില്‍ പുറത്തിറങ്ങിയ പഴയ പുസ്തകത്തില്‍ സ്വന്തം വീട്ടിലെ മുടിപുരാണം ചേര്‍ക്കാതെ പോയതിന്‍റെ കാരണത്തെ കുറിച്ചോ, ഒരു എ ഫോര്‍ പേപ്പറില്‍ ഒതുങ്ങുന്ന സനദ്‌ വെളിപ്പെടുത്താന്‍ ഒരു വലിയ കിതാബ് തന്നെ രചിക്കുന്നതിന്റെ അസാംഗത്യത്തെ കുറിച്ചോ ആരും ചോദിച്ചില്ല. അല്ലെങ്കിലും തിരുവായ്ക്ക് എതിര്‍വാ പറയാന്‍ തന്റേടമുള്ള ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ കുറവാണല്ലോ വിമത സമസ്തയെ ഇക്കോലത്തിലാക്കിയത്‌. പഴയ മുടിക്ക് കൃത്രിമ സനദ്‌ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ് മുന്‍ മുദരിസ് മലയമ്മ മുഹമ്മദ് സഖാഫി പത്രസമ്മേളനത്തില്‍ പരസ്യമായി പറഞ്ഞ 'കാര്യങ്ങള്‍ തുറന്നു പറയാന്‍ തന്നെ വിലക്കുന്നത് ദൈവഭയമല്ല മറ്റു ചില ഭയമാണ്' എന്ന ഒരൊറ്റ വാക്യം മതി, സ്വന്തം കൂട്ടരിലുള്ള വിമര്‍ശകരോടുള്ള ഇക്കൂട്ടരുടെ നിലപാട് ബോധ്യപ്പെടാന്‍ .

സംഗതി ഇത്രയുമായ സ്ഥിതിക്ക് കാന്തപുരം ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു മുടിയുടെ പേരില്‍ പിരിച്ചെടുത്ത കോടികളുടെ കണക്ക് തന്നെ അതില്‍ പ്രധാനം. ആദ്യം പ്രഖ്യാപിക്കപ്പെട്ടത്‌ നാല് ലക്ഷം പേരില്‍ നിന്നും ആയിരം രൂപയുടെ ടോക്കന്‍ മുഖേന നാല്‍പത്‌ കോടി പിരിച്ചെടുക്കുമെന്നായിരുന്നു. ഇത് പ്രകാരം എത്ര പണം പിരിച്ചെടുത്തു? വിതരണം ചെയ്ത ടോക്കണില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന മറുപക്ഷതിന്റെ ആരോപണം സത്യമാണോ? ആയിരം രൂപയ്ക്ക് പുറമേ ഒരു മുസല്ലക്ക് ഇരുപത്തി അയ്യായിരം എന്ന രീതിയില്‍ എത്ര രൂപ പിരിഞ്ഞു കിട്ടി? കഴിഞ്ഞ ദിവസം സ്വപ്നനഗരിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി സീ എം ഇബ്രാഹിം നല്‍കിയ അഞ്ചു കോടിയും നാദാപുരം സ്വദേശി നല്‍കിയ പത്തു ലക്ഷവുമടക്കം പിരിഞ്ഞു കിട്ടിയ കോടികളുടെ കണക്കെത്ര? ഉത്തരം സ്വാഭാവികമായും 'നിന്റെ പണം ഉസ്താദ്‌ വാങ്ങിയിട്ടില്ലല്ലോ'യെന്ന മറുചോദ്യമായിരിക്കുമെന്നറിയാം. എന്നാലും വെറുതെ ചോദിക്കുകയാണ്, ഊരും പേരുമറിയാത ഒരു മുടിക്കഷണം കൊണ്ട് കോടികള്‍ കൊയ്യുന്ന ആത്മീയ വാണിഭത്തിന്‍റെ നേര്‍ചിത്രം മാലോകര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടാന്‍ വേണ്ടി. ഈന്തപ്പനയോല ചിത്രം വരച്ച പ്രവാചക ശരീരത്തെ പാടേ മറന്ന്, പൊയ്മുടിയുടെ പോരിശക്കഥകള്‍ പറഞ്ഞിറക്കി, എതിര്‍ക്കുന്നവരെ നരകത്തിലെ പാമ്പിനേയും തേളിനെയും കാട്ടി ഭീഷണിപ്പെടുത്തി ഒരു പുരോഹിത വൃന്ദം കാട്ടിക്കൂട്ടുന്ന ആര്‍ഭാട ഭീകരത കാണുമ്പോള്‍ നാവും വായിലിട്ട് കൈയും കെട്ടി മിണ്ടാതിരിക്കാന്‍ കഴിയാത്തത്‌ കൊണ്ട് മാത്രം! 

പ്രിയ കാന്തപുരം, സ്വലാത്തും ദിക്റും പള്ളിയും ദര്‍സും വാണിഭവല്‍ക്കരിച്ചാല്‍ ഇനിയുമേറെക്കാലം നിങ്ങള്‍ക്ക് വിദേശവാഹനങ്ങളില്‍ ഉലകം ചുറ്റാനായേക്കും. പണച്ചാക്കുകള്‍ കൂടെയുള്ള കാലത്തോളം ഖസ്രജിയെ പോലുള്ള 'അന്താരാഷ്‌ട്ര വ്യക്തിത്വങ്ങളെ' വേദിയില്‍ നിറക്കാനുമായേക്കും. പക്ഷേ, നിര്‍മിക്കാന്‍ പോകുന്ന ഭീമന്‍ പള്ളിയില്‍ നമസ്കരിക്കാനെത്തുന്ന പതിനായിരങ്ങളില്‍ എത്രപേരുടെ ഞെഞ്ചിടിപ്പിന് 'എന്‍റെ മോളെ'യെന്ന താളമുണ്ടാവുമെന്ന് താങ്കളോര്‍ക്കാറുണ്ടോ? 'പെര' നിറഞ്ഞ പെണ്ണിനെ കുറിച്ചുള്ള ചിന്തയില്‍ ദിക്റ് പോലും മുറിഞ്ഞു പോകുന്ന ആ പാവങ്ങളുടെ ഗദ്ഗദമകറ്റാന്‍ താങ്കളൊഴുക്കുന്ന കോടികള്‍ തന്നെ ധാരാളമായിരുന്നു. ഒന്ന് വിരല്‍ ഞൊടിക്കുമ്പോഴേക്കും   നാല്പതിനു പകരം നാനൂറു കോടി പിരിച്ചെടുക്കാനുള്ള താങ്കളുടെ ശേഷി ഇനിയെങ്കിലും ഇത്തരം മേഖലകളിലേക്ക്‌ തിരിച്ചു വിടണം. ഇത് പറയുമ്പോഴും ഏതെങ്കിലും മുക്കിലും മൂലയിലും നടത്തിയ സമൂഹ വിവാഹത്തിന്റെ ഫോട്ടോയും പൊക്കി തെളിവ് നിരത്താന്‍ വരുമെന്നറിയാം. അതൊക്കെയും നല്ലതെന്ന് സമ്മതിക്കുമ്പോഴും പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന പ്രോജക്ടകളുമായി വീണ്ടും രംഗത്തിറങ്ങിയതിനു ന്യായീകരണമാവില്ല. നിര്‍മാണ - പുനരധിവാസ മേഖലകളില്‍ ക്രിയാത്മകമായി വിനിയോഗിക്കപ്പെടെണ്ട കോടികള്‍, ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത മുടിപ്പള്ളി പണിത് ധൂര്‍ത്തടിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയുമാവില്ല. വിമര്‍ശനങ്ങള്‍ ന്യായമെന്ന് കണ്ടാല്‍ തെറ്റ് തിരുത്തുന്നത് ഭീരുത്വമല്ല; ആര്‍ജവമാണ്. ശഅറേ മുബാറക്കെന്ന പേരു മാറ്റി മസ്ജിദുല്‍ ആസാര്‍ എന്നാക്കിയാല്‍ തീരുന്നതല്ല പ്രശ്നം. ഈയൊരു മാറ്റം കൊണ്ട് നിങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മാറിയേക്കാം. അപ്പോഴും വ്യാജമുടിക്ക് ആര്‍ഭാട പള്ളി നിര്‍മിച്ചവനെന്ന അപഖ്യാതി താങ്കളുടെ ചരിത്ര പുസ്തകത്തില്‍ ബാക്കി കിടക്കും.
പ്രിയ സഹോദരന്മാരെ ഇതില്‍ എന്റെതായി ഒരു വരി പോലും ഇല്ല വിവിധ ബ്ലോഗ്‌  കളില്‍ നിന്നുള്ളവയാണ്‌ കടപ്പാട് ബഷീര്‍ വള്ളിക്കുന്ന് , ഷാജിതരങ്ങള്‍ , പടന്നക്കാരന്‍,skssf news എന്നിവയാണ് എന്ന് siddhique hassan  






മര്കസിലെ മുടി റസൂല്‍ സ തങ്ങളുടെതാണ് എന്ന് പറയാന്‍ 

എന്ത് തെളിവാണ് ഉള്ളത്?


അതിനു സനത് ഉണ്ടോ?

അത് മുതവാത്തിര്‍ കൊണ്ട് സ്ഥിരപ്പെട്ടിടുണ്ടോ?

അതിനു നിഴല്‍ ഇല്ല എന്ന് തെളിയിച്ചിട്ടുണ്ടോ?

അത് കത്തിച്ചാല്‍ കത്തില്ല എന്ന് തെളിയിച്ചിട്ടുണ്ടോ ?

അതില്‍ തേനോ മധുരമോ പുരട്ടിയാലും ഈച്ച ഇരിക്കില്ല എന്ന് 

തെളിയിചിട്ടുണ്ടോ ?

മര്‍കസ് സമ്മേളനത്തില്‍ മുടി കയ്മാരുമ്പോള്‍ , ഇവിടെ 


വായിക്കാന്‍ പോവുന്നത് സനത് ആണ് എന്ന് പേരോടും , 

ഇവിടെ വായിച്ചത് സനധ് ആണ് ബഹു: എ പി യും 

പറഞ്ഞോ?

പിന്നീട് അത് സനധ് അല്ല എന്ന് പുറത്തുള്ളവര്‍ 

ചൂണ്ടിക്കാണിച്ചപ്പോള്‍ അത് നസബ ആണ് എന്നും വേറെ 

"അടിരേഖ" ഖാശ്രജിയുടെ അടുത്ത് ഉണ്ട് എന്നും പറഞ്ഞോ?


10 മാസം തികഞ്ഞു ഖാസരാജി ശഹ്രെ മുബാറക് , sorry, 

മസ്ജിദുല്‍ അസാരിനു ആകാശത്ത് തറ കല്ലിടാന്‍ വന്നപ്പോള്‍ ആ 

"അടിരേഖ" കൊടുന്നോ?

ദീനിട്ടെ അടിസ്ഥാനം തന്നെ സനധ് ആണ് എന്നും സനധില്ലാതെ 

ഒന്നും സ്വീകരിക്കാന്‍ പാടില്ല എന്ന് കോഴിക്കോട്ടും , പിന്നീട് 

വിശ്വാസ യോഗ്യമായ ആളുകള്‍ കൊടുന്നാല്‍ സനധ് 

ചോദിക്കാന്‍ പാടില്ല എന്ന് കോട്ടക്കലും എ പി 

പറഞ്ഞിട്ടുണ്ടോ? ( പക്ഷെ ഒന്നോ രണ്ടോ പത്തോ പ്രാവശ്യം 

നുണ പറഞ്ഞതായി പൊതു സമൂഹത്തില്‍ വ്യക്തമായ ആള് 

കൊടുന്നതനെന്ക്കില്‍ സ്വീകരിക്കണോ? )



ബോംബയില്‍ പോയി അമ്പലക്കടവ് വെറും 750 രൂപ ഒന്നിന് 

വെച്ച് 7 മുടി കൊടുന്നു അതിനു നിഴല്‍ ഇല്ല എന്നും 

കത്തിച്ചപ്പോള്‍ കത്തി എന്നും തെളിയിച്ചു 7 മുടി മടക്കി തന്നോ? 

വിശ്വസിക്കാന്‍ കൊള്ളാത്ത ഫൈസി തന്ന മുടി, കൊടുത്തത് 

തന്നെയാണ് തിരിച്ചു തന്നത് എന്ന് എങ്ങിനെയാണ് 

പരിശോതിച്ചത്? അതോ ഇനി ആ ഫൈസി വേറെ 

എവിടുന്നെകിലും പറിച്ചു തന്ന മുടി ആണ് എന്ന് എങ്ങിനെ 

തിരിച്ചറിയും? പിന്നെ എന്തടിസ്ഥാനത്തിലാണ് നേരെ ആകോടും 
കൊണ്ടോട്ടിയും കൊണ്ടുപോയി അതിട്ട വെള്ളം കൊടുത്തത് ?

പഴയ മുടിക്ക് ബഹു : എ പി നല്‍കിയ സനധും ജാലിയ വാല 

പറഞ്ഞ, അയാളുടെ ഉപ്പൂപ്പാന്റെ പരമ്പര യും തമ്മില്‍ 

പ്രകടമായ വെത്യസങ്ങള്‍ ഉണ്ടോ?

മര്കസിന്റെ അറബിക് വെബ്‌സൈറ്റില്‍ നീളമുള്ള മുടി 

ഇട്ടിരുന്നു എന്നും പിന്നീടു അത് നീക്കം ചെയ്തു എന്നും, 

ഡോക്ടര്‍ ഹകീമിന്റെ " തിരുകേശം മദീനയുടെ സമ്മാനം" എന്ന 

ബുക്കില്‍ ഖാശ്രജിയുടെ പക്കല്‍ ഞാന്‍ 2 കെട്ടു മുടി തന്നെ 

കണ്ടിട്ടുണ്ട് എന്ന് പറയുകയും വിവാദം ആയപ്പോള്‍ അത് 

മാര്‍കെറ്റില്‍ നിന്ന് പിന്വല്‍ക്കുകയും ചെയ്തു എന്ന് 

അസൂയക്കാര്‍ വെറുതെ പറയുന്നതാണോ?


ഖാശ്രജിയുടെ കയ്യില്‍ 75cm ഇല്‍ അധികം നീളമുള്ള 

കെട്ടുകണക്കിന് മുടിയുണ്ട് എന്ന് പറയുന്നത് ശരിയാണോ?


എങ്കില്‍ ആ മുടികള്‍ വളര്‍ന്നതും പിളര്‍ന്നതും റസൂല്‍ സ യുടെ 

വാഫതിനു മുമ്പാണോ അതോ ശേഷമാണോ?


റസൂല്‍ സ നെഞ്ചു വരെ മുടി വളര്‍ത്തിയിരുന്നു എന്നും 

തുടര്‍ച്ചയായി 6 കൊല്ലം മുടി വെട്ടതിരിന്നിട്ടുണ്ട് എന്നും 

പറയുന്നത് ശരിയാണോ?

അപ്പൊ പിരടിക്ക് താഴെ മുടി വളര്‍ത്തല്‍ അനിസ്ലാമിക മാന്ന്‍ 

എന്ന് പറഞ്ഞിരുന്ന പേരോട് അടക്കമുള്ള നമ്മുടെ 

പണ്ഡിതന്മാരെ എന്ത് ചെയ്യും?

ഇനി വാഫതിനു ശേഷമാണ് വളര്‍ന്നത്‌ എങ്കില്‍ പറയുന്നത് 

പോലെ ഒരു മാസം 2 . 4 cm വളര്‍ന്നാല്‍ പതിനാലു കൊല്ലം 

കൊണ്ട് 40 മീറ്റര്‍ നീളംവരും എന്ന് ചില അസൂയക്കാര്‍ 

പറയുന്നത് ശരിയാണോ?


അപ്പൊ എന്തുകൊണ്ട് ലോകത്തുള്ള മറ്റു ശഹ്രെ മുബരക്കുകള്‍ 

ഒന്നും വളരുന്നില്ല, അതൊക്കെ അപ്പൊ വ്യാജമാണോ? , 

മര്കസ്സിലെ 2005 മോഡല്‍ മുടിയും ഒരു കൊല്ലം മുമ്പ് കിട്ടിയ 

മുടിയും ഇപ്പോള്‍ എത്രത്തോളം വളര്‍ന്നു, അതോ അതൊന്നും 

വളര്‍ന്നില്ലേ, റബ്ബേ അപ്പൊ അതൊക്കെ വ്യാജമാണോ?


മുടിക്ക് നിഴല്‍ ഉണ്ടാവില്ല എന്നും കത്തിച്ചാല്‍ കത്തും എന്നും 

ഓ എം തരുവണ പറയുന്നത് പോലെ യുക്തിവാധമാണോ? അത് 

എപ്പോഴെങ്കിലും അനുപവപ്പെടുന്ന ഒരു മുഹ്ജിസ്സത്തു 

മാത്രമാണോ?

എന്നാല്‍ റസൂല്‍ സ യെ അല്ലാഹുവിന്റെ നൂറില്‍ നിന്നാണ് 

പടച്ചത് എന്ന് പറഞ്ഞു നമ്മെ പറ്റിച്ച മുന്കഴിഞ്ഞ 

ആരിഫീങ്ങളെയും ഉലമാക്കളെയും നാം എന്ത് ചെയ്യും?


അപ്പൊ ഇനി നമ്മള്‍ മുജാഹിദ് ജമാഹത് കാരെ പോലെ 

സന്തര്‍ഭവും സാഹചര്യവും നോക്കാതെ നേരെ ഹദീസും ഖുര്‍ 

ആനും നോക്കിയാല്‍ മതിയോ? ഇജ്തിമാഹു വേണ്ടേ?


ഖാശ്രജിക്ക് മുടി കൊടുത്തത് ജലിയാവാല ആണ് എന്ന് 

പറയുന്നത് ശരിയാണോ?

ജാളിയവാലയുടെ കയ്യില്‍ വേറെ 1000 കണക്കിന് മുടി ഉണ്ട് 

എന്ന് പറയുന്നത് ശരിയാണോ?

കശ്രജിയുടെയും ജാളിയായുടെയും അടുത്ത് - റസൂല്‍ സ യുടെ 

കമ്പിളി പുതപ്പു, മിഹ്രജിന്റെ അന്നത്തെ സ്പെഷ്യല്‍ ഓവര്‍ 

കൊട്ട് , ചെരുപ്പ്, വടി, താടി രോമങ്ങള്‍, ഫാത്തിമാ ബീവിയുടെ 

സുറുമ കോല് , ഉസ്മാന്‍ ര വിന്റെ മോതിരം , മോഹിയുദ്ധീന്‍ 

ശേയ്ക്കിന്റ്റെ കളര്‍ ഫോട്ടോ എന്നിവ ഉണ്ട് എന്ന് പറയുന്നത് 

ശരിയാണോ?

ഇസ്ലാമികമായി മുന്കഴിഞ്ഞു പോയ ഉലമാക്കള്‍ ഒക്കെ തന്നെ 

ചെയ്ത കാര്യങ്ങള്‍ ഒന്നും നോക്കാതെ ഒന്നിലതികം പ്രാവശ്യം 

താന്‍ വിശ്വസിക്കാന്‍ പട്ടാത്തവനാണ് എന്ന് തെളിയിച്ച ഒരാള്‍ 

ഒരു മുടി കൊടുന്നാല്‍ അത് വിശ്വസിക്കെണ്ടാതുണ്ടോ?
അത് പിന്നീട് നാളെ മറ്റു പലര്‍ക്കും പലതും കൊണ്ടുവരാനും 

അത്മീയകച്ചവടം നടത്താനും ഒരു കാരണം ആവുമോ?

ഇനി , റസൂല്‍ സ തങ്ങളുടെതല്ലാത്ത ഒന്ന് റസൂല്‍ സ യുടെതാണ് 

എന്ന് കളവു പറഞ്ഞവന്റെ വിധി എന്താണ്?
ഈ കൊടുന്നവനോട് ഈ കാര്യത്തിലോ മറ്റു കാര്യത്തിലോ 

നേരിട്ടോ മൌനത്തോടെയോ യോജിക്കുന്നവന്റെയും 

എതിര്‍ക്കാത്തവന്റ്റെയും ഇസ്ലാമിക വിധി എന്താണ്?

റസൂല്‍ സ ശപിചിരുന്ന , പെണ്ണുങ്ങളെ പോലെ മുടി നീട്ടി 

വളര്തിരുന്ന ആള്‍ എന്ന് അവിടുത്തെ ആക്ഷേപിച്ചവന്റെ 

വിധി എന്താണ്?


( ദയവു ചെയ്തു ഇതിനു നേരിട്ടുള്ള ഉത്തരം മാത്രം തന്നാല്‍ 

മതി , അല്ലാതെ ഖാസിമി വെല്ലൂരിലെ വെള്ളം കൊടുത്തില്ലേ, 

അമ്പലക്കടവ് ഖാശ്രജിയുടെ അടുത്ത മുടി ഒര്‍ജിനല്‍ ആണ് എന്ന് 

പറഞ്ഞില്ലേ, UAE ലേക്ക് വിളിചിട്ടെന്താ വരാതെ, വെള്ളൂരെ 

മുടിക്ക് സനത് ഉണ്ടോ ...........എന്നിങ്ങനെ ചോദിക്കരുത് 

.....എനിക്ക് ഉത്തരം മുട്ടി പോവും